ഹനേലെ
(ജര്മ്മന്സാഹിത്യത്തിലെ ഒരു സ്വപ്നാത്മകനാടകീയകാവ്യം)
മൂലഗ്രന്ഥകാരന്‍
ഗെറാര്‍ട് ഹാപ്റ്റ്മാന്
(1912 ല്‍ സാഹിത്യത്തിനുള്ള `നോബല്‍ സമ്മാനം' കിട്ടി)
പരിഭാഷകൻ
ചങ്ങമ്പുഴ കൃഷ്ണപിള്ള
ഇടപ്പള്ളി
തര്‍ജ്ജമ ചെയ്തത് 1115 ചിങ്ങത്തില്,
പ്രസിദ്ധീകരിച്ചത് 1124 മിഥുനത്തില്.
കഥാപാത്രങ്ങള്‍
- ഹനേലെ
- ഗോട്ട് വാള്‍ഡ് - (ഉത്തരഭാഗങ്ങളില്‍ അപരിചിതന്)
- ഒരു പള്ളിക്കുടത്തിലെ അദ്ധ്യാപകന് - സിസ്റ്റര്‍ മാര്‍ത്താ - ഒരു ക്രൈസ്തവസഭാസേവിനി.
- തുള്‍പ്പെ - പിച്ചക്കാരുടെ ഒരു താവളത്തിലെ (ധര്‍മ്മശാല) അന്തേവാസി.
- ഹെറ്റെ (ഹെഡ്വിഗ്) - പിച്ചക്കാരുടെ ഒരു താവളത്തിലെ (ധര്‍മ്മശാല) അന്തേവാസി.
- പ്ലെഷ് കെ- പിച്ചക്കാരുടെ ഒരു താവളത്തിലെ (ധര്‍മ്മശാല) അന്തേവാസി.
- ഹാന്‍കെ - പിച്ചക്കാരുടെ ഒരു താവളത്തിലെ (ധര്‍മ്മശാല) അന്തേവാസി്.
- സീഡെല്‍ - ഒരു മരംവെട്ടുകാരന്.
- ബെര്‍ഗര്‍ - ഒരു ന്യായാധിപതി (മജിസ്രേട്ട്)
- ഷ്മിഡ്റ്റ്- ഒരു പോലീസുദ്യോഗസ്ഥന്.
- ഡോക്ടര്‍ വാച്ലെര്.
ഹനേലെ ജ്വരവിശ്ലഥബോധയായി കിടക്കുന്ന
അവസരത്തില്‍
അവതരിപ്പിച്ചിട്ടുള്ള ഛായാരൂപങ്ങള്‍:
- ഹനേലെയുടെ പിതാവെന്ന് ഊഹിക്കപ്പെടുന്ന മാറേറണ് -(ഒരു കല്ലാശാരി)
- ഹനേലെയുടെ മരിച്ചുപോയ മാതാവിന്റെ രൂപം.
- ഇരുണ്ട വര്‍ണ്ണമുള്ള ഒരു വലിയ ദേവത.
- ജ്യോതിര്മ്മയികളായ മൂന്നു ദേവതമാര്‍.
- ക്രൈസ്തവസഭാസേവിനിയായ കന്യക.
- അപരിചിതന്.
- ഗോട്ട് വാള്‍ഡിന്റെ ശിഷ്യന്മാര്.
- പ്ലെഷ് കെ
- ഹാന്‍കെയും മറ്റു പിച്ചക്കാരും.
- സീഡെല്‍
- ഗ്രാമത്തിലെ ഒരു ഡോക്ടര്‍.
- ശുഭ്രവസ്ത്രധാരികളായ ദേവതകള്‍ - വലുതും, ചെറുതും.
- അനുശോചകര്‍.
- സ്ത്രീകള്‍, മുതലായവര്‍.
ഒന്നാമങ്കം
രംഗം - പര്‍വ്വതപ്രദേശത്തുള്ള ഒരു ഗ്രാമത്തിലെ ധര്‍മ്മാലയത്തില്‍ ഒരു മുറി, നഗ്നമായ ഭിത്തികള്‍, പുറകിലായി നടുക്കൊരു വാതില്‍. ഈ വാതിലിന്റെ ഇടതുഭാഗത്തായി ഒരു കൊച്ചു ജനലുണ്ട്. ജനലിന്റെ മുമ്പില്‍ ഒരു ജീര്‍ണ്ണിച്ച മേശയും ബെഞ്ചും, മേശയ്ക്കു സമീപം, വാമഭാഗത്ത്, ഒരിരുമ്പു ചൂട്ടടുപ്പ്. വാതിലിന്റെ വലതുവശത്തു വൈക്കോല്ക്കിടക്കയോടുകൂടിയ ഒരു മഞ്ചപ്പലകയും, ഏതാനും കീറിപ്പറിഞ്ഞ പുതപ്പുകളും.
ഡിസംബര്‍ മാസത്തിലെ കൊടുങ്കാറ്റോടുകൂടിയ ഒരു സായാഹ്നമാണ്.
മേശയ്ക്കടുത്ത് ഒരു കട്ടിക്കൊഴുപ്പന് മെഴുതിരിയുടെ വെളിച്ചത്തില്‍ ഒരു പ്രാര്ത്ഥനാഗീതഗ്രന്ഥം വായിച്ചുകൊണ്ടും, അതിലെ ഒരു പ്രാര്‍ത്ഥന ഉറക്കെ പാടിക്കൊണ്ടും, ദരിദ്രയും ജരാജര്ജ്ജരിതയുമായ ഒരു വൃദ്ധ - തുള്‍പ്പെ - ഇരിക്കുന്നു.
`വലതു', `ഇടത്', ഇത്യാദി രംഗനിര്‍ദ്ദേശങ്ങള്‍ നല്കപ്പെട്ടിട്ടുള്ളത് നടന്റെ നിലയെ ആസ്പദമാക്കിയാണ്)
തുള്‍പ്പെ:(ശിഥിലവും തളര്ന്നതുമായ ഒരു സ്വരത്തില്‍ പാടുന്നു.)
വന്നിടട്ടേ ഞാന്‍ പറന്നു നിന് ഹൃത്തിലേ -
യ്ക്കെന്നാത്മകാമുക, യേശുദേവ!
ക്ലേശത്തിന് കല്ലോലമാലകള്‍............''
(ചുരുണ്ട തലമുടിയോടുകൂടിയവളും, സാധാരണയായി `ഹെറ്റെ' എന്ന പേരിനാല്‍ അറിയപ്പെടുന്നവളും, ഏതാണ്ടു മുപ്പതുവയസ്സ് പ്രായംചെന്ന ഒരു ദുഷ്പേരുകാരിയുമായ ഹെഡ് വിഗ് എന്ന സ്ത്രീ പ്രവേശിക്കുന്നു. ഒരു കനത്ത വസ്ത്രം അവളുടെ ശിരസ്സിനു ചുറ്റും ചുറ്റിയിട്ടുണ്ട്. കക്ഷത്തില്‍ അവള് ഒരു പൊതിക്കെട്ടു വഹിച്ചിരിക്കുന്നു. ഘനം കുറഞ്ഞതും അഴുക്കു നിറഞ്ഞതുമാണ് അവളുടെ വസ്ത്രങ്ങള്‍)
ഹെറെറ:(അവളുടെ വിരലുകളിന്മേല്‍ ഊതിക്കൊണ്ട്)തുള്‍പ്പെ:
എന്റെ ദൈവംതമ്പുരാനേ, ഞങ്ങളില്‍ അലിവുണ്ടാകണേ! രസികന്‍ കാലാവസ്ഥ തന്നപ്പാ ഇപ്പോഴത്തെ!
( തന്റെ കൈവശമുള്ള ഭാണ്ഡം മേശപ്പുറത്തിട്ടിട്ട്, കീറിപ്പറിഞ്ഞ പഴഞ്ചന്‍ ബൂട്ട്സുകള്‍ക്കുള്ളില്‍ പുതഞ്ഞുപോയ പാദങ്ങളില്‍, ഓരോന്നിലും മാറിമാറി ഉറച്ചുനിന്നുകൊണ്ട് അവള് കൈവിരലുകളില്‍ തുടരെത്തുടരെ ഊതുന്നു.)
ഇങ്ങനെ ഒരു നശിച്ച കാറ്റും തണുപ്പും ഒണ്ടായിട്ട് പെരുത്തായി. കാലം പെരുത്ത്!
ആട്ടെ, എന്തോന്നാ നിന്റെ പൊതിക്കെട്ടില്‍?ഹെറെറ:
(വേദന നിമിത്തം വികൃതമായിപ്പല്ലിളിക്കയും ഞെരങ്ങുകയും ചെയ്തുകൊണ്ട് ഇരിമ്പുചൂട്ടടുപ്പിനരികെ ഒരു ബെഞ്ചിന്മേലിരുന്ന് അവളുടെ ബൂട്സ് അഴിച്ചുമാറ്റാന്‍ ശ്രമിക്കുന്നു.)
എന്റെ കര്‍ത്താവേ, എന്റെ കാലുമ്മലെ വെരലെക്കെ നീറുന്നേ!
(ഹെറ്റെയുടെ ഭാണ്ഡം അഴിക്കുന്നു. ഒരപ്പക്കഷണം, ഒരു പൊതി ``ചിക്കോറി'', ഒരു പൊതി കാപ്പി, ഏതാനും ജോടി കാലുറകള്‍ മുതലായവ അതിനുള്ളില്‍ കാണപ്പെടുന്നു.)ഹെറെറ:
എനിക്കായിട്ടപ്പം ഒന്നുമില്ലോടീ നിന്റെ ഫ്ഫാണ്ണക്കെട്ടില്?
(ആദ്യം, അവള് ബൂട്സുകളില്‍ പണിത്തിരക്കോടുകൂടിയിരുന്നതിനാല് തുള്പ്പെയെ ശ്രദ്ധിക്കുന്നില്ല. പെട്ടെന്നു ഭാണ്ഡം തട്ടിപ്പറിച്ച് അതിനുള്ളിലെ സാധനങ്ങളെല്ലാം അവള് പെറുക്കിയെടുക്കുന്നു.)തുള്‍പ്പെ:
തുള്പ്പേ!
(ഹെറെറയുടെ പാദങ്ങളില്‍ ഒന്നു നഗ്നമാണ്. അവള് തന്റെ സാമാനങ്ങളെല്ലാം അടുക്കിക്കൂട്ടി മഞ്ചപ്പലകയിലേയ്ക്കെടുത്തുകൊണ്ടുപോകുന്നു.)
എന്റെ സാമാനോക്കെ നിങ്ങളവടെ പാട്ടിനു വെയ്ക്കാ നല്ലതു കെട്ടോ! ഞാനലഞ്ഞുതിരിഞ്ഞ് എന്റുള്ളിലൊള്ളെതൊക്കെ കുതിര്‍ന്നു കടപ്പിടിക്കണമട്ട് ഞാന്‍ പാടുപെട്ടതു നിങ്ങക്കു വേണ്ട്യന്നാണോ നിങ്ങടെ വിചാരം, ങ്ഏ?
ഹാ! എടീ പൊണ്ണത്തീ, എന്തോന്നിനാടീ. നീയതിനിത്ര കെടന്നു വെപ്രാളപ്രമഞ്ചം കൂട്ടണെ?ഹെറെറ:
(അവള് എഴുന്നേല്ക്കുന്നു; പ്രാര്ത്ഥനാഗീതഗ്രന്ഥം അടയ്ക്കുന്നു; എന്നിട്ടു സൂക്ഷ്മതയോടെ അവളുടെ വസ്ത്രംകൊണ്ട് അതു തുടയ്ക്കുന്നു.)
നീ തെണ്ടിത്തേടിക്കൊണ്ടന്നേ ക്കണെ തൊര്മ്മൊന്നും എനിക്കു വേണ്ടേ വേണ്ട!
(അവളുടെ മുതല്‍ വിരിപ്പിനു കീഴില്‍ ഒളിച്ചുവെച്ചുകൊണ്ട്)തുള്‍പ്പെ:
തെണ്ടിക്കൊണ്ടന്നതെന്നേ? നമ്മളിക്കൂടുതല് തെണ്ടിത്തെരഞ്ഞേക്കണോളാരാ നമ്മളു രണ്ടുപേരിലെന്ന് എനിക്ക്യൊന്നറിഞ്ഞാക്കൊള്ളാര്ന്നു ആരാ, പറയിന്‍, നിങ്ങളോ ഞാനോ? നമ്മളിക്കൂടുതല് തെണ്ടിത്തെരഞ്ഞേക്കാണോളാരാ ഇത്തറേം കാലം നിങ്ങടെ ജീവിതത്തിലതല്ലാതെ മറ്റൊന്നും നിങ്ങളു ചെയ്തിട്ടില്ല. നിങ്ങളോ, ഒരു ചെറുപ്പക്കാരിപ്പെണ്ണൊന്നോട്ട്വല്ലാനും!
നീയതും പറഞ്ഞത്ര കെടന്നു വെളയാടാതെ! നീ നിന്റെ പെഴപ്പു കഴിച്ചു കൂട്യേക്കണെ എങ്ങന്യാന്നു ഞങ്ങക്കെക്കെ അറിയാടീ, അറിയാം. പള്ളീലെ വികാര്യച്ചന്‍ നിന്നോടു വെട്ടിവിളിച്ചു പറഞ്ഞതല്ല്യോ എന്തോന്നാ അദ്ദ്യേത്തിനു നിന്നെക്കുറിച്ചു തോന്ന്യേക്കണേന്ന്. അതേ അദ്ദ്യേം പറഞ്ഞതാ. ഞാന്‍ എന്റെ ചെറുപ്പക്കാലത്തു നിന്നെപ്പോലെ. തെരുവുനീളെ തെണ്ടിത്തിരിഞ്ഞിട്ടൊന്നൂല്ലാ. ഞാന്‍ നല്ല മാനോം മര്യാദ്യായി പൊറുത്തട്ടൊള്ളോളാടീ!ഹെറെറ:
അതായിരിക്കും നിങ്ങളെ ജേലിലേയ്ക്കു പിടിച്ചോണ്ടുപോയെ.
അയ്യോ, എന്റെ സുന്ദരിക്കുഞ്ഞമ്മേ, നീ വേവലാതിപ്പെടാണ്ടിരി; വല്ല്യേ താമസോന്നുല്ല, നീയവടെ ചെന്നു പറ്റിക്കോളും. ഒരു പോലീസങ്ങത്തെ ഞാനൊരു കണ്ണൊന്നു കണ്ടെത്തിക്കോട്ടെ, അത്രേം മതി. അതുവരെ നീയൊന്നടങ്ങിയിരി. നിന്നെപ്പറ്റി ഒന്നുരണ്ടു കൂട്ടം സങ്ങതി അദ്ദേഹത്തോടു പറയാനെണ്ടെനിക്ക്; കാണാം, നീ നോക്കിക്കോടീ, നോക്കിക്കോ!ഹെറെറ:
ഓ, കെടന്നു ചെലയ്ക്കാണ്ടിരുന്നാട്ടെ! നിങ്ങടെ പോലീസങ്ങത്തമാര് - അവമ്മാരൊക്കെ പുല്ലാ എനിക്ക്, പുല്ല്! അവരിങ്ങോട്ടൊന്നു വരട്ടെ, ഞാന്‍ കാണിച്ചുതരാം, നിങ്ങളെ കുടുക്കിലാക്കാന്‍ വല്ലതും എനിക്കും പറയാനൊണ്ടാവോന്ന്.തുള്‍പ്പെ:
എന്നെക്കുറിച്ചു യാതൊരു വസ്ഥും കാണത്തില്ലെടീ നെനക്കു പറയാന്‍, കാണത്തില്ല.ഹെറെറ:
ഓഹോ, കാണത്തില്ല, അല്ലേ? എനിക്കൊന്നും പറയാന്‍ കാണത്തില്ല അല്ലേ? ആ ഹോട്ടലുകാരന്റെ കൊച്ചുമോന്റെ മേലുടുപ്പ് ആരാ കട്ടെടുത്തോണ്ടു പോന്നേ, ങ്ഏ?തുള്‍പ്പെ:
(ഹെറെറയുടെ നേര്‍ക്കു കാര്‍ക്കിച്ചു തുപ്പുവാനെന്നപോലെ തുള്‍പ്പെ ഒരു ഭാവം കാണിക്കുന്നു)
അതിനായിരിക്കും മാനോം മര്യാദ്യായ ചോറു തിന്നു നിങ്ങള്‍ പേരിട്ടേക്കണെ, അല്ലേ? ഹേയീ, കാണത്തില്ല, നിങ്ങളെ അപകടത്തിലാക്കണെ ഒന്നും നിങ്ങടെ പേരിക്കാണത്തില്ല - ങ് ഏ ഹേ!
ഭേഷ്, ഊംംം പറാടീ, പറ! മൊറയ്ക്കു പറ! എങ്ങനേല്ലായാലും നിന്നെപ്പോലൊള്ള വഹക്കാരടെ കയ്യീന്ന് ഒരു ചുണ്ണാമ്പിന്റെ തരിപോലും ഞാനെടുക്കത്തില്ലെടീ, എടുക്കത്തില്ല.ഹെറെറ:
ഇല്ല. നിങ്ങക്ക് എടുക്കാനൊക്കൂല്ല.(തുറന്നുകിടക്കുന്ന വാതില്ക്കലായി പ്ലെഷ്കെ, ഹാന്‍കെ എന്നിവര്‍ ആവിര്‍ഭവിക്കുന്നു; ഊളിയിട്ടുപായുന്ന കാറ്റടിച്ച് അവര്‍ ആ വാതിലിന്മേലേയ്ക്കു ശരിക്കു മലച്ചതാണ്.
പ്ലെഷ്കെ (കണ്ഠമാല എന്ന രോഗമുള്ള, ശിശുസ്വഭാവനായ ഒരു വൃദ്ധന്; കീറിപ്പറിഞ്ഞ വസ്ത്രം. അയാള്‍ പൊട്ടിച്ചിരിക്കുന്നു.)
ഹാന്‍കെ (`ചുക്കിനും ചുണ്ണാമ്പിനും കൊള്ളരുതാത്ത' വെറുമൊരാഭാസന് - അയാള്‍ ഓരോ പുലഭ്യങ്ങള്‍ പുലമ്പുന്നു. അവര്‍, അവരുടെ ചട്ടത്തൊപ്പികളില്നിന്നും, തുണികളില്നിന്നും മഞ്ഞു കുടഞ്ഞുകളയുന്നതായി കാണപ്പെടന്നു. ഓരോരുത്തനും ഓരോ ഭാണ്ഡം വഹിക്കുന്നുണ്ട്)
കര്‍ത്താവേ, എന്തൊരു കാറ്റടിയാ! അടുത്തെന്നെങ്കിലും ഒരു രാത്രി, താന്നോക്കിക്കോള്വാ, നമ്മടീപ്പഴഞ്ചാണ്ടിക്കുശിനിപ്പെര തരിതരിപ്പണായിത്തഹര്ന്നുപോവത്തില്യോന്ന്!പ്ലെഷ്കെ:(പുതിയ ആഗതന്മാര്‍ കണ്ണില്‍പ്പെട്ട നിമിഷത്തില്‍, ഹെറെറ തിടുക്കത്തോടെ തന്റെ ഭാണ്ഡം വിരിപ്പിനടിയില്നിന്നു വലിച്ചെടുത്തു മുറുക്കിപ്പിടിച്ചുകൊണ്ട്, ആ മനുഷ്യരുടെ മുമ്പില്‍ക്കൂടി മുറ്റത്തേയ്ക്കും, അവിടെനിന്നും ഒരു കോവണിയുടെ മുകളിലേയ്ക്കും, വെപ്രാളം പിടിച്ചോടിക്കയറിപ്പോകുന്നു.)
(ഹെറെറയെ പുറകെ വിളിച്ചുകൊണ്ട്) ഹേയ്! ദേ, പിന്നേയ്! നീ വല്യേ തിടുക്കത്തിലാണല്ലോ! എന്തിനാ നീയിങ്ങനെ മരണപരാക്രമം കാണിച്ചോടിപ്പോണെ? ഞങ്ങള്‍ നിന്നെ ഒന്നും ഉപദ്രവിക്കത്തില്ല, ഞങ്ങള്‍!- ഉവ്വോ, നമ്മളെന്തേലും ഉപദ്രവിക്ക്യോ, ഹാന്‍കെ?തുള്‍പ്പെ:
(ചൂട്ടടുപ്പിനുസമീപം ഒരു കറിച്ചട്ടിയില് തിടുക്കമായി പണിയെടുത്തുകൊണ്ട്) ഓ, അവക്കു തലയ്ക്കു നല്ല ലക്കില്ല........... അവക്കടെ വിചാരം നിങ്ങളവക്കടെ ഫാണ്ണക്കെട്ട് ചൂണ്ട്യേടുക്ക്വേന്നോ!പ്ലെഷ്കെ:
(പ്രവേശിക്കുന്നു) കര്‍ത്താവു നമ്മെക്കാക്കട്ടെ! ഞങ്ങളെക്കുറിച്ചവക്കടെ വിചാരം കൊറെക്കടുത്തുപോയി കെട്ടോ, കടുത്തുപോയി. പിന്നെ എന്തല്ലാ തുള്‍പ്പെ? സുകം തന്നല്ലേ? നന്മനിറഞ്ഞ കര്‍ത്താവേ, എന്തൊരു കാലാവസ്ത! ഹോ, ഞാന്‍ കാലുതെറ്റി നെലത്തു മറിഞ്ഞേനേ കെട്ടോ!തുള്‍പ്പെ:(മേശയ്ക്കരികിലേയ്ക്കു ഞൊണ്ടിഞൊണ്ടിച്ചെന്ന്, അയാളുടെ ഭാണ്ഡം താഴെയിട്ടിട്ട്, തുള്പ്പേയുടെ നേര്‍ക്ക് നരച്ചുതളര്ന്ന തല പതുക്കെ ഒന്നാട്ടുന്നു. ക്ഷീണംകൊണ്ടു കിതയ്ക്കുകയും ചുമയ്ക്കുകയും, സ്വയം ചൂടുപിടിക്കാന്‍ ഉദ്യമിക്കുകയും ചെയ്യുന്നു. ആ അവസരത്തില്‍ ഹാന്‍കെ പ്രവേശിച്ച്, അയാളുടെ മാറാപ്പ് വാതിലിന്മേല് ചാരിവച്ചിട്ട്, അടുപ്പില്‍ വിറകെടുത്തിട്ടുകൊണ്ടിരിക്കെ തണുപ്പുമൂലം `കിടുകിട' വിറയ്ക്കുന്നു)
എവിട്യാര്‍ന്നു താന്‍?പ്ലെഷ്കെ:
(വിക്കിക്കൊണ്ട്) ഹെവട്യാ - ഹെവിട്യാര്ന്നുന്നോ ഞാന്‍? ഒതുങ്ങ്യേ ഒരു വഴി, ഒതുങ്ങ്യേ ഒരു വഴി. കുന്നുംപൊറത്തേയ്.തുള്‍പ്പെ:
വല്ലോം തിര്യെക്കൊണ്ടന്നട്ടൊണ്ടോ?പ്ലെഷ്കെ:
ഊംംം! - പെരുത്തു - പെരുത്ത്- സമാനങ്ങള്‍, വികാര്യച്ചന്‍ എനിക്കീ -അ - അഞ്ചു - അഞ്ചു `ഫെനിഗര്' ഥുട്ട്- ഥന്നു; - പിന്നെ അങ്ങാ സത്രത്തിലവര് - എനിക്കു - ഒ - ഒരു - ഒരു പാത്രം സൂപ്പും - ഥന്നു.തുള്‍പ്പെ:
എന്നാതിങ്ങുതാ - ഞാന്‍ അനത്ത്യേടുക്കാം.പ്ലെഷ്കെ:(ഭാണ്ഡത്തില്‍നിന്ന് ഒരു പാത്രം വെളിക്കെടുക്കുകയും, അതു മേശപ്പുറത്തുവെച്ചിട്ട്, കറിച്ചട്ടിയിലുള്ളത് ഇളക്കുകയും ചെയ്യുന്നു)
ഞാന്‍ - ഞാന്‍ - മറ്റൊരു സാദനോംകൂടി കൊണ്ടന്നട്ടെണ്ടിവടെ - എറച്ചിക്കറി. അതാ കശാപ്പുകാരനാ എനിക്കു തന്നെ - ങ്ഉം, അതെ, കശാപ്പുകാരന്.
പണോന്തിയേ?പ്ലെഷ്കെ:
ഓ, പണം - അതിനു കൊഴപ്പോന്നുല്ലാ. ഇന്നാ പിടിച്ചാട്ടെ!തുള്‍പ്പെ:
ഇങ്ങു താ. ഞാന്‍ തൂക്ഷിച്ചോളാം, തനിക്കുവേണ്ടി.ഹെറെറ:
(വീണ്ടും പ്രവേശിക്കുന്നു) എടോ കെഴട്ടു പൊണ്ണച്ചാരേ, എന്തോന്നിനാടോ താനതവര്ക്കടെ കയ്യിക്കൊടുക്കണെ?തുള്‍പ്പെ:
നീ പോയി, നിന്റെ ജോലി വല്ലോണ്ടെങ്കി നോക്കെടീ.ഹാന്‍കെ:
നീ വെഷമിക്കാതിരി. അയളവളടെ സൊന്താ - അരുമത്തങ്കക്കൊടാ!ഹെറെറ:
ഹെന്റെ പുണ്യവാളമ്മാേേര!!..........ഹാന്‍കെ:
അപ്പം പിന്നെ ന്യായമല്ലിയോടീ, `ലൊട്ടുലൊടുക്കു' വല്ലോം അയളു വല്ലപ്പഴും അവക്കു കൊണ്ടന്നു കൊടുക്കണ്ടോ? - എന്താടീ, അതല്ലിയോ അതിന്റെ ന്യായം?പ്ലെഷ്കെ:
(വിക്കിക്കൊണ്ട്) താന്‍ - ഥാനേ, താന്‍ - ഥനിക്കു വഹതിരിവില്ലടോ - വഹതിരിവ്. ഥാനതു പ് - ഫടിക്കണം. പ് - പ് - ഫാവം പിടിച്ച ഒരു - കെ - ഖെളവനെ, എന്തിനു കുവാ ഇട്ടു......ക്.......ക്.....ക് ഖളിപ്പിക്കണെ?ഹെറെറ:
(പ്ലെഷ് കെയെ പരിഹാസഭാവത്തില്‍ അനുകരിച്ചുകൊണ്ട്) താന്‍ - ഥാനേ, താന്‍ - ഥനിക്കു വഹതിരിവില്ലടോ - വഹതിരിവ്. പ് - പ് - ഫാവംപിടിച്ച കെളവനെ എന്തിനു കുവാ ഇട്ടു - ക് - ക് - ക്ഖളിപ്പിക്കണെ? എടോ പ്ലെഷ്കേ, തനിക്കു വല്ലാത്ത വെറ കേറി കൂടീട്ടൊണ്ട്. തനിക്കു വല്യേ ഈടെണ്ടന്നു തോന്നണില്ല........ തന്റെ `ചീട്ടുകീറാ'റായിപ്പോയി!പ്ലെഷ്കെ:
(അവളെ ഒരു വടിയോങ്ങി ഭീഷണിപ്പെടുത്തിക്കൊണ്ട്) നീ - നീ - ഹിവടന്ന് ക് - ക് - ക്ഖടന്നുപോവുകാ നല്ലത്.ഹെറെറ:
താനെന്നെ ഇവിടന്നൊന്നെറക്കിവിടണെ എനിക്കൊന്നു കണ്ടാക്കൊള്ളാര്ന്നു.പ്ലെഷ്കെ:
ക് - ക് - ഖടന്നുപോടീ പൊറത്ത്! ക് - ക് - ഖേട്ടില്ലേ?തുള്‍പ്പെ:
അവളുടെ തലയ്ക്കിട്ടൊന്നു പെടച്ചാട്ടെ. അതവക്കു നന്നായിരിക്കും.പ്ലെഷ്കെ:
ഉംംം! എറങ്ങു പ് - പ് - ഫൊറത്ത്!ഹാന്‍കെ:
ഓ, കളയെടോ, കളയ്ന്നു! അവളവളടെ പാടുനോക്കിപ്പോട്ടെ!ഹാന്‍കെ:(പ്ലെഷ്കെയില്നിന്ന് അവളെ രക്ഷിക്കുവാന്‍വേണ്ടി ഹാന്‍കെ പുറംതിരിഞ്ഞുനിന്ന തക്കംനോക്കി ഹെറെറ അയാളുടെ മാറാപ്പില്‍ ഒരു തപ്പുതപ്പുകയും അതില്‍നിന്നും വല്ലതും കട്ടെടുക്കാന്‍ ഉദ്യമിക്കയും ചെയ്യുന്നു. തുള്‍പ്പെ ഇതുകണ്ടു ചിരിച്ചുമറിയുന്നു)
ഇത്രകെടന്നു ചിരിക്കാനൊന്നും ഞാനിവിടെ വല്യേ വഹകാണണില്ല.തുള്‍പ്പെ:
(അപ്പോഴും ചിരിച്ചുകൊണ്ട്) അയള് വഹ്യോന്നും കാണണില്ലെന്നേയ്, ചിരിക്കാന്‍!പ്ലെഷ്കെ:
ഓ, കര്‍ത്താവേ, ഒന്നവളടെ നേര്‍ക്കു നോക്ക്യാട്ടെ!തുള്‍പ്പെ:
താന്‍ തന്റെ തഞ്ച്യോ, മാറാപ്പോ, എന്താന്നവെച്ചാ തൂക്ഷിച്ചുവെച്ചോള്വാ; എന്നാത്തനിക്കുതന്നെ കൊള്ളാം. അല്ലെങ്കി എന്തേലും കാണാണ്ടെപോവും, അതീന്ന്.
(തിരിയുന്നു. തന്നെ കളിപ്പിച്ചതായിക്കാണുന്നു) ഉവ്വോടീ, അതുവ്വോടീ, അത്രയ്ക്കു നെനക്കു ചൊണ്യോണ്ടോടീ, അറുകൊലപ്പിശാശേ!പ്ലെഷ്കെ:
(ഹേററിന്റെ പുറകെ ഇരച്ചുപായുന്നു)
ഞാന്‍ വല്ലച്ചാതീന്നിന്റടുത്തൊന്നെത്തിക്കോട്ടെ!(ഹേററിന്റെ പുറകെ ഹാന്‍കെ കോവണി കയറി മുകളിലേയ്ക്കോടുന്ന അവസരത്തില്‍ കാല്‍ച്ചുവടുകളുടെ ശബ്ദം. അമര്‍ത്തപ്പെട്ട ആക്രന്ദനങ്ങള്‍)
ബലേ ഫേഷ്! ബലേ ഫേഷ്! ബലേ ഫേഷ്! നല്ലെ പ് - ഫുത്ത്യോള്ള ഒരു ചൊണക്കുട്ട്യാ അവള്, - ച് - ച് - ഛൊന്നക്കുട്ടി!പ്ലെഷ്കെ:
(അയാള്‍ ചിരിക്കുന്നു) അയാളുടെ ചിരിയില്‍ തുള്‍പ്പെ കൂട്ടുചേരുന്നു; ഒരു വാതില്‍ പെട്ടെന്നു തുറക്കുകയും അടക്കുകയും ചെയ്തതിന്റെ ശബ്ദം കൊണ്ട് ആ ചിരിക്കു തടസ്സം നേരിടുന്നു)
എ - എ - ഹെന്താര്ന്നു അത്?പ്ലെഷ്കെ:(വെളിയില്‍ ഊളിയിട്ടുപായുന്ന കാറ്റിന്റെ ഇരമ്പം. മഞ്ഞ് ജനല്‍ച്ചില്ലകളില്‍ ആഞ്ഞടിക്കുന്നു. അതിനുശേഷം ഒരു നിമിഷനേരത്തേയ്ക്കു എല്ലാം ശാന്തം.
ഗോട്ട് വാള്‍ഡ് - മുപ്പത്തിരണ്ടു വയസ്സു പ്രായമുള്ള, ഒരിരുണ്ട മീശയോടുകൂടിയ, ഒരു മനുഷ്യന് - ഉദ്ദേശം പതിന്നാലു വയസ്സു പ്രായം വരുന്ന ഹനേലെ മാറ്റേണ് എന്ന പെണ്‍കിടാവിനേയും വഹിച്ചുകൊണ്ട് പ്രവേശിക്കുന്നു. കുട്ടി വിമ്മിവിമ്മിക്കരയുന്നുണ്ട്. പള്ളിക്കുടം വാദ്ധ്യാരുടെ ഇരുതോളുകളിലും അവളുടെ അരുണവര്ണ്ണമായ നീണ്ട തലമുടി ഉലഞ്ഞൊഴുകിക്കിടക്കുന്നു; അയാളുടെ കണ്ഠത്തോടു ചേര്‍ത്തുപിടിച്ചിരിക്കയാണ് അവളുടെ മുഖം; അവളുടെ കൈകള്‍ നെടുനീളത്തില്‍ വാടിത്തളര്‍ന്നു കീഴോട്ടു തൂങ്ങിക്കിടക്കുന്നു. അവള് ധരിച്ചിട്ടുള്ള പഴന്തുണികള്‍ കഷ്ടിച്ചുമാത്രമേ അവളുടെ നഗ്നതയെ മറച്ചിട്ടുള്ളു.
ഗോട്ട്വാള്‍ഡ് പ്ലെഷ് കെയേയും, തുള്പ്പെയേയും കണ്ടഭാവമേ നടിക്കുന്നില്ല; അയാള്‍ അവളെ അനക്കാതെ ആര്‍ദ്രതയോടെ അകത്തുകൊണ്ടുവന്ന്, വലതുവശത്തു ചുമരിനരികെയുള്ള കട്ടിലില്‍ മെല്ലെക്കിടത്തുന്നു.
അയാളുടെ പുറകെ, ഒരു കയ്യില്‍ ഒരു വിളക്കുമായി, ഒരു മരംവെട്ടുകാരനായ സീഡെല്‍ എത്തുന്നു; ഒരറക്കവാളും, ഒരു കോടാലിയും, ഒരു പഴന്തുണിക്കെട്ടുംകൂടി അയാള്‍ വഹിക്കുന്നുണ്ട്. അയാള്‍ തലയില്‍ വൃത്തികെട്ട ഒരു പഴഞ്ചന്‍ ചട്ടത്തൊപ്പിധരിച്ചിരിക്കുന്നു)
(പുതുതായി വന്നവരുടെ നേര്‍ക്ക് ഭോഷഭാവത്തില് തുറിച്ചു നോക്കിക്കൊണ്ട്) ഹ് - ഹേയ്, ഹേയ്, ഹേയ്, ഹെ - ഹെന്താ സംഗതി?ഗോട്ട് വാള്‍ഡ്:
(അയാളുടെ മേലുടുപ്പും ഏതാനും കമ്പിളിപ്പുതപ്പുകളും എടുത്തു ഹനേലെയുടെ മേല്‍ നിവര്‍ത്തിയിട്ടുകൊണ്ട്) ചൂടുള്ള ഇഷ്ടികകള്‍, സീഡെല്‍! വേഗം!സീഡെല്‍:
(തുള്പ്പെയോട്) ഒന്നും ചെയ്യാണ്ടെ ബിംബംപോലവടെ മിഴിച്ചങ്ങനെ നിക്കാതെ! കൊറെ ഇഷ്ട്യേടുത്തൊന്നു ശൂടാക്ക്യേ! ഊംംം, വേഗാട്ടെ, വേഗം!തുള്പ്പ:
ഉം, എന്തുപറ്റി പെണ്ണിന്?സീഡെല്‍:
കിന്നാരംപറഞ്ഞു നിക്കാനൊന്നും എനിക്കു നേരോല്ല. (തുള്പ്പെയോടൊന്നിച്ചു പോകുന്നു)ഗോട്ട് വാള്‍ഡ്:
(ഹനേലെയെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട്) ദേ, ദേ, നീ പേടിക്കേണ്ട. ഞങ്ങള്‍ എളുപ്പത്തില്‍ നിനക്കു സുഖമാക്കിത്തരാം.
(അവളുടെ പല്ലുകള്‍ കിടുകിടുപ്പിച്ചുകൊണ്ട്) എനിക്കു പേട്യാവണു! എനിക്കു പേട്യാവണു!ഗോട്ട് വാള്‍ഡ്:
ഒന്നും പേടിക്കേണ്ട!....... നിനക്ക് ഒരുപദ്രവവും വരാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.ഹനേലെ:
അതച്ഛനാണ്, അയ്യോ അച്ഛന്! ഗോട്ട്വാള്‍ഡ്: ഇല്ലതങ്കം, അയാളിവിടെ ഇല്ല.ഹനേലെ:
അച്ഛനെ എനിക്കുപേടിയാ. അയ്യോ, അച്ഛനെങ്ങാനും വന്നെങ്കിലോ!ഗോട്ട് വാള്‍ഡ്:
സ്ഷ്! സ്ഷ്! അയാള്‍ വരില്ല.
(കോവണിമേല് ധൃതഗതിയിലുള്ള കാലടിയൊച്ചകള് കേള്‍ക്കപ്പെടുന്നു. ഹെറ്റെ കയ്യില്‍ ഒരുരക്കോലുമായി അകത്തേയ്ക്കിരച്ചാര്ത്തു വരുന്നു)
ഹെറ്റെ:(ഉരക്കോല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്) ഇതാ ഒന്നു നോക്ക്യാട്ടെ, എന്താ ഹാന്കേയ്ക്കു കിട്ട്യേട്ടൊള്ളേന്ന്!ഹനേലെ:(ഹെറ്റെയ്ക്കു പുറകെ ഹാന്‍കെ തള്ളിക്കയറി വന്ന്, അവളുടെ കയ്യില്‍നിന്നും ഉരക്കോല്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നു. അവള് അതു മുറിയുടെ നടുവിലേയ്ക്കു വലിച്ചെറിയുന്നു)
(പേടിച്ചരണ്ടു കിടന്നു വിളിക്കുന്നു) അച്ഛന് വരുന്നുണ്ട്, അച്ഛന് വരുന്നുണ്ട്!ഹാന്‍കെ:(അവള് പകുതി എഴുന്നേല്ക്കുന്നു. അവളുടെ വിളറിയ, അസ്വസ്ഥത നിഴലിച്ച, ഒട്ടിച്ചുളിഞ്ഞ മുഖത്ത്, അത്യുല്‍ക്കടമായ വിഷാദഭാവത്തോടുകൂടി അവള് മുന്നോട്ടു ചായുകയും, ശബ്ദം പുറപ്പെടുന്ന സ്ഥലത്തിനു നേര്‍ക്ക് തുറിച്ചുനോക്കുകയും ചെയ്യുന്നു. ഹെറെറ ഹാന്‍കെയുടെ കയ്യില്‍നിന്ന് ഉപായത്തില്‍ കുതറി മാറി, പിന്‍വശത്തുള്ള മുറിയിലേയ്ക്ക് ഓടിപ്പോകുന്നു. ഹാന്‍കെ ഉരക്കോല്‍ എടുക്കാനായി തിരിയുന്നു)
(അത്ഭുതാവിഷ്ടനായി) ഞാനിതിന്റെ സാദ് ഇപ്പം നിന്നെ അറിയിച്ചേക്കാടീ, നാറിത്തേവിടിച്ചീ!ഗോട്ട് വാള്‍ഡ്:
(ഹനേലെയോട്) ഒന്നും സാരമില്ല, മോളെ, ഒക്കെ ശരിയായി!ഹാന്‍കെ:
(ഹാന്കെയോട്) താനെന്താണവിടെച്ചെയ്യുന്നത്?
എന്താ ഞാന്‍ ഇവടെച്ചെയ്യണെ?ഹെറെറ:
(പിന്‍ഭാഗത്തുള്ള വാതില്ക്കല് അവളുടെ തല കാണിച്ചുകൊണ്ട്) അതയളട്യല്ല. അയളതു കട്ടതാ.ഹാന്‍കെ:
ക്ഷെമീരെടീ, നീയിത്തിരി ക്ഷെമീര്! ഞാന്‍ നിന്നെ ഒരു പാകത്തിനാക്കാടീ, വരട്ടെ!ഗോട്ട് വാള്‍ഡ്:
നിങ്ങള്‍ ഒന്ന് ഒച്ചയെടുക്കാതിരിക്കാന്‍ ഞാനപേക്ഷിക്കുന്നു. കുഞ്ഞിനു തീരെ സുഖമില്ല.ഹാന്‍കെ:
(ഉരക്കോല്‍ തറയില്‍നിന്നെടുത്തു ലജ്ജിതനായി പുറകോട്ടു വലിയുന്നു) ഊംംം, എന്താ സംഗതി?സീഡെല്‍:
(രണ്ട് ഇഷ്ടികയുമായി പ്രവേശിക്കുന്നു) ഇതുകൊണ്ടു കഴിക്കണം.ഗോട്ട് വാള്‍ഡ്:
(ഇഷ്ടികകള്‍ പരിശോധിച്ചുകൊണ്ട്) അവയ്ക്ക്, വേണ്ടിടത്തോളം ചൂടുപിടിച്ചിട്ടുണ്ടോ?സീഡെല്‍:
ഓഹോ, അതവള്‍ക്കു ശൂടുകൊടുക്കും.ഗോട്ട് വാള്‍ഡ്:(അയാള്‍ ഇഷ്ടികകളില്‍ ഒന്ന് ഹനേലെയുടെ കാല്ക്കല് വെയ്ക്കുന്നു)
മറ്റേത് അതാ അവിടെ വെയ്ക്കു. (മറ്റൊരു സ്ഥലത്തേയ്ക്കു ചൂണ്ടിക്കാണിക്കുന്നു)സീഡെല്‍:
എന്നിട്ടും അവക്കു വല്യേ ചൂടൊന്നും ഏറ്റട്ടെണ്ടന്നു തോന്നണില്ല.ഗോട്ട് വാള്‍ഡ്:
കുഞ്ഞു തണുത്തു `കിടുകിടെ' വിറയ്ക്കുകയാണ്.(സീഡലിനെ അനുഗമിച്ചുകൊണ്ട് തുള്പ്പെയും പ്രവേശിച്ചിട്ടുണ്ട്. അവളുടെ പുറകെ ഹെറെറയും പ്ലെഷ്കെയും മറ്റനവധി `ദരിദ്രനാരായണ'ന്മാരും പ്രവേശിക്കുന്നു. അവര്‍ കാര്യമറിയാനുള്ള ഉല്‍ക്കണ്ഠയോടുകൂടി, വാതില്ക്കലായി, ഓരോന്നു പിറുപിറുത്തുകൊണ്ടും ഒച്ചപ്പാടുണ്ടാക്കിക്കൊണ്ടും നില്ക്കുന്നു. തുള്‍പ്പെ കട്ടിലിന്നടുത്തേയ്ക്കു നീങ്ങി അവളുടെ കൈ വിലങ്ങനെ മടക്കി ഓരോ പള്ളയ്ക്കും ഊന്നിക്കൊണ്ടങ്ങനെ നില്ക്കുന്നു)
കൊറച്ചു ബ്രാണ്ടീം അനത്ത്യേ വെള്ളോംകൂടി അവക്കു കൊടുത്താ നന്നായിരിക്കുന്നു തോന്നണു.സീഡെല്‍:
(ഒരു കുപ്പി പുറത്തേയ്ക്കു വലിച്ചെടുക്കുന്നു. പ്ലെഷ്കെയും ഹാന്‍കെയും അപ്രകാരംതന്നെ പ്രവര്‍ത്തിക്കുന്നു)തുള്‍പ്പെ:
ഒരിച്ചിര്യേതാണ്ട് ബാക്കീതിലെണ്ടന്നാ തോന്നണെ.
(അടുപ്പിനരികെ) അതിങ്ങു കൊണ്ടന്നാട്ടെ!സീഡെല്‍:
വെള്ളം ചൂടായോ?തുള്‍പ്പെ:
വെട്ടിത്തെളയ്ക്ക്വാ!ഗോട്ട് വാള്‍ഡ്:
അല്പം പഞ്ചസാര അതില്‍ ചേര്‍ത്താല്‍ നന്നായിരിക്കും.ഹെറെറ:
ഞങ്ങക്കെവടന്നു പഞ്ചസാര കിട്ടുംന്നാ നിങ്ങടെ വിചാരം?തുള്‍പ്പെ:
ഛെ, വായടയ്ക്കെടി! നീ കൊറെ ഒളിച്ചുപൂത്തിവെച്ചേക്കണെ നെനക്കുതന്നറിയാല്ലോ!ഹെറെറ:
നൊണ പറയുകയാ നിങ്ങള്‍ - മുത്താച്ചി നൊണ! ഒരു നുള്ളു പഞ്ചാരേങ്കിലും ഇരിക്കണില്ലാ, എന്റെ കയ്യില്‍.തുള്‍പ്പെ:
(സിരാക്ഷോഭത്തോടെ ചിരിക്കുന്നു)
നീയാടീ, നീയാ, പറയണെ നൊണ. ഞാന്‍ കണ്ടതാണല്ലോ നീ കൊണ്ടരണെ!സീഡെല്‍:
(ഹെറെറയോട്) ഓടിച്ചെന്ന് ഒരിമ്മിണി ഇങ്ങെടുത്തോണ്ടന്നേ! - എന്താ നെനക്കൊക്കൂല്ലേ?ഹാന്‍കെ:
(ഹെറെറയോട്) പിന്നെന്താ നീ ഇങ്ങനെ കുന്തം മിഴുങ്ങ്യേ മട്ടു നിക്കണത്?ഹെറെറ:
(വാശിയോടുകൂടി) താന്‍തന്നെ പോയിക്കൊണ്ട്വരാ, തേടിപ്പിടിച്ച്.പ്ലെഷ്കെ:
പ് - പ് - ഫഞ്ചാര ചെന്നിടുത്തോണ്ടുവരാന്!ഹെറെറ:
തനിക്ക്യാവശ്യോള്ളതൊക്കെക്കിട്ടും; പലവെഞ്ഞനക്കടേച്ചെല്ല്!സീഡെല്‍:
(പോകുന്നു)
പലവെഞ്ഞനക്കടക്കാരന്റെ അടുക്കേന്നു നെനക്കു കിട്ടീല്ലെങ്കി എരട്ടി വേഗത്തിലിങ്ങു വന്നേക്കണേ - ആട്ടെ, നെനക്കു കാണാം! എനിക്കത്രേ പറയാനൊള്ളു. അതിക്കൂട്തലൊട്ടും നെനക്കാവശ്യോല്ല - ഒണ്ടെങ്കി, എന്റെ പെങ്കൊച്ചേ, ഞാന്‍ തരാല്ലോ നെനക്ക്!പ്ലെഷ്കെ:
(പുറത്തേയ്ക്കു പോയിരിക്കയായിരുന്ന അയാള്‍ തിരിച്ചുവരുന്നു) ഹാ, അവളു മഹാ കൊള്ളരുതാത്ത ഒരു വര്‍ഗ്ഗമാ, അവള് - അതെ!സീഡെല്‍:
എന്താ ഒന്നു പയറ്റിനോക്കണോല്ലൊ അവള്വായട്ട്! ഞാനാര്‍ന്നു ഈ പട്ടണത്തിലെ മയിഷ്ട്രേട്ടെങ്കി, ശെരിപ്പെടുത്തിവിട്ടേനെ ശവത്തിനെ. ഒരു തര്മ്മശാലേ വന്നുകൂടണ്ടെ കാര്യോന്നുല്ല അവക്ക് - തടിച്ചു ചീര്ത്തങ്ങനെ കൊഴുത്തു തിമിര്ത്തിരിക്ക്യണെ പെലയാടി. എന്തുകൊണ്ടവക്കു വേലേടുത്തൂടാ?
ഹ് - ഹ് - ഹിതാ - ഒ - ഒരിച്ചിരി ഫ് - പഞ്ചാര.ഹാന്‍കെ:
(ചാരായത്തിന്റെ സുഗന്ധം മൂക്കില്‍ വലിച്ചെടുത്തുകൊണ്ട്) എനിക്കും വല്ലോമൊരു സൂക്കേടു വന്നെങ്കിക്കൊള്ളാര്ന്നു; അതെ, എനിക്കതു ബഹു ഉഷ്ടായേനെ!ഷ്മിഡ്റ്റ്:(ഒരു വിളക്കോടുകൂടി ഷ്മിഡ്റ്റ് പ്രവേശിക്കുന്നു. അയാളുടെ പെരുമാറ്റം അന്തസ്സാരത്തോടുകൂടിയതും ഹൃദയത്തില്‍ പതിഞ്ഞുചേരുന്നതുമാണ്)
ദേ, പിന്നേയ്, എല്ലാരും ഒന്നൊഴിഞ്ഞുനില്ക്കണം. മജിസ്രേട്ടെജമാന് നിമിഷത്തിനകം ഇവിടെയെത്തും.പിച്ചക്കാര്:(മജിസ്രേട്ട് ബെര്‍ഗര്‍ കടന്നുവരുന്നു. അദ്ദേഹത്തിന്റെ ഭാവത്തിലും നാട്യത്തിലും ഒരു പെന്‍ഷന്‍പറ്റിയ ഉദ്യോഗസ്ഥന്റെ രീതി പൊന്തിനില്ക്കുന്നുണ്ട്. അദ്ദേഹത്തിനുള്ളതു നീളം കുറഞ്ഞ മീശയാണ്. തലമുടിയില്‍ ഒരു ധൂസരവര്‍ണ്ണം കലര്‍ന്നിട്ടുണ്ടെങ്കിലും, അപ്പോഴും അദ്ദേഹം ചെറുപ്പക്കാരനും സുഭഗനുമാണെന്നു തോന്നും. ഭംഗിയായി വെട്ടിത്തയ്ച്ച നീളമുള്ള ഒരു മേലങ്കി അദ്ദേഹം ധരിച്ചിട്ടുണ്ട്. ഒരുവശം ചരിഞ്ഞ ചട്ടത്തൊപ്പി അദ്ദേഹത്തിന്റെ ശിരസ്സില്‍ ഭംഗിയായി ഇണക്കിവെയ്ക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വഭാവവിശേഷങ്ങളിലൊന്ന് വെറും കുട്ടികളെപ്പോലെ വീമ്പടിക്കലാണ്)
നമശ്കാരം അങ്ങുന്നേ! നമശ്കാരം ഏമാനേ!ബെര്‍ഗര്‍:
നമസ്കാരം. (ചട്ടത്തൊപ്പിയും മേലങ്കിയും ഊരിയെടുത്തു താഴെവെയ്ക്കുന്നു. കൂടെ കയ്യിലുണ്ടായിരുന്ന വടിയും. ആജ്ഞാഗര്ഭമായ ഒരാംഗ്യ ത്തോടുകൂടി)ബെര്‍ഗര്‍:
ഊം, എല്ലാം വെളിയില്‍! നിങ്ങള്‍ സകലമാനപേരും!(ഷ്മിഡ്റ്റ് എല്ലാ പിച്ചക്കാരേയും പിന്‍വശത്തുള്ള മുറിയിലേയ്ക്ക് ഉന്തിത്തള്ളിപ്പറഞ്ഞയയ്ക്കുന്നു)
നമസ്കാരം മാസ്റ്റരേ! (തന്റെ കൈ മുന്നോട്ടു നീട്ടുന്നു) പിന്നെ എങ്ങിനെയെല്ലാമിരിക്കുന്നു കാര്യങ്ങള്‍?ഗോട്ട് വാള്‍ഡ്:
ഞങ്ങള്‍ ഇതാ ഇപ്പോള്‍ കുഞ്ഞിനെ വെള്ളത്തില്‍ നിന്നു വലിച്ച് എടുത്തതേയുള്ളു.സീഡെല്‍:
(മുന്നോട്ടു നീങ്ങിക്കൊണ്ട്) എനിക്കു മാപ്പുതരണേ, ഏമാന്നേ!ബെര്‍ഗര്‍:
(പട്ടാളരീതിയില്‍ അഭിവാദ്യം ചെയ്യുന്നു)
ഞാന്‍ പതിവിലും വൈകിനിന്നു പണ്യേടുക്ക്വാര്ന്നു ആ കൊല്ലപ്പണിപ്പേരേല്! നോക്ക്യാട്ടെ ഏമാന്നെ എന്റെ കോടാലിക്കു ചിറ്റും ഞാനൊരു പുത്തന്പട്ടേട്ടൊറപ്പിക്യാര്ന്നു - ആലേന്നു ഞാന്‍ പൊറത്തേയ്ക്കിറങ്ങി, എറങ്ങീല്ല, അത്രേ്യാള്ളു, എന്റങ്ങത്തെ - അങ്ങത്തയ്ക്കറീയാല്ലോ വല്ല്യേ ആ ക്കൊളം - ഏതാണ്ടൊരു തഡാഹത്തിന്റെ അടുക്കെ വലിപ്പം വരും അതിന് -
(ബെര്‍ഗെര്‍ അക്ഷമമായ ഒരാംഗ്യം കാണിക്കുന്നു)
അതേ, ഏമാന്നേ! പിന്നെ ആ കൊളത്തില് ഒരു മൂലേണ്ട് - അതിലൊരു കാലത്തും വെള്ളം ഒറഞ്ഞു കട്ടകെട്ടുകേല - എനിക്കിന്നും ഓര്‍മ്മണ്ട്, ഞാനൊരു കുട്ട്യാര്ന്ന കാലത്ത് -
അതൊക്കെപ്പോട്ടെ. താന്‍ പറഞ്ഞുവന്ന കഥ തുടരൂ!
(വീണ്ടും അഭിവാദ്യം ചെയ്തിട്ട്) അതെ, അങ്ങുന്നേ, പിന്നെ - എവട്യാ ഞാന്‍ പറഞ്ഞുനിര്ത്ത്യേ? - ങ്ആ, അതെ, ഞാന്‍ ആലേന്നു പൊറത്തെറങ്ങി ന്ളാവത്തങ്ങനെ നിക്കുകാ. അപ്പേണ്ട് ആരെട്യോ ഒരു കരച്ചില്. ആദ്യം ഞാന്‍ കരത്യെ ആരോ വെറുത്യങ്ങനെ മറ്റൊള്ളോരെ വെകിളി പിടിപ്പിക്കാന്‍ കള്യായട്ടു ചെയ്യണതാന്നാ. പക്ഷെ, എന്റേമാന്നേ, കൊളത്തിലെയ്ക്കൊന്നു നോക്ക്യപ്പല്യോ - എന്തോ ഒന്നു കെടന്നു പെടക്ക്യണെ കാണണെ! അതെ, ഏമാന്നേ. വെള്ളം ഒരിക്കലും ഒറഞ്ഞു കട്ടപ്പിടിക്ക്യാത്തെ ആ സ്തലത്ത്! ഞാന്‍ വരണൂന്നു ഞാന്‍ ഒറെക്കെ വിളിച്ചുപറഞ്ഞു. പക്ഷെ, അവക്കു ബോധംകെട്ടു കഴിഞ്ഞിരുന്നു. പിന്നെ, ഞാന്‍ തിരിച്ചാലേലേയ്ക്ക് ഒരോട്ടോടി; അവടന്നൊരു പലക എടുത്തോണ്ടന്ന് ആ തൊളയ്ക്കുമീതെ ഇട്ടുകൊടുത്തു. ഞൊടീന്നു ഞാനവളെ ഒരു വെഷമോംകൂടാതെ പിന്നേം കരക്കുകൊണ്ടുവന്നു!ബെര്‍ഗര്‍:
താനൊരു വീരന്‍തന്നെ, സീഡെല്‍! അത്തരം കഥകള്‍ നിത്യവും നമുക്കു കേക്കാനൊക്കുന്നതല്ല. കശപിശകൂടല്, മല്ലുപിടിത്തം, തലമണ്ട തല്ലിപ്പൊളിക്കല്‍ മുതലായവയെപ്പറ്റിയാണ് ഗ്രാമത്തില്‍ നാം അധികവും കേള്‍ക്കാറുള്ളത് - അപ്പോള്‍, പിന്നെ താനവളെ നേരെയിങ്ങോട്ടുകൊണ്ടുവരികയായിരുന്നു, അല്ലേ?സീഡെല്‍:
എനിക്കു മാപ്പുതരണേ ഏമാന്നേ, വാദ്യാരുസാറാണ് -ഗോട്ട് വാള്‍ഡ്:
ഒരു പ്രസംഗംകഴിഞ്ഞ് ഞാന്‍ ആ വിഴിയെ കടന്നു പോകാനിടയായി. അതുകൊണ്ട് ആദ്യം ഞാന്‍ അവളെ എന്റെ വീട്ടിലേയ്ക്കു കൊണ്ടുപോയി, എന്റെ ഭാര്യയുടെ പക്കല്‍നിന്നും അവള്‍ക്കു കുറെ ഉണങ്ങിയ വസ്ത്രങ്ങള്‍ വാങ്ങിച്ചു.ബെര്‍ഗര്‍:
താന്‍ ഇക്കാര്യത്തിലെന്തു പറയുന്നു?സീഡെല്‍:
(സസംഭ്രമം) ഞാന്‍ - പിന്നെ, കെട്ടോ ഏമാന്നേ - ഫ്, അവള്, ആ മാറേറണ് ഒണ്ടല്ലോ, മാറേറണ് - അയാളുടെ കെട്ട്യോളുടെ മോളാ.ബെര്‍ഗര്‍:
(ആശ്ചര്യസ്തബ്ധനായ മട്ടില്‍) തളര്‍ന്നു താറുമാറായ ആ കൊച്ചുപെണ്ണ് മാറ്റേണിന്റെ ഭാര്യയുടെ മകളാണോ?സീഡെല്‍:
അതെ, അങ്ങന്നേ. ആറാഴ്ചയ്ക്കുമുമ്പ് അവക്കട തള്ള കഴിഞ്ഞുപോയി...... ഇനി പെരുത്തൊന്നും പറയാനില്ല. ഹാവൂ, എന്നെ അവളെന്തിടീം മാന്തും ആയിരുന്നെന്നോ - അവളു വിചാരിച്ചെ ഞാനവക്കടെ രണ്ടാമപ്പനാണെന്നാ!ബെര്‍ഗര്‍:
(മാറേറണിനെക്കുറിച്ചോര്ത്ത് മുറുമുറുക്കുന്നു) പോക്കിരി!സീഡെല്‍:
അയാളിന്നലെത്തൊട്ട് ഇങ്ങിനെ ഇരിപ്പിലിരുന്നു കുടിതന്നെ കുട്യാ. അയാളുടെ പള്ള നെറയാണെങ്കി ഒരൊറ്റ വീപ്പ വേണം ഏമാന്നേ, ഒറ്റ വീപ്പ; അതെ.ബെര്‍ഗര്‍:
അവന്റെ ഈ തൊഴിലിന് എന്റെ അടുത്തുനിന്നു കണക്കിനൊരു സമ്മാനം വാങ്ങിച്ചേ ശരിപ്പെടൂ.
(ഹനേലെയുടെ മീതെ കുനിയുന്നു)
എന്റെ കുഞ്ഞേ, ഇതു കേള്‍ക്കൂ. കരയാതിരി. എന്തിനായിട്ടാണ് ഈ പെണ്‍കുട്ടി എന്റെ നേര്‍ക്ക് ഇങ്ങനെ ഉറ്റുനോക്കുന്നത്?..... ഞാന്‍ നിന്നെ ഉപദ്രവിക്കില്ല. എന്താ നിന്റെ പേര്?.......ദയവുചെയ്ത് അല്പംകൂടി ഉറക്കെ. എനിക്കു നീ പറയുന്നതു കേട്ടുകൂടാ -
(അയാള്‍ എഴുന്നേല്ക്കുന്നു)
കുട്ടി മഹാ വാശിക്കാരിയാണെന്നു തോന്നുന്നു.
അവള് ഭയപ്പെട്ടിട്ടുണ്ടെന്നേയുള്ളു......ഹനേലെ!ഹനേലെ:
(ഏങ്ങിക്കൊണ്ട്)എന്താ, സാര്‍!ഗോട്ട് വാള്‍ഡ്:
മജിസ്രേട്ട് പറയുന്നതുപോലെ ചെയ്യു, കുഞ്ഞേ!ഹനേലെ:
(വിറച്ചുകൊണ്ട്) ഈശ്വരാ, ഞാന്‍ മരവിക്കുകയാണ്!സീഡെല്‍:
(ചാരായം കൊണ്ടുവന്നിട്ട്) ഇതാ - ഇതൊരു തുള്ള്യോന്നു കഴിച്ചാട്ടെ, മോളെ!ഹനേലെ:
(യഥാപൂര്‍വ്വം) ഈശ്വരാ, എനിക്കു വിശക്കുന്നു!ഗോട്ട് വാള്‍ഡ്:
(മജിസ്ട്രേട്ടിനോട്) ഒരു പ്രയോജനവുമില്ല. സാദ്ധ്യമല്ല നമുക്കവളെ കുടിപ്പിക്കാന്‍.ഹനേലെ:
ഹാവൂ, എന്തൊരു വേദന!ഗോട്ട് വാള്‍ഡ്:
എവിടെയാണു നിനക്കു വേദനിക്കുന്നതു, കുഞ്ഞേ?ഹനേലെ:
അയ്യോ, എനിക്കു പേട്യാവണു! എനിക്കു പേട്യാവണു!ബെര്‍ഗര്‍:
ആരാണു നിന്നെ പേടിപ്പിക്കുന്നത്, എന്റെ ഓമനേ? ങ് ആ, പറയൂ, പറയൂ, അതിനെക്കുറിച്ചുള്ളതെല്ലാം ഞങ്ങളോടു പറയൂ! പേടിക്കേണ്ട. എന്തായിരുന്നു അത്? - നീ പറയുന്നതിലൊരൊറ്റ വാക്ക് എനിക്കു മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ശ്രമിച്ചുനോക്കൂ; ശരിക്കൊന്ന് ഓര്ത്തുപറയൂ എങ്ങനെയാണ് അതു സംഭവിച്ചതെന്ന്. നിന്റെ അച്ഛന് നിന്നെ വല്ലതും ഉപദ്രവിച്ചോ? - അയാള്‍ നിന്നെ തല്ലുകയോ, പൂട്ടിയിടുകയോ മറ്റോ ചെയ്തോ? അതോ - നിന്നെ തെരുവിലേയ്ക്കടിച്ചിറക്കിയോ? - ഹോ, വലിയ വിഷമംതന്നെ ഇവളില്നിന്നെന്തെങ്കിലും മനസ്സിലാക്കാന്‍ -സീഡെല്‍:
അതേ, ഏമാന്നെ! ചളപളാന്നങ്ങനെ ചെലക്ക്യണതവക്കിഷ്ടോമല്ല. അവളേക്കൊണ്ട് വര്‍ത്താനം പറയിക്കണേക്കാ എള്പ്പാ, ഏമാന്നെ, മരം വെട്ടീടണെ. ഒരു ചുണ്ടെല്യേപ്പോലെ അനങ്ങാതെ, ഒച്ചേണ്ടാക്കാതെ, ഇരിക്ക്യണോളാ അവള്; അതെ, അവളങ്ങന്യാ!ബെര്‍ഗര്‍:
നമുക്കിതു തുടര്ന്നുകൊണ്ടുപോകുവാന് മാത്രം വേണ്ട സത്യസ്ഥിതികള്‍ ഉണ്ടായാല്‍ മതിയായിരുന്നു - നമുക്കു പുള്ളിയെപ്പിടിച്ചു `ലോക്കപ്പിലാക്കാന്‍' കഴിഞ്ഞേനെ!ഗോട്ട് വാള്‍ഡ്:
അവള്‍ക്കയാളെ വല്ലാത്ത ഭയമാണ്.സീഡെല്‍:
ഇതേ, ഇതാദ്യത്തെത്തവണേം മറ്റൊന്ന്വെല്ല അവന്റെ ഇത്തരത്തിലൊള്ള പിള്ളകളി. ഏമാന് നാട്ടാരോടൊന്നു ചോദിച്ചുനോക്കിയാട്ടെ.....അവരപ്പം പറയും എന്തുതരക്കാരനാ ആ മനിഷ്യേനെന്ന്. ഇതിനൊക്കെ വളരെ വളരെക്കൊല്ലം മുമ്പേതന്നെ ഈ പെണ്ണിന്റെ കഥ്യവന് കഴിച്ചില്ലല്ലോ - അതുതന്നെ ഒരത്ഭുതാ ഏമാന്നേ, അത്ഭുതാ!ബെര്‍ഗര്‍:
അയാള്‍ ഇവളെ എന്തുചെയ്തിട്ടുണ്ട്?സീഡെല്‍:
ഹെന്തുശെയ്തട്ടെണ്ടെന്നോ, ഏമാന്നേ? രാത്രി വീട്ടീന്നടിച്ചുപൊറത്താക്കും. അതാ അയാളു ശെയ്തേക്കണെ പ്രദാനസങ്ങതി. മഞ്ഞത്ത് അവളെ അടിച്ചു പൊറത്താക്കിത്തെണ്ടാനയ്ക്കും. അതാ അയാളു ശെയ്യാറ്. അയാക്കു മൂക്കുമുറ്റെക്കുടിക്ക്യാനൊള്ള വഹ അവളു കൊണ്ടുവന്നു കൊടുത്തില്ലെങ്കി, എന്റെ ഏമാന്നേ, പൊയ്ക്കോളുകേ വേണ്ടൂ, പാവം, പിന്നേം പൊറത്തേയ്ക്ക്! അതാ അയാളുടെ പ്രവര്‍ത്തി. എത്രേത്രെ രാത്ര്യാ പാവം തണുത്തു കിടുകിടാന്നു വെറച്ചു പൊട്ടിക്കരഞ്ഞോണ്ടു നടന്നെട്ടൊള്ളേന്നോ, ഏമാന്നേ, എത്രേത്രെ രാത്രി! - അതെ!
അവളുടെ അമ്മ ജീവിച്ചിരുന്ന കാലത്ത് കാര്യം ഇത്രമാത്രം കഷ്ടത്തിലായിരുന്നില്ല.ബെര്‍ഗര്‍:
കൊള്ളാം, എങ്ങിനെയായാലും, നമുക്കയാളെ അങ്ങ് അറസ്റ്റു ചെയ്യിച്ചുകളയാം. പേരുകേട്ട ഒരു പെരുംകുടിയനാണയാള്. എന്റെ കുഞ്ഞേ, ആട്ടെ, ഇനിയെന്റെ മുഖത്തേയ്ക്കു നേരെ ഒന്നു നോക്കൂ!ഹനേലെ:
(യാചിക്കുന്ന മട്ടില്‍) ഓ ദയവുചെയ്ത്, ദയവുചെയ്ത്, ദയവുചെയ്ത്!.........സീഡെല്‍:
ഏമാന് അവളോട് ശോത്യങ്ങള് ശോതിച്ചോണ്ട് ഒരുക്രെതോല്ല ഏമാന്നേ! അവടെ നാവീന്നു ഒന്നും, ഒരു വസ്തും, കിട്ടത്തില്ല.ഗോട്ട് വാള്‍ഡ്:
(ശാന്തമായി) ഹനേലെ!ഹനേലെ:
എന്താ, സാര്‍?ഗോട്ട് വാള്‍ഡ്:
നിനക്ക് എന്നെ അറിയാമോ?ഹനേലെ:
അറിയാം, സാര്‍.ഗോട്ട് വാള്‍ഡ്:
ആരാണു ഞാന്‍?ഹനേലെ:
വാദ്ധ്യാരു സാറ് - ഗോട്ട് വാള്‍ഡ് വാദ്ധ്യാരു സാറ്ഗോട്ട് വാള്‍ഡ്:
അതു ശരി. നാം വേണ്ടവിധംതന്നെ കഴിഞ്ഞുകൂടന്നു. ഇപ്പോളിനി, എന്റെ ഓമനക്കുഞ്ഞേ, അതു സംബന്ധിച്ചുള്ളതെല്ലാം ഞങ്ങള്‍ക്കു പറഞ്ഞുതരൂ. ഭയപ്പെടേണ്ട! കൊല്ലക്കുടിലിനടുത്തുള്ള കുളത്തിലേയ്ക്കുപോകാതെ, പകരം, വീട്ടില്‍ നീ ഇരിക്കാഞ്ഞതെന്തുകൊണ്ടാണ്?ഹനേലെ:
എനിക്കു പേട്യാവണു! എനിക്കു പേട്യാവണു!ബെര്‍ഗര്‍:
ഞങ്ങള്‍ പൊയ്ക്കോള്ളാം. നിനക്കു പറയാനുള്ളതു മുഴുവനും നീ പള്ളിക്കുടം വാദ്ധ്യാരോടു പറഞ്ഞുകൊള്ളൂ!ഹനേലെ:
(ലജ്ജയോടുകൂടിയും, അത്ഭുതരഹസ്യാത്മകമായ രീതിയിലും) അദ്ദേഹം എന്നെ വിളിച്ചു!ഗോട്ട് വാള്‍ഡ്:
നിന്നെ ആരു വിളിച്ചു, തങ്കം?ഹനേലെ:
കര്‍ത്താവ്, യേശു!ഗോട്ട് വാള്‍ഡ്:
എവിടെനിന്നാണ് യേശുദേവന് നിന്നെ വിളിച്ചത്?ഹനേലെ:
വെള്ളത്തില്‍നിന്ന്.ഗോട്ട് വാള്‍ഡ്:
എവിടെ?ഹനേലെ:
വെള്ളത്തിന്റെ അടിത്തട്ടില്‍നിന്ന്.ബെര്‍ഗര്‍:
(തന്റെ നിശ്ചയം മാറ്റി, മേലങ്കിയെടുത്തിട്ടുകൊണ്ട്) നാം ഡോക്ടറെ തിരക്കിപ്പിടിച്ചുകൊണ്ടുവരുന്നതാണ് കൂടുതല്‍ നന്ന്. ഞാന്‍ തീര്‍ത്തുപറയാം, അയാളിപ്പൊഴും കുടിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലില്‍നിന്നു വിട്ടുപോന്നിരിക്കയില്ല.ഗോട്ട് വാള്‍ഡ്:
ഞാന്‍ സിസ്റ്റര്‍മാരില്‍ ഒരാളെ വിളിച്ചുകൊണ്ടുവരാന്‍ ആളെ വിട്ടിട്ടുണ്ട്. വളരെ ശ്രദ്ധയോടുകൂടിയ ശുശ്രൂഷയാണ് കുഞ്ഞിനാവശ്യം.
ഞാന്‍ ഇക്ഷണംതന്നെ ഡോക്ടരുടെ അടുത്തേയ്ക്കു പോകാം. (ഷ്മിഡ്റ്റിനോട്) ഷ്മിഡ്റ്റ് പോലീസുകാരനെ, കുടിക്കുവേണ്ട ഏര്പ്പാടുള്ള ആ ഹോട്ടലുണ്ടല്ലോ, അങ്ങോട്ടു വിളിച്ചുകൊണ്ടുവരിക. നമുക്കയാളെ ലോക്കപ്പിലാക്കിക്കളയാം, നമസ്കാരം, വാദ്ധ്യാരേ!സീഡെല്‍:(ബെര്‍ഗറും ഷ്മിഡ്റ്റും പോകുന്നു. ഹനേലെ കിടന്നുറക്കം പിടിക്കുന്നു)
(അല്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം) അദ്ദേഹം അയാളെ ജേലിലൊന്നും അടക്കുകേല - അതൊക്കുകേല അധികോന്നും.ഗോട്ട് വാള്‍ഡ്:
എന്തുകൊണ്ടില്ല?സീഡെല്‍:
അദ്ദേഹത്തിനറിയാം എന്തുകൊണ്ടാന്ന്; അതെ, അദ്ദേഹത്തിനറിയാം. ആരാ പെണ്ണിന്റെ അപ്പന്, ങ്ഏ?ഗോട്ട് വാള്‍ഡ്:
ഛെ, അസംബന്ധം! അതൊക്കെ ചുമ്മാ ആളുകള്‍ പറഞ്ഞു പരത്തുന്നതാണ്!സീഡെല്‍:
ആവട്ടെ. എനിക്ക്യറിയാവുന്നെ എനിക്ക്യറിയാം.ഗോട്ട് വാള്‍ഡ്:
ആളുകള്‍ പലതും പറയും. താനതൊന്നും കേട്ടുവിശ്വസിക്കരുത്. അവയില്‍ പകുതിയും കള്ളമാണ് - കഴിയുന്നതും വേഗത്തില്‍ ഡോക്ടര്‍ ഇങ്ങെത്തിച്ചേര്ന്നാല് മതിയെന്നുമാത്രമെ ഞാനാശിക്കുന്നുള്ളു.സീഡെല്‍:
(മൃദുസ്വരത്തില്‍) അവളിതീന്നു കടന്നുകൂടത്തില്ല. നിങ്ങക്കു കാണാം.ഡാക്ടര് വാച്ലെര്:(ഡോക്ടര്‍ വാച്ലെര് പ്രവേശിക്കുന്നു. മുപ്പത്തിനാലു വയസ്സു പ്രായംചെന്ന, ഗൗരവക്കാരനായ ഒരു മനുഷ്യന്)
നമസ്തേ!ഗോട്ട് വാള്‍ഡ്:
നമസ്തേ, ഡോക്ടര്‍!സീഡെല്‍:
(ഡോക്ടരെ, രോമംകൊണ്ടുള്ള മേലുടുപ്പ് അഴിച്ചുമാറ്റാന്‍ സഹായിച്ചുകൊണ്ട്) നമശ്ക്കാരം, ഡാക്കിട്ടരങ്ങത്തെ!ഡാ: വാച്ലെര്:
(അടുപ്പിനുമീതെ തന്റെ കൈ ചൂടാക്കിക്കൊണ്ട്) എനിക്കു വേറൊരു മെഴുകിതിരി കിട്ടിയാല്‍ കൊള്ളാമായിരുന്നു.സീഡെല്‍:
(എന്തോ ഒരു മാന്ത്രികോപകരണത്തിന്റെ ശബ്ദം തൊട്ടടുത്തുള്ള മുറിയില്‍നിന്നും വരുന്നു)
അവര്‍ക്കൊരു ലക്കില്ലെന്നൊണു തോന്നുന്നത്.
(പുറകിലത്തെ മുറിയുടെ പകുതി അടച്ചിട്ടുള്ള വാതല്‍ക്കല്‍) നിങ്ങക്കൊന്നവടെ ഒച്ചേണ്ടാക്കാണ്ടെ അടിങ്ങ്യോതുങ്ങി ഇരിക്കാമ്മേലേ?ഡാ: വാച്ലെര്:(ശബ്ദം നിലയ്ക്കുന്നു. സീഡെല്‍ പുറകിലത്തെ മുറിയിലേയ്ക്കു പോകുന്നു)
മിസ്റ്റര്‍ ഗോട്ട് വാള്‍ഡാണ്, അല്ലേ?ഗോട്ട് വാള്‍ഡ്:
അതെ, അതാണെന്റെ പേര്.ഡാ: വാച്ലെര്:
അവള് തന്നത്താന്‍ മുങ്ങിച്ചാകാന്‍ തുനിഞ്ഞതായി ഞാന്‍ കേള്‍ക്കുന്നു; അങ്ങനെയോ?ഗോട്ട് വാള്‍ഡ്:
പാവം കുട്ടി, അവളുടെ ക്ലേശങ്ങളില്‍നിന്നു രക്ഷപ്രാപിക്കാന്‍ അവള് മറ്റൊരു പോംവഴിയും കണ്ടില്ല.ഡാ: വാച്ലെര്:(ചെറിയ ഇടവിശ്രമം)
(അവളുടെ കട്ടിലിന്നരികെ ചെന്നുനിന്നു ഹനേലെയെ പരിശോധിച്ചുകൊണ്ട്)
അവള് ഉറക്കത്തില്‍ കിടന്നു സംസാരിക്കുകയായിരുന്നോ?
കോടി കോടി നക്ഷത്രങ്ങള്‍!സിസ്റ്റര്‍ മാര്‍ത്താ:
(ഡോക്ടര്‍ വാച്ലെറും ഗോട്ട് വാള്ഡും കുട്ടിയെ പരിശോധിക്കുന്നു. കിളിവാതിലില്‍കൂടി ചന്ദ്രിക ഒഴുകിയണഞ്ഞ് അവരുടെ മേല്‍ പതിക്കുന്നു)
എന്തിനാണു നിങ്ങള്‍ എന്റെ എല്ലുകള്‍ പിടിച്ചു വലിക്കുന്നത്? അരുത്! അരുത്! എനിക്കു നോവുന്നു, അയ്യോ, എനിക്കു വല്ലാതെ നോവുന്നു!
(ഗോട്ട് വാള്ഡിനോട്)
അവര്‍ ആ പാനശാലയില്വെച്ച് ആ മനുഷ്യനെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നു തോന്നുന്നു.
അതെ. എന്നാളുകള്‍ പറയുന്നു.ഡോ: വാച്ലെര്:
(മേലുടുപ്പെടുത്തിട്ടുകൊണ്ട്, സീഡെലിനോട്) താന്‍ എന്നോടൊന്നിച്ച് ഔഷധവ്യാപാരിയുടെ അടുത്തേയ്ക്ക് ഒന്നുവന്നാല്‍ നന്നായിരിക്കും.ഗോട്ട് വാള്‍ഡ്:(ഡോക്ടരും, ഗോട്ട് വാള്ഡും, സീഡെലും ശാന്തമായി വാതില്ക്കലേയ്ക്ക് ഒഴിഞ്ഞുനീങ്ങിക്കൊണ്ട് സഹോദരി മാര്ത്തയോടു യാത്രപറയുന്നു)
(യാദൃശ്ചികമായ ഒരു രീതിയില്‍) ഈ സംഗതിയെക്കുറിച്ച് നിങ്ങള്‍ക്കെന്തു തോന്നുന്നു, ഡോക്ടര്‍?ഹനേലെ:(ഡോക്ടരും, ഗോട്ട് വാള്ഡും, സീഡെലും പോകുന്നു)
(ഹനേലെയോടൊന്നിച്ച് ഒറ്റയ്ക്കിപ്പോള് നില്ക്കുന്ന സിസ്റ്റര്‍ മാര്‍ത്ത കുറച്ചു പാല് ഒരു കുഴിയന്‍ കിണ്ണത്തിലേയ്ക്കൊഴിക്കുന്നു. അതിനിടയില്‍ ഹനേലെ കണ്ണുതുറന്ന് അവളെ ഗാഢമായി സൂക്ഷിച്ചുനോക്കുന്നു)
യേശുവിന്റെ അടുത്തുനിന്നു വന്നിരിക്കയാണോ നിങ്ങള്‍?സിസ്റ്റര്‍ മാര്‍ത്താ:
എന്താണു നീ പറഞ്ഞത്, ഓമനേ?ഹനേലെ:
നിങ്ങള്‍ കര്‍ത്താവു യേശുമിശിഹായുടെ അടുത്തുനിന്നു വന്നിട്ടുള്ളതാണോ?സിസ്റ്റര്‍ മാര്‍ത്താ:
എന്ത്, ഹനേലെ, നീയെന്നെ മറന്നുപോയോ? ഞാന്‍ സിസ്റ്റര്‍ മാര്‍ത്തയാണ്. ഒരു ദിവസം ഞങ്ങളെ കാണാന്‍ വന്നതും, പ്രാര്‍ത്ഥന കഴിച്ചതും, ആ മനോഹരങ്ങളായ പ്രാര്‍ത്ഥനാഗീതങ്ങള്‍ പാടിയതും നീ ഓര്‍ക്കുന്നില്ലേ?ഹനേലെ:
(ആഹ്ലാദപൂര്‍ണ്ണമായി തലകുലുക്കിക്കൊണ്ട്) ഓ, ഉവ്വ്, ഉവ്വ്! ആ മനോഹരങ്ങളായ പ്രാര്‍ത്ഥനാ ഗീതങ്ങള്‍!ഹനേലെ:
എനിക്കു സുഖപ്പെടേണ്ട ആവശ്യമില്ല.സിസ്റ്റര്‍ മാര്‍ത്താ:
(അവള്‍ക്കു പാല് കൊണ്ടുവന്നിട്ട്) നിനക്കു വീണ്ടും ശക്തികിട്ടാന്, നീ ഈ പാല് അല്പം കുടിക്കണമെന്നു ഡോക്ടര്‍ പറയുന്നു.ഹനേലെ:
(തിരിഞ്ഞുകളയുന്നു) എനിക്കു ആവശ്യമില്ല സുഖപ്പെട്ടിട്ട്.സിസ്റ്റര്‍ മാര്‍ത്താ:
സുഖപ്പെടേണ്ട ആവശ്യമില്ലേ? - ആ പറയുന്നതു ബുദ്ധിപൂര്വ്വമുള്ളതല്ല, എന്റെ ഓമനേ! ദേ, ഞാന്‍ നിന്റെ തലമുടിയൊന്നു ഒതുക്കിക്കെട്ടട്ടെ.ഹനേലെ:(അവര്‍ അവളുടെ തലമുടി കെട്ടുന്നു)
(നിശ്ശബ്ദമായി കരഞ്ഞുകൊണ്ട്) എനിക്കു സുഖപ്പെടേണ്ട!സിസ്റ്റര്‍ മാര്‍ത്താ:
കൊള്ളാം, ഇതെന്തു കൂത്ത്! എന്തുകൊണ്ടു വേണ്ട?ഹനേലെ:
ഓ, സ്വര്‍ഗ്ഗത്തിലേയ്ക്കു പോകാന്‍ ഞാനെത്രമാത്രം ആശിക്കുന്നു, സിസ്റ്റര്‍!സിസ്റ്റര്‍ മാര്‍ത്താ:
നാം എല്ലാവരും അതിനാശിക്കുന്നുണ്ട്, ഓമനേ. പക്ഷെ നാം ക്ഷമയോടുകൂടി, ദൈവം നമ്മളെ വിളിക്കുന്നതുവരെ കാത്തിരിക്കണം; അതിനുശേഷം, നാം നമ്മുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുന്നപക്ഷം -
(സോല്‍ക്കണ്ഠം) ഞാന്‍ തീര്‍ച്ചയായും പശ്ചാത്തപിക്കുന്നു, സിസ്റ്റര്‍. അതെ, അതെ, തീര്‍ച്ചയായും ഞാനതു ചെയ്യുന്നു.സിസ്റ്റര്‍ മാര്‍ത്താ:
അതുപോലെത്തന്നെ നാം കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുന്നു എങ്കില്‍ -ഹനേലെ:
ഞാന്‍ തീര്‍ച്ചയായും അദ്ദേഹത്തില്‍ വിശ്വസിക്കുന്നു!സിസ്റ്റര്‍ മാര്‍ത്താ:
എങ്കില്‍ സമാധാനത്തോടുകൂടി നീ കാത്തിരിക്കൂ, കുഞ്ഞേ! - ഞാന്‍ നിന്റെ തലയണയൊന്നു കൊട്ടിവിരിച്ചുതരാം - അങ്ങനെ. ഇനി കിടന്നുറങ്ങിക്കൊള്ളൂ.ഹനേലെ:
എനിക്കുറങ്ങാനൊക്കില്ല.സിസ്റ്റര്‍ മാര്‍ത്താ:
ഓഹോ, നീ ശ്രമിച്ചാല്‍ മതി, നിനക്കൊക്കും.ഹനേലെ:
സിസ്റ്റര്‍ മാര്‍ത്തേ!സിസ്റ്റര്‍ മാര്‍ത്താ:
എന്താ, ഓമനേ?ഹനേലെ:
സിസ്റ്റര്‍! എന്തെങ്കിലുമുണ്ടോ - ക്ഷമിക്കാന്‍ വയ്യാത്ത പാപങ്ങള്‍, എന്തെങ്കിലും?സിസ്റ്റര്‍ മാര്‍ത്താ:
അതിനെക്കുറിച്ച് ഇപ്പോള്‍ നമുക്കൊന്നും സംസാരിക്കേണ്ട. നീ തന്നത്താന്‍ ക്ഷോഭം വരുത്തിക്കൂട്ടിക്കൂടാ.ഹനേലെ:
ദയവുചെയ്ത്, ദയവുചെയ്ത്, ദയവുചെയ്ത്! സിസ്റ്റര്‍ എന്നോടു പറയുകയില്ലേ?സിസ്റ്റര്‍ മാര്‍ത്താ:
ഉവ്വ്, ഉവ്വ്. ദൈവം ക്ഷമിക്കാത്ത പാപങ്ങള്‍ ചിലതുണ്ട് -`പരിശുദ്ധാത്മാവി'നോടുള്ള പാപങ്ങള്‍!ഹനേലെ:
ഓ, സിസ്റ്റര്‍ വിചാരിക്കുന്നുണ്ടോ ഞാന്‍ ഒരു പാപം ചെയ്തിട്ടുണ്ടെന്ന്?സിസ്റ്റര്‍ മാര്‍ത്താ:
വിഡ്ഢിത്തം! എന്തിന്, നമ്മുടെ കര്‍ത്താവിനെ വഞ്ചിച്ച ജൂഡാസിനെപ്പോലെയുള്ള വലിയ, വലിയ ദുഷ്ടന്മാരായ മനുഷ്യര്‍ക്കുമാത്രമേ അങ്ങനെയുള്ള പാപങ്ങള്‍ ചെയ്യാന്‍ കഴിയൂ!ഹനേലെ:
നിങ്ങള്‍ക്കറിഞ്ഞുകൂടാ - നിങ്ങള്‍ക്കറിഞ്ഞുകൂടാ.സിസ്റ്റര്‍ മാര്‍ത്താ:
സ്ഷ്, മിണ്ടാതിരിക്കൂ - കിടന്നുറങ്ങൂ!ഹനേലെ:
എനിക്കു വല്ലാതെ പേടിയാകുന്നു.സിസ്റ്റര്‍ മാര്‍ത്താ:
നീ ഒട്ടും പേടിക്കേണ്ട
പക്ഷെ, അങ്ങനെയൊരു പാപം ഞാന്‍ ചെയ്തിട്ടുണ്ടെങ്കിലോ?സിസ്റ്റര്‍ മാര്‍ത്താ:
ഓ, നീ പക്ഷെ ഒന്നും ചെയ്തിട്ടില്ല.ഹനേലെ:
(സിസ്റ്ററിനെ കെട്ടിപ്പിടിച്ചുകൊണ്ട് ഇരുളിലേയ്ക്കു തുറിച്ചു നോക്കുന്നു.) സിസ്റ്റര്‍! സിസ്റ്റര്‍!സിസ്റ്റര്‍ മാര്‍ത്താ:
മിണ്ടാതിരിക്കൂ, ഓമനെ, മിണ്ടാതിരിക്കൂ!ഹനേലെ:
സിസ്റ്റര്‍!സിസ്റ്റര്‍ മാര്‍ത്താ:
എന്താണുകാര്യം?ഹനേലെ:
അദ്ദേഹം വരുന്നുണ്ട്. നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ കാലൊച്ച കേട്ടുകൂടേ?സിസ്റ്റര്‍ മാര്‍ത്താ:
ഞാന്‍ ഒന്നും കേള്‍ക്കുന്നില്ല.ഹനേലെ:
അതാ, അതദ്ദേഹത്തിന്രെ സ്വരമാണ്- വെളിയില്‍! - അതാ ശ്രദ്ധിക്കൂ.സിസ്റ്റര്‍ മാര്‍ത്താ:
ആരുടെ സ്വരം?ഹനേലെ:
അച്ഛന്റെ! അച്ഛന്റെ! അതാ അച്ഛന്!സിസ്റ്റര്‍ മാര്‍ത്താ:
എവിടെ? ഞാന്‍ കാണുന്നില്ല.ഹനേലെ:
നോക്കൂ!സിസ്റ്റര്‍ മാര്‍ത്താ:
എവിടെ?ഹനേലെ:
കട്ടിലിന്റെ കാല്ക്കല്!സിസ്റ്റര്‍ മാര്‍ത്താ:
അത് ആ കോട്ടും ചട്ടത്തൊപ്പിയും മാത്രമാണ്, തങ്കം. നമുക്ക് ആ നാറസ്സാധനങ്ങള് എടുത്തു കൊണ്ടുപോയി പ്ലെഷ്കെ മുത്തപ്പനു കൊടുത്തുകളയാം! എന്നിട്ടു ഞാന്‍ കുറച്ചുവെള്ളം കൊണ്ടുവന്ന് നിനക്കുവേണ്ടി നമുക്കൊരു തുണിമടക്കുണ്ടാക്കാം. കുറച്ചു നിമിഷത്തേയ്ക്കു ഞാന്‍ നിന്നെ തനിച്ചുവിട്ടിട്ടുപോയാല് നിനക്കു പേടിയാവുകയില്ലല്ലോ, ഉവ്വോ! ഞാന്‍ തിരിച്ചുവരുന്നതുവരെ അനങ്ങാതെ കിടക്കൂ!ഹനേലെ:
അതു വാസ്തവത്തില്‍ കോട്ടും ചട്ടത്തൊപ്പിയും മാത്രമായിരുന്നോ, സിസ്റ്റര്‍? എന്തു മണ്ടത്തരമായിപ്പോയി!
തീരെ അനങ്ങാതെ ശബ്ദിക്കാതെ കിടക്കൂ! ഞാന്‍ ഇപ്പോള്‍ത്തന്നെ മടങ്ങിയെത്താം.ഛായാരൂപം:
(അവര്‍ പുറത്തേയ്ക്കിറങ്ങുന്നു; പക്ഷെ മുറ്റത്തു കുറ്റാക്കുറ്റിരുട്ടായിരുന്നതിനാല് തിരിച്ചുവരുന്നു.)
ഒരു മിനിട്ടുനേരത്തേയ്ക്കു ഞാനീ മെഴുകുതിരി വെളിയില്‍ മുറ്റത്തൊന്നു വെയ്ക്കട്ടെ.
(ഹനേലിന്റെ നേര്‍ക്ക് അവര്‍ മൃദുവായി വിരലാട്ടുന്നു.)
ദേ, മനസ്സിലായോ, അനങ്ങരുത്, നിശ്ശബ്ദം!
(അവര്‍ വെളിയിലേയ്ക്കു പോകുന്നു.)(മുറിയില്‍ ഒട്ടുമുക്കാലും ഇരുട്ടാണ്. സിസ്റ്റര്‍ പോയിക്കഴിഞ്ഞ ഉടന്‍തന്നെ, കല്ലാശാരിയായ മാറേറണിന്റെ രൂപം കട്ടിലിന്റെ കാല്ക്കലായി പ്രത്യക്ഷപ്പെടുന്നു. കുടിച്ചുമറിഞ്ഞു വൃത്തികെട്ട ഒരു മട്ടിലാണയാള്‍, ചെടകെട്ടിയ ചെമ്പന്‍തലമുടി. ഒരു നാറപ്പഴഞ്ചന് പട്ടാളത്തൊപ്പി. ഇടതു കയ്യില്‍ അയാള്‍ അയാളുടെ പണിക്കോപ്പുകള്‍ പിടിച്ചിരിക്കുന്നു. അയാളുടെ വലത്തെ കയ്യിന്റെ മണിബന്ധത്തിനു ചുറ്റും ഒരു കരിമ്പടച്ചരട്. അവളെ അടിക്കാന്‍ ഭാവിക്കുന്നപോലെ, ഭീഷണിപ്പെടുത്തിക്കൊണ്ട് അയാള്‍ ഹനേലിന്റെ നേര്‍ക്ക് തുറിച്ചുനോക്കുന്നു. ഒരു വിളറിയ വെളിച്ചം ആ ച്ഛായാരൂപത്തെ ആവരണംചെയ്തു കട്ടിലിലേയ്ക്കു പ്രസരിപ്പിക്കുന്നു. ഹനേലെ പേടിച്ചരണ്ട് കൈ പൊക്കി അവളുടെ മുഖം പൊത്തിപ്പിടിക്കുന്നു. അവള് ചൂളുകയും ദയനീയമായവിധത്തില്‍ വിങ്ങിവിങ്ങിക്കരയുകയും ചെയ്യുന്നു.
(കര്‍ക്കശവും രോഷസമ്പൂര്ണ്ണവുമായ ഒരു സ്വരത്തില്‍) എവിട്യാടി നിയ്യ്, എവട്യാ? പതിവുംപടി പിന്നേം `തെക്കുവടക്കുനടക്കുകാ'ണോ? ഞാന്‍ പടിപ്പിക്കാടി, മറുതക്കുട്ടീ, നിന്നെ ഒളിച്ചോടാന്‍! നീയപ്പോക്കഥകളു പറഞ്ഞു പരത്ത്വാര്ന്നു, അല്ലേടി? ഞാന്നിന്നെ ഉപദ്രവിക്ക്യാറൊണ്ടെന്നു മാളോരോടൊക്കെപ്പറഞ്ഞു നടക്കുവാ, ങ്ഏ? നെനക്കു നാണാവണില്ലേടി ഇങ്ങനെ മുത്താച്ചിക്കള്ളോം പറഞ്ഞുനടക്കാന്‍? നീയെന്റെ കുഞ്ഞല്ല. എണീക്കെടീ, ആനമടിച്ചീ! എനിക്കിനി നീയുമായിട്ട് യാതൊരുവത്ഥം, ചെയ്യാനില്ല. എനിക്കു നിന്നെ ഓടയിലേക്കടിച്ചെറക്കാന് തോന്നണെണ്ട്. ഏണീറ്റ് തീപ്പൂട്ടെടീ. നീ കേക്കണൊണ്ടോ? ഞാന്നിന്നെ വളര്ത്തണെണ്ടെങ്കീ അതെന്റെ തര്മ്മപുത്തിക്കൊണ്ടാടീ, തര്മ്മപുത്തിക്കൊണ്ടാ! ഉം എണീരെടീ, എണീര്! എന്ത്, നീ എണിക്കത്തില്യോടീ, ങ്ഏ? ഇല്യോടീ? ആങ് ഹാ. എന്നാ ശരി, കണ്ണുതൊറന്നൊന്നു നോക്ക്യേ -(ഹനേലെ പണിപ്പെട്ട് എഴുന്നേല്ക്കുന്നു. അവളുടെ കണ്ണുകള്‍ അടഞ്ഞുതന്നെയാണ് സ്ഥിതിചെയ്യുന്നത്. അവള് ചൂടടുപ്പിനരികിലേയ്ക്ക് ഒരുവിധത്തില്‍ വലിഞ്ഞിഴഞ്ഞെത്തി, അതിന്റെ വാതില്‍ തുറക്കുകയും, ബോധംകെട്ടു നിലംപതിയ്ക്കുകയും ചെയ്യുന്നു. അപ്പോഴേയ്ക്കും കത്തിച്ച ഒരു മെഴുകുതിരിയും ഒരു ഭരണിനിറയെ വെള്ളവുമായി സിസ്റ്റര്‍ മാര്‍ത്താ മടങ്ങിയെത്തിക്കഴിഞ്ഞു. ഛായാരൂപം തിരോധാനം ചെയ്യുന്നു. സിസ്റ്റര്‍ മാര്‍ത്താ സംഭ്രമത്തോടുകൂടി ചാരത്തില്‍ കിടക്കുന്ന ഹനേലയെ തുറിച്ചുനോക്കിക്കൊണ്ട് ഉദ്ഘാഷിക്കുന്നു.)
എന്റെ പുണ്യവാളന്മാരേ!ഹാന്‍കെ:
(മെഴുകുതിരിയും ഭരണിയും താഴെവെച്ചിട്ട്, അവര്‍ ഹനേലെയുടെ സമീപത്തേയ്ക്കു വെമ്പലോടെ പാഞ്ഞുചെന്ന്, അവളെ തറയില്‍നിന്നു പൊക്കിയെടുക്കന്നു. അവരുടെ കരച്ചില് കേട്ട്, ധര്‍മ്മശാലയിലുള്ള പൊറുതിക്കാര് അകത്തേയ്ക്കു ഇരച്ചുകയറുന്നു)
ഞാന്‍ അല്പം വെള്ളമെടുക്കാന്വേണ്ടി ഒരു നിമിഷനേരം അവളെ ഇവിടെ വിട്ടിട്ടുപോയി. അതിനിടയില്‍ അവള് കട്ടിലില്‍നിന്നെഴുന്നേറ്റു. ഇവിടെ, ഹെഡ്വിഗ്, നിന്റെ കൈ ഒന്നിങ്ങു തരൂ!
വളരെ തൂക്ഷിക്കണേ, അല്ലെങ്കി അവക്കു നൊമ്പരം തട്ടും.പ്ലെഷ്കെ:
ഹെ - ഹെനിക്കിതു നേ - നേരാംവണ്ണോള്ളെ - ഹൊ - ഹൊന്നാന്നു - ത് - ത് - ഥോന്നണില്ല. ഈ പ് - പ് - പ് ഫാടുകേട്. ഹ്- ഹാരോ പെണ്ണിനെ - ക് - ക് - ക്ഖുടോ - ത്രോന്തോ ശെയ്തട്ടെണ്ട്, ക് - ക് - ക്ഖുടോത്രം!തുള്‍പ്പെ:
അതുതന്ന്യാ അവക്കൊള്ളെ കൊഴപ്പം.ഹാന്‍കെ:
(ഉച്ചത്തില്‍) അവക്ക് ഇനി വല്യേ ഈടെണ്ടെന്നു തോന്നണില്ല, അതെ, ഇല്ല, ഈടില്ല!സിസ്റ്റര്‍ മാര്‍ത്താ:
(ഹെഡ് വിഗ്ഗിന്റെ സഹായത്തോടുകൂടി അവര്‍ ഹനേലിനെ വീണ്ടും കിടക്കയില്‍ കിടത്തിക്കഴിഞ്ഞപ്പോള്‍)ഹാന്‍കെ:
അതെല്ലാം വളരെ ശരിയായിരിക്കാം, കെട്ടോ, ഹേ നല്ലവനായ മനുഷ്യാ, പക്ഷെ വാസ്തവത്തില്‍ നിങ്ങള്‍ കുഞ്ഞിനു ക്ഷോഭമുണ്ടാക്കിക്കൂടാ!
താനവളെക്കുറിച്ചു വല്ല്യേ കോലാഹലപ്രമഞ്ചം കൂട്ടുകാ, അല്ല്യോടോ?പ്ലെഷ്കെ:
ത് ത് - ത്ഥാനൊരു മഹാ - ച് - ച് - ഛീത്ത വര്ഗ്ഗമാടോ! ക് - ക് - ക്ഖൊള്ളരുതാത്തോന് - ത് - ത് - ഥനിക്കിത്രെ - പ് - പ് - ഫോതോല്ലേടോ മനസ്സിലാക്കാന്‍ - പ് - പ് ഫാടുകേടായിക്കെടക്കണോര്ക്ക് മനസ്സിനെളക്കം - ത് - ത് - ത്ഥട്ടിക്കൂടാന്ന്?ഹെറെറ:
(പരിഹാസഭാവത്തില്‍ അയാളെ അനുകരിച്ചുകൊണ്ട്) പ് - പ് - പ് - ഫാടുകേടായിക്കെടക്കണോക്കു മനസ്സിനെളക്കം - ത് - ത് - ത്ഥട്ടിക്കൂടാ!സിസ്റ്റര്‍ മാര്‍ത്താ:
എനിക്കു വാസ്തവത്തില്‍ നിങ്ങളോട് അപേക്ഷിക്കേണ്ടിയിരിക്കുന്നു -തുള്‍പ്പെ:
വളരെ ശര്യാ കടന്നുപോവിന്‍ പൊറത്തേയ്ക്ക്!ഹാന്‍കെ:
ഞങ്ങക്കാവശ്യോള്ളപ്പം ഞങ്ങള്‍ പോവും - അതിനു മുന്‍പില്ല.ഹെറെറ:
നമ്മളെപ്പോലുള്ളോര്ക്കു തൊഴുത്താ ഭേദം.പ്ലെഷ്കെ:
നിങ്ങള്‍ ക് - ക് - ക്ഖെടന്നു ലഹളകൂട്ടല്ലേ! നിങ്ങക്കു കെടന്നൊറങ്ങാന്‍ - ക് - ക് - കിട്ടും - എ - ഹെവടേങ്കിലും സ്ഥലം.(ധര്മ്മാലയത്തിലെ അന്തേവാസികള്‍ പുറത്തേയ്ക്കിറങ്ങിപ്പോകുന്നു)
(അവള് കണ്ണു തുറക്കുന്നു. അവള് പേടിച്ചരണ്ടിരിക്കുന്നപോലെ തോന്നും)സിസ്റ്റര്‍ മാര്‍ത്താ:
പോയോ അദ്ദേഹം?
അവരെല്ലാവരും പോയി. അവര്‍ നിന്നെ ഭയപ്പെടുത്തിയോ?ഹനേലെ:
(അപ്പോഴും ഭയപ്പെട്ടു കിടുകിടുത്ത മട്ടില്‍)സിസ്റ്റര്‍ മാര്‍ത്താ:
അച്ഛന് പോയിക്കഴിഞ്ഞോ?
അയാള്‍ ഇവിടെ ഉണ്ടായിരുന്നില്ലല്ലോ.ഹനേലെ:
ഓ, ഉവ്വ്, ഉണ്ടായിരുന്നു, സിസ്റ്റര്‍.സിസ്റ്റര്‍ മാര്‍ത്താ:
നീയതു സ്വപ്നം കണ്ടതാണ്. എന്റെ പൊന്നാങ്കട്ടേ!ഹനേലെ:
(ഗാഢമായി നെടുവീര്‍പ്പിട്ടുകൊണ്ട്)സിസ്റ്റര്‍ മാര്‍ത്താ :
ഓ, പ്രിയപ്പെട്ട കര്ത്താവീശോവേ! പ്രിയപ്പെട്ട, പ്രിയപ്പെട്ട കര്ത്താവീശോവേ! അവിടുന്നു ദയവുചെയ്ത്, ദയവുചെയ്തു, എന്നെ ഇവിടെനിന്നു കൊണ്ടുപോവുകയില്ലേ?
(അവളുടെ സ്വരംമാറുന്നു)
എന്നടു,ത്തെന്നടു,ത്തെന്നടുത്തിന്നൊന്നു
വന്നിരുന്നെങ്കിലാ ദേവന്!
വിണ്ടലത്തിങ്കലെ വീട്ടിലേയ്ക്കിന്നെന്നെ-
ക്കൊണ്ടുപോയെങ്കിലാ നാഥന്!
വാടിത്തളര്‍ന്നു ഞാന്‍, ക്ഷീണിച്ചുപോയി ഞാന്‍
പാടില്ലെനിക്കിങ്ങലയാന്!
അതെ, അതെ, എനിക്കു നിശ്ചയമുണ്ട്, അദ്ദേഹം വന്നെന്നെക്കൊണ്ടുപോകും, സിസ്റ്റര്‍!
എന്താ, ഓമനേ?ഹനേലെ:
അദ്ദേഹം എന്നോടു വാക്കു പറഞ്ഞിട്ടുണ്ട്, സിസ്റ്റര്‍; എന്നെ അദ്ദേഹത്തിന്റെ അടുത്തേയ്ക്കു കൊണ്ടുപോകാമെന്ന്.സിസ്റ്റര്‍ മാര്‍ത്താ:
ഹ്ം!ഹനേലെ:
ഉവ്വ്, അദ്ദേഹം വാക്കുപറഞ്ഞിട്ടുണ്ട്.സിസ്റ്റര്‍ മാര്‍ത്താ:
ആരു വാക്കു പറഞ്ഞിട്ടുണ്ട്?ഹനേലെ:
(അത്ഭുതരഹസ്യാത്മകമായ രീതിയില്‍ സിസ്റ്ററിന്റെ ചെവിട്ടില് മന്ത്രിക്കുന്നു)സിസ്റ്റര്‍ മാര്‍ത്താ:
പ്രിയപ്പെട്ട കര്‍ത്താവ് - ഗോട്ട് വാള്‍ഡ്!
വീണ്ടും കിടന്നുറങ്ങൂ ഹനേലെ, അങ്ങിനെയാണു നല്ല പെണ്‍കുട്ടി.
അദ്ദേഹം സുന്ദരനല്ലേ, സിസ്റ്റര്‍? സാറ് ഒരു സുന്ദരനാണെന്നു നിങ്ങള്‍ക്കു തോന്നുന്നില്ലേ? ഹീന്റിച് എന്നാണദ്ദേഹത്തിന്റെ പേര്! അതു നിങ്ങള്‍ അറിഞ്ഞോ? എന്തൊരു കൗതുകമുള്ള പേര്!-സിസ്റ്റര്‍ മാര്‍ത്താ:(വികാരതീക്ഷ്ണതയോടെ)
പ്രിയപ്പെട്ട നല്ലവനായ, നല്ലവനായ, കനിവുള്ള ഹീന്റിച്! സിസ്റ്റര്‍, ഞാന്‍ വളര്‍ന്നുവന്നിട്ടു ഞങ്ങള്‍ വിവാഹം കഴിക്കാന്‍ പോവുകയാണ്.
വന്ദ്യ പുരോഹിതനാ മിഥുനങ്ങളെ -
യൊന്നിച്ചിണക്കിയ ശേഷം,
ഒത്തൊരുമിച്ചവര്‍ പോയാറിരുവരും
ചിത്തത്തിലാത്ത സന്തോഷം!
മഞ്ഞുപോലത്ര വെളുവെളെ മിന്നിടും
മഞ്ജുളമെത്തമേലൊന്നില്,
ലാലസിച്ചാരവരുദ്രസം, കൂരിരു -
ളാളും മണിയറ തന്നില്‍!
എന്തൊരു കൗതുകമേറിയ മീശയാണദ്ദേഹത്തിനുള്ളത്!
(ആനന്ദശബളതയാല് ആത്മവിസ്മൃതിക്കധീനയായി)
- പിന്നെ, ഹാ, അദ്ദേഹത്തിന്റെ ശിരസ്സ് എത്ര മനോഹരമായ, വെളുത്ത, `ക്ലോവര്‍' പുഷ്പങ്ങളാല്‍ അലംകൃതമായിരിക്കുന്നു - അതാ, ചെവിയോര്‍ക്കൂ! അദ്ദേഹം എന്നെ വിളിക്കുകയാണ്. നിങ്ങള്‍ കേള്‍ക്കുന്നില്ലേ?
എന്റെ അരുമക്കുഞ്ഞല്ലേ, ഒന്നു കിടന്നുറങ്ങൂ. ആരും വിളിക്കുന്നില്ല.ഹനേലെ:
ആ സ്വരം! - യേശുവിന്റേതായിരുന്നു. ദാ, ദാ, ചെവിയോര്‍ക്കൂ! അദ്ദേഹം വീണ്ടും എന്നെ വിളിക്കുകയാണ്. ഹാ, വളരെ വ്യക്തമായി എനിക്കു കേള്‍ക്കാം അദ്ദേഹത്തിന്റെ വിളി. ``ഹനേലെ!'' `` ഹനേലെ'' - നമുക്ക് അദ്ദേഹത്തിന്റെ അടുത്തേയ്ക്കു പോകാം.സിസ്റ്റര്‍ മാര്‍ത്താ:
എന്നെ ഈശ്വരന് വിളിക്കുമ്പോള്‍ ഞാന്‍ സന്നദ്ധയായിരിക്കുന്നതു കാണാം.ഹനേലെ:
(അവളുടെ ശിരസ്സിപ്പോള്‍ ചന്ദ്രികയില്‍ മുങ്ങിക്കളിക്കുകയാണ്. ഏതോ മധുരമായ പരിമളം അകത്തേയ്ക്കു ശ്വസിച്ചെടുക്കുന്ന മട്ടില്‍ അവള് ഒരാംഗ്യം കാണിക്കുന്നു)സിസ്റ്റര്‍ മാര്‍ത്താ:
നല്ല ഒരു പരിമളം പരന്നിരിക്കുന്നതായി നിങ്ങള്‍ക്കു തോന്നുന്നില്ലേ, സിസ്റ്റര്‍?
ഇല്ല, ഹനേലെ!ഹനേലെ:
ലിലാക പുഷ്പങ്ങള്‍!
(അവളുടെ ആനന്ദശബളത വര്‍ദ്ധിക്കുന്നു)
ശ്രദ്ധിക്കൂ! ശ്രദ്ധിക്കൂ!: (ഏറെ വിദൂരതയില്‍നിന്നും ഒരു മധുരമായ സ്വരം നേര്‍ത്തു നേര്ത്തങ്ങനെ കേള്‍ക്കപ്പെടുന്നു)
അതു ദേവതകള്‍ പാടുന്നതാണോ? - നിങ്ങള്‍ കേള്‍ക്കുന്നില്ലേ?
ഉവ്വ്, ഓമനേ, ഞാന്‍ കേള്‍ക്കുന്നുണ്ട്. പക്ഷെ നീയിപ്പോള്‍ തിരിഞ്ഞുകിടന്ന് ഏറെനേരം സുഖമായിട്ടുറങ്ങണം.ഹനേലെ:
നിങ്ങള്‍ക്കും അതു പാടാന്‍ കഴിയുമോ?സിസ്റ്റര്‍ മാര്‍ത്താ:
എന്തു പാടാനാ, തങ്കം?ഹനേലെ:
``ഉറങ്ങു, കണ്മണി, യുറങ്ങു!''സിസ്റ്റര്‍ മാര്‍ത്താ:
ഞാനതു പാടുന്നതു നിനക്കിഷ്ടമാണോ?ഹനേലെ:
(വീണ്ടും മലര്‍ന്നുകിടന്ന് സിസ്റ്ററിന്റെ കയ്യില്‍ താളം പിടിക്കുന്നു)സിസ്റ്റര്‍ മാര്‍ത്താ:
അമ്മേ, അമ്മേ! എന്നെ പാടിക്കേള്‍പ്പിക്കൂ!
(വിളക്കു കെടുത്തി, കിടക്കയുടെ മീതെ കുനിഞ്ഞ്, വിദൂരത്തിലുള്ള സംഗീതത്തിന്റെ താളമേളങ്ങളുമായി ഇണങ്ങിയലിഞ്ഞു ചേരുന്ന രീതിയില്‍, കീഴെയുള്ള പദ്യങ്ങള്‍, മൃദുവായ ഒരീണത്തില്‍, ആലപിക്കുന്നു)
``ഉറങ്ങു, കണ്മണി,യുറങ്ങു, - പോകയാ -
ണൊരു കൊച്ചാട,ലര്ക്കാവില്!
പുലരിതൊട്ടു, ചെന്നരുണനാഴിത -
ന്നലകളിലടിവോളം,
അരുമയായിടു, മജകിശോരമൊ -
ന്നരികില്ച്ചേര്,ന്നതിമേളം,
പകര്‍ന്നിടും പല കളികളിച്ചിടാം
പകല്‍ നിനക്കനുവേലം.
ഉറങ്ങു, കണ്മണി,യുറങ്ങു, കണ്മണി -
യുറങ്ങു, കണ്മണി, വേഗം!'' -
(മങ്ങിയ വെളിച്ചം മുറിയില്‍ നിറയുന്നു. സിസ്റ്റര്‍ മാര്‍ത്താ പോയിക്കഴിഞ്ഞു. വിളറിയതും, പ്രേതാത്മകവുമായ ഒരു സ്ത്രീരൂപം ആവിര്‍ഭവിക്കുകയും, കിടക്കയുടെ ഒരുവശത്തു സ്വയം ഇരിപ്പുറപ്പിക്കുകയും ചെയ്യുന്നു. അവള് അല്പം കുനിഞ്ഞിരുന്ന്, അവളുടെ ശോഷിച്ച, നഗ്നങ്ങളായ കൈത്തണ്ടുകളിന്മേല് വിശ്രമം കൊള്ളുന്നതുപോലെ തോന്നും. നഗ്നങ്ങളാണ് അവളുടെ പാദങ്ങള്‍. അവളുടെ നീണ്ട, വെളുത്ത, മുടിച്ചുരുളുകള്‍ അവളുടെ ചുമലുകളിലും കിടക്കമേലും അഴിഞ്ഞുലഞ്ഞു കിടക്കുന്നു. തീരെ വാടിത്തളര്‍ന്നു പരവശമായിത്തോന്നും അവളുടെ മുഖം. കുണ്ടില്‍ താണ അവളുടെ കണ്ണുകള്‍, അടഞ്ഞാണിരിക്കുന്നതെങ്കിലും ഹനേലെയുടെനേര്ക്ക് ഉറപ്പിച്ചിരിക്കയാണെന്നു തോന്നിപ്പോകും. ഉറക്കത്തില്‍ സംസാരിക്കുന്ന ഒരാളുടെ സ്വരംപോലെ തോന്നും അവളുടെ ശബ്ദംകേട്ടാല്‍. സംസാരിക്കാന്‍ തുടങ്ങുന്നതിനുമുമ്പ്, വാക്കുകള്‍ ഉച്ചരിക്കുന്നതിന് വളരെ ബുദ്ധിമുട്ടുള്ള മട്ടിലാണ് അവളുടെ അധരങ്ങള്‍ അനങ്ങുന്നത്. ആകാലികമായ വാര്‍ദ്ധക്യം പിടിപെട്ടിട്ടുള്ളവളാണ് അവള്. അവളുടെ കവിള്‍ത്തട്ടുകള്‍ ഒട്ടിക്കുഴിഞ്ഞു വെറും തൊണ്ടായിത്തീര്ന്നിരിക്കുന്നു. അവള് ധരിച്ചിട്ടുള്ളതു തീരെ മോശപ്പെട്ട വസ്ത്രങ്ങളാണ്)
ഹനേലെ!ഹനേലെ:
(അവളുടെ കണ്ണുകളും അടഞ്ഞിരിക്കുന്നവയാണ്)സ്ത്രീരൂപം:
അമ്മേ, ഏറ്റവും പ്രിയപ്പെട്ട അമ്മേ! അമ്മയാണോ ഇത്?
അതെ, ഇതു ഞാന്‍തന്നെയാണ് - ഞാന്‍ എന്റെ ഉദ്ധാരകനായ ക്രിസ്തുദേവന്റെ കാലടികള്‍ എന്റെ കണ്ണുനീര്ക്കൊണ്ടു കഴുകി, തലമുടികൊണ്ട് തുടച്ചു തുവര്ത്തിയിട്ടുണ്ട്.ഹനേലെ:
നല്ല വിശേഷങ്ങളാണോ അമ്മ എനിക്കു കൊണ്ടുവന്നിട്ടുള്ളത്?സ്ത്രീരൂപം:
അതെ!ഹനേലെ:
വളരെ ദൂരത്തുനിന്നാണോ അമ്മയുടെ വരവ്?സ്ത്രീരൂപം:
ആയിരമായിരം നാഴികകള്‍ക്കപ്പുറത്തുനിന്നും - ഇരുളില്ക്കൂടി!ഹനേലെ:
അമ്മയെ കണ്ടാല്‍ എത്ര വിശേഷമായിരിക്കുന്നു, അമ്മേ!സ്ത്രീരൂപം:
ഭൂമിയുടെ സന്താനങ്ങള്‍ എങ്ങനെയോ, അങ്ങനെതന്നെ ഞാനും!ഹനേലെ:
അമ്മയുടെ ചുണ്ടുകളില്‍ `ചിത്രചഷക'പ്പൂക്കളും ചിറ്റാടപ്പൂക്കളുമുണ്ട്. അമ്മയുടെ സ്വരംകേട്ടാല്‍ സംഗീതമാണെന്നു തോന്നും.സ്ത്രീരൂപം:
അത് യഥാര്‍ത്ഥത്തിലുള്ള ഒരു ധ്വനിയല്ല, എന്റെ കുഞ്ഞേ!ഹനേലെ:
അമ്മേ, പ്രിയപ്പെട്ട അമ്മേ, എന്റെ കണ്ണഞ്ചിക്കുന്നു, അമ്മയുടെ സൗന്ദര്യം!സ്ത്രീരൂപം:
എന്നേക്കാള്‍ ആയിരമിരട്ടി ജ്യോതിര്മ്മയികളാണ് സ്വര്‍ഗ്ഗത്തിലുള്ള ദേവതകള്‍.ഹനേലെ:
അമ്മ എന്തുകൊണ്ടാണവരെപ്പോലെ അല്ലാത്തത്?സ്ത്രീരൂപം:
ഞാന്‍ നിനക്കുവേണ്ടി കഷ്ടപ്പെട്ടു.ഹനേലെ:
എന്റെ അമ്മേ, അമ്മ എന്നോടൊന്നിച്ചു താമസിക്കില്ലേ?സ്ത്രീരൂപം:
(എഴുന്നേറ്റിട്ട്) എനിക്കു താമസിക്കാന്‍ സാദ്ധ്യമല്ല.ഹനേലെ:
അമ്മ ചെന്നുചേര്ന്നിട്ടുള്ള സ്ഥലം കൗതുകമുള്ളതാണോ?സ്ത്രീരൂപം:
അവിടെയുള്ള വിശാലമൈതാനങ്ങള് കാറ്റില്‍നിന്നും, കൊടുങ്കാറ്റില്‍നിന്നും, ഹിമപാതത്തില്നിന്നും സംരക്ഷിക്കപ്പെട്ടിട്ടുള്ളവയാണ്. ഈശ്വരന് അവയെ കാക്കുന്നു.ഹനേലെ:
ക്ഷീണം തോന്നുമ്പോള്‍ അമ്മയ്ക്കവിടെ വിശ്രമിക്കാന്‍ സാധിക്കുമോ?
ഉവ്വ്!ഹനേലെ:
വിശക്കുമ്പോള്‍ ഭക്ഷിക്കുവാന്‍ വല്ല ആഹാരവും അവിടെ കിട്ടുമോ, അമ്മയ്ക്ക്?സ്ത്രീരൂപം:
വിശക്കുന്ന സകലര്‍ക്കും മാംസവും പഴങ്ങളും, ദാഹിക്കുന്നവര്‍ക്ക് പൊന്നുപോലെ മിനുങ്ങുന്ന മുന്തിരിച്ചാറും അവിടെയുണ്ട്.ഹനേലെ:(അവള് തെന്നിമാറി പിന്‍വാങ്ങുന്നു)
അമ്മ പോവുകയാണോ, അമ്മേ?സ്ത്രീരൂപം:
ഈശ്വരന് എന്നെ വിളിക്കുന്നു.ഹനേലെ:
അദ്ദേഹം ഉറക്കെയാണോ വിളിക്കുന്നത്?സ്ത്രീരൂപം:
അദ്ദേഹം എന്നെ വിളിക്കുന്നത് ഉറക്കെയാണ്.ഹനേലെ:
എന്റെ ഹൃദയം എന്റെ ഉള്ളില്‍ വരണ്ടിരിക്കയാണ്, അമ്മേ!സ്ത്രീരൂപം:
പനിനീര്പ്പൂക്കള്കൊണ്ടും, ലിലാക പുഷ്പങ്ങള്‍കൊണ്ടും ഈശ്വരന് അതു ശിശിരീകരിക്കും.ഹനേലെ:
അമ്മേ, ഈശ്വരന് എന്നെ വീണ്ടും കൈക്കൊള്ളുമോ?സ്ത്രീരൂപം:
ഇതാ, ഞാന്‍ എന്റെ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഈ പുഷ്പം എന്താണെന്നു നിനക്കറിയാമോ?ഹനേലെ:
അതു പൊന്നെള്ളിന്പൂവാണ്! സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍!സ്ത്രീരൂപം:
(അതു ഹനേലയുടെ കയ്യില്‍ വെച്ചുകൊടുക്കുന്നു.)ഹനേലെ:
അതെടുത്ത് ദൈവത്തിന്റെ വാഗ്ദാനചിഹ്നംപോലെ സൂക്ഷിച്ചുവെക്കൂ! എന്നാല്‍, ഞാന്‍ പോകട്ടെ!
അമ്മേ, അമ്മേ, എന്നെ വിട്ടിട്ടുപോകല്ലെ, അമ്മേ!സ്ത്രീരൂപം:
(തെന്നിനീങ്ങിയകലുന്നു) ഒരല്പനേരത്തേയ്ക്കു നീയെന്നെ കാണുകയില്ല. പിന്നീട് ഒരല്പനേരത്തിനുള്ളില് നിനക്കെന്നെക്കാണാം.ഹനേലെ:
എനിക്കു പേടിയാകുന്നു.സ്ത്രീരൂപം:
(തെന്നിനീങ്ങികുറെക്കൂടിയകന്നിട്ട്) കുന്നുകള്‍ക്കു മീതെയുള്ള ഹിമപാളികള്‍ കാറ്റുകളാല്‍ നിശ്ശേഷനിര്മ്മാര്ജ്ജനം ചെയ്യപ്പെടുന്നതുപോലെ നിന്റെ ക്ലേശങ്ങളും നിന്നില്‍നിന്ന് എടുത്തു നീക്കപ്പെടുന്നതാണ്.ഹനേലെ:
പോവല്ലേ!
സ്വര്‍ഗ്ഗത്തിന്റെ സന്താനങ്ങള്‍ രാത്രിയിലെ മിന്നല്ക്കൊടികള്പോലാണ്. ഉറങ്ങു!ഹനേലെ:(മുറി ക്രമേണ ഇരുളടഞ്ഞുവരുന്നു. കൊച്ചുകുട്ടികളുടെ ഇമ്പമുള്ള സ്വരങ്ങള്‍ ``ഉറങ്ങു, കണ്മണി,യുറങ്ങു!'' എന്നതിലെ രണ്ടാമത്തെ പദ്യം പാടന്നതു കേള്‍ക്കാം.)
ഉറങ്ങു, കണ്മണി,യുറങ്ങു, കണ്മണി -
യുറങ്ങു കണ്മണി, വേഗം!
തെളുതെളെ മിന്നു, മതിഥികള്, നിദ്ര -
യിളച്ചുകാതലായ് നില്പ്പൂ.
(സ്വര്ണ്ണവര്ണ്ണസങ്കലിതമയ ഒരു ഹരിതപ്രകാശം മുറിയിലാകമാനം നിറഞ്ഞൊഴുകുന്നു. മുടിയില്‍ പനിനീര്പുഷ്പങ്ങള്കൊണ്ടുള്ള കോടീരങ്ങള് ചൂടി കമനീയമായ ചിറകുള്ള യുവതികളുടെ ആകാരമാണ്, ജ്യോതിര്മയികളായ മൂന്നു ദേവതകള്‍ ആവിര്‍ഭവിച്ച്, ആ ഗാനം തുടര്ന്നാലപിക്കുന്നു. സ്ത്രീ രൂപം അപ്രത്യക്ഷമായിക്കഴിഞ്ഞു.)
അതിഥികളിവ,രിരവിലേവം നി -
ന്നരികില്‍ കാവലായ് നില്പോര്,
അനഘജ്യോതിസ്സിന് ഭുവനങ്ങളില്നി -
ന്നണഞ്ഞ ദേവതമാരാം!
ഉറങ്ങു, കണ്മണി,യുറങ്ങു,കണ്മണി-
യുറങ്ങു,കണ്മണി, വേഗം!
(അവളുടെ കണ്ണുകള്‍ തുറക്കുകയും, ദേവതകളെ, ആനന്ദത്തിന്റെ അടങ്ങാത്ത തള്ളിച്ചയോടെ അങ്ങനെ ഉറ്റുനോക്കുകയും ചെയ്യുന്നു.)
ദേവതകള്‍!
(അവളുടെ ആഹ്ളാദവും അത്ഭുതവും വളരുന്നു; പക്ഷെ അപ്പോഴും അവള് സംശയാധീനയായിരിക്കുന്നതുപോലെ തോന്നും.)
ദേവതകള്‍!!
(വിജയാഹ്ളാദവായ്പയോടുകൂടി)
ദേവതകള്‍!!!.......(ഹൃസ്വമായ ഒരു വിരാമകാലം, അനന്തരം ദേവതകള്‍ താഴെയുള്ള ഗാനശകലങ്ങള്‍ അവരുടെ കയ്യിലെ സ്വരവിദ്യാഗ്രന്ഥങ്ങളില്നിന്നു പാടുന്നു.)
ഒന്നാമത്തെ ദേവത
കുന്നും, മലകളും പുല്‍കിപ്പുല്‍കി
മിന്നിയ സൂര്യപ്രകാശം,
തന്നതില്ലല്ലോ നിനക്കിന്നതിന്
പൊന്നില്നിന്നിത്തിരിപോലും!
ശൈലസാനുക്കളി,, ലോളം തത്തി -
യോലും ഹരിതവിലാലം,
സംഫുല്ലമാക്കാ നിനക്കാ,യതിന്
സമ്പത്തിനിയൊരുനാളും!
രണ്ടാമത്തെ ദേവത
ജീവസന്ദായകധാന്യം, വിള -
ഭൂവില്‍ വിളഞ്ഞുശയിക്കെ,
ഹാ, ചെവിക്കൊണ്ടീ,ലശേഷം, നിന്റെ
ഭോജനതീവ്രാഭിലാഷം!
ഉല്ലസൈന്മതാനമാകെ, ഗ്ഗോക്കള്
പുല്ലുമേഞ്ഞങ്ങനെ പോകെ,
പാരം നിനക്കുണ്ടായ് ക്ലേശം, പക്ഷേ,
പാലുതന്നീലവലേശം!
മൂന്നാമത്തെ ദേവത
വാസനമാധുരിയാലേ, ഹര്‍ഷം
വാസരലക്ഷ്മിക്കു ചാലേ,
മുറ്റിച്ചു, പൂക്കളും, മൊട്ടും, നിന്റെ
ചുറ്റിലും മുറ്റിനിന്നിട്ടും,
നീളെ വഴിഞ്ഞോ, രവതന് സ്വച്ഛ -
നീലാ,രുണ, ശ്രീവികാസം,
താവീലൊരിക്കലും, ഹാ, നിന് മാര്‍ഗ്ഗ -
ഭൂവിലെ,ക്കല്പ്പൊളിച്ചാര്ത്തില്!
(ഹൃസ്വമായ വിരാമഘട്ടം)
ഒന്നാമത്തെ ദേവത
കാലത്തിന് തിമിരത്തില്നിന്നു -
മിദം, സ്വര്‍ഗ്ഗീയ -
ശ്രീലാലസിച്ചിടുമൊ -
രാശീര്വാദം
അരുമപ്പൈൂമ്പൈതലേ, ഹാ,
നിനക്കായ് ഞങ്ങള
ളതികൂതുക പൂര്വ്വക
മാനയിപ്പൂ!
കനകോജ്ജ്വലാംഗികള് ഞങ്ങ -
ളിയന്നീടുമി -
ക്കതിര്ചിന്നും ചിറകുകള്ത -
ന്നഞ്ചലങ്ങള്,
കനിവിന് കടലായീടും
കര്ത്താവിന്, നിസ്തുല
കരുണാകടാക്ഷത്താ -
ലങ്കിതങ്ങള്!..........
രണ്ടാമത്തെ ദേവത
ഞങ്ങളണിഞ്ഞീടു,മുടുചമയത്തിന്
ഭംഗിയിണങ്ങിയ തൊങ്ങലുകള്,
പകരുന്നയിതേ, മധുമാസത്തിന്
പരിതോഷവുമാ,പ്പരിമളവും!
പുലരിയില്‍ മിന്നിവിടര്ന്നു വിളങ്ങും
പുതുപുതുപനിനീര്പ്പൂങ്കുലകള്,
കൊണ്ടുവരുന്നു നിനക്കായ് ഞങ്ങടെ
ചുണ്ടുക,ളിന്നല മലിവോടെ!
മൂന്നാമത്തെ ദേവത
ഭവ്യദോജ്ജ്വലാ, ഞങ്ങള്‍തന്‍ നാടിന്
ദിവ്യമായാ ഹരിതപ്രകാശം,
ചിന്നുംപൊന്നൊളി പൂശുന്നു വിണ്ണില്‍ -
ത്തെന്നിനീങ്ങുന്ന ഞങ്ങള്‍തന്‍ പാദം!
ആ മനോഹരനിത്യനഗര -
ശ്രീമയഗോപുരനികരങ്ങള്,
ഛായയിട്ടിട്ടഗാധമായ് മിന്നി -
ച്ചായുകയാണു ഞങ്ങള്‍ തന് കണ്ണില്‍!
-- ഒന്നാമത്തെ അങ്കം അവസാനിക്കുന്നു--
രണ്ടാമത്തെ അങ്കം
(ദേവതകളുടെ ആവിര്ഭാവത്തിനുമുന്മ്പ് എങ്ങനെയായിരുന്നുവോ അതുപോലെതന്നെയാണ് രംഗം)
ക്രൈസ്തവസഭാസേവിനി (സിസ്റ്റര്‍ മാര്‍ത്താ) ഹനേലെയുടെ കിടക്കയ്ക്കരികെ ഇരിക്കുന്നു. അവര്‍ വീണ്ടും മെഴുകുതിരികൊളുത്തുകയും ഹനേലെ ഉണരുകയും ചെയ്യുന്നു. അവളുടെ ഹൃദയത്തിലുള്ള ആനന്ദപാരമ്യം അവളുടെ മുഖഭാവത്തില്‍ ഇപ്പോഴും പ്രത്യക്ഷപ്പെട്ടു കാണുന്നുണ്ട്. സിസ്റ്റര്‍ മാര്‍ത്തയെ അവള്‍ക്കു മനസ്സിലാകുന്ന ഉടനെ അവള് ആഹ്ളാദപൂര്‍ണ്ണമായ സംഭാഷണത്തിനൊരുമ്പെടുന്നു)
ഹനേലെ:സിസ്റ്റര്‍! സിസ്റ്റര്‍ മാര്‍ത്തേ! നിങ്ങള്‍ക്കറിയാമോ ആരാണിവിടെ വന്നിരുന്നതെന്ന്? ദേവതകള്‍! ദേവതകള്‍, സിസ്റ്റര്‍!സിസ്റ്റര്‍ മാര്‍ത്താ:
ആങ്ഹാ! നീ വീണ്ടും ഉണര്ന്നുകിടപ്പാണല്ലൊ.ഹനേലെ:
അതെ, അതെ. ഒന്നോര്‍ത്തുനോക്കൂ.സിസ്റ്റര്‍ മാര്‍ത്താ:
(ഉദ്വേഗപൂര്‍വ്വം)
ദേവതകള്‍! ദേവതകള്‍! യഥാര്‍ത്ഥത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ദേവതകള്‍, കേട്ടോ സിസ്റ്റര്‍ മാര്‍ത്തേ - വലിയ വലിയ ചിറകുകളോടുകൂടിയ ദേവതകള്‍!
എന്തെന്തു മധുരസ്വപ്നങ്ങളായിരിക്കണം നിനക്കുണ്ടായിരുന്നത്, ഓമനേ.ഹനേലെ:
സ്വപ്നങ്ങളെക്കുറിച്ചു നിങ്ങളെന്തിനു സംസാരിക്കുന്നു? നോക്കൂ, നോക്കൂ! എന്റെ കയ്യിലുള്ളതെന്താണെന്നു കണ്ടോ?സിസ്റ്റര്‍ മാര്‍ത്താ:
(സങ്കല്പമാത്രമായ ഒരു പുഷ്പം ഉയര്‍ത്തിപ്പിടിച്ച് അവള് അവരുടെ നേര്‍ക്കു നീട്ടുന്നു.)
എന്താണത് പൊന്നാങ്കട്ടേ?ഹനേലെ:
നിങ്ങള്‍ക്കു കണ്ടുകൂടേ?സിസ്റ്റര്‍ മാര്‍ത്താ:
ഹ്ാ!ഹനേലെ:
ഒന്നതുനോക്കൂ, സിസ്റ്റര്‍. ഒന്നതുനോക്കൂ!സിസ്റ്റര്‍ മാര്‍ത്താ:
ഞാന്‍ കാണുന്നു, തങ്കം.ഹനേലെ:
ഒന്നിതു വാസനിച്ചുനോക്കൂ, എന്തു സുഗന്ധമാണിതെന്ന്!സിസ്റ്റര്‍ മാര്‍ത്താ:
(വാസനിച്ചു നോക്കുന്നതായി നടിച്ചുകൊണ്ട്) ഹായ്, മനോഹരം!ഹനേലെ:
ദേ, സൂക്ഷിച്ചുപിടിക്കൂ, സൂക്ഷിച്ചുപിടിക്കൂ. നിങ്ങള്‍ അതു ഞെരിച്ചുകളയും.സിസ്റ്റര്‍ മാര്‍ത്താ:
ഹേയ്, ഇല്ല, ഞാനതു ചെയ്തുകൂടാ, തങ്കം. ഈ അത്ഭുതപൂഷ്പത്തിന്റെ പേരെന്താണ്?ഹനേലെ:
പേരോ? - അതെ, തീര്‍ച്ചയായും അതുതന്നെ; പൊന്നെള്ളിന് പൂവ്!സിസ്റ്റര്‍ മാര്‍ത്താ:
ഓഹോ!ഹനേലെ:
അതെ, അതുതന്നെ, നിശ്ചയമായും. നിങ്ങള്‍ക്കു കണ്ടുകൂടേ! വിളക്കിങ്ങു കൊണ്ടുവരൂ! വേഗം! വേഗം!സിസ്റ്റര്‍ മാര്‍ത്താ:
ഹാ! ഇപ്പോള്‍ ഞാന്‍ കാണുന്നു.ഹനേലെ:
അതു ഭംഗിയുള്ളതല്ലേ?
അതെ, അതെ; പക്ഷെ, നീയിത്രവളരെ സംസാരിക്കരുതുകുഞ്ഞേ. നീ അനങ്ങാതെ മിണ്ടാതങ്ങനെ കിടക്കണം. അല്ലെങ്കില്‍ ഡോക്ടര്‍ ശുണ്ഠിയെടുക്കും. ഇനിയിപ്പോള്‍ അദ്ദേഹം നിനക്കു കൊടുത്തയച്ചിട്ടുള്ള മരുന്നു നീ സേവിക്കണം.ഹനേലെ:
ഓ, സിസ്റ്റര്‍, എന്നെക്കുറിച്ചു നിങ്ങള്‍ എന്തിനിത്ര വളരെ ക്ലേശിക്കുന്നു? നിങ്ങള്‍ക്കറിഞ്ഞുകൂടാ എന്താണു സംഭവിച്ചിട്ടുള്ളതെന്ന് - അറിയാമോ, ഇപ്പോള്‍? ഈ കൗതുകമുള്ള പൊന്നെള്ളിന് പൂവ് എനിക്കാരുതന്നുവെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? ഊഹിച്ചുനോക്കൂ, ഊഹിച്ചു നോക്കൂ! - എന്തിനുള്ളതാണെള്ളിന്പൂവ്? നിങ്ങള്‍ക്കറിഞ്ഞുകൂടേ, സിസ്റ്റര്‍?സിസ്റ്റര്‍ മാര്‍ത്താ:
സ്ഷ്! അതിനെപ്പറ്റിയുള്ളതെല്ലാം നിനക്കു നാളെ രാവിലെ എന്നോടുപറയാം - നീ വീണ്ടും ശക്തിയുള്ളവളായി, തെളിച്ചമുള്ളവളായി, സുഖമുള്ളവളായിത്തീരുമ്പോള്!ഹനേലെ:
എനിക്കു സുഖംതന്നെയാണ്.സിസ്റ്റര്‍ മാര്‍ത്താ:(അവള് എഴുനേല്ക്കുവാന് ഉദ്യമിക്കുകയും അവളുടെ പാദങ്ങള്‍ കിടയ്ക്കയില്‍ നിന്നു വെളിയിലേയ്ക്കിടുകയും ചെയ്യുന്നു.)
നീയതു ചെയ്തുകൂടാ, പ്രിയപ്പെട്ട ഹനേലെ.ഹനേലെ:
(അവളെ കൈക്കൊണ്ടു മാറ്റിയിട്ട്, കിടയ്ക്കയില്നിന്നും എഴുന്നേറ്റ് ഏതാനും അടികള്‍ നടന്നു പോകുന്നു.)
ദയവുചെയ്ത്, - ദയവുചെയ്ത്, എന്നെ തനിച്ചു വിടൂ! - എനിക്കു പോകണം! - പോകണം.
(അവള് ഒന്നു ഞെട്ടുകയും എന്തിന്റേയോ നേര്‍ക്കു ദൃഷ്ടിയുറപ്പിച്ചു തുറിച്ചുനോക്കുകയും ചെയ്യുന്നു.)
ഓ, പ്രിയപ്പെട്ട യേശുമിശിഹായേ!
(കറുത്തവസ്ത്രം ധരിച്ച്, കറുത്ത ചിറകുകളോടുകൂടിയ ഒരു ദേവതയുടെ രൂപം പ്രത്യക്ഷപ്പെടുന്നു. ദേവത നല്ല ഉയരമുള്ളയാളും രാജപ്രഭാവനും കോമളനുമാണ്. അദ്ദേഹം നീളമുള്ള കല്ലോലസഞ്ചലിതമായ, പട്ടില്‍ പൊതിഞ്ഞ പിടിയോടുകൂടിയ ഒരു ഖഡ്ഗം കയ്യില്‍ വഹിച്ചിരിക്കുന്നു. ദേവത അടുപ്പിന്നരികെ ഇരിപ്പുറപ്പിച്ചിരിക്കയാണ്. നിശ്ശബ്ദനും ഭാവ ഗംഭീരനുമാണ് അദ്ദേഹം. അചഞ്ചലമായി, ശാന്തമായി അദ്ദേഹം ഹനേലെയുടെ നേര്‍ക്ക് ഉറ്റു നോക്കുന്നു. അലോക സാധാരണമായ ഒരത്ഭുതധവളപ്രകാശം മുറിയിലാകമാനം വ്യാപിക്കുന്നു)
നിങ്ങള്‍ ആരാണ്?
(വിരാമകാലം)
നിങ്ങള്‍ ഒരു ദേവതയാണോ?
(ഉത്തരമില്ല)
എന്നെയാണോ നിങ്ങള്‍ക്കാവശ്യമുള്ളത്?
(ഉത്തരമില്ല)
ഹനേലെ മാറേറണ് ആണു ഞാന്‍.
നിങ്ങള്‍ എന്നെ കൊണ്ടുപോകാനായിട്ടാണോ വന്നിരിക്കുന്നത്?
(വീണ്ടും ഒരുത്തരവുമില്ല)
(ഈ സംഭവം നടന്നുകൊണ്ടിരിക്കെ, സിസ്റ്റര്‍ മാര്‍ത്താ പരിഭ്രാന്തയായി, ചിന്ത്രാക്രാന്തയായി, കൂപ്പുകയ്യോടുകൂടി നോക്കിക്കൊണ്ടു നില്‍ക്കുകയായിരുന്നു. അവര്‍ സാവധാനത്തില്‍ മുറിയില്‍നിന്നു വെളിയിലേയ്ക്കിറങ്ങിപ്പോകുന്നു.)
ദൈവം നിങ്ങളെ ഊമയാക്കിത്തീര്ത്തോ? നിങ്ങള്‍ ഒരു ദേവതയാണോ?(ഉത്തരമില്ല)
ദൈവത്തിന്റെ നല്ലവരായ ദേവതമാരില്‍ ഒരാളാണോ നിങ്ങള്‍.
(ഉത്തരമില്ല)
നിങ്ങള്‍ എന്നോടു ദയവായിരിക്കുമോ?
(ഉത്തരമില്ല)
നിങ്ങള്‍ എന്തിനാണ് നിങ്ങളുടെ വസ്ത്രത്തിന്റെ മടക്കുകളില്‍ ആ വാള് ഒളിച്ചുവെച്ചിരിക്കുന്നത്?
(മൗനം)
എനിക്കു വല്ലാതെ തണുക്കുന്നു, വല്ലാത്ത തണുപ്പ്! നിങ്ങളുടെ നോട്ടം എന്നെ മരവിപ്പിക്കുന്നു. നിങ്ങള്‍ മഞ്ഞുകട്ടപോലെ തണുത്തതാണ്.
(അപ്പോഴും മൗനം)
ആരാണു നിങ്ങള്‍?
(മറുപടിയില്ല. ഭയം പെട്ടന്നവരെ ആക്രമിച്ചടിപെടുത്തുന്നു. അവള് നിലവിളിക്കുകയും പുറകിലാരോടോ സഹായം അഭ്യര്‍ത്ഥിക്കുന്ന രീതിയില്‍ തിരിയുകയും ചെയ്യുന്നു.)
അമ്മേ! അമ്മേ!(ക്രൈസ്തവസഭാസേവിനിയെപ്പോലെതന്നെ വസ്ത്രധാരണം ചെയ്തിട്ടുള്ളതും, പക്ഷെ പ്രായക്കുറവുള്ളതും, കൂടുതല്‍ സൗന്ദര്യമുള്ളതും വലിയ വെള്ളച്ചിറകോടുകൂടിയതുമായ ഒരു രൂപം മുറിയില്‍ പ്രത്യക്ഷപ്പെടുന്നു. ഹനേലെ ആ രൂപത്തിന്റെ അടുത്തേയ്ക്കു വെമ്പിപ്പാഞ്ഞു ചെന്ന് കൈക്കുകടന്നു മുറുകിപ്പിടിക്കുന്നു.)
അമ്മേ, അമ്മേ, മുറിക്കുള്ളില്‍ ആരോ ഒരാള്‍ ഉണ്ട്.
ക്രൈ: സഭാസേവിനി:
എവിടെ?ഹനേലെ:
അവിടെ - അവിടെ!ക്രൈ: സഭാസേവിനി:
എന്തിനാണു നീയിങ്ങിനെ വിറയ്ക്കുന്നത്?ഹനേലെ:
എനിക്കു പേടിയാകുന്നു.ക്രൈ: സഭാസേവിനി:
ഒന്നും പേടിക്കേണ്ട. നിന്റടുത്തു ഞാനുണ്ട്.ഹനേലെ:
എന്റെ പല്ലുകള്‍ കൂട്ടിയടിക്കുകയാണ്. ഞാന്‍ വിചാരിച്ചാല്‍ അതു മാറ്റാന്‍ നിവൃത്തിയില്ലാ, അമ്മേ! ആ ആള് എന്നെ കിടുകിടുപ്പിക്കുന്നു.ക്രൈ: സഭാസേവിനി:
എന്റെ കുഞ്ഞേ, നീ പേടിക്കേണ്ട. ആ ആള് നിന്റെ സ്നേഹിതനാണ്.ഹനേലെ:
ആരാണതമ്മേ?ക്രൈ:സഭാസേവനി:
നിനക്കദ്ദേഹത്തെ അറിഞ്ഞുകൂടെ?ഹനേലെ:
ആരാണദ്ദേഹം?ക്രൈ: സഭാസേവിനി:
മരണം - അദ്ദേഹം മരണമാണ്.
മരണം!ക്രൈ: സഭാസേവിനി:
(ഒരു നിമിഷനേരം അചഞ്ചലമായും ഭയപാരവശ്യത്തോടുകൂടിയും അവള് ദേവതയുടെ നേര്‍ക്കു മിഴിച്ചു നോക്കുന്നു.)
കൂടിയേ - കൂടിയേ കഴിയൂ എന്നുണ്ടോ ഇത്?
മരണമാണ് പടിവാതിലില്‍, ഹനേലെഹനേലെ:
വേറെയൊന്നുമില്ലേ, പ്രിയപ്പെട്ട അമ്മേ?ക്രൈ: സഭാസേവിനി:
വേറെയൊന്നുമില്ല.ഹനേലെ:
മരണമേ, നിങ്ങള്‍ എന്നോടു ക്രൂരനായിരിക്കുമോ? അദ്ദേഹം ഉത്തരം പറയില്ല! എന്തുകൊണ്ടാണമ്മേ, അദ്ദേഹം എന്റെ ചോദ്യങ്ങള്‍ക്കൊന്നിനും ഉത്തരം പറയാത്തത്?ക്രൈ: സഭാസേവിനി:
ദൈവത്തിന്റെ സ്വരം നിന്നോടുത്തരം പറഞ്ഞു കഴിഞ്ഞിരിക്കുന്നു.ഹനേലെ:
ഹാ, പ്രിയപ്പെട്ട ദൈവം കര്‍ത്താവേ, എത്രയെത്രനാളായി ഇടവിടാതെ ഞാന്‍ ഇതിനുവേണ്ടി ആശിക്കുന്നു: എന്നാല്‍ ഇപ്പോളാകട്ടെ - ഇപ്പോളിതാ എനിക്കു ഭയമാകുന്നു!ക്രൈ: സഭാസേവിനി:
ക്ഷണത്തില്‍ തയ്യാറാകൂ, ഹനേലെ!ഹനേലെ:
മരിയ്ക്കാനോ, അമ്മേ?ക്രൈ: സഭാസേവിനി:
അതെ, മരണത്തിന്ഹനേലെ:
(ഒരു വിരാമകാലത്തിനുശേഷം ചകിതഭാവത്തില്‍)ക്രൈ: സഭാസേവിനി:
അവര്‍ എന്നെ ശവപ്പെട്ടിയില്‍ വെയക്കുമ്പോള് എനിക്കീ കീറിപ്പറിഞ്ഞ പഴന്തുണികള്‍ ധരിക്കേണ്ടതായിട്ടുണ്ടോ?
ഈശ്വരന് നിന്നെ വസ്ത്രം ധരിപ്പിക്കുംഗ്രാമത്തിലെ(അവര്‍ ഒരു ചെറിയ വെള്ളിമണി പുറത്തെടുത്ത് കിലുക്കുന്നു. അതിനെ ആദരിച്ച് - ഇനിവരുവാന് പോകുന്ന മറ്റെല്ലാ ഛായാരൂപങ്ങളേയും പോലെതന്നെ നിശ്ശബ്ദമായി - പൊക്കം കുറഞ്ഞ്, പുറത്തൊരു മുഴയോടുകൂടിയ, ഗ്രാമത്തിലെ തുന്നല്ക്കാരന്, ഒരു മണവാടിയുടുപ്പും, ഒരു മൂടുപടവും, ഒരു പൂമാലയും, കയ്യില്‍ വഹിച്ചുകൊണ്ട് പ്രവേശിക്കുന്നു. അയാളുടെ ഒരു കയ്യില്‍ ഒരു ജോടി സ്പടികച്ചെരുപ്പുണ്ട്. കണ്ടാല്‍ ചിരിച്ചുപോകുന്ന രീതിയില്‍ വിചിത്രമായി മുമ്പോട്ടും പിമ്പോട്ടും ചാഞ്ചാടിക്കൊണ്ടുള്ള ഒരു ഗമനവിശേഷമാണയാള്ക്കുള്ളത്. അയാള്‍ ദേവതയേയും ക്രൈസ്തവസഭാസേവിനിയേയും നിശ്ശബ്ദമായി പ്രണമിക്കുന്നു; ഒടുവില്‍ വളരെ വണക്കത്തോടുകൂടി ഹനേലെയേയും.)
തുന്നല്ക്കാരന്:
(തലകുലുക്കുകയും പ്രണമിക്കുകയും ചെയ്തുകൊണ്ട്) ജോഹന്നാ കാതറിനാ മാറേറണ്, നിങ്ങളുടെ ഏറ്റവും അനുസരണയുള്ള ഭൃത്യന്.ക്രൈ: സഭാസേവിനി:
(അയാളുടെ തൊണ്ട ശരിപ്പെടുത്തുന്നു.) നിങ്ങളുടെ അച്ഛന് മഹാമതിയായ പ്രഭുവദ്ദേഹം നിങ്ങള്‍ക്കുവേണ്ടി ഈ മണവാട്ടിയുടപ്പു കൊണ്ടുവന്നുതരുവാന് കല്പിച്ച് എന്നെ മാനിച്ചിരിക്കുന്നു.
(തുന്നല്‍ക്കാരന്റെ കയ്യില്‍നിന്നു ഉടുപ്പുവാങ്ങി ഹനേലെയെ ചമയിക്കുന്നു.)ഹനേലെ:
ഇത് ധരിക്കാന്‍ ഞാന്‍ നിന്നെ സഹായിക്കാം, ഹനേലെ.
(ആഹ്ളാദപൂര്‍വ്വം) ഹാ, ഇതെങ്ങനെ `ചല ചല' ശബ്ദമുണ്ടാക്കിക്കൊണ്ടു ചലിക്കുന്നു!ക്രൈ: സഭാസേവിനി:
ഇതു വെള്ളപ്പട്ടാണ്, ഹനേലെ.ഹനേലെ:
എന്റെ ശവപ്പെട്ടിയില്‍ ഞാന്‍ ഇത്രമാത്രം ഭംഗിയായി വസ്ത്രധാരണം ചെയ്തു കിടക്കുന്നതു കാണുമ്പോള്‍ ആളുകള്ക്കത്ഭുതം തോന്നുകയില്ലേ?ഗ്രാമത്തിലെ
തുന്നല്ക്കാരന്:
ജോഹന്നാ കാതറിനാ മാറേറണ് -
(അയാള്‍ തൊണ്ട ശരിപ്പെടുത്തുന്നു.)
ഗ്രാമം മുഴുക്കെ അതു പരന്നുകഴിഞ്ഞു
(അയാള്‍ തൊണ്ട ശരിപ്പെടുത്തുന്നു)
നിങ്ങളുടെ മരണം മഹാഭാഗ്യമാണു നിങ്ങള്‍ക്കായി കൊണ്ടുവരുന്നത്.
(അയാളുടെ തൊണ്ട ശരിപ്പെടുത്തുന്നു.)
നിങ്ങളുടെ അച്ഛന്, മഹാമതിയായ പ്രഭുവങ്ങുന്ന്-
(ചുമയ്ക്കുന്നു.)
അതിനെ സംബന്ധിച്ചു മജിസ്ട്രേട്ടുയജമാനനോടു ഇപ്പോള്‍ പറഞ്ഞതേയുള്ളു.
(ഹനേലയുടെ ശിരസ്സില്‍ പൂമാലചാര്ത്തുന്നു.)ഹനേലെ:
സ്വര്‍ഗ്ഗീയ വധുവായ ഭാഗ്യവതീ, നിന്റെ ശിരസ്സല്പമൊന്നുയര്ത്തിപ്പിടിക്കൂ!
(ശിശുസഹജമായ സന്തോഷംകൊണ്ട് ആകമ്പിതശരീരിണിയായിത്തീര്ന്ന്)ക്രൈ: സഭാസേവിനി:
ഹാ, സിസ്റ്റര്‍ മാര്‍ത്തേ, ഞാന്‍ മരിക്കാന്‍ പോവുകയാണ് - എനിക്കെന്തു സന്തോഷമാണെന്നോ! -
(ആശങ്കാധീനയായി പെട്ടെന്നു നിര്‍ത്തിക്കൊണ്ട്)
സിസ്റ്റര്‍ മാര്‍ത്തയാണു നിങ്ങള്‍, അല്ലേ?
അതെ, എന്റെ കുഞ്ഞേ.ഹനേലെ:
അല്ല, അല്ല, നിങ്ങള്‍ സിസ്റ്റര്‍ മാര്ത്തയല്ല. നിങ്ങള്‍ എന്റെ അമ്മയാണ്.ക്രൈ: സഭാസേവിനി:
അതെ.ഹനേലെ:
നിങ്ങളപ്പോള്‍ അവര്‍ രണ്ടുപേരുമാണോ?ക്രൈ: സഭാസേവിനി:
സ്വര്‍ഗ്ഗത്തിന്റെ സന്താനങ്ങള്‍ എല്ലാവരും ഈശ്വരനില്‍ ഒന്നുതന്നെയാണ്.ഗ്രാമത്തിലെ
തുന്നല്ക്കാരന്:
എനിക്കങ്ങനെ പറയാമെങ്കില്‍, അല്ലയോ ഹനേലെ രാജകുമാരി -ഹനേലെ:
(അയാള്‍ ചെരിപ്പുകള്‍ ഇടുവിക്കാന്‍ കുനിയുന്നു.)
നാട്ടിലുള്ളതില്‍ ഏറ്റവും ചെറുതാണ് ഈ ചെരിപ്പുകള്‍. ഹെഡ്വിഗ്ഗിനും, ആഗ്നെസ്സിനും, ലീസേയ്ക്കും, മാര്ത്തായ്ക്കും, മിന്നയ്ക്കും, അന്നയ്ക്കും, കാദേയ്ക്കും, ഗ്രെറ്റ്ചനും അവരില്‍ ബാക്കിയുള്ളവര്‍ക്കും എല്ലാം വളരെ വലിയ പാദങ്ങളാണുള്ളത്.
(അയാള്‍ ചെരിപ്പുകള്‍ ധരിപ്പിക്കുന്നു.)
പക്ഷെ, അവ അവിടുത്തേയ്ക്കു യോജിക്കുന്നു അവ അവിടുത്തേയ്ക്കു യോജിക്കുന്നു. - ഞങ്ങള്‍ വധുവിനെ കണ്ടെത്തി! ഹനേലെ രാജകുമാരിയുടെ പാദങ്ങളാണു ഏറ്റവും ചെറുത്! - തമ്പുരാട്ടിക്കുവേണ്ടി എനിക്കു ചെയ്തുതരുവാന്‍ സാധിക്കുന്ന മറ്റു വല്ല കാര്യവുമുണ്ടോ?
(നമിക്കുകയും തലചൊറിയുകയും ചെയ്യുന്നു.)
അവിടുത്തെ ഭൃത്യന്, രാജകുമാരി. അവിടുത്തെ ഭൃത്യന്.
(അയാള്‍ പോകുന്നു.)
ആരെങ്കിലും ഇതു സ്വപ്നത്തില്‍പോലും കരുതിയിരുന്നതാണോ, അമ്മേ?ക്രൈ: സഭാസേവിനി:
ഇനിയിപ്പോള്‍ ഒട്ടുംതന്നെ നീയാ നാറമരുന്നു കഴിക്കേണ്ടതായിട്ടില്ല.ഹനേലെ:
ഇല്ല.ക്രൈ: സഭാസേവിനി:
വേഗത്തില്‍ നീയൊരു വാനമ്പാടിയെപ്പോലെ കൗതുകവും ആഹ്ലാദവും ഉള്ളവളായിത്തീരും.ഹനേലെ:
ഹാ, ഉവ്വ്!ക്രൈ: സഭാസേവിനി:
വരൂ, തങ്കം, വന്നുനിന്റെ മരണശയ്യയില്‍ കിടക്കൂ!ഹനേലെ:(അവര്‍ ഹനേലെയുടെ കൈപിടിച്ചുകൊണ്ട് ശാന്തമായി അവളെ കിടക്കയിലേയ്ക്ക് നയിച്ചശേഷം കാത്തുനില്ക്കുന്നു; ആ അവസരത്തില്‍ ഹനേലെ അതിന്മേല് കിടക്കുന്നു.)
എളുപ്പത്തിലിപ്പോള് മരണം എന്താണെന്നു ഞാനറിയും; ഇല്ലേ, അറിയില്ലേ?ക്രൈ: സഭാസേവിനി:
ഉവ്വ്, ഹനേലെ, നീയറിയും. (കിടക്കയില്‍ മലര്‍ന്നു കിടന്ന്, സങ്കല്പമാത്രമായ ഒരു പുഷ്പം കൈവിരലുകളാല്‍ ലീലാലോലതയോടെ ചുഴറ്റിക്കൊണ്ട്)ഹനേലെ:
(വീണ്ടും ഭയവിഹ്വലമായി ദേവതയുടെ നേര്‍ക്കു ഒളിക്കണ്ണയച്ചുകൊണ്ട്) ഇതുവേണമോ? ഇതു കൂടിയേകഴിയൂ.(ഒരു സംസ്കാരയാത്രയുടെ ശബ്ദങ്ങള്‍ ഏറെയേറെ വിദൂരതയില്‍നിന്നു കേള്‍ക്കപ്പെടുന്നു)
(ശ്രദ്ധിച്ചുകൊണ്ട്)ക്രൈ: സഭാസേവിനി:
മാസ്റ്റര്‍ സേയ്ഫ്രീഡും ഗായകന്മാരും ശവസംസ്കാരം വിളംബരം ചെയ്യുന്നതാണത്.
(ദേവത എഴുന്നേല്ക്കുന്നു.)
ദാ, അദ്ദേഹം എഴുന്നേല്ക്കുകയാണ്!
(വെളിയിലുള്ള കൊടുങ്കാറ്റും കരുത്തുനേടുന്നു. ദേവത ഹനേലെയുടെ സമീപത്തേയ്ക്കു അധികമധികം നീങ്ങിനീങ്ങിച്ചെല്ലുന്നു.)
സിസ്റ്ററേ, അമ്മേ, അദ്ദേഹം എന്റെടുത്തേയ്ക്കു വരികയാണ്. എവിടെയാണു നിങ്ങള്‍? എനിക്കു നിങ്ങളെ കാണാന്‍ കഴിയുന്നില്ല.
(ദേവതയോടു കേണപേക്ഷിച്ചുകൊണ്ട്)
ഒന്നു വേഗമാകട്ടെ, ഇരുണ്ടുനിശ്ശബ്ദനായ ദേവതേ!
(ഒരു ഘനമേറിയ ഭാരം അവളെ ഞെരിക്കുന്ന മട്ടില്‍ സംസാരിക്കുന്നു.)
അദ്ദേഹം എന്നെ കീഴോട്ടു പിടിച്ചമര്‍ത്തുകയാണ്.
(ദേവത പ്രശാന്തഗംഭീരമായ ഭാവത്തില്‍ തന്റെ വാളുയര്‍ത്തുന്നു)
അദ്ദേഹമെന്നെ അരിഞ്ഞരിഞ്ഞു തുണ്ടുതുണ്ടാക്കിക്കളയും!
(നിരാശാമയമായ ഈര്‍ഷ്യയോടെ)
സഹായിക്കൂ, സിസ്റ്റര്‍, സഹായിക്കൂ!
(ക്രൈസ്തവസഭാസേവിനി പ്രൗഢഭാവത്തില് മുന്നോട്ടുവന്നു ദേവതയ്ക്കും ഹനേലെയ്ക്കും മദ്ധ്യേ നിന്നുകൊണ്ട് രക്ഷിക്കുന്നമട്ടില് അവരുടെ കൈകള്‍ കുഞ്ഞിന്റെ മാറത്തു വെയ്ക്കുന്നു. അവര്‍ അന്തസ്സോടുകൂടിയ ഉച്ചത്തില്‍, ഹൃദയസ്പര്‍ശകമായ രീതിയില്‍ അധികാരസ്വരത്തില്‍ ഉദ്ഘോഷിക്കുന്നു.)
ആ ആള് ധൈര്യപ്പെടുകയില്ല. ഞാന്‍ എന്റെ പവിത്രീകരിക്കപ്പെട്ട കൈകള്‍ നിന്റെ മാര്‍ത്തടത്തില്‍ വെയ്ക്കുന്നു.ഗോട്ട്വാള്‍ഡ്:(ഇരുണ്ടദേവത മറയുന്നു. നിശ്ശബ്ദത)
(ക്രൈസ്തവസഭാസേവിനി ധ്യാനത്തില്‍ മുഴുകുകയും അവളുടെ അധരങ്ങള്‍ പ്രാര്‍ത്ഥനയിലെന്നപോലെ മെല്ലമെല്ലെ ചലിക്കുകയും ചെയ്യുന്നു. ഈ രംഗത്തിലാകമാനം ശവസംസ്കാരയാത്രയുടെ ശബ്ദം തുടര്‍ച്ചയായി കേള്‍ക്കപ്പെടുന്നുണ്ട്. അസംഖ്യം പാദപ്രപാതങ്ങളുടേതുപോലുള്ള ഒരു ശബ്ദം. വിദ്യാലയാദ്ധ്യാപകനായ ഗോട്ട് വാള്‍ഡിന്റെ രൂപം നടുക്കുള്ള പ്രവേശനദ്വാരത്തില്‍ പ്രത്യക്ഷപ്പെടുന്നു. ശസംസ്കാരയാത്ര നിലനില്ക്കുന്നു. ദുഃഖസൂചകമായ വസ്ത്രമാണ് ഗോട്ട് വാള്‍ഡ് ധരിച്ചിട്ടുള്ളത്. കയ്യില്‍ കൗതുകമുള്ള ഒരു കല ``നീലമണിപ്പൂക്ക''ളുമുണ്ട്. അയാള്‍ ബഹുമാനസൂചകമായി തലത്തില്‍ നിന്നു ചട്ടത്തൊപ്പിയെടുത്ത്, നിശ്ശബ്ദമായിരിക്കണമെന്നു നിര്ദ്ദേശിക്കുന്നമട്ടില് ഒരാഗ്യം കാണിച്ചുകൊണ്ട്, അകത്തേയ്ക്കു വരുന്നു. അദ്ധ്യാപകന്റെ ആംഗ്യത്തില്‍ അവര്‍ സംസാരം പെട്ടെന്നു നിര്‍ത്തുന്നു; തിണ്ണകടന്ന് അകത്ത് കാല്കുത്താന് അവര്‍ ഭയപ്പെടുന്നപോലെതോന്നും. രവിവാരവസ്ത്രങ്ങള് ധരിച്ച് അയാളുടെ ശിഷ്യരായ ബാലികാബാലന്മാര് അയാള്‍ക്കു പിന്നില്‍ അണിനിരക്കുന്നു. മുഖത്ത് തേജോവികസിതമായ ഒരു വിലാസഭാവത്തോടെ അയാള്‍ ക്രൈസ്തവസഭാസേവിനിയെ സമീപിക്കുന്നു)
നമസ്കാരം, സിസ്റ്റര്‍ മാര്‍ത്തേ!ക്രൈ: സഭാസേവിനി:
നമസ്കാരം, ഗോട്ട്വാള്ഡുസാറേ!ഗോട്ട് വാള്‍ഡ്:
(ഹനേലെയുടെ നേര്ക്കുനോക്കിക്കൊണ്ട് അയാള്‍ വ്യസനപൂര്‍വ്വം തലകുലുക്കുന്നു)ക്രൈ: സഭാസേവിനി:
പാവം, കൊച്ചുപെണ്‍കുട്ടി!
എന്താണു നിങ്ങള്‍ വല്ലാതെ കുണ്ഠിതപ്പെട്ടിരിക്കുന്നത്, ഗോട്ട് വാള്‍ഡ് സാറെ?ഗോട്ട് വാള്‍ഡ്:
അവള് മരിച്ചുപോയില്ലേ?ക്രൈ: സഭാസേവിനി:
അതു സങ്കടപ്പെടേണ്ട ഒരു സംഗതിയാണോ? അവള് അവസാനം ശാന്തികണ്ടെത്തി. ഞാന്‍ അസൂയപ്പെടുന്നു.
(നെടുവീര്‍പ്പിട്ടുകൊണ്ട്) അതെ, അവളിപ്പോള്‍ ബുദ്ധിമുട്ടില്‍നിന്നും ദുഃഖത്തില്‍നിന്നും മുക്തയാണ്. ഏതായാലും അതേറ്റവും നന്നായി.ക്രൈ: സഭാസേവിനി:
(ഹനേലെയുടെ മുഖത്തു ദൃഷ്ടിയുറപ്പിച്ചുകൊണ്ട്) ഹാ, എത്ര സുന്ദരിയായിരിക്കുന്നു, അവള്!ഗോട്ട് വാള്‍ഡ്:
അതെ; വളരെ സുന്ദരി. മരണം അവളെ സൗന്ദര്യം കൊണ്ടു പൊതിഞ്ഞിരിക്കുന്നപോലെ തോന്നും.ക്രൈ: സഭാസേവിനി:
ദൈവം അവളെ സുന്ദരിയാക്കിത്തീര്ത്തത് അവള് ദൈവത്തെ സ്നേഹിച്ചിരുന്നതുകൊണ്ടാണ്.ഗോട്ട് വാള്‍ഡ്:
അതെ; അവള് സദാ സദ്വൃത്തയും ഭക്തയുമായിരുന്നു.ക്രൈ: സഭാസേവിനി:(ഘനത്തില്‍ നെടുവീര്‍പ്പു വിടുന്നു; തന്റെ പ്രാര്‍ത്ഥനാഗീത ഗ്രന്ഥം തുറന്ന്, വിഷാദത്തോടെ അയാള്‍ അതില്‍ കണ്ണോടിക്കുന്നു)
(അതേപ്രാര്ത്ഥനാഗീതഗ്രന്ഥത്തിലേക്കു എത്തിനോക്കിക്കൊണ്ട്) നാം മനസ്താപപ്പെട്ടുകൂടാ; ക്ഷമയോടുകൂടി അടങ്ങിയിരിക്കണം.ഗോട്ട് വാള്‍ഡ്:
അങ്ങനെയെല്ലാമാണെങ്കിലും എന്റെ ഹൃദയത്തില്‍ എന്തോ കനംതൂങ്ങുന്നു.ക്രൈ: സഭാസേവിനി:
അവള് സുരക്ഷിതമാക്കപ്പെട്ടതറിയുന്നതില് നിങ്ങള്‍ക്കു ദുഃഖമില്ല, ഉവ്വോ?ഗോട്ട് വാള്‍ഡ്:
രണ്ടു കോമളകുസുമങ്ങള് കൊഴിഞ്ഞു വീണുപോയി എന്ന ചിന്ത എന്നില്‍ ദുഃഖമുണ്ടാകുന്നു.ക്രൈ: സഭാസേവിനി:
നിങ്ങള്‍ പറയുന്നതെനിക്കു മനസ്സിലാകുന്നില്ല.ഗോട്ട് വാള്‍ഡ്:
വാടിയ രണ്ടു ചെന്നിലകൂവളപ്പൂക്കള് എന്റെ ഈ പുസ്തകത്തിലുണ്ട്. എന്റെ പാവപ്പെട്ട കൊച്ചുഹനേലെയുടെ നിര്‍ജ്ജീവനേത്രങ്ങള്‍ എങ്ങനെ അവയെപ്പോലെതന്നെ ആയിത്തീര്‍ന്നിരിക്കുന്ന എന്നു നോക്കൂ!ക്രൈ: സഭാസേവിനി:
പ്രകാശപൂര്ണ്ണങ്ങളായി, നീലകോമളങ്ങളായി, സ്വര്‍ഗ്ഗത്തില്‍ അവ വീണ്ടും വിടര്ന്നുവിളങ്ങിക്കൊള്ളാം.ഗോട്ട് വാള്‍ഡ്:
ഹാ, കര്‍ത്താവേ, ഈ കണ്ണീര്‍പ്പുഴയുടെ കരയില്‍ എത്രകാലം ഇനിയും ഇങ്ങനെ ഞങ്ങളലഞ്ഞുനടക്കണം!ഗോട്ട് വാള്‍ഡ്:(പൊടുന്നനെ അയാളുടെ സ്വരം വ്യത്യാസപ്പെടുന്നു. അയാള്‍ ഒച്ചപ്പാടോടുകൂടിയവനും, കര്മ്മമാത്രപ്രസക്തനുമായിത്തീരുന്നു. ഒരു പ്രാര്ത്ഥനാഗീതഗ്രന്ഥം അവതരിപ്പിക്കുന്നു)
ഇവിടെ - ഈ വീട്ടില്‍ - ആദ്യത്തെ പ്രാര്‍ത്ഥനാഗീതം പാടുന്നതു നന്നായിരിക്കുമെന്നെനിക്കു തോന്നി -ക്രൈ: സഭാസേവിനി:
``ക്രിസ്തുഭഗവാനേ, മജ്ജീവിതത്തിങ്കല്
നിത്യമെന്മാര്ഗ്ഗം തെളിക്കുവോനെ!''
സുന്ദരമായ ഒരു പ്രാര്ത്ഥനാഗീതമാണത്; ഹനേലെ മാറേറണാകട്ടെ ഭക്തിയുള്ള ഒരു കുഞ്ഞുമായിരുന്നു.ഗോട്ട് വാള്‍ഡ്:
പിന്നെ, നിങ്ങള്‍ക്കറിയാമല്ലോ, നാം പള്ളിമുറ്റത്തെത്തുമ്പോള്‍, ``ഇപ്പോള്‍ തിരുവടി, ദാസനിതാ - കല്പിച്ചനുമതിയേകുന്നു'' എന്ന ഗീതം നമുക്കുപാടാം.(അയാള്‍ പള്ളിക്കൂടം കുട്ടികളുടെ നേര്‍ക്ക് തിരിഞ്ഞ് അവരെ അഭിസംബോധനം ചെയ്തുകൊണ്ടു പ്രസ്താവിക്കന്നു)
പ്രാര്‍ത്ഥനാഗീതം നമ്പര്‍ 62!
(സാവധാനത്തില്‍ താളം പിടിച്ചുകൊണ്ടു ലയത്തോടുകൂടി പ്രാര്‍ത്ഥനാഗീതം ആലപിക്കുന്നു)
``ഇപ്പോള്‍ - തിരു - വടി - യടിയ - നിതാകല്പി - ച്ചനുമതി - യേ - കൂ - ന്നൂ - ശാന്തിയി - ലിവിടം - വിട്ടക - ലാ - ന്''
(കുട്ടികള്‍ മുഴക്കത്തില്‍ ചേര്‍ന്നു പാടുന്നു)
കുഞ്ഞുങ്ങളേ, നിങ്ങളെല്ലാം - ഉണങ്ങിയ വസ്ത്രങ്ങളാണോ ധരിച്ചിട്ടുള്ളത്? അവിടെ പള്ളിമുറ്റത്തു തണുപ്പായിരിക്കും. അകത്തു വരൂ; വന്നുനമ്മുടെ പാവപ്പെട്ട ഹനേലെയെ അവസാനമായിട്ടൊരു കണ്ണുകണ്ടുകൊള്ളു!(കുഞ്ഞുങ്ങള്‍ പ്രവേശിച്ചു കട്ടിലിന്നരികെ നിരന്നുനില്ക്കുന്നു)
ഗോട്ട് വാള്‍ഡ്:നോക്കൂ, കുഞ്ഞിനെ മരണം എത്ര മനോഹരിയാക്കിത്തീര്ത്തിരിക്കുന്നു! ഒരിക്കല്‍ അവള് കീറപ്പഴന്തുണികള് ധരിച്ചാണു കഴിഞ്ഞുകൂടിയിരുന്നത്. ഇപ്പോഴിതാ അവള് പട്ടുവസ്ത്രങ്ങള്‍ അണിഞ്ഞിരിക്കുന്നു. അവള് ഒരുകാലത്തു നടന്നുപോയിരുന്നതു നഗ്നപാദയായിട്ടാണ്. ഇന്നിപ്പോള്‍ അവള്‍ക്കു പാദങ്ങളില്‍ സ്പടികച്ചെരിപ്പുകളുണ്ട്. മുഴുവന്‍ കനകമയമായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഒരു മണിമന്ദിരത്തിലേയ്ക്കു അധികം താമസിയാതെ അവള് കൊണ്ടുപോകപ്പെടും. അവളവിടെ ഇനിയൊരുകാലത്തും വിശപ്പോ ദാഹമോ അറിയുകയില്ല. നിങ്ങളോര്‍ക്കുന്നോ, എത്രമാത്രം നിങ്ങള്‍ അവളെ കളിയാക്കിയിരുന്നു എന്ന്?- നിങ്ങള്‍ അവളെ തെരുവതെണ്ടിരാജകുമാരി എന്നുപോലും പരിഹസിച്ചു - ഇപ്പോഴതാ സ്വര്‍ഗ്ഗത്തിലെ ഒരു യഥാര്‍ത്ഥ രാജകുമാരിയാകുവാനായി അവള് നമ്മില്‍നിന്നും അകന്നു പോവുകയാണ്. നിങ്ങളില്‍ ആരെങ്കിലും അവളെ നീരസപ്പെടുത്തിയിട്ടുണ്ടെങ്കില് അവളോടു മാപ്പപേക്ഷിക്കാന്‍ ഇപ്പോഴാണവസരം. അങ്ങനെ നിങ്ങള്‍ ചെയ്യാത്തപക്ഷം, നിങ്ങള്‍ എത്ര നിര്ദ്ദയമായിട്ടാണവളോടു പെരുമാറിയതെന്ന് അവള് അവളുടെ സ്വര്‍ഗ്ഗീയ പിതാവിനോടു പറയും; അതു നിങ്ങള്‍ക്കു വലിയ അനര്ത്ഥമായിത്തീരുകയും ചെയ്യും.ഒരു കുട്ടി:
(മുന്നോട്ടു നീങ്ങിയിട്ട്) പ്രിയപ്പെട്ട ഹനേലെ രാജകുമാരി, ദയവുചെയ്ത്, ദയവുചെയ്ത്, എനിക്കു മാപ്പുതരണേ! ഞാന്‍ നിന്നെ തെരുവിതെണ്ടി രാജകുമാരിയെന്നു വിളിക്കാറുണ്ടായിരുന്നുവെന്നു നീ ദയവുണ്ടായി ഈശ്വരനോടു പറയരുതേ!കുട്ടികള്‍ എല്ലാവരും:
(ഒത്തൊരുമിച്ച്) ഞങ്ങള്‍ എല്ലാവരും വളരെ വളറെ കുണ്ഠിതപ്പെടുന്നു.ഗോട്ട് വാള്‍ഡ്:
അതു ശരിയായി, കുഞ്ഞുങ്ങളേ, ഹനേലെ നിങ്ങള്‍ക്കു മാപ്പുതരും. ഇനിയിപ്പോള്‍ എല്ലാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അകത്തുപോയി ഞാന്‍ നിങ്ങളുടെ അടുത്തു വരുന്നതുവരെ കാത്തിരിക്കിന്‍!ക്രൈ: സഭാസേവിനി:
എന്നോടൊന്നിച്ചു പുറകിലുള്ള മുറിയിലേയ്ക്കു വരിന്. എന്നെങ്കിലുമൊരു കാലത്ത് ഹനേലെയെപ്പോലെ ഈ ഉജ്ജ്വലദേവതകളുടെ സംഘത്തില്‍ നിങ്ങള്‍ക്കുംകൂടി ചേരണമെന്നുണ്ടെങ്കില്‍ എന്താണു നിങ്ങള്‍ ചെയ്യേണ്ടതായിട്ടുള്ളതെന്നു ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതരാം.(അവര്‍ പുറത്തേയ്ക്കു പോകുന്നു; കുട്ടികള്‍ അനുഗമിക്കുന്നു. വാതില്‍ അടയുന്നു.)
(ഹനേലെയുമൊന്നിച്ചു തനിയെ. തന്റെ കയ്യിലുള്ള പുഷ്പങ്ങള്‍ അയാള്‍ അവളുടെ പാദങ്ങളില്‍ അര്‍പ്പിക്കുന്നു)ആദ്യത്തെ സ്ത്രീ:
എന്റെ പ്രിയപ്പെട്ട, പ്രിയപ്പെട്ട ഹനേലെ, ഇതാ ഞാന്‍ നിനക്കായിക്കൊണ്ടു വന്നിട്ടുള്ള രക്തനീലപ്പൂക്കള്!
(കട്ടിലിന്നരികെ മുട്ടുകുത്തുന്നു. അയാളുടെ സ്വരം പതറുന്നു)
നിന്റെ ഈ നവമായ കൈവല്യസിദ്ധിയില് നീയെന്നെ മറക്കരുതേ!
(അയാള്‍ ഏങ്ങിയേങ്ങിക്കരയുകയും അവളുടെ വസ്ത്രത്തിന്റെ മടക്കുകളില്‍ തലചായ്ക്കുകയും ചെയ്യുന്നു)
നിന്നെ വിട്ടുപിരിയേണ്ടിയിരിക്കുന്നു. എന്നോര്‍ക്കുമ്പോള്‍ എന്റെ ഹൃദയം പിളര്ന്നുപോകുന്നല്ലോ, തങ്കം!(വെളിയില്‍ ചില സ്വരങ്ങള്‍. ഗോട്ട് വാള്‍ഡ് എഴുന്നേറ്റ് ഹനേലെയുടെ ദേഹത്തില്‍ ഒരു മൂടുതുണിയിടുന്നു. വാര്‍ദ്ധക്യത്തിലേയ്ക്കു അടുത്തുതുടങ്ങുന്നവരും, ഒരു ശവസംസ്കാരത്തിനെന്നപോലെ വസ്ത്രധാരണം ചെയ്തിട്ടുള്ളവരും, മഞ്ഞനിറത്തിലുള്ള അരിവുകളോടുകൂടിയ പ്രാര്ത്ഥനാഗീതഗ്രന്ഥങ്ങളും ഉറുമാലുകളും കയ്യില്‍ വഹിച്ചിട്ടുള്ളവരുമായ രണ്ടു സ്ത്രീകളും മുറിക്കകത്തേക്കു തള്ളിക്കയറി വരുന്നു)
(ചുറ്റും കണ്ണോടിച്ചിട്ട്) നാമാ എല്ലാരേക്കാളും മുന്‍പന്തിയില്‍.രണ്ടാമത്തെ സ്ത്രീ:
അല്ല, നമ്മളല്ല. സാറുണ്ട്. വന്ദനം സാറേ!ഗോട്ട് വാള്‍ഡ്:
വന്ദനം!ആദ്യത്തെ സ്ത്രീ:
നിങ്ങള്‍ക്കിതു വല്ലാണ്ടെ മനസ്സിത്തട്ടീരിക്കണു, സാറേ! അതെ, അതെ, ഒരു നല്ല കുഞ്ഞാണു അവളെന്നകാര്യം ഞാന്‍ സമ്മതിക്കുന്നു. എന്റെ കര്‍ത്താവേ, എന്തൊരു പണിത്തിരക്കുകാരിയായ ഒരു കുഞ്ഞാണു അവള്! - അതെ, തീര്‍ച്ചയായും!രണ്ടാമത്തെ സ്ത്രീ:
അവള് തന്നത്താന്‍ ചാവാന്തൊടങ്ങീതാന്നാ ഞങ്ങളു കേട്ടേ - പറയൂ സാറെ, അതത്രവാസ്തവോല്ല, അത്യോ?മൂന്നാമത്തെ സ്ത്രീ:
(ആവിര്‍ഭവിക്കുന്നു) അതൊരു വല്ലാത്തെ മഹാ പാപമായിരിക്കുംരണ്ടാമത്തെ സ്ത്രീ:
അതെ, ആയിരിക്കും.മൂന്നാമത്തെ സ്ത്രീ:
മന്ത്രി പറേണെ അതിനൊരു മാപ്പില്ലെന്നാ.ഗോട്ട് വാള്‍ഡ്:
മോക്ഷദായകനായ കര്ത്താവരുളിചെയ്തു: ``എന്റെ സമീപത്തേയ്ക്കു കൊച്ചുകുഞ്ഞുങ്ങള്‍ എത്തിച്ചേരുന്നതു സഹിക്കുവിന്‍. അവരെ തടയാതിരിക്കയും ചെയ്യുവിന്‍''നാലാമത്തെ സ്ത്രീ:
(പ്രവേശിക്കുന്നു) കഷ്ടം, കഷ്ടം, എന്തൊരു കാലാവസ്ഥ്യാപ്പാ നമ്മക്കൊണ്ടായേക്കണെ! നമ്മടെ കഥ കഴിയണേനുമുമ്പുതന്നെ നമ്മളെക്കെ മരവിപ്പിച്ചുപോകും, മരവിച്ച്! പള്ളീലച്ഛന് ഏറെനേരം പള്ളിമിറ്റത്തു നിര്‍ത്തി നമ്മളെ വെഷമിപ്പിക്കെല്ലെന്നു തോന്നണു. പള്ളിമിറ്റത്ത് ഒരൊറ്റടി കനത്തിലാകെടക്കണെ മഞ്ഞ്.അഞ്ചാമത്തെ സ്ത്രീ:
അച്ഛനവക്കുവേണ്ടി ഒരു പ്രാര്ത്തനേം വായിക്കുകേല. പരിശുദ്ദായ പള്ളിമിറ്റം അവളെടെ തരക്കാര്ക്കൊള്ളതല്ലെന്നാ അച്ഛന് പറേണ്.പ്ലെഷ്കെ:
(പ്രവേശിക്കന്നു) നിങ്ങളുവല്ലോരും കേട്ടോകൂവേ വര്‍ത്താനം? പ് - പ് - ഫരമയോഖ്യനായ ഒരാള്‍ - ആരോ എന്തോ ആര്‍ക്കും അറിഞ്ഞൂടാ - പള്ളീലച്ചനെ കാണാന്‍ വന്നിരുന്നു. അദ്ദേഹം പറയണ് മാറേറണിന്റെ ഹനേലെ ഒരു പുണ്യാളത്ത്യാന്ന്.
(തിരക്കുപിടിച്ചകത്തുവന്നിട്ട്) അവരവള്‍ക്ക് സ്പടിയംകൊണ്ടൊള്ളെ ഒരു ചവപ്പെട്ടി കൊണ്ടരണണ്ട്.അനേകം സ്വരങ്ങള്‍ :
(ഒന്നിച്ച്) ഒരു സ്ഫടികശ്ശവപ്പെട്ടി!ഹാന്‍കെ:
കണക്കാക്കി നോക്കിക്കോളൂ, ഒരു നല്ലതൊക അതിനു വെലവരും.അനേകം സ്വരങ്ങള്‍ :
(ഒന്നിച്ച്) ഒരു സ്ഫടികശ്ശവപ്പെട്ടി!സീഡെല്‍:
(പ്രവേശിക്കുന്നു) ദേ, പിന്നേയ്. അങ്ങാ ഗ്രാമത്തിലെന്താക്ക്യൊ പ്രമഞ്ചം നടക്കണേന്നോ! ഒരു ദേവത അവിടെ വന്നിട്ടൊണ്ടാര്ന്നു - ഒരെലവുമരത്തോളം പൊക്കോണ്ടത്രേ ആ ദേവതയ്ക്ക്. അവടാ കൊല്ലന്റെടുക്കെ അവരില്‍ വേറേം ചെലര് വന്നെട്ടൊണ്ടാര്ന്നത്രേ - കൊച്ചുപീക്കിരി ദേവതകള്‍ - പൊടിക്കുഞ്ഞുങ്ങളോളം തന്നെ വലിപ്പോല്ലാതെ ദേവതകള്‍!അനേകം സ്വരങ്ങള്‍ :
(ഹനേലെയുടെനേര്ക്ക് നോക്കിക്കൊണ്ട്) അവളൊരു പിച്ചക്കാര്യാന്നു തോന്നത്തില്ല - ഇല്ല, തോന്നത്തില്ല!
(ശിഥിലമായി) ഇല്ല, അവളെക്കണ്ടാല്‍ ഒരു പിച്ചക്കാരിയാണെന്നു തോന്നില്ല - ഒരു സ്ഫടികശ്ശവപ്പെട്ടി! - ഇതുപോലൊന്നു എപ്പോഴെങ്കിലും നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഗ്രാമത്തിലാണെങ്കിലോ ദേവതകളും!ഗോട്ട് വാള്‍ഡ്:(ശുഭ്രാംബരധാരികളായ നാലുയവാക്കള് സ്ഫടികനിര്‍മ്മിതമായ ഒരു ശവപ്പെട്ടിയും വഹിച്ചുകൊണ്ടു പ്രവേശിക്കുന്നു. അവര്‍ അതു ഹനേലെയുടെ കട്ടിലിനുസമീപം, താഴെയായി, വെയ്ക്കുന്നു. അവര്‍ തമ്മില്‍ത്തമ്മില്‍ ഉദ്വേഗപൂര്‍വ്വം വിചിത്രരീതിയിലെന്തൊക്കെയോ മന്ത്രിക്കുന്നു)
(വസ്ത്രം അല്പമൊന്നുയര്ത്തിക്കൊണ്ട്) മരിച്ചകുഞ്ഞിനെ ഒരു നോക്കൊന്നു കാണണമെന്നുണ്ടോ നിങ്ങള്‍ക്ക്?ആദ്യത്തെ സ്ത്രീ:
(ഹനേലെയുടെ നേര്‍ക്ക് എത്തിനോക്കിക്കൊണ്ട്) അതാ അവക്കടെ തലമുട്യോന്നു നോക്ക്യാട്ടെ! അതങ്ങനെ പളപളാന്നു തെളങ്ങുകല്ലിയോ സൊര്ണ്ണംപോലെ!ഗോട്ട് വാള്‍ഡ്:
(വിവര്‍ണ്ണമായ ഒരു പ്രകാശനിര്ഝരത്തില് ഓളംവെട്ടിക്കൊണ്ടിരിക്കുന്ന അവളുടെ ശരീരത്തില്‍നിന്നും മൂടുതുണി നിശ്ശേഷം നീക്കിമാറ്റിക്കൊണ്ട്) നിങ്ങള്‍ കണ്ടോ, അവളുടെ പട്ടുവസ്ത്രങ്ങളും, സ്ഫടികച്ചെരുപ്പുകളും?അനേകം സ്വരങ്ങള്‍:
(എല്ലാവരും അത്ഭുതദ്യോതകങ്ങളായ ശപ്ദഘോഷങ്ങള് പുറപ്പെടുവിച്ചുകൊണ്ട് പിന്നോട്ടുമാറുന്നു)
(കുഴഞ്ഞമട്ടില്‍) കര്‍ത്താവേ, എന്തു സൗന്ദര്യം! - ഛേയി, നമ്മടെ ഹനേല്യോന്നുമല്ലാ, അവള്!- അതു മാറ്റേണിന്റെ ഹനേലെയാകാന് തരമില്ല - കൊള്ളാം, എന്തൊരത്ഭുതാന്നു നോക്കണേ ഇത്!പ്ലെഷ്കെ:
അവളൊരു പുണ്യാളത്തിതന്ന്യാ - തീര്‍ച്ച!ഹാന്‍കെ:(ആ നാലു യുവാക്കുകളും ഹനേലെയെ ബഹുമാനപൂര്‍വ്വം ആ സ്ഫടികംകൊണ്ടുള്ള ശവപ്പെട്ടിയില്‍ എടുത്തുകിടത്തുന്നു.)
ഞാന്‍ നിങ്ങളോടു പറഞ്ഞില്ലേ അവളെ കുഴിച്ചുമൂടത്തില്ലെന്ന്!ആദ്യത്തെ സ്ത്രീ:
എനിക്കു തോന്നണെ അവരവളെ പള്ളീടുള്ളിലടക്കം ചെയ്യൂന്നാ.രണ്ടാമത്തെ സ്ത്രീ:
പെണ്ണു ചത്തട്ടൊണ്ടെന്നതന്നെ എനിക്കു വിഛ്വാസം വരണില്ല. എന്തൊരു ജീവചയ്തന്യാ അവക്കടെ മൊകത്ത്!
എനിക്കൊരു ത് - ത് - ത് ഥൂവലുതന്നാട്ടേനമക്കിപ്പെ അറിയാം അവള് മ് - മ് - മ് - മരിച്ചോന്ന് - തന്നാട്ടെ ഒരു - ത് - ത് - ത് ഥൂവല്!മൂന്നാമത്തെ സ്ത്രീ:
(അവര്‍ അയാള്‍ക്ക് ഒരു തൂവല്‍ കൊടുക്കുന്നു. അവളുടെ ചുണ്ടുകള്‍ക്കു മുമ്പില്‍ അയാളതു പിടിക്കുന്നു) ങ്ഹേ അനങ്ങണില്ല. പ് - പ് - പ് ഫെങ്കൊച്ച് മരിച്ചുപോയി - ത് - ത് - ത്ഥീര്ച്ച; മരിച്ചുപോയി. ഒരു - പ് - പ് - പ് ഫൊടിക്കു ജീവനില്ല ഇനി അവക്കടെ ഉ - ഉ - ഉ - ഹുള്ളില്!
ഈ പച്ചക്കൊളുന്തിന്റെ ഒരു കഷ്ണം എന്റെ കയ്യിലൊള്ളത് അവക്കു കൊടുക്കാന്‍ എനിക്കിഷ്ടം തോന്നണു.(അവള് ഒരു കൊച്ചുപച്ചിലച്ചില്ല ശവപ്പെട്ടിയിലിടുന്നു)നാലാമത്തെ സ്ത്രീ:
എന്റെ കയ്യിലൊള്ളെ ഈ കര്പ്പൂരസ്സൊളസീംകൂടെ അവക്കിരിക്കട്ടെ.അഞ്ചാമത്തെ സ്ത്രീ:
എക്ക്യായി - പക്ഷേ അയാളെന്ത്യേ, മാറേറണ്?ആദ്യത്തെ സ്ത്രീ:
അതേന്നേയ്,, മാറേറണെവിടെപ്പോയി?രണ്ടാമത്തെ സ്ത്രീ:
സദാനേരോം എവട്യാന്നോ അവടെത്തന്നെ കാണും - ചാരായക്കടേലേയ്, മൂക്കറ്റോങ്ങനെ കുടിച്ചു മറിഞ്ഞ്!ആദ്യത്തെ സ്ത്രീ:
പക്ഷെ, ഈ കഥ്യേന്നും അയാളറിഞ്ഞട്ടൊണ്ടാവൂല്ലായിരിക്കും.രണ്ടാമത്തെ സ്ത്രീ:
മൂക്കറ്റം കുടികഴിഞ്ഞാപ്പിന്നെ യാതൊരു വത്ഥും അയാളറിയുകേല.പ്ലെഷ്കെ:
എന്ത്? ആരും അയാളോടു ചെന്നു - പ് - പ് - പ് ഫറഞ്ഞില്ലേ, വീട്ടിനഹത്ത് ഒരു പ് - പ് - പ് പ്രേതം കെടക്കണൂന്ന്.മൂന്നാമത്തെ സ്ത്രീ:
അയളു തന്നത്താന്‍ വന്നു കണ്ടെത്തിക്കോളും, ആവശ്യോണ്ടെങ്കില്. ഇല്ലേ വേണ്ട.നാലാമത്തെ സ്ത്രീ:
ഞാനാരേം കുറ്റംപറയണതല്ല - നല്ല, വാസ്ഥോത്തിലല്ല. പക്ഷെ ഇതു ബഹുവിചിത്രായിരിക്കണു, കേട്ടോ കുഞ്ഞിനെ കൊന്ന മനിഷ്യേന് നിങ്ങളൊക്കപ്പറയണെപോലെ, അതിനെക്കുറിച്ചു യാതൊന്നും അറിയാത്തതേയ്!സീഡെല്‍:
അതാ ഞാന്‍ പറയേണേയ്- ഈ നാട്ടിലൊള്ളെ സകലമാന മനിക്ഷ്യേരും അതുതന്നെ പറയും. എന്തിനാന്നേ, ദേയ്, എന്റെ ചുരട്ട്യേക്കണ കയ്യൊണ്ടല്ലോ അത്രേം വലിപ്പോണ്ട്, പാവം, അവള്‍ക്കു കിട്ട്യേക്കണെ ഒരു ചതവിന്.അഞ്ചാമത്തെ സ്ത്രീ:
ഹോ, ചെയ്ത്താന്റെ സൊന്തം മോന്തന്നപ്പാ ഈ പഹയന്, മാറേറണ്.സീഡെല്‍:
അവളെ കെടക്കേലെടുത്തു കെടത്താന്‍ സഹായിച്ചോണ്ടിരിക്ക്യുമ്പൊഴാ ആ ചത ഞാന്കണ്ടെ. നിങ്ങളോടു പറയണു, എന്റെ ഈ ചുരുട്ടിപ്പിടിച്ചേക്കണെ കയ്യില്യോ, ഇത്രേം വലിപ്പോണ്ടന്നേയ് അതിന്! അതവക്കടെ കച്ചോടൊതുക്കിക്കളഞ്ഞു!ആദ്യത്തെ സ്ത്രീ:
അവന്തന്ന്യാ അതു ചെയ്തേക്കണെ മനിശ്യേന്!എല്ലാവരും:
(രോഷാകുലരായി പരസ്പരം മന്ത്രിക്കുന്നു) അവനത്തരക്കാരനാ!രണ്ടാമത്തെ സ്ത്രീ:
ഒരു കൊലപാതഹീന്നാ ഞാനവനെ വിളിക്ക്യണെ!എല്ലാവരും:
ഒരു കൊലപ്പുള്ളിതന്നെയാ അവന്, ഒരു കൊലപ്പുള്ളി!(കല്പണിക്കാരനായ മാറേറണിന്റെ മദ്യോന്മത്തമായ വികൃത സ്വരം വെളിയില്‍ കേള്‍ക്കുന്നു)
(വെളിയില്‍) അഴത്തേയെക്കന്ന്യോന്നു വിഴാനേയ്, കേക്കണ്ടൊ ങ്ഏ? എന്ന്യോന്നഴത്തേയ്ക്കു വിഴാന്‍! ഞാനൊഴുപദ്ഴോം. ചെയ്തിട്ടില്ല - ആഴ്ക്കും! (അയാള്‍ പ്രവേശനദ്വാരത്തില്‍ പ്രത്യക്ഷപ്പെട്ട് ഉച്ചത്തില്‍ കിടന്നു വിളിക്കുന്നു) എവഴ്യാഴീ നീ പോയോഴിച്ചേക്കണെ, ച്ഛക്കിനും ച്ഛുണ്ണാമ്പിനും കൊള്ളഴ്താത്ത മൂഷേട്ടേ? (അയാള്‍ വേര്‍ക്കുന്നു)അപരിചിതന്:
അഞ്ചെന്നുഞാനെണ്ണണവഴെ നെനക്കു ഞാന്‍ തഴൂടിനല്ലെ ഷസിയന് ഷമ്മാനം - പഴം തീര്‍ന്നത്! പിന്നെ, ഇങ്ങു നോക്ക്യേ! ദേയ്, ഇപ്പഴെയ്, പിന്നേയ് - ഒന്ന്, ഴണ്ട്, മൂങ്ഴ് - ഊംംം! നിന്നെ കെട്ടീട്ക്കാനൊ ന്നെഴങ്ങഴി, വതുഴീ, പൊഴത്തേയ്ക്ക്! വെഴ്തേ നീ എന്ന്യാഴ്ശം പിഴിപ്പിക്ക്യണ്ട, ഞാമ്പഴഞ്ഞേക്കാം - എന്താഴി ഖള്ള്യോ! നിന്റെ നെഴലെവഴേങ്കിലും ഒന്നു കണ്ടോട്ടേഴീ, കണ്ടോട്ടേ അത്തഴേവേണ്ടൂ, ഞാങ്കാണിച്ചുതഴാം, നിന്റെല്ലോഴോന്നോഴന്നായി ഞാനൊഴിച്ചൊഴിച്ചെടുക്കണ!
(അയാള്‍ കാല്‍തട്ടി നിലത്തുവീഴുകയും വീണ്ടും പിടച്ചെഴുന്നേറ്റ് അവിടെ നിശ്ശബ്ദരായി കൂടി നില്ക്കുന്നവരുടെനേര്ക്ക് വിഡ്ഢിയുടെ മട്ടില്‍ തുറിച്ചുനോക്കുകയും ചെയ്യന്നു)
എന്തിനാ നിങ്ങഴെന്നേങ്ങനെ തുഴിച്ചുനോക്കണെ? (മറുപടിയില്ല) എന്താ നിങ്ങക്കുവേണ്ടെ? നിങ്ങഴെല്ലാഴേം ചെയ്ത്താന് പിടിച്ചോണ്ടുപോട്ടെ. ചെഴ്ത്താന്! ഞാന്‍ ഒന്നും ചെയ്തിട്ടില്ല പെണ്ണിനെ, ഞാന്‍! നീ പൊഴത്തേയ്ക്കെഴങ്ങിവാ; കേട്ടില്ലേ നീ? - വാ പൊഴത്തേയ്ക്ക്! വേകം വാഴി, വേകം!
(സ്വയം കിളുകിളുക്കുന്നു)
ഒഴുതുള്ളീം കൂടിഞാന്‍ കഴിച്ചിഴുന്നെങ്കിക്കാണാഴ്ന്നു, ഇപ്പെ എങ്ങന്യായേനേന്നു! എന്ത്, നിങ്ങഴിനീം പോയില്ല്യോ?
(പൈശാചികമായി)
എന്റെ നേഴ്ക്കങ്ങനെ തുഴിച്ചുനോക്കിക്കൊണ്ടവഴെനിന്നുഴാം; - നിന്നാ ഞാന്‍-(ഒരു നീണ്ട, മുഷിഞ്ഞ, തവിട്ടുനിറത്തിലുള്ള വസ്ത്രം ധരിച്ച് ഒരു മനുഷ്യന് പ്രവേശിക്കുന്നു. അയാള്ക്കേതാണ്ടു മുപ്പതുവയസ്സു പ്രായംവരും. നീണ്ടിരുണ്ടതാണ് അയാളുടെ തലമുടി. വിദ്യാലയാദ്ധ്യാപകനായ ഗോട്ട്വാള്‍ഡിന്റെ മുഖമാണ് അയാളുടെ മുഖം. ഇടതുകയ്യില്‍ അയാള്‍ മൃദുവായ ഒരു ചട്ടത്തൊപ്പി ധരിച്ചിരിക്കുന്നു. പാദങ്ങളില്‍ ചെരിപ്പുണ്ട്. അയാളെ കണ്ടാല്‍ ക്ഷീണിതനും യാത്രാക്ലേശപീഡിതനുമാണെന്നു തോന്നും. അയാള്‍ കല്പ്പണിക്കാരന്റെ കൈത്തണ്ടില്‍ പതുക്കെ കടന്നുപിടിച്ച് അയാളെ തടയുന്നു. മാറേറണ് പരുഷഭാവത്തില് തിരിയുന്നു. അയാളുടെ നേരേമുഖത്തു അപരിചിതന് അചഞ്ചലമായും, പ്രശാന്തമായും നോക്കുന്നു)
(ശാന്തമായി) കല്‍പ്പണിക്കാരനായ, ഹേ, മാറേറണ്, ദൈവീകമായ സമാധാനം തനിക്കുണ്ടാകുമാറാകട്ടെ!മാറേറണ്:
താനെവഴന്നു വഴണൂ? എന്താ തനിക്കു വേണ്ടെ?അപരിചിതന്:
(അര്ത്ഥനാപൂര്വ്വം) ക്ഷീണിച്ചുതളര്ന്നതും, രക്തംപുരണ്ടതുമാണ് എന്റെ പാദങ്ങള്‍. അവയൊന്നു കഴുകുവാനായി എനിക്കു വെള്ളം തരൂ. കത്തിക്കാളുന്ന പൊരിവെയില് എന്റെ നാവുവരട്ടിക്കളഞ്ഞു. അതൊന്നു തണുപ്പിക്കുവാനായി എനിക്കു വീഞ്ഞു തരൂ. രാവിലെതൊട്ടിതുവരെ ഞാന്‍ യാതൊന്നും കഴിച്ചിട്ടില്ല. എന്റെ വിശപ്പൊന്നു ശമിക്കുവാനായി എനിക്കു ആഹാരം തരൂ!
എന്റെ ജോല്യല്ലാ അഴൊന്നും. നാട്ടുവഴീത്തെക്കുവഴക്കലഞ്ഞു ഴക്കാണ്ടെ, നേഴും, നെഴിവും ഒള്ള്യോഴു മനിഷ്യനെപ്പോലെ താന്‍ വല്ലവേലേടുത്തിഴുന്നെങ്കി കുഷാലല്ലേടോ തനിക്കു, കുഷാല്‍? ഞാന്‍ പണീഴ്ത്താ എന്റെ പെഴപ്പനഴത്തണെ ഞാന്‍, മഴഷ് ഷിലായോ?അപരിചിതന്:
ഞാന്‍ ഒരു തൊഴില്ക്കാരനാണ്.മാറേറണ്:
താനൊഴെഴപ്പാഴ്യാതാന്, എളപ്പാഴി! നേഴാംവണ്ണോള്ളെ വേഴക്കാഴ്ക്കൊന്നും പഷ്ണികെഴക്കണ്ടി വഴൂലെഴോ!അപരിചിതന്:
എന്റെ വേലയ്ക്ക് ആരും എനിക്കു കൂലി തരുന്നില്ല.മാറേറണ്:
താനൊഴെഴപ്പാഴ്യാതാന്!അപരിചിതന്:
(മന്ദമായും, വഴങ്ങിക്കൊടുക്കുന്നമട്ടിലും, എന്നാല്‍ ഹൃദയസ്പര്ശകമായവിധത്തിലും) ഞാന്‍ ഒരു വൈദ്യനാണ്. എന്നെക്കൊണ്ടാവശ്യമില്ലേ?മാറേറണ്:
എനിക്കില്ല. ഒഴുഷൂക്കോടുല്ലാ എനിക്ക്. ഒഴുഴാക്കിട്ടഴും എനിക്കാവഷ്യോല്ല.അപരിചിതന്:
(അയാളുടെ സ്വരം വികാരഭാരത്താല്‍ വിറയാര്ന്നുകൊണ്ട്) കല്‍പ്പണിക്കാരനായ മാറേറണ്, ഒന്നാലോലിച്ചുനോക്കൂ! നിങ്ങള്‍ എനിക്കു വെള്ളം തന്നില്ല; എന്നാലും ഞാന്‍ നിങ്ങളെ പരിചരിച്ചു സുഖപ്പെടുത്താം. നിങ്ങള്‍ എനിക്കു ഭക്ഷണംതരാന് ഉപേക്ഷകാണിച്ചു; എങ്കിലും ഞാന്‍ നിങ്ങളെ നേരെയാക്കാം, ഈശ്വരനാണ് എന്റെ സാക്ഷി.മാറേറണ്:
താന്തന്റെ പാട്ടിനിവഴന്നു കഴന്നുപോഴോതാന്! - എന്താതാന് കേക്കഴെണ്ടോ? ഊംംം, പോഴോ! എന്റെ എല്ലെല്ലാം നേഴാംവണ്ണംതന്ന്യാ ഇഴിക്കണെ. ഴാക്കിട്ടഴന്മാഴെക്കൊണ്ട് എനിക്കിപ്പൊ ഒഴാവഷ്യോല്ല.അപരിചിതന്:
കല്പണിക്കാരനായ മാറേറണ്, നിങ്ങള്‍ നല്ലതുപോലെ ഒന്നാലോചിച്ചുനോക്കൂ ഞാന്‍ നിങ്ങളുടെ കാലുകഴുകാം. ഞാന്‍ നിങ്ങള്‍ക്കു വീഞ്ഞുതരാം. നല്ല മധുരമുള്ള വെളുത്ത അല്‍പ്പം നിങ്ങള്‍ക്കു ഭക്ഷിക്കാം. നിങ്ങളുടെ കാലടി എന്റെ ശിരസ്സില്‍ വെച്ചുകൊള്ളൂ. എന്നാലും ഞാന്‍ നിങ്ങളെ നന്നാക്കാം. ദൈവത്താണ് സത്യം.മാറേറണ്:
താനപ്പം കഴന്നു പോവൂല്ല ഇവഴന്നല്ലേ; ങ്ഏ? തന്റെ കഴിത്തിപ്പിഴിച്ചുതള്ളി പ്പൊഴത്തെഴക്ക്യേ ഒക്കൂ.അപരിചിതന്:
(ഹൃദയത്തില്‍ പതിഞ്ഞുചേരുന്ന രീതിയില്‍) കല്‍പ്പണിക്കാരനായ മാറേറണ്, ഈ വീട്ടില്‍ എന്താണ് കിടക്കുന്നതെന്നു നിങ്ങള്‍ അറിയുന്നില്ലേ?മാറേറണ്:
ഒന്നും കെഴക്കണില്ലെഴോ ഇവിഴെ, മുമ്പിവഴെ ക്കെഴന്നിഴുന്നതൊക്ക്യല്ലാതെ - താന്‍ മാത്തഴേള്ളു അഴിയപ്പറ്റ്! ഒന്നുകഴന്നു പോഴോ, നാഷം പിഴിക്ക്യാന്!അപരിചിതന്:
(ഋജ്ജുവായി) നിങ്ങളുടെ മകള്‍ ഇവിടെ സുഖക്കേടായി കിടപ്പാണ്.മാറേറണ്:
അവക്കഴെ ഷൂക്കേഴിനു ഒഴു ഴാക്കിട്ടഴും വേണ്ടാ അവക്ക്. ആനമഴിച്യാ അവഴ്. അതാ അവക്കഴെ ഷൂക്കേഴ് അതിനൊള്ളെ ഴാക്കിട്ടഴു ഞാന്‍ തന്ന്യാ. ഞാന്‍ ഫേതാക്കിക്കോഴാം ഒഴുഞ്ഞൊഴിക്കള്ളില് - അവക്കഴെ ഒഴിച്ചോഴിപ്പോക്കു അവഴു നിഴുത്തീല്ലെങ്കി -
(ഔന്നത്യത്തോടെ) കല്‍പ്പണിക്കാരനായ മാറേറണ്, ഞാന്‍ ഒരു ദൂതനായിട്ടാണ് നിങ്ങളുടെ അടുത്തു വന്നിരിക്കുന്നത്.മാറേറണ്:
ഴുതനോ? ആഴാ തന്നെ പ്പഴഞ്ഞഴച്ചേക്കണെ, ങ്ഏ?അപരിചിതന്:
ഞാന്‍ പിതാവിന്റെ അടുത്തുനിന്നു വരുന്നു; പിതാവിന്റെ അടുത്തേയ്ക്കു പോവുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ കുഞ്ഞിനെ നിങ്ങള്‍ എന്താണു ചെയ്തിട്ടുള്ളത്?മാറേറണ്:
എവഴ്യാ അവഴുചെന്നു ഒഴിച്ചിഴിക്ക്യണേന്ന് എന്നേക്കാനല്ലോണം തനിക്ക്യഴിയാന്നു തോന്നഴല്ലോ. അത്ഥ്യേത്തിന്റെ കുഞ്ഞുങ്ങഴ് എനിക്ക്യെന്താഴോ? അഴേക്കൊണ്ടു അത്ഥ്യേത്തിനു വല്ല്യേ അലട്ടൊന്നും ഒണ്ടെന്ന് തോന്നഴില്ല.അപരിചിതന്:
(പ്രത്യക്ഷമായി) ഈ ചുമരുകള്‍ക്കുള്ളില്‍ ഒരാള്‍ മരിച്ചുകിടക്കുന്നുണ്ട്.മാറേറണ്:
(ഹനേലെയെക്കാണന്നു; നിശ്ശബ്ദമായി ശവപ്പെട്ടിയോടടുക്കുന്നു; എന്നിട്ടു മുറുമുറുത്തുകൊണ്ട് അതിനകത്തേയ്ക്കു നോക്കുന്നു)അപരിചിതന്:
എവഴന്നാ, നാഷംപിഴിക്കാന് അവക്കീനല്ലനല്ല ഉഴുപ്പുകളും പഴുങ്കുപെട്ടീമൊക്കെക്കിട്യെ, ങ്ഏ?
(ശവപ്പെട്ടി വഹിക്കുന്നവര്‍ രോഷാകുലരായി പതുക്കെ ഉച്ചരിക്കുന്നു)
``ഘാതകന്!'' ``ഘാതകന്!''
(മാറേറണ് മൃദുവായും ഗദ്ഗദത്തോടുംകൂടിയും)
ഒ - ഒ - ഒഴിക്കലും - ഞാന്‍ - നെനക്കു - ഒ - ഒ - ഒഴുപദ്ഴവോം ചെയ്തിട്ടില്ലല്ലോഴീ മോഴേ! നിന്നോഴു ഞാന്‍ എന്തൊഴഴിവൊള്ളോനാഴ്ന്നു, ഞാന്‍! നീയെന്നോഴെന്തു ചോദിച്ചാഴും - ഞാന്‍ - നെനക്കു തന്നിഴുന്നല്ലോഴീ മോഴേ-
(അപരിചിതനോടു പൈശാചികമായി)
ഥനിക്കെന്താഴോ വേണ്ടേ, ങ്ഏ? വന്നാട്ടെ, പഴഞ്ഞതങ്ങു തൊഴച്ചാട്ടെ. ഇതൊന്നും എന്റെ കാഴ്യ്യോന്ന്വല്ല.
കല്‍പ്പണിക്കാരനായ മാറേറണ്, നിങ്ങള്‍ക്ക് യാതൊന്നും എന്നോടു പറയുവാനില്ലേ?മാറേറണ്:
(ശവപ്പെട്ടി വഹിക്കുന്നവര്‍ അധികമധികം വികാരവിക്ഷുബ്ധരായിത്തീരുന്നു. `ഘാതകന്' `ഘാതകന്' എന്നിങ്ങനെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള അധിക്ഷേപകോലാഹലങ്ങള് മുഴങ്ങുന്നു.)
നിങ്ങള്‍ പാപം ചെയ്തിട്ടില്ലേ? അവളെ ഉറക്കത്തില്‍ നിന്നു വലിച്ചിഴച്ച് വേദനകൊണ്ടും, കഠിനദുഃഖംകൊണ്ടും അവള് മോഹാലസ്യപ്പെട്ടു വീഴുന്നതുവരെ ഒരിക്കലും നിങ്ങളവളെ തല്ലിയിട്ടില്ലേ?
ഞാനങ്ങഴെ വല്ലോം ചെയ്തിട്ടെണ്ടെങ്കി ഇഴിത്തീവീഴട്ടെ എന്റെ തഴേ - ഇഴിത്തീ!എല്ലാവരും:
(നേരിയ നീലമിന്നലും വിദൂരമായ മേഘഗര്‍ജ്ജനവും)
(ശിഥിലസ്വരങ്ങള്‍) ദാ, ഇടിമുഴങ്ങുന്നു - മദ്ധ്യശീതകാലത്തില് ഇടിവെട്ട്!- അയാള്‍ കള്ളസ്സത്യം ചെയ്തതാ - കൊലപ്പുള്ളി, അവന് കള്ള്യാണേട്ടിരിക്ക്യുവാ! -അപരിചിതന്:
(ശാന്തമായും അനുനയത്തോടുകൂടിയും) നിങ്ങള്‍ക്കിനിയും കുറ്റസമ്മതം ചെയ്യാന്‍ യാതൊന്നുമില്ലേ. മാറേറണ്?
(സംത്രസ്തനായി) ഈശ്വഴന് ആഴെ ഇഷ്ടപ്പെഴണോ അവഴെ അദ്ദേഹം ഷുത്ഥീകഴിക്കുന്നു. അഴാ ഞാന്‍ ചെയ്തേക്കണെ ആ പെങ്കൊച്ചിനോഴ്! എന്റെ സ്വന്തം കുഞ്ഞിനെപ്പോഴെ ഞാനവളോഴു പെഴുമാഴി - ഉവ്വ്, ഞാന്‍ പെഴുമാഴി.സ്ത്രീകള്‍:
(അയാളുടെനേര്‍ക്ക് ഇരച്ചു പാഞ്ഞുകൊണ്ട്) ഖാതകന്! കൊലപാതഹി!മാറേറണ്:
അവള് എന്നോഴു നൊണപഴഞ്ഞു; എന്നെ ചഴിച്ചു.അപരിചിതന്:
ഇതാണോ സത്യം?മാറേറണ്:
അതുകൊണ്ട് എന്നെ ഴക്ഷിക്കണേ കഴ്ത്താവേ!അപരിചിതന്:(ഹനേലെയുടെ കൂട്ടിപ്പിടിച്ചിട്ടുള്ള കൈകളില്‍ ആ കനകമയമായ തിലകസുമം പ്രത്യക്ഷപ്പെടുന്നു. അതില്‍നിന്നു ദിവ്യഗുഢാര്ത്ഥത്മകമായ ഒരു പച്ചകലര്‍ന്ന മഞ്ഞപ്രഭ പ്രസരിക്കുന്നു. ആ കാഴ്ച മാറേറണിനെ പരിഭ്രാന്തനാക്കുകയും അയാള്‍ ഭയപ്പെട്ടു ചൂളുകയും ചെയ്യുന്നു)
കല്‍പ്പണിക്കാരനായ മാറേറണ്, നിങ്ങള്‍ എന്നോടു കളവു പറഞ്ഞിരിക്കുന്നു.എല്ലാവരും:
(ശിഥിലസ്വരങ്ങള്‍) മായാമയമായ ഒരത്ഭുതം! മായാമയമായ ഒരത്ഭുതം!പ്ലെഷ്കെ:
പെണ്ണൊരു പുണ്യാളത്ത്യാ, തീര്‍ച്ച. അയാളു കള്ള്യാണേട്ടട്ടൊണ്ട് - ഒണ്ട് ഇട്ടട്ടൊണ്ട്!മാറേറണ്:
(ഉച്ചത്തില്‍ കിടന്നു വിളിച്ചുകൊണ്ട്) ഞാന്‍ പോയി തൂങ്ങിച്ചാവും! (അയാള്‍ കവിളില്‍ കൈചേര്ത്തമര്ത്തിക്കൊണ്ടു പോകുന്നു)അപരിചിതന്:
(ശവപ്പെട്ടിയുടെ സമീപത്തേയ്ക്കുചെന്ന്, കൂടിനില്ക്കുന്ന കാണികളുടെനേര്ക്കു തിരിയുന്നു. അദ്ദേഹത്തിന്റെ അഭിവാന്ദ്യവും, ഗാംഭീര്യദ്യോതകവുമായ അപ്പോഴത്തെ ആകാരവിശേഷത്തില് അത്ഭുതപരതന്ത്രരായിത്തീര്ന്ന്. അവര്‍ പുറകോട്ടു വാങ്ങുന്നു.)അപരിചിതന്:
ഭയപ്പെടാതിരിക്കൂ!
(അദ്ദേഹം നില്‍ക്കുകയും ഹനേലയുടെ കൈപിടിച്ചമര്ത്തുകയും ചെയ്യുന്നു. അനന്തരം ശാന്തമായ ഒരു സ്വരത്തില്‍)
പെണ്കുഞ്ഞു മരിച്ചിട്ടില്ല. അവള് ഉറങ്ങുകയാണ്. (കാര്യമായി) ജൊഹാന മാറേറണ്!(കനകോജ്ജ്വലമായ ഒരു ഹരിതപ്രഭ മുറിക്കുള്ളില്‍ ഒളിഞ്ഞണയുന്നു. അപരിചിതന്റെ കരാവലംബത്തോടെ, അദ്ദേഹത്തിന്റെ നേര്ക്കപ്പോഴും ദൃഷ്ടിയുറപ്പിക്കാന്‍ ധൈര്യപ്പെടാതെ, അവള് എഴുനേല്ക്കുന്നു. അവള് ശവപ്പെട്ടി വിട്ട് മുന്നോട്ടു നീങ്ങി അപരിചിതന്റെ മുമ്പില്‍ മുട്ടുകുത്തുന്നു. കാണികള്‍ പേടിച്ചരണ്ട് അവിടെനിന്നു പറപറക്കുന്നു. അപരിചിതനും ഹനേലെയും തനിച്ചാകുന്നു. അപരിചിതന്റെ മുഷിഞ്ഞ മേലങ്കി തോളില്‍നിന്നൂര്‍ന്നു നിലംപതിക്കുന്നു. അതിനടിയില്‍ ശുഭ്രവും സ്വര്ണ്ണപ്രഭവുമായ ഒരു വസ്ത്രമാണുള്ളത്)
(വാത്സല്യമസൃണമായി) ഹനേലെ!ഹനേലെ:
(ആനന്ദതുന്ദിലയായി അവള് തലകുനിക്കുന്നു.) ഇതദ്ദേഹമാണ്.അപരിചിതന്:
നീ എന്നെ അറിയുമോ?ഹനേലെ:
ഞാന്‍ അങ്ങയെ കാത്തിരുന്നിരുന്നു.അപരിചിതന്:
നിനക്ക് എന്റെ പേരുപറയാന്‍ സാധിക്കുമോ?ഹനേലെ:
(അത്ഭുതാവേശത്താല് വിറച്ചുകൊണ്ട്) വിശുദ്ധന്! വിശുദ്ധന്! വിശുദ്ധന്!അപരിചിതന്:
ഞാന്‍ നിന്റെ സങ്കടവും നിന്റെ വേദനയും അറിയുന്നു.ഹനേലെ:
ഞാന്‍ അങ്ങയുടെ ആഗമനത്തിനായി ആശിച്ചുകൊണ്ടിരുന്നു.അപരിചിതന്:
എണീക്കൂ!ഹനേലെ:
അങ്ങയുടെ വസ്ത്രം ഒരു പുള്ളിക്കുത്തുപോലും വീഴാത്തതാണ്. എനിക്കു ലജ്ജതോന്നുന്നു.
(അദ്ദേഹത്തിന്റെ വലതുകൈ ഹനേലെയുടെ ശിരസ്സില്‍ വെച്ചുകൊണ്ട്)അപരിചിതന്:
ഞാന്‍ നിന്നില്‍നിന്നു നിന്റെ അപമാനത്തെ പരിഗ്രഹിക്കുന്നു.
(അദ്ദേഹം അവളുടെ മുഖം മെല്ലെമെല്ലെ ഉയര്‍ത്തി കണ്പോളകളില് സ്പര്‍ശിക്കുന്നു)
നിന്റെ കണ്ണുകള്‍ ഞാന്‍ അനശ്വരമായ ചൈതന്യം കൊണ്ടു നിറയ്ക്കുന്നു. നിന്റെ ആത്മാവാകമാനം സൂര്യപ്രകാശമായിരിക്കും. പ്രഭാതംമുതല്‍ സായാഹ്നംവരേയും വീണ്ടും പ്രഭാതംവരേയും നിത്യമായ തേജസ്സിന്റേതായിരിക്കും. പ്രകാശപരിപൂരിതങ്ങളായ സമസ്തവസ്തുക്കളും കൈക്കൊള്ളുക. അഗാധവും നിലാഭിരമാവുമായ നീരാഴിയുടേയും, പ്രശാന്തനീലമായ ആകാശത്തിന്റേയും, പരിശോഭനങ്ങളായ പച്ചമരങ്ങളുടേയും എല്ലാ മഹിമാവിലാസങ്ങളിലും നിന്റെ നയനങ്ങള്‍ എന്നെന്നും മദിച്ചുപുളയ്ക്കട്ടെ!
(അദ്ദേഹം അവളുടെ കര്‍ണ്ണങ്ങള്‍ സ്പര്‍ശിക്കുന്നു)
ഈശ്വരന്റെ കോടാനുകോടി ദേവതകളുടെ ഗാനാലാപത്തിനു നിന്റെ കര്‍ണ്ണങ്ങള്‍ സദാ വികസ്വരങ്ങളായി വര്‍ത്തിക്കട്ടെ!
(അദ്ദേഹം അവളുടെ അധരങ്ങള്‍ സ്പര്‍ശിക്കുന്നു)
നിന്റെ വിക്കലുള്ള നാവിനെ ഞാന്‍ ഇതാ ഇങ്ങനെ അയച്ചുവിട്ട്, നിന്റേയും എന്റേയും സര്‍വ്വശക്തനായ ഈശ്വരന്റേയും ആത്മചൈതന്യംകൊണ്ട് അതിനെ ത്വരിപ്പിക്കട്ടെ!(ഹനേലെ, ആനന്ദാതിരേകത്താല്‍ കോച്ചിവലിച്ചു വിറച്ചുകൊണ്ട് എഴുനേല്‍ക്കാന്‍ ഉദ്യമിക്കുന്നു; പക്ഷെ സാധിക്കുന്നില്ല. അവള് തേങ്ങിത്തേങ്ങിക്കരയുകയും, അപരിചിതന്റെ വസ്ത്രത്തില്‍ അവളുടെ ശിരസ്സു ചാച്ചു മറയ്ക്കുകയും ചെയ്യുന്നു)
നിന്റെ ഈ കണ്ണീരില്‍, ലോകത്തിന്റെ പൊടിയില്‍നിന്നും അഴുക്കില്‍നിന്നും, നിന്നെ ഞാന്‍ കഴുകിയെടുക്കുന്നു. സര്‍വ്വേശ്വരന്റെ നക്ഷത്രകോടികള്ക്കുമീതെ അത്യുച്ചത്തില്‍ നിന്നെ ഞാന്‍ ഉയര്ത്തിവിടാം.അപരിചിതന്:(അപരിചിതന് കുഞ്ഞിന്റെ ശിരസ്സില്‍ കൈവെച്ചുകൊണ്ട് താഴെയുള്ള വരികള്‍ അവയോടുകൂടിയിണങ്ങുന്ന നേരിയ താളമേളങ്ങളോടൊന്നിച്ചു പോകുമാറു ചൊല്ലുന്നു. അദ്ദേഹം ചൊല്ലിക്കൊണ്ടിരിക്കെ അസംഖ്യം ദേവതാരൂപങ്ങള്‍ വാതില്ക്കല് തിങ്ങിക്കൂടിക്കൊണ്ട് ആവിര്ഭവിക്കന്നു. ചിലര്‍ ഉയരംകൂടിയവരും ചിലര്‍ കുറഞ്ഞവരുമാണ്. പ്രഭാമയങ്ങളായ ചിറകുകളോടുകൂടിയ ബാലികാബാലന്മാരാണ് മറ്റു ചിലര്‍. അവര്‍ സൗരഭ്യം പരത്തുന്ന ധൂപപാത്രങ്ങള്‍ ആട്ടുകയും വിലപിടിച്ച പട്ടാംബരങ്ങള്‍ നിലത്തുവിരിക്കുകയും ചെയ്യുന്നു.)
അതിമഹിത ധര്‍മ്മത്തില്‍
സാമ്രാജ്യ മഖിലവു-
മതുലപ്രകാശ-
പ്രസാദപൂര്‍ണ്ണം.
അവിടം ഭരിപ്പൂ കലര്‍പ്പ-
ല്പവുമേശീടാ -
തഖിലലോകേശന് തന്
നിത്യശാന്തി.
(വീണകളുടെ സ്വരം കേള്‍ക്കുന്നു - ആദ്യം മൃദുവായും പിന്നീടു ക്രമേണ ഉച്ചത്തിലുച്ചത്തില്‍ തിരയിളകിയും)
മണിശിലകളാണല്ലോ
മതികവര്ന്നങ്ങെങ്ങു -
മണിയണിയായ് മിന്നുന്നോ -
രരമനകള്.
കനകത്തകിടുകള് മേഞ്ഞ -
താണവയുടെ
കമനീയത കലരുമാ
മേല്പുരകള്.
പഴകിയതിരുചിപെരുകി വയിന -
വിടെ ച്ചൊകുചൊകെ -
പ്പതചിന്നിപ്പായുന്നി -
തരുവികളില്.
അങ്ങോരോ രജതസിത -
രഥ്യകളില്‍ രാജിപ്പൂ
ചെങ്ങഴി നിര്പ്പുക്കള്,
ചെമ്പനിനീര്‍പ്പൂക്കള്‍.
മണിഗോപുര ശ്യംഗാന്തര രംഗ -
ങ്ങളില്‍ നിന്നുന്മദ
മണിയൊലികളിളകുകയാ -
ണവിടെയങ്ങും.
ചേലിലതില് വൈശാഖ
ശൈവല നീലപ്പൂ -
ഞ്ചേലയണിഞ്ഞിയലും
സാലാവലിമേല്,
ശബളിതപത്രങ്ങള്, സുഭ -
ഗങ്ങള്‍, ശലഭങ്ങള്‍,
ശതശതം വിഹരിപ്പി -
താത്തലീലം.
ഹിമസമധവളങ്ങ, ളതിലു -
മതി മൃദുലങ്ങള്‍
കമനീയ കളഹംസ -
ദ്വാദശങ്ങള്,
വലയത്തില്‍ ഗഗനത്തില്‍
നടനം നടത്തിപ്പൂ
വടിവിനൊടാ ക്കൊച്ചു -
പൂമ്പാറ്റകളെ.
പുളകോത്സവ മേകുന്നു
വായുവിനവയുടെ
കളനാദ കലിതമാം
ചിറകൊലികള്.
വിവിധസ്വര വീചികള്ത -
ന്നേകീകൃത മധുരദ്ധ്വനി
വികസിച്ചു, മേന്മേലു -
യര്ന്നൊടുവില്,
അതുവീശും സുഖദപ്രതി -
ദ്ധ്വനി വിണ്ണില്‍നി -
ന്നണയുന്നു തരകത്തിലു -
മലകള്‍ ചിന്നി.
എന്നേയ്ക്കു മെന്നേയ്ക്കുമാ -
യങ്ങനെ യുഗകോടികള്
പിന്നിട്ടുവന്നുവ -
ന്നറുതിയെന്യേ,
അതിമഹിത സംഗീത മവ
തന് ശുഭസഞ്ചാര -
ഗതികളിലനവരത
മനുഗമിക്കെ;
ആകാശ വീഥികളില്‍,
മൈതാന ഭൂവിനു -
മാഴിക്കും, സീയോണിനു
മുപരി പൊങ്ങി,
അവവട്ടം ചുറ്റുന്നി, തത്യ -
ത്ഭുത ഗൂഢാത്മക -
മാവുകയാണവയുടെ
യാനമാര്ഗ്ഗം.
കീഴില്‍, വെളിച്ചത്തിന്
വിമല സാമ്രാജ്യങ്ങളില്‍
വാഴുന്നവ, രോരോരോ
പുണ്യവാന്മാര്,
അവതന്‍ വിവിധോഡ്ഡയന -
ഗതിനോക്കി മോദിപ്പി -
തന്യോന്യം കൈകോര്‍ത്തു
ലാത്തിടുമ്പോള്‍.
അങ്ങെഴും തേജോമയ
പത്മരാഗാരക്ത -
ഭംഗാവലി തന്നത്യ -
ഗാധതയില്‍,
അരയന്നത്തിനു പിന്നി ലര -
യന്നമെന്നകണ -
ക്കരുമപ്പൊന് തൂവ -
ലുലച്ചലമ്പി,
മുങ്ങാം കുഴിയിട്ടിട്ടു
മേളിപ്പൂ - താദൃശം
തങ്ങള്‍ തന്നുദ്ധാരക -
നായ്ലസിക്കും,
കര്‍ത്താവു ചൊരിഞ്ഞോരതി -
ശുദ്ധോല്ക്കട ശോണോജ്ജ്വല -
രക്തത്തിലവ ചെയ്വൂ
തീര്‍ത്ഥസ്നാനം.
അതുകഴിഞ്ഞവമന്ദം ബഹുല -
ജലഫേനോദ്യല് -
ദ്യുതിരഞ്ജിത മേഖലകള്‍
വിട്ടുമാറി,
സ്വര്‍ഗ്ഗത്തിലെ നിജ നിലയം
പൂകുന്നു, വിശ്രമ -
സ്വസ്ഥ സുഖപൂര്ത്തിയില് -
ച്ചേര്ന്നലിയാന്.(തങ്ങളുടെ ജോലി ചെയ്തു തീര്ത്തുകഴിഞ്ഞ ദേവതകളുടെ നേര്‍ക്ക് അപരിചിതന് തിരിയുന്നു. അല്പം ഭയംകലര്‍ന്ന ആനന്ദത്തോടെ അവര്‍ അടുത്തുചെന്ന് അപരിചിതന്റേയും ഹനേലെയുടെയും ചുറ്റുമായി ഒരര്ദ്ധചന്ദ്രാകൃതിയില് നിലകൊള്ളുന്നു.)
കൊണ്ടു വരികിങ്ങിപ്പോളതി -
മൃദുലവസനങ്ങള്
കൊണ്ടു വരികെന്നോമല് -
പ്പൈതങ്ങളേ!
ഇവിടെവരി, നിവിടെവരിന്, ചിത -
മെഴുമെന്നരുമകളേ -
കവിടിത്തൂവെള്ളയരി -
പ്രാവുകളേ!
അതിവേദന, ഹിമശൈത്യം, ജ്വര -
ജനിതവൈവശ്യം,
മതിമാന്ദ്യ, മിവയില്നി -
ന്നവളെക്കാക്കാന്,
പൊതിയുവിന് സൗഖ്യത്താല്‍,
മന്ദോഷ്ണതയാല്, നിങ്ങള്‍
ഹതയവള്തന് പരിശുഷ്ക -
ക്ഷീണഗാത്രം.
പെരുകുമാറിടുകവളോടതി -
മമതയില്‍, കാക്കുവിന്
പരുഷമാം സ്പര്ശത്തില്
നിന്നവളെ.
മൃദുപത്രപുടങ്ങളിലാവഹി -
ച്ചിനിമേലോ -
ട്ടതിവേഗം കൊണ്ടുവരി -
നവളെ നിങ്ങള്‍.
ഉല്ലസന്മൈതാനഭൂമിയി -
ലലയുലയും
പുല്ലണിപ്പരവതാ -
നിക്കു മീതേ;
മങ്ങിയും മിന്നിയും ചന്ദ്രി -
കയില് മുങ്ങിയെഴു -
മങ്ങാ മരുഭൂമികള്‍ -
ക്കൊട്ടകലെ;
പരിചിയലും വിണ്ണിലെ,പ്പച്ച -
പ്പുല്ത്തൊടികള്ക്കും
പലമരത്തോപ്പിനു -
മേറെ ദൂരെ;
തളിരെതിര്‍ മൃദുമെത്തയി -
ലതിരറ്റ ശാന്തിതന്‍
തണുവിലും തണലിലും
വിശ്രമിക്കെ,
മലയരുവിത്തെളിവെള്ളം
കോരിനിറയ്ക്കുവിന്
മണിചന്ദ്രകാന്തക്കല് -
ത്തൊട്ടിയിങ്കല്.
തീഷ്ണാരുണശോഭമാം വയിനു -
മതിമഹിതമാം
കൃഷ്ണമൃഗക്ഷീരവു -
മൊത്തൊരുക്കി,
അവളില്നിന്നലിവാര്ന്നു
കഴുകിക്കളയുവി -
നവനിയിലവളാര്ന്നോ -
രസുഖമെല്ലാം.
അകലത്തി,ലകലത്തില്
മൊട്ടിട്ടു നില്ക്കുന്നോ -
രലര്വല്ലിപ്പച്ച -
പ്പടര്പ്പില്നിന്നും,
ചേലിലടര്ത്തിയെടുത്തി -
ടുവിന്, ഹിമനമ്ര
മാലതീമല്ലികാ
മഞ്ജരികള്‍
വൈശാഖപ്പുതുമഴ, ച്ചാറ്റല്‍
പോലവളുടെ
വൈവശ്യഭരിതമാം
പൂന്തനുവില്,
മെല്ലെത്തളിക്കുവിനാപ്പൂവുകള് -
തന്നിതളുകളില് -
ത്തുള്ളിത്തുളുമ്പുന്ന
ശീകരങ്ങള്‍;
കുളുര്നൈതലാമ്പല്പ്പൂ -
വിതളുകളിലിയലുമാ
ജലശകലം നിങ്ങ
ളകറ്റിടുംപോല്,
മമതയെഴും കൈകളാലവള്
തന്കരചരണങ്ങള്
മലരെതിര്ത്തുകിലാല് -
ത്തുടയ്ക്കിന് നിങ്ങള്‍
സുരഭിലമാം കനിതന്‍, ക്ഷമ -
വഴിയും, ഹൃദയംഞെക്കി -
പ്പരിചിലതില് ചാറ്റൂറ്റി -
യരിച്ചൊരുക്കി,
പുനരുത്തേജകമാക്കിയ
വയിനേറെപ്പകരുവിന്
മണികനകചഷകങ്ങളില്
നിന്നു നിങ്ങള്‍!
മധു മധുര വിവധതരഭോജ്യങ്ങ -
ളാലവള്ത
ന്നധരങ്ങള്ക്കേകുവി -
നധികാഹ്ലാദം
കുളിരേകുവിനവള്തന് മൃദു
ഹൃദയത്തിനു, മിഴിയഞ്ചും
പുലര്കാലവിലാസത്തിന്
സുഷമകളാല്‍.
കവരുവിന്‍ മായികമാ
യവളുടെ കണ്ണുകള്‍
കമനീയ കനകമയ
ഹര്മ്മ്യങ്ങളാല്!
മനയോലച്ചാന്തിട്ടമതിലുകള്
തന് മുകളിലായ്
മഴവില്ലൊളിവാര്ന്നണി -
യായ്ച്ചേര്ന്നു മിന്നി,
കളകളം പെയ്തമരും
കിളികുലം വീശട്ടെ
കളധൌതദ്യുതി കലരും
ഹരിത കാന്തി
അവള്‍തന്‍ മൃദുപാദങ്ങള്‍ -
ക്കടിയില്‍ വിരിക്കുവി -
നവധിയ,റ്റൊളി മുറ്റിയൊ
രലര്നിരകള്!
പനിനീരില്‍ മുക്കിയ പന -
യോല വിശറിയാല്‍
പരിമൃദുവായങ്ങനെ
വീശി വീശി,
ഒരുകാലവുമറുതിവരാ -
ത്തൊഴിവുദിനമാക്കുവി -
നോമലിന് ജീവിത -
മിന്നു നിങ്ങള്‍.
അഴികില്പ്പൂന്തലപൊക്കി -
യണിയിട്ടു നില്പതെ -
ങ്ങരുണശ്രീയണിയുന്ന
കുശകശകള്;
ദിനക്ഷ്മിയണയുമ്പോളെവി -
ടത്തില്‍ കുതുകത്തോ -
ടണവൂ പൂമ്പൈതങ്ങള്
നൃത്തമാടി,
കണ്ണീരും നെടുവീര്‍പ്പും കല -
രാതിനിയവിടെയ -
ക്കണ്മണിയോടരുളുവിന്
വിശ്രമിക്കാന്‍!
അവിരളശാന്താര്ദ്ര -
ഗാനമേളങ്ങളാ -
ലവളുടെ ജീവന്
വശീകരിപ്പിന്!!!...........
(സംഘംചേര്‍ന്നു പാടുന്നു) വിണ്ണിലെ വിശ്രമാനന്ദം - നല്കാന്
കണ്മണി, നിന്നെയാമന്ദം,
കൊണ്ടിതാപോകുന്നുദൂരേ - ഞങ്ങള്‍
വിണ്ടലവീഥിക്കു നേരേ!
എന്നും നീ താരാട്ടുപാട്ടില്‍ - മുങ്ങും
പുണ്യവാന്മാരുടെ നാട്ടില്‍!
എന്നും നീ താരാട്ടുപാട്ടില്‍ - മുങ്ങും
പുണ്യവാന്മാരുടെ നാട്ടില്‍!!.......
(ദേവതകള്‍ പാടിക്കൊണ്ടിരിക്കെ രംഗം ക്രമേണ ഇരുളടഞ്ഞുവരുന്നു. ഇരുളില്‍നിന്നും അവരുടെ ഗാനത്തിന്റെ ശബ്ദം കൂടുതല്‍ കൂടുതല്‍ നേര്ത്തുനേര്ത്താണ് കേള്‍ക്കുന്നത്. അന്തരം രംഗം പ്രഭാപൂര്ണ്ണമാകുന്നു. ആദ്യത്തെ ഛായാരൂപത്തിന്റെ ആവിര്‍ഭാവത്തിനുമുമ്പ് എങ്ങനെയായിരുന്നുവോ അതേ വിധത്തില്‍ത്തന്നെ ധര്മ്മാലയത്തിന്റെ അന്തര്‍ഭാഗം പ്രത്യക്ഷപ്പെടുന്നു. ഹനേലെ സുഖക്കേടുപിടിച്ച പാവപ്പെട്ട ഒരു കുട്ടി വീണ്ടും കിടക്കയില്‍ കിടക്കുന്നു. ഡോക്ടര്‍ ചിലര്‍ അവളെ കുഴല്‍ വെച്ചുനോക്കിക്കൊണ്ടു കുനിഞ്ഞു നില്‍ക്കുകയാണ്. കയ്യില്‍ ഒരു മെഴുകുതിരി പിടിച്ചുകൊണ്ടു ഉല്കണ്ഠയോടെ ഉറ്റുനോക്കിക്കൊണ്ടും ക്രൈസ്തവസഭാസേവിനി (സിസ്റ്റര്‍ മാര്‍ത്താ) കട്ടിലിനിരികെ നില്ക്കുന്നു. ദേവതകളുടെ ഗാനം അവസാനിക്കുന്നു.)
-- യവനിക --