മൃതി
(ഉപക്രമം, അഞ്ചുരംഗങ്ങള്, ഉപസംഹാരം, ഇവയോടു കൂടിയ ഒരു ജാപ്പനീസ് നാടകം)
മൂലഗ്രന്ഥകാരന്‍
താക്കിയോ ആരിഷിമ
(അധികൃതമായ ആംഗലേയ വിവര്‍ത്തനത്തില്‍ നിന്ന്)
പരിഭാഷകൻ
ചങ്ങമ്പുഴ കൃഷ്ണപിള്ള
ഇടപ്പള്ളി
1944 ആഗസ്റ്റ് മാസത്തില്‍ തര്‍ജ്ജമ ചെയ്തത്.
മൃതി
പലതരം ബുദ്ധിമുട്ടുകളനുഭവിച്ചുകൊണ്ട് മദിരാശിയില്‍ കഴിയുന്ന കാലത്താണ് ചങ്ങമ്പുഴ
കൃഷ്ണപിള്ള തിടുക്കത്തില്‍ ഈ വിവര്‍ത്തനം നിര്‍വഹിച്ചത്. സാമ്പത്തികമായ വൈഷമ്യം ഒരു വശത്ത്.
സമുദായം അംഗീകരിക്കാത്ത ഒരു പ്രണയബന്ധത്തിന്റെ നെരിപ്പോടു മനസ്സില്‍. സുഹൃത്തുകള്‍ ശത്രുക്കളാവുകയും,
ബന്ധുക്കള്‍ അകലുകയും ചെയ്ത സന്ദര്‍ഭം ആരാധകന്മാര്പോലും അവഹേളനത്തിന്റെ കൂരമ്പുകള്‍ എയ്തു.
ഒരുതരം നിസ്സഹായതയുടെ വിജനതയിലകപ്പെട്ട ആ മനസ്സ് മൃത്യുവിലേയ്ക്കു തിരിഞ്ഞത് സ്വാഭാവികംമാത്രം.
ഏതു സൗകര്യങ്ങള്ക്കിടയ്ക്കും, ഏതു ബദ്ധപ്പാടുകള്ക്കിടയ്ക്കും വായനയുടെ ലോകത്തില്‍
വിഹരിക്കാന്‍ കഴിയുമായിരുന്ന അദ്ദേഹം തന്റെ വിപുലമായ പുസ്തകപരിചയത്തിന്റെ ലോകത്തില്‍
ജാപ്പനീസ് കവിയായ `താകിയോ ആരിഷിമ'യുടെ `മൃതി' എന്ന നാടകം പ്രത്യേകമായി ഓര്‍മ്മിച്ചതില്‍ അത്ഭുതപ്പെടാനില്ല.
വ്യക്തി എന്ന നിലയ്ക്കും ആസ്വാദകനെന്ന നിലയ്ക്കും, കവി എന്ന നിലയ്ക്കും ചങ്ങമ്പുഴയുടെ വ്യക്തിത്വം
കൂടുതല്‍ മനസ്സിലാക്കുന്നതിന് ഈ പരിഭാഷ ഉപകരിക്കുമെന്നു പറയാന്‍ മടിക്കേണ്ടതില്ല.
പ്രൊഫ. കവിയൂര്‍ ലീല.
( സമ്പാദക )
കഥാപാത്രങ്ങള്‍
- മരണം
- അസിത വസ്ത്രധാരികളായ മനുഷ്യര്‍
- ഭര്‍ത്താവ്
- എയ്കോ, എന്ന പേരോടുകൂടിയ ഭാര്യ
- ഒരു വൈദ്യന്
- ഒരു ധാത്രി
- ഗ്രാനി - ഒരു വൃദ്ധയായ വേലക്കാരി
- സ്നേഹിതന്
- മൂന്നു വിദ്യാര്‍ത്ഥികള്‍
- ഒരപസര്പ്പകന്
- മൂന്നു കുഞ്ഞുങ്ങള്‍
ഉപക്രമരംഗം
(യവനിക ഉയരുമ്പോള്‍ രംഗം മുഴുവന്‍ ഇരുളടഞ്ഞിരിയ്ക്കുന്നു; പിന്‍ഭാഗത്ത് നടുവിലായി, ഒരു കൊച്ചു വിളക്കുമാത്രം കത്തുന്നുണ്ട്; ആ ദീപം ഇടയ്ക്കിടെ പിടയുന്നു-- ക്ഷീണ പ്രഭമായ ഒരു കൊച്ചു ദീപനാളം! കുറച്ചു നേരത്തേയ്ക്കു ഒരു കനത്ത നിശ്ശബ്ദത. അനന്തരം വെളിച്ചത്തിനടുത്തെവിടെനിന്നോ, മൃതിയുടെ സ്വരം ആവിര്‍ഭവിയ്ക്കുന്നു. നിര്‍വികാരമായ ഒരു സ്വരം!)മൃതി :
കാലപ്രവാഹത്തില്‍ തത്തിത്തത്തി നിലകൊള്ളുന്ന ഒരു നീര്‍ക്കുമിള അതു തകര്‍ന്നു പോകേണ്ട ഘട്ടം ഇതാ ആസന്നമായിരിക്കുന്നു!
(നിശ്ശബ്ദത-- സ്വരം വീണ്ടും തുടങ്ങുന്നു)
ഒരു ജീവനെ ഭദ്രമായി അടച്ചു സൂക്ഷിയ്ക്കേണ്ട സന്ദര്‍ഭം ഇതാ വീണ്ടും സമാഗതമായി. പൂട്ടെല്ലാം ശരിപ്പെടുത്തി സൂക്ഷിച്ചുകൊള്ളുക! താക്കോല്‍ തുരുമ്പൊന്നും പറ്റിപ്പിടയ്ക്കാതെ സൂക്ഷിച്ചിട്ടുണ്ടാകുമല്ലോ! ഉം, തയാറായിക്കൊള്ളൂ.
(ഒരിക്കല്‍ക്കൂടി നിശ്ശബ്ദത. രംഗം ക്രമേണ പ്രകാശാങ്കിതമായി രൂപാന്തരപ്പെട്ടുതുടങ്ങുന്നു. മൃതി വിളക്കിനരികെ, പിന്നിലായി, ഇരിയ്ക്കുന്നതു കാണാം. ചാരവര്‍ണ്ണത്തിലുള്ള ഭിത്തികളോടുകൂടിയുള്ള പശ്ചാത്തലം. വിളക്കിനു ചുറ്റും ഒരര്ദ്ധവൃത്താകൃതിയില്, കറു കറുത്ത അസംഖ്യം ഛായാരൂപങ്ങള്‍ അങ്ങനെ തൂങ്ങിപ്പിടിച്ചു നില്‍ക്കുന്നുണ്ട്.)
ഉം. എല്ലാം ഒരുക്കിതയ്യാറായി നിന്നുകൊള്ളുക! ഭദ്രം! ഭദ്രം!ഭാര്യയുടെ സ്വരം:
(രൂപങ്ങള്‍ അദ്ദേഹത്തിന്റെ ആജ്ഞകേട്ടുതലയാട്ടുന്നു. മൃതിയുടെ അടുത്ത പ്രസംഗത്തിലും, സന്ദര്‍ഭത്തിനനുസരിച്ച് അവര്‍ സമ്മത സൂചകമായി തല കുലുക്കുന്നതു കാണാം.)
കാല പ്രവാഹത്തില്‍ നിന്നു ദുഃഖത്തിന്റേയും കഷ്ടതയുടേയും സ്വരം അല്പനേരത്തേയ്ക്കു വീണ്ടും ഉദിച്ചുയര്‍ന്നേക്കാം. പക്ഷെ അത്രമാത്രം നേര്ത്തിരിയ്ക്കുന്നതിനാല് കേള്‍ക്കാന്‍ സാധിച്ചുവെന്നുവരില്ല. ജീവിതസരണിയിലൂടെയുള്ള സഞ്ചാരം ആ ദീനസ്വരത്താല് ഭജ്ഞിതമായിത്തീരുന്ന മനുഷ്യരുടെ സംഖ്യ വിരല്‍ മടക്കുവാന്പോലും ഉണ്ടായിരിയ്ക്കയില്ല. മനുഷ്യരാശിയില്‍ ശിഷ്ടമുള്ള ഭാഗം പതിവുപോലെ ദ്രുതഗതിയില്‍, നിശ്ശൂന്യലക്ഷ്യമായി, മുന്നോട്ടുതന്നെ അങ്ങനെ പൊയ്ക്കൊണ്ടിരിയ്ക്കും.
(അല്പനേരത്തേയ്ക്കുമൗനം)
പക്ഷേ, സ്വരങ്ങള്‍-- അവ നേര്ത്തതാകട്ടെ ഉച്ചത്തിലുള്ളതാകട്ടെ, അതത്രസാരമാക്കേണ്ടതില്ല; എല്ലാം ഒന്നുതന്നെയാണ്. അവസാനം, എല്ലാം നിശ്ശബ്ദം! സ്വര്‍ഗ്ഗീയ സംഗീതത്തിന്റെ ആലാപം, പെറ്റുവീണു ഇളം പൈതലിന്റെ ആക്രന്ദനം -- ഇവ ഇനിയൊരിയ്ക്കലും കേള്‍ക്കപ്പെടുകയില്ല. സര്‍വ്വവും ശൂന്യമായിത്തീരും. എല്ലാം തുല്യനിലയിലായിത്തീരും.
(അല്പനേരത്തേയ്ക്കുവീണ്ടും മൗനം)
താഴും താക്കോലുമെല്ലാം ശരിയായിത്തന്നെ ഇരിയ്ക്കുന്നുണ്ടല്ലോ. ഒരു ജീവിതം, അതെത്രതന്നെ ചെറുതായിരുന്നാലും വേണ്ടില്ല, ഒരു ജീവിതം തന്നെയാണ്. നമുക്ക് ഏതെങ്കിലും തരത്തില്‍ താഴ് ഒരിയ്ക്കലും കൈമോശം വന്നു പോയി എന്നു വന്നു കൂടാ. സാവധാനമായി സുനിശ്ചിതമായ രീതിയില്‍ ഈ ദീപം മങ്ങി മങ്ങിപ്പൊലിയുമാറാക്കണം.
(നിശ്ശബ്ദതയാര്ന്ന മറ്റൊരു നിമിഷം)
ലോകത്തിലുള്ള എല്ലാ ദീപവും മങ്ങിപ്പൊലിഞ്ഞു പോകുന്ന, സമസ്തവും ചലന രഹിതമായിച്ചമയുന്ന, ആ അവസരത്തെകാത്തിരിയ്ക്കണം. ഞാന്‍ എന്റെ സ്വന്തമായ അസ്തിത്വംതന്നെ വിസ്മരിയ്ക്കാം. ഈ ദിപം മറ്റെല്ലാ ദീപങ്ങളുടേയും വിധിയില്‍ പങ്കുപറ്റണം-- മങ്ങി മാഞ്ഞു മാഞ്ഞു പോകണം! അതുകൊണ്ട്, ഉം, ഒരുങ്ങിക്കൊള്ളു!
വല്ലാത്ത ഉഷ്ണം! വല്ലാത്ത ഉഷ്ണം!ഭര്‍ത്താവിന്റെ സ്വരം:
നിനക്കു ചൂടു കൊണ്ടു വിഷമം തോന്നുന്നുണ്ടോ? ഞാന്‍ വീശിത്തരാം.ഭാര്യയുടെ സ്വരം:
ഇല്ല, വേണ്ട.(ഈ സ്വരങ്ങള്‍ കേള്‍ക്കപ്പെടുമ്പോള്‍ അസിതാംബരധാരികളായ മനുഷ്യര്‍ എഴുനേല്‍ക്കാന്‍ ഭാവിയ്ക്കുന്നു)
അനങ്ങരുത്!ഭര്‍ത്താവിന്റെ സ്വരം:
(ഭാര്യ ഒരു ദീനരോദനം പുറപ്പെടുവിയ്ക്കുന്നു. കൃഷ്ണവസ്ത്രധാരികള് വീണ്ടും എഴുനേല്‍ക്കാന്‍ ഒരുങ്ങുന്നു.)
അനങ്ങാതിരിയ്ക്കൂ! അനുകമ്പാര്‍ഹരായ ജീവികളേ, നിങ്ങള്‍ ജീവനില്‍ ഇത്ര ഗൗനിയ്ക്കുന്നോ? അനശ്വരത്വത്തെ കുറച്ചു ചിന്തിയ്ക്കുക; എന്നിട്ടു സമസ്ത ജീവിതത്തിന്റേയും സമാപ്തിയിലേയ്ക്കു കണ്ണോടിയ്ക്കുക. ക്ഷമ കേടുകാണിയ്ക്കാതിരിയ്ക്കു! അതുപോലെതന്നെ, വലിയ അന്തസ്സും ഗൗരവമൊന്നും ഭാവിയ്ക്കാതിരിയ്ക്കുവിന്. വിജയം നിശ്ചയമാണെന്നു ധൈര്യമുള്ളവര്‍ക്കു അന്തസ്സു ഭാവിയ്ക്കേണ്ട ആവശ്യമില്ല. ജീവിതം എന്താജ്ഞാപിയ്ക്കുന്നോ, അതു പ്രവര്‍ത്തിയ്ക്കുക; യാതൊരു വികാരവിക്ഷോഭവും അതിന്മേല് ഉണ്ടായിക്കൂടാ.
ഞാന്‍ നിന്നെ വീശട്ടെ!ഭാര്യയുടെ സ്വരം:
വേണ്ട; സാരമില്ല. നിങ്ങളിങ്ങനെ ഉറക്കമിളച്ചിരുന്നാല്‍ എനിയ്ക്കുറങ്ങുവാന് സാധിയ്ക്കുന്നതല്ല. ദയവുചെയ്തു തിരിച്ചു പോയി ഒന്നു കിടന്നുറങ്ങൂ!മൃതി :
അതു അന്യായം. നിങ്ങള്‍ക്കു സാധിയ്ക്കുന്നിടത്തോളം കാലം പരസ്പരം നിങ്ങള്‍ സമാശ്വസിപ്പിയ്ക്കുക. കാലം ഒരു തടവും കൂടാതെ കുതിച്ചുപായുന്നു.ഗ്രാനിയുടെ സ്വരം:
(അസിതവസ്ത്രധാരികളായ മനുഷ്യരോട്)
പോകൂ. നിങ്ങള്‍ എല്ലാവരും മരിയ്ക്കുന്ന ആളെ ചെന്നു സഹായിക്കൂ. ശാന്തമായി വിളക്കും കാത്തുകൊണ്ടു ഞാന്‍ ഇവിടെ ഇരുന്നുകൊള്ളാം.
(ഒരു നിശ്ശബ്ദത)
നാളെ രാവിലെ, ലോകത്തിന് അഭിനവമായ ജീവ ചൈതന്യം ആനയിച്ചുകൊണ്ടും, ശൈലശീര്ഷങ്ങളിലും ഗ്രീഷ്മപ്രസന്നമായ സാഗര വീഥിയിലും പൂര്വ്വാംമ്പരത്തില് നിന്നു നവീന പ്രഭാപൂരം വര്ഷിച്ചുകൊണ്ടും ആദിത്യ ഭഗവാന് ഉദിച്ചുയരുമ്പോള്‍; അഖിലചരാചരങ്ങളും ആനന്ദത്തിന്റേയും ആശയുടേയും സ്തുതികള്‍ അഞ്ജലി ചെയ്യുമ്പോള്‍ -- അവയുടെയെല്ലാം മദ്ധ്യത്തില്‍, ഒരു സ്ത്രീയുടെ ജീവിതമാകുന്ന ഈ ദീപം പൊലിഞ്ഞു പോകുന്നതാണു. എല്ലാം മുമ്പിലത്തേപ്പോലെതന്നെ നടന്നുകൊണ്ടിരിയ്ക്കും. നാളെരാവിലെ ഏഴുമണിയ്ക്കു -- അതു മറക്കരുത്, നാളെരാവിലെ ഏഴുമണിയ്ക്ക്.
(ഉപക്രമരംഗത്തിന്റെ ആരംഭ ഘട്ടത്തില്‍ ഏതു രീതിയിലായിരുന്നുവോ, അതുപോലായിത്തീരുന്നതുവരെ രംഗം മേല്ക്കുമേല് ഇരുളടഞ്ഞുവരുന്നു. കൊച്ചു ദീപം പിടയുന്നു. കുറച്ചു നേരത്തേയ്ക്കു നിശ്ശബ്ദത.)
ഞാന്‍ മടങ്ങിയെത്തിയിരിയ്ക്കുന്നു കൊച്ചമ്മാ!ഭര്‍ത്താവിന്റെ സ്വരം:
ശരി, അദ്ദേഹം എന്തു പറഞ്ഞു?ഗ്രാനിയുടെ സ്വരം:
പ്രധാനവൈദ്യന്‍ കിടക്കാന്‍ പൊയ്ക്കഴിഞ്ഞിരിയ്ക്കുന്നു; പക്ഷെ അദ്ദേഹം പറഞ്ഞു, നാളെക്കാലത്ത് എട്ടുമണിയ്ക്കു ഇവിടെ എത്തിക്കൊള്ളാമെന്ന്.ഭാര്യയുടെ സ്വരം:
അതുശരി; നിങ്ങള്‍ക്കു നന്ദി.ഭര്‍ത്താവിന്റെ സ്വരം:
വരുന്നുണ്ടെങ്കില്‍ എന്തു കൊണ്ടു കുറച്ചുകൂടി നേരത്തേ അദ്ദേഹത്തിനു വന്നുകൂടാ?മൃതി :
(ഒരു ഭീകരമായ നിശ്ശബ്ദതയ്ക്കുശേഷം)
അതുകൊണ്ടുയാതൊരു വിശേഷവുമില്ല!-- (യവനിക പയ്യെപ്പയ്യെ വീഴുന്നു) --
രംഗം ഒന്ന്
(കടല്‍ത്തീരത്ത് ഒരു ചെറിയ വീട്. അതിന്റെ ഭിത്തികളായിവര്ത്തിയ്ക്കുന്ന നീക്കുവാതിലുകളെല്ലാം തന്നെ തുറന്നിട്ടിരിയ്ക്കുകയാണ്. കെട്ടിടത്തിന്റെ പ്രധാനഭാഗം പല രീതികളിലുള്ള കൊച്ചു കൊച്ചു മുറികളായി വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അവയിലേയും വാതിലുകളെല്ലാം തുറന്നു കിടക്കുന്നതിനാല്‍ നേരിട്ടു തന്നെ നമ്മുടെ നോട്ടമെത്തുന്നു. അഭിനയവേദിയുടെ ഒരു വശത്ത് ഒരു ഉദ്യാനമുണ്ട്; അതില്‍ ഏതാനും `പൈന്‍' മരങ്ങളും, `പ്രഭാവ കാന്തി' എന്നു പേരുള്ള മുന്തിരിച്ചെടുകള് നട്ടിരിയ്ക്കുന്ന എട്ടോ, പത്തോ ചട്ടികളും കാണാം. വീടിന്റെ ഉദ്യാനത്തോടനുബന്ധിച്ച ഭാഗത്തായി ഒരു മുഖപ്പുണ്ട്; ഒരു മൃദുവായ മെത്തയിട്ടിട്ടുള്ള ചൂരല്‍ കസേര അതിനുള്ളില്‍ ഇട്ടിരിയ്ക്കുന്നു. മുറികളിലൊന്നില്‍ കനത്ത കമ്പിളികളും ഒരു വെള്ളച്ചവുക്കാളം കൊണ്ട് നിലത്തു വിരിച്ചൊരുക്കിയിട്ടുള്ള ഒരു മെത്തയില്‍ വിളറിമെലിഞ്ഞ് ചെറുപ്പക്കാരിയായ ഭാര്യ കിടക്കുന്നതായി കാണപ്പെടുന്നു. വളരെപ്പണിപ്പാടോടുകൂടി ശ്വാസോഛ്വോസം ചെയ്തുകൊണ്ടും, അശക്തമായ മട്ടില്‍ സ്വയം വീശിക്കൊണ്ടും അവള് മുഖം മേലോട്ടാക്കി മലര്‍ന്നുകിടക്കുകയാണ്. കട്ടിലോടു ചേര്‍ന്ന് എന്തോ ഒരു വകകൊതു വലയുണ്ട്. മച്ചില്‍നിന്നു ജാപ്പാനീസ് വിളക്കുകള്‍ തൂങ്ങിക്കിടക്കന്നു. മറ്റു മുറികളിലൊന്നില്‍ തന്റെ വെളുപ്പുനിറത്തിലുള്ള വസ്ത്രം അഴിച്ചുമാറ്റിക്കൊണ്ടും കിടക്കവിരിച്ചൊരുക്കിക്കൊണ്ടും നഴ്സ് നിലകൊള്ളുന്നതായിക്കാണാം. സമയം രാത്രിയാണ്. വിദൂരത്തുനിന്ന് സമുദ്രത്തിന്റെ ഇരമ്പലും ചെറുപ്രാണികളുടെ മൂളലും ഒത്തു ചേര്‍ന്ന് ഒരു സ്വരവിശേഷം ആവിര്ഭവിയ്ക്കുന്നുണ്ട്. യവനിക ഉയരുന്നു. അല്പനേരത്തേയ്ക്കു ഒരു നിശ്ശബ്ദത-- അനന്തരം നാഴികമണി പത്തടിയ്ക്കുന്നു.)ഭാര്യ:
നഴ്സ്!നഴ്സ്:
(ശാന്തമായിട്ടെങ്കിലും ഏതാണ്ട് മനമില്ലാ മനസ്സോടെ വിളികേള്‍ക്കുന്നു) എന്താ മാഡം?ഭാര്യ:
നിങ്ങള്‍ കിടക്കാന്‍ പോകുന്നതിനു മുമ്പ് ദയവുചെയ്ത് ഐസ്കട്ടകള്‍ ഒന്നു മാറ്റിയാല്‍ കൊള്ളാം.ഭര്‍ത്താവ്:(തന്റെ വെളുത്ത മേല്‍വസ്ത്രം വീണ്ടും എടുത്തിടുന്നതിനുമിനക്കെടാതെ അത്ര സമ്മതമില്ലാത്തമട്ടില് അടുക്കളയിലേയ്ക്കു പോകുന്നു; അവള് അവിടെ ഐസ് ഉടയ്ക്കുന്ന ശബ്ദം കേള്‍ക്കാം. ഭര്‍ത്താവ് അയാളുടെ മുറിയില്‍ നിന്നു വരുന്നു.)
ശ്ശെ! ശ്ശെ! ശ്ശെ! (ഒരുതാണസ്വരത്തില്) അതുങ്ങളെല്ലാം അത്തരത്തിലാണ് നമുക്കു കിട്ടിയ എല്ലാ നഴ്സുകളും! അവളതു പിന്നേയും മറന്നുപോയോ?ഭാര്യ:
നിങ്ങള്‍ ഇനിയും ഉറക്കമായിരിക്കും.ഭര്‍ത്താവ്:
ഞാന്‍ അല്പമൊന്നു മയങ്ങി. ഇന്നുരാത്രി വല്ലാത്ത ഉഷ്ണമുണ്ട്; ഇല്ലേ? ഞാന്‍ മുകളില്‍ത്തന്നെ ഇരിക്കുന്നതാണു നല്ലതെന്നു തോന്നുന്നു. ഞാന്‍ ഉറങ്ങുകയാണെങ്കില്‍ എനിയ്ക്കു ദുഃസ്വപ്നങ്ങളുണ്ടാകും.ഭാര്യ:
ഇപ്പോളെത്രയാ അടിച്ചതു മണി? പന്ത്രണ്ടോ?ഭര്‍ത്താവ്:
അല്ല; പത്തേ ആയിട്ടുള്ളു.ഭാര്യ:
അത്രയേഉള്ളോ? രാത്രിവളരെ നീണ്ടിരിയ്ക്കുന്നു.ഭര്‍ത്താവ്:
(അനുഭാവപൂര്‍വ്വം) അതെ; അല്ലേ? അവളുടെ നെറ്റിയില്‍ വിരലുകള്കൊണ്ടു താളം പിടിയ്ക്കുന്നു ഹൊ! നീയെങ്ങനെ വിയര്‍ക്കുന്നു!(കിടയ്ക്കക്കരികില്‍ നിന്ന് ഒരു തൂവാലയെടുത്ത് അവളുടെ നെറ്റി തുടയ്ക്കാനുദ്യമിയ്ക്കുന്നു)
എന്റെ തൊട്ടടുത്തങ്ങനെ വരരുത്. എന്തൊരശ്രദ്ധനാണു നിങ്ങള്‍. ദീനം നിങ്ങള്‍ക്കു പകര്‍ന്നേക്കും!ഭര്‍ത്താവ്:
ചുമ്മാ വിഡ്ഢിത്തം പറയാതിരിയ്ക്കൂ!ഭാര്യ:
ഞാന്‍ വിഡ്ഢിത്തമല്ല പറയുന്നത്. നിങ്ങളും ക്ഷയരോഗിയായിത്തീര്ന്നാല്, കുഞ്ഞുങ്ങള്‍ക്കു പിന്നെന്താണു ഗതി?ഭര്‍ത്താവ്:
സംഗതികളുടെ ഇരുണ്ട വശത്തേയ്ക്കു നോക്കരുത്. നീ സുഖപ്പെട്ടെണീയ്ക്കുമ്പോള് എത്ര സുഖമായിരിയ്ക്കും. കുഞ്ഞുങ്ങള്ക്കെന്നു വേണം നീ വിചാരിയ്ക്കാന്‍!ഭാര്യ:
നിങ്ങളിപ്പോള്‍ എന്നെ സമാധാനിപ്പിയ്ക്കാനുള്ള ശ്രമമാണ്. (അവള് ശുണ്ഠിയോടുകൂടി അയാളുടെ നേരേനിന്നു മുഖം തിരിച്ചുകളയുന്നു. അനന്തരം ഒരു നിമിഷം കഴിഞ്ഞ്, കൂടുതല്‍ മൃദുവായി സംസാരിയ്ക്കുന്നു.) ദയവു ചെയ്തു എന്നോടു കോപിയ്ക്കാതിരിയ്ക്കൂ! എനിയ്ക്കു നിശ്ചയമുണ്ട് എനിയ്ക്കിനി അധികം താമസമില്ലെന്ന്. നാം അന്യോന്യം കരുണയുള്ളവരായിരിക്കണം.ഭര്‍ത്താവ്:(സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ അവള് കൂടെ കൂടെച്ചുമയ്ക്കുകയും, ക്ഷീണത്തോടെ തുപ്പുകയും ചെയ്യുന്നു. ഇനിയുള്ള സംസാരങ്ങളിലും ഇതു സംഭവിയ്ക്കുന്നുണ്ട്)
നീ തിരെ കഥയില്ലാത്തവളാണ് നിനക്കായിരുന്നു കോപം.ഭാര്യ:
അതെ; ആയിരുന്നു അല്ലേ? പക്ഷെ ദയവുചെയ്ത് അതത്രകാര്യമാക്കരുത്. എന്നെ സമാധാനിപ്പിയ്ക്കാന്‍ മാത്രമായ ഓരോ കാര്യങ്ങള്‍ നിങ്ങളങ്ങിനെ പറയുമ്പോള്‍ കോപിയ്ക്കാതിരിയ്ക്കാന് എനിയ്ക്കു സാധിക്കുന്നില്ല. ഈ അടുത്തകാലത്ത് എനിയ്ക്കു കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ മരിയ്ക്കുകയാണെന്ന്; അതുപോലെ തന്നെ ഭയങ്കരമായ സ്പഷ്ടതയോടുകൂടി എന്താണു സത്യമെന്നും എന്താണുവ്യാജമെന്നും എനിയ്ക്കുകാണുവാനും കഴിയും. നിങ്ങള്‍പോലും എന്നെ സമാധാനിപ്പിയ്ക്കുവാനായി എന്നോടു കള്ളങ്ങള്‍ പറയുന്നു. അതു കേള്‍ക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ അശരണമാംവിധം ഏകാകിനിയാണെന്നുള്ളബോധം എനിയ്ക്കുണ്ടായിപ്പോകുന്നു. അതു പിന്നീട്--നഴ്സ്:(അഞ്ച് ഐസ്പൊതികളും വഹിച്ചുകൊണ്ടുള്ള നഴ്സിന്റെ പ്രവേശം അവളുടെ സംസാരത്തെ ഭംഗപ്പെടുത്തുന്നു.)
അല്പനേരത്തിനുമുമ്പാണ് ഞാനവയെ മാറ്റിയത്. അതിനാല്‍ അവയെ മാറ്റുവാന്‍ സമയമായി എന്നു ഞാന്‍ കരുതിയില്ല; അവ ഉരുകിക്കഴിഞ്ഞുവോ?ഭര്‍ത്താവ്:
തന്റെ പത്നിയുടെ നെറ്റിമേലുള്ള ഐസ് പൊതിമേല്‍ കൈവെച്ചുകൊണ്ട് ഇതു കാണണോ? ഇതു ചൂടായിക്കഴിഞ്ഞിരിയ്ക്കന്നു. ഇതു ചായപോലെ ചൂടായിരിയ്ക്കുന്നു.നഴ്സ്:(നഴ്സ് രോഗിണിയുടെ ശിരസ്സിനടിയിലും അവളുടെ നെറ്റിയിലും മാര്‍ത്തട്ടിലും മറ്റും പുതിയ ഐസ് പൊതികള്‍ വെയ്ക്കുന്നു)
എന്നാല്‍ ഞാന്‍ നിങ്ങളുടെ ടെമ്പറേച്ചര്‍ ഒന്നെടുത്തുകളയാം.ഭാര്യ:
വേണ്ട. എടുക്കേണ്ട. അതെനിയ്ക്കു ശല്യമാണ്.
അതിന് അധികനേരമൊന്നും വേണ്ട.ഭര്‍ത്താവ്:
(നീരസത്തില്‍) ഇക്കുറിയങ്ങിനെ പോകട്ടെ. എടുക്കേണ്ട. അതത്രസാരമുള്ളതൊന്നുമല്ല.(വീട്ടിന്റെ അങ്ങേ അറ്റത്തു വെളിയിലായിട്ടുള്ളവാതില് തുറക്കുന്ന ശബ്ദം കേള്‍ക്കപ്പെടുന്നു. അതിനെത്തുടര്‍ന്ന് ആരോ ഒരാള്‍ തന്റെ ഷൂസുകള്‍ അഴിച്ചുമാറ്റുന്ന ശബ്ദം. അതു ഡാക്ടരാണെന്നു മനസ്സിലാക്കി അദ്ദേഹത്തെ സ്വീകരിയ്ക്കുവാനായി നഴ്സ് ബദ്ധപ്പെട്ടു പുറത്തേയ്ക്കു പോകുന്നു. ഒരു നിമിഷത്തിനുള്ളില്‍ അദ്ദേഹത്തേയും കൂട്ടിക്കൊണ്ട് അവള് മടങ്ങിയെത്തുന്നു. വന്ദിയ്ക്കുന്ന ഭര്‍ത്താവിനെ പ്രതിവന്ദിച്ചിട്ട് ഡോക്ടര്‍ രോഗശയ്യയ്ക്കരികിലേയ്ക്കു ചെന്നു ഭാര്യയെനോക്കുന്നു.
ഡോക്ടര്‍:ഇപ്പോള്‍ നിങ്ങള്ക്കെങ്ങിനെതോന്നുന്നു?ഭര്‍ത്താവ്:(തന്റെ ഭാര്യയ്ക്കുവേണ്ടി സംസാരിയ്ക്കുന്നു) ഇന്നു വൈകിയിട്ട് അവള്‍ക്കു വലിയ ക്ലേശമായിരുന്നു. അവള്‍ക്കു ശ്വാസത്തിനു തടസ്സമുണ്ട്; നിങ്ങള്‍ക്കുതന്നെ കാണാമല്ലോ. പക്ഷെ അവളുടെ മനസ്സ് അത്യന്തം നിര്‍മ്മലമാണ്. (നഴ്സിനോട്) രോഗവിവരക്കുറിപ്പെവിടെ?(ഇതിനിടയില്‍, നഴ്സ് അവളുടെ മുറിയില്‍ ചെന്ന് ഒരു കണ്ണാടിയുടെ മുമ്പില്‍ തന്റെ തലമുടി ചീകിക്കെട്ടുകയായിരുന്നു; അവള് മറുപടി പറയുന്നില്ല.
ഡോക്ടര്‍:ഓ, വേണ്ട, സാരമില്ല. (അയാള്‍ ശാന്തമായി ഭാര്യയുടെ നാഡി പിടിച്ചുനോക്കുന്നു. അവളോട്) നിങ്ങള്‍ക്ക് എന്തെങ്കിലും കഴിച്ചാല്‍ക്കൊള്ളാമെന്നു തോന്നുന്നുണ്ടോ?ഭര്‍ത്താവ്:ഇന്നു രാത്രി, ഹൊക്കായ് ഡോവില്‍ നിന്നുള്ള അവിച്ച നരിമീനിന്ന് അവള്‍ക്കു പെട്ടെന്നൊരു കൊതിതോന്നി. അതുകൊണ്ട്, കുറച്ച് അരിസൂപ്പും, കോംബുഷായയും ഒന്നിച്ച് അവള് അതല്പം ഭക്ഷിയ്ക്കുകയുണ്ടായി. ഒരാപ്പിള് പഴം കൂടി അവള് ആവശ്യപ്പെട്ടു. പക്ഷെ അതു ദഹിക്കാന്‍ വിഷമമാണെന്ന് എനിയ്ക്കുതോന്നി. പോരെങ്കില്‍ പുതിയതു കിട്ടാനും ഞെരുക്കം. ഡോക്ടര്‍:ഓ, ഒരല്പം ആപ്പിള്‍പ്പഴം അവള്‍ക്ക് ഒരുതകരാറും വരുത്തുകയില്ല. (ഭാര്യയോട്) തിന്നാല്‍ രുചിതോന്നുന്നതെന്തും തിന്നോളൂ. നിങ്ങളുടെ വയറ്റിന് ഒരു തകരാറുമില്ല. അവിച്ച നരിമീനും, കോംബുച്ചായയുമെങ്ങിനെ? നിങ്ങള്‍ ഇഷ്ടപ്പെട്ടോ?-- ഓഹോ, അങ്ങിനേയോ ഭേഷ് ഹൊക്കായ്ഡോവിന്റെ സ്വാദതിനുണ്ടായിരുന്നു, ഏ?
(തന്റെ വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടു നഴ്സ് തിരിച്ചെത്തുകയും, തൊഴില്‍ മുറ അനുസരിച്ചുള്ള ഒരു മട്ടില്‍ രോഗവിവരക്കുറിപ്പുകാണിക്കുകയുംചെയ്യുന്നു)
പ്രധാന ഡോക്ടര്‍ക്കാണ് നിങ്ങള്‍ ആളയച്ചത്. പക്ഷെ അദ്ദേഹം അപ്പോഴങ്ങു പോയതേ ഉള്ളൂ. അദ്ദേഹം രാവിലെ ഇവിടെവരും. ഏതായാലും അതിനിടയില്‍ ഒന്നിവിടെ കയറി നിങ്ങളെ കണ്ടേച്ചുപോകാമെന്നു ഞാന്‍ കരുതി.(ഭാര്യയുടെ ശരീരത്തില്‍ നിന്ന് ഏതാനും ഐസ്പൊതികള് എടുത്തുമാറ്റിക്കളഞ്ഞിട്ട് ഡോക്ടര്‍ അവളുടെ മാറില്‍ കുഴല്‍വെച്ചു പരിശോധിയ്ക്കുന്നു. അനന്തരം അവളെ ചരിച്ചുകിടത്തുന്നു. അവള് വേദനയോടുകൂടിയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഡോക്ടര്‍ തോളുകള്‍ കുലുക്കുകയും ഉടന്‍ തന്നെ അവളുടെ പാദങ്ങള്‍ സ്പര്‍ശിച്ചു നോക്കുകയും ചെയ്യുന്നു.)
. ഡോക്ടര്‍:നിങ്ങള്ക്കുകാലിനു തണുപ്പു തോന്നുന്നോ? ഉണ്ടെങ്കില്‍ ചൂടുവെള്ളം നിറച്ചിട്ടുള്ള സഞ്ചികള്‍ വെയ്ക്കാം. (നഴ്സ് സമ്മത ഭാവത്തില്‍ തലകുലുക്കുന്നു.) രോഗം ഇനിവര്ദ്ധിയ്ക്കുവാനുള്ള യാതൊരു ലക്ഷണവുമില്ല. പക്ഷെ നിങ്ങള്‍ അനങ്ങാതെ അന്തമായി കിടക്കുന്നു. ഒട്ടും ക്ഷോഭം പാടില്ല. ഞാന്‍ ഒരു ഇന്ജെക്ഷന് കൂടി നിങ്ങള്‍ക്കു തരാം. (ഇന്ജെക്ഷന് നടത്തുവാന്‍ ഒരുങ്ങുന്നു)
ഇന്നത്തെ ആ മരുന്നിന് എന്തൊരു വല്ലാത്ത ഗന്ധം! ഡോക്ടര്‍:രണ്ടു കൊല്ലമായി ഈ കിടന്നകിടപ്പില്‍ ഇതൊക്കെനിങ്ങള് സഹിച്ചില്ലേ? പിന്നെ ഇപ്പോഴെന്തിനിങ്ങനെ ശുണ്ഠിപിടിയ്ക്കുന്നു? അതെ കുത്തിവെയ്ക്കുവാനുള്ള മരുന്നില്‍ ഞാന്‍ ഇന്നല്പം ഭേദഗതിവരുത്തുന്നുണ്ട്.നഴ്സ്:
(ഡോക്ടര്‍ ഇന്ജെക്ഷന് നടത്തിയശേഷം പോകാന്‍ ഭാവിയ്ക്കന്നു. മുറിയില്‍ നിന്നും ഇറങ്ങി തന്നോടൊന്നിച്ച് വന്നാല്ക്കൊള്ളാമെന്ന് കണ്ണുകൊണ്ട് ഒരാംഗ്യംകാണിച്ച് അദ്ദേഹം ഭര്‍ത്താവിനെ ധരിപ്പിയ്ക്കുന്നു. പക്ഷെ ഭാര്യ അതു ശ്രദ്ധിയ്ക്കുമെന്ന ഭയത്താല്‍ ഭര്‍ത്താവു ഡാക്ടര് സൂചിപ്പിച്ചരീതിയില് പ്രവര്‍ത്തിയ്ക്കുന്നില്ല. നഴ്സ് അടുത്ത മുറിയിലേയ്ക്കു ഡോക്ടരെ അനുഗമിയ്ക്കുന്നു. പക്ഷെ ഉടന്‍ തന്നെ മടങ്ങിവരുന്നു.)
(ഭര്‍ത്താവിനോട് ) പ്രധാന ഡോക്ടരുടെ ഒരു സന്ദേശം നിങ്ങളെ ധരിപ്പിക്കുവാന്‍ നിങ്ങളെ അദ്ദേഹം അങ്ങോട്ടു വിളിയ്ക്കുന്നു.ഭര്‍ത്താവ്:(പരിഭ്രമമുണ്ടായെങ്കിലും ശാന്തഭാവം നടിച്ചുകൊണ്ട്) അങ്ങിനെയോ?(ഡോക്ടര്‍ തന്നെ കാത്തു നില്ക്കുന്ന അടുത്ത മുറിയിലേയ്ക്കു ഭര്ത്താവുപോകുന്നു അവര്‍ ഇപ്പോഴും സഭാവാസികളുടെ ദൃഷ്ടിയില്ത്തന്നെയാണ്.)
ഡോക്ടര്‍:ഈ സ്ത്രീയുടെ രോഗസ്ഥിതി മഹാമോശമാണ്. നിങ്ങള്‍ നല്ലപോലെ മനസ്സിരുത്തേണ്ടിയിരിയ്ക്കുന്നു.ഭര്‍ത്താവ്:(ഡോക്ടരുടെ മുഖത്തേയ്ക്കു നോക്കിക്കൊണ്ട്) ഡോക്ടര്‍:നിങ്ങള്‍ക്ക് അവസാനമായി എന്തെങ്കിലും നിങ്ങളുടെ ഭാര്യയോട് ചോദിയ്ക്കാനുണ്ടെങ്കില്‍ ഇന്നു രാത്രിതന്നെ ചോദിയ്ക്കുന്നതാണു ഭേദം.ഭര്‍ത്താവ്:എനിയ്ക്കു മനസ്സിലാകുന്നു.നഴ്സ്:(ആ രണ്ടു പുരുഷന്മാരുടെ സംഭാഷണത്തെ ആനാഛാദനം ചെയ്യുവാനുദ്യമിച്ചുകൊണ്ട്) മാഡം, ഞാന്‍ ഡോക്ടരെ വിളിയ്ക്കുവാനായി ആശുപത്രിയിലേയ്ക്കു പോകുംവഴി ആ നായില്ലേ -- ഇവിടെ എപ്പോഴുമങ്ങിനെ ചുറ്റിപ്പറ്റിക്കൂടാറുള്ള ആ കൂറ്റന്‍ നായ-- ഞാനാ നായിനെ കാണുകയുണ്ടായി.....ഭാര്യ:(ശുണ്ഠിയോടു കൂടി അവളെ തടുത്തുകൊണ്ട്) അതിനെക്കുറിച്ച് ഇപ്പോഴൊന്നും വിസ്തരിയ്ക്കേണ്ട ആവശ്യമില്ല.നഴ്സ്:പക്ഷെ, ബഹുനേരംപോക്കായിരുന്നു. ഒരു ചെറുപ്പക്കാരന് ഒരു കല്ലെടുത്തെറിഞ്ഞു അപ്പോള്‍..............ഭാര്യ:(കുറച്ചു കൂടിത്താഴ്ന്ന തെങ്കിലും കൂടുതല്‍ ഈര്‍ഷ്യയോടുകൂടിയ സ്വരത്തില്‍) ഒന്നു മിണ്ടാതിരിയ്ക്കൂ! (സംസാരം ശ്രദ്ധിയ്ക്കുവാന്‍ അവള് തല ഉയര്‍ത്തുന്നു.) ഡോക്ടര്‍:വല്ലവര്‍ക്കും ആളെ അയയ്ക്കുവാനുണ്ടെങ്കില് കൈയോടെ തന്നെ അതങ്ങു ചെയ്യുന്നതാണു നല്ലത്.
ഞാന്‍ എഴുത്തയച്ചു കഴിഞ്ഞു. ആട്ടെ, അപ്പോള്‍ കുഞ്ഞുങ്ങളുടെ കാര്യം എങ്ങിനെ? ഒരു കൊല്ലത്തിനു മേലായിരിയ്ക്കുന്നു അവര്‍ അവരുടെ അമ്മയെ കണ്ടിട്ട്. അവരുടെ കാര്യത്തില്‍ ഞാന്‍ എന്തു ചെയ്യും? ഡോക്ടര്‍:ഇരിയ്ക്കട്ടെ. ഞാനിപ്പറയുന്നതു കുറച്ചു നിര്ദ്ദയമാണെന്നുതോന്നിയേക്കും. പക്ഷേ......... കുഞ്ഞുങ്ങളെക്കാണണമെന്ന് അവള് നിര്ബ്ബന്ധിയ്ക്കുന്നെങ്കിലല്ലാതെ, അവരെ കൊണ്ടു വരേണ്ട ആവശ്യമില്ല. അനുഭവമെന്തായിരിയ്ക്കുമെന്നു നിശ്ചയിച്ചുകൂടാ-- അവള്‍ക്കും അവര്‍ക്കും അതൊന്നുപോലെ ആപല്ക്കരമായേക്കും. അവരെ അകറ്റി നിര്‍ത്തുന്ന പക്ഷം ഒരാപത്തെങ്കിലും നിങ്ങള്‍ക്കു കൂടാതെ കഴിയ്ക്കാന്പറ്റും. ഇതാ, ഇങ്ങുനോക്കു ഞാനൊന്നു പറയട്ടെ-- ഒരു ഡോക്ടരുടെ നിലയില്‍, അവസാന നിമിഷംവരെ മനുഷ്യ ജീവനെ സംരക്ഷിയ്ക്കേണ്ടത് എന്റെ കര്‍ത്തവ്യമായി ഞാന്‍ കരുതുന്നു. അതുകൊണ്ടാണ് അവര്‍ തമ്മില്‍ കാണേണ്ട എന്നു ഞാന്‍ ഉപദേശിയ്ക്കുന്നത്. പക്ഷെ..............ഭര്‍ത്താവ്:എനിയ്ക്കു മനസ്സിലാകുന്നു. തികച്ചും എനിയ്ക്കു മനസ്സിലാകുന്നു. ഡോക്ടര്‍:അതെല്ലാം പോട്ടെ. ഇനി അവള് അവരെ കാണുന്നു വെന്നു വിചാരിയ്ക്കുക-- എങ്കില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള ദുഃഖം ഒന്നുകൂടി വര്ദ്ധിയ്ക്കുകയേഉള്ളു.ഭര്‍ത്താവ്:അതെ; അതെനിയ്ക്കറിയാം. ഡോക്ടര്‍:ഒരുപക്ഷെ, പറയാനധികാരമുള്ളതില്ക്കവിഞ്ഞു ഞാന്‍ പറഞ്ഞിരിയ്ക്കാം. ഞാന്‍ ഇപ്പോള്‍ അവള്‍ക്കു കൊടുത്ത ഇന്ജെക്ഷന് അവളെ ഉറക്കുവാനായിട്ടാണ്. അവളുടെ ഇപ്പോഴത്തെ നിലയ്ക്കെന്തെങ്കിലും മാറ്റം കണ്ടാല്‍ എനിയ്ക്കാളയയ്ക്കൂ ഉടനെ ഞാന്‍ വന്നുകൊള്ളാം. നിങ്ങളുടെ ഈ ഉല്‍ക്കണ്ഠയില്‍ എനിക്കു നിങ്ങളോടനുതാപമുണ്ട്.ഭര്‍ത്താവ്:നിങ്ങള്‍ക്കു നന്ദി ഡോക്ടര്‍ നിങ്ങളാല്‍ കഴിവുള്ളതെല്ലാം നിങ്ങള്‍ ചെയ്തു. ഇതു വിധിയാണ്. ഡോക്ടര്‍:(ഭാര്യയ്ക്കു കേള്ക്കാനൊക്കുന്ന രീതിയില്‍ ഉച്ചത്തില്‍ സംസാരിക്കുന്നു) കൊള്ളാം, ഇത്രമാത്രമേ നിങ്ങളോടു പറയുവാന്‍ പ്രധാന ഡോക്ടര്‍ എന്നെ ചുമതലപ്പെടുത്തിയിട്ടുള്ളു. നിങ്ങള്‍ ആ മരുന്നുപയോഗിയ്ക്കുകയാണെങ്കില് അവളില്‍ അതുനല്ലപോലെ ഫലിയ്ക്കും.ഭര്‍ത്താവ്:(അയാളുടെ സ്വരവും ഉയര്‍ത്തിക്കൊണ്ട്) നിങ്ങളുടെ കാരുണ്യത്തിനു നിങ്ങളോട് നന്ദി പറയുന്നു. നിങ്ങള്‍ നല്ലവനാണ്.നഴ്സ്:
(ഡോക്ടര്‍ പോകുന്നു. ഭര്‍ത്താവു വീണ്ടും രോഗികിടക്കുന്ന മുറിയിലേയ്ക്കു വരുന്നു)
(നഴ്സിനോട്)
നിങ്ങള്‍ പോയി കിടക്കുന്നതാണു നല്ലത്. ഐസ് പൊതികള്‍ മാറ്റേണ്ടിവന്നാല്‍ അപ്പോള്‍ ഞാന്‍ നിങ്ങളെ വിളിച്ചുകൊള്ളാം.ഞാന്‍ കുറച്ചുനേരംകൂടി ഇവിടെ നില്ക്കാം.ഭര്‍ത്താവ്:വേണ്ട. നിങ്ങള്‍ കുറച്ചുറങ്ങേണ്ടതായുണ്ട്. നാളെ ഞാന്‍ ഉറങ്ങുന്ന അവസരത്തില്‍ നിങ്ങള്‍ക്ക് ഇവിടെ ചുമതലയേറ്റു നില്‍ക്കേണ്ടി വരും. ങ്, ആ, പിന്നേയ്, നിങ്ങള്‍ കിടക്കാന്‍ പോകുന്നതിനു മുമ്പ് ഒരു കാര്യം ചെയ്താല്‍ കൊള്ളാം. അടുത്തവീട്ടില്‍ പോയി, കുറച്ചു ആപ്പിള്‍പ്പഴം കൊടുത്തയയ്ക്കുവാനായി കടയിലേക്ക് ഒന്നു ഫോണ്‍ ചെയ്യണം. ഇന്നു തന്നെ എത്തിയ്ക്കുവാന്‍, ഒരുപക്ഷെ നേരം വൈകിപ്പോയതുകൊണ്ട്, പക്ഷെ അവര്‍ക്കു സാധിയ്ക്കയില്ലായിരിക്കും. അങ്ങനെയാണെങ്കില്‍ നാളെ അതിരാവിലെതന്നെ അവര്ക്കതെത്തിയ്ക്കാന് സാധിയ്ക്കും.(നഴ്സ് അവളുടെ മുറിയില്‍ പോയി നീക്കു മൂടികള്‍ അടയ്ക്കുന്നു)
നഴ്സ് കിടക്കാന്‍ പോയോ?ഭര്‍ത്താവ്:
പോയെന്നു തോന്നുന്നു. ഇപ്പോള്‍ നിനക്കെങ്ങിനെ? ഇന്ജെക്ഷന് കൊണ്ടു വല്ലസുഖവും തോന്നുന്നുണ്ടോ?ഭാര്യ:
ഇപ്പോഴത്തെപ്പോലൊരു സുഖം എനിയ്ക്കൊരിയ്ക്കലും തോന്നിയിട്ടില്ല. ശ്വാസം വിടാന്‍തന്നെ വളരെ എളുപ്പം. പക്ഷെ ഞാന്‍ അടിമുടി വിയര്‍ത്തു മുങ്ങുന്നു. ഇന്നു വല്ലാത്ത ഉഷ്ണം തോന്നുന്നു. ഇല്ലേ? ഹാ, ഇത്രവലിയ ചൂടില്ലായിരുന്നെങ്കില്!ഭര്‍ത്താവ്:
അതെ; ഇന്നു രാത്രി വല്ലാത്ത ചൂടുണ്ട്. (അയാള്‍ ആകാശത്തേയ്ക്കു നോക്കുന്നു) മഴയ്ക്കുള്ള ഒരുക്കം കൂട്ടുന്നുണ്ടെന്നു തോന്നുന്നു. പക്ഷെ എന്നിട്ടും പെയ്യുന്നില്ല.ഭാര്യ:
ഞാന്‍ മരിയ്ക്കാനുള്ള ഭാവമാണെന്നു തോന്നുന്നു. പക്ഷെ, എന്നിട്ടും മരിയ്ക്കുന്നില്ല. അയ്യോ, ഈ ഭയങ്കരമായ കാത്തിരുപ്പ്!ഭര്‍ത്താവ്:
എന്താ നീ പറയുന്നേ?ഭാര്യ:
(ഒരു മൗനം)
ഓമനേ!ഭര്‍ത്താവ്:
ഉം, എന്താണ്?ഭാര്യ:
ഡോക്ടര്‍ എന്താണ് നിങ്ങളോടു പറഞ്ഞത്?ഭര്‍ത്താവ്:
പ്രധാന ഡോക്ടര്‍ നിനക്കായി നിര്‍ദ്ദേശിച്ച മരുന്നിനെക്കുറിച്ച് അദ്ദേഹം എന്നോടു പറയുകയായിരുന്നു.ഭാര്യ:
പക്ഷെ, നിങ്ങള്‍ അദ്ദേഹവുമായി ഏറെ നേരം സംസാരിച്ചുകൊണ്ടിരുന്നല്ലോ.ഭര്‍ത്താവ്:
ഏറെ നേരമൊന്നുമില്ല, ഉവ്വോ?ഭാര്യ:
(കുറച്ചു നേരത്തേയ്ക്കു വീണ്ടും മൗനം)
പ്രിയപ്പെട്ട...................ഭര്‍ത്താവ്:
ഉം? എന്താണ്?ഭാര്യ:
കുഞ്ഞുങ്ങളേക്കുറിച്ച്..........ഭര്‍ത്താവ്:
കുറിച്ച്?ഭാര്യ:
അവരെ ഞാന്‍ കാണാതിരിയ്ക്കുന്നതാണു നല്ലത്, അല്ലേ?ഭര്‍ത്താവ്:
(നടുക്കത്തോടെ) ആരു പറഞ്ഞു അങ്ങനെ? നിനക്കവരെ കാണണമെന്നുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഞാനവരെ കൊണ്ടുവരാമല്ലോ. നിനക്കിപ്പോള്‍ അവരെ കാണണമെന്നുണ്ടോ?ഭാര്യ:
ഇല്ല (കുറച്ചുനേരത്തെ മൗനത്തിനു ശേഷം) നാം ഇനിയുള്ള സമയം അന്യോന്യം പൊളിപറയരുത്.ഭര്‍ത്താവ്:
(അവളുടെ ഉപദേശം മനസ്സിലാക്കിക്കൊണ്ട്) നീ പറഞ്ഞതു ശരിയാണ്. നാം അതു ചെയ്യാന്‍ പാടില്ല.ഭാര്യ:
അതുപോലെനിങ്ങളോടുള്ള എന്റെ അര്‍ത്ഥമില്ലാത്ത ചോദ്യങ്ങളും ഞാന്‍ അവസാനിപ്പിയ്ക്കന്നു. അതുപോട്ടെ രോഗ ശയ്യയില്‍ കിടക്കുന്ന ഒരാള്‍ക്കു മറ്റാരേയും കാള്‍ നന്നായിട്ടറിയാന് കഴിയും താന്‍ ജീവിയ്ക്കുവാനോ മരിയ്ക്കുവാനോ പോകുന്നതെന്ന്.ഭര്‍ത്താവ്:
.....................................ഭാര്യ:
നിങ്ങള്‍ എന്നെ ശുശ്രൂഷിയ്ക്കുന്നതു പോലെ എനിയ്ക്കു നിങ്ങളെ ശുശ്രൂഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന ഒരൊറ്റ ആശയേ എനിയ്ക്കുള്ളു.ഭര്‍ത്താവ്:
(നേരമ്പോക്കു പറയുവാനുള്ള അശക്തമായ ഒരു ഉദ്യമത്തോടെ) അതീശ്വരന്‍ വിലക്കട്ടെ! സുഖമില്ലാതെ കിടപ്പാകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.ഭാര്യ:
(തളര്‍ച്ചയോടെ ചിരിച്ചുകൊണ്ട്) അതെ; അതില്ല.ഭര്‍ത്താവ്:
എനിയ്ക്ക് എന്തെങ്കിലും ഒരു സുഖക്കേടു പിടിപെടുന്ന കാര്യം നന്നെ ഞെരുക്കമാണ്. പക്ഷെ അബദ്ധത്തിലെന്നെങ്കിലും ഞാനൊന്നു കിടപ്പിലായിപ്പോയാല്‍ ഞാനിപ്പോള്‍ നിന്നെ എത്ര ശുശ്രൂഷിയ്ക്കുന്നോ അതിന്റെ പത്തിരട്ടി നീയെന്നെ ശുശ്രൂഷിച്ചില്ലെങ്കില്‍ ഞാന്‍ അരിശംകൊള്ളും.
അതാ, നിങ്ങള്‍ പിന്നേയും എന്നോടു കള്ളം പറഞ്ഞു കൊണ്ടിരിക്കുന്നു. ദയവു ചെയ്ത് എന്നോടു പൊളി പറയാതിരിക്കൂ.ഭര്‍ത്താവ്:
ഞാന്‍ പൊളിപറയുകയല്ല.ഭാര്യ:
(ഭാര്യ പെട്ടെന്ന് ഈര്ഷ്യാകുലയായിത്തീരുന്നു. ഒരു നീണ്ട മൗനം)
പ്രിയപ്പെട്ട എയ്ക്കോ, എനിയ്ക്കു തെറ്റു പറ്റി. നീ സുഖപ്പെടണമെന്നുള്ളതാണ് അതിലെന്റെ ഉദ്ദേശം. നിനക്കു സുഖപ്പെടുകയും, ചെയ്യും. അവരൊക്കെപ്പറയുന്നതു ഞാന്‍ കൂട്ടാക്കുന്നില്ല. നീ സുഖപ്പെട്ടെണീയ്ക്കുന്നതിനു ഞാന്‍ നിന്നെ സഹായിക്കുവാന്‍ പോകയാണ്. എന്റെ ചുണ്ടുകള്‍ ഉച്ചരിയ്ക്കുന്നത് ഒരുപക്ഷെ പരമാര്ത്ഥമല്ലായിരിക്കാം. അങ്ങനെയാണെങ്കില്‍ത്തന്നെ എന്റെ ചെവികള്‍ അതു വിശ്വസിയ്ക്കുവാനാണ് ഭാവം.
(ഗാഢമായ ഹൃദയാര്‍ദ്രതയോടെ) ഞാന്‍ കോപിയ്ക്കരുതാത്തതായിരുന്നു. എനിയ്ക്കു തെറ്റുപറ്റി. ഞാന്‍ കുണ്ഠിതപ്പെടുന്നു. നിങ്ങള്‍ക്ക് എത്രമാത്രം ഹൃദയവേദനയുണ്ടെന്നെനിയ്ക്കറിയാം. പക്ഷെ മരിയ്ക്കുവാനുള്ള എന്റെ നിശ്ചയത്തെ ക്ഷീണിപ്പിയ്ക്കുന്ന യാതൊന്നും എന്നോടു നിങ്ങള്‍ പറയരുത്. നമുക്കീ വിഷയം മാറ്റി, എനിയ്ക്കു വീണ്ടും വേദനയാകുന്നതിനു മുമ്പ് രസകരമായ എന്തെങ്കിലും സംസാരിയ്ക്കാം, എന്താ അങ്ങിനെയല്ലേ?ഭര്‍ത്താവ്:
പക്ഷെ നീ കുറെ........ ആവശ്യമാണ്. (വ്യാജം....സമാധാനിപ്പിക്കുവാന്‍....സമയമിതാണെന്ന് അയാള്‍......ത്തില്‍തന്നെ മനസ്സിലാക്കുന്നു) റ്റ്സ്! റ്റ്സ്! റ്റ്സ്! ഞാനെന്തൊരു വകതിരിവില്ലാത്തവനാണ്. എപ്പഴും തെറ്റുതന്നെ പറയുക. നീ പറഞ്ഞതു ശരിയാണ്. നമുക്ക് സംസാരിക്കാം, നീ ഇഷ്ടപ്പെടുന്നെങ്കില് രാത്രി മുഴുവന്‍....ഭാര്യ:
ഞാന്‍ വളരെ സന്തോഷിയ്കുന്നു പ്രസന്ന മധുരമായ ഒരു വീക്ഷണം അവള് അയാള്‍ക്കു സംഭാവനചെയ്യുന്നു. എന്നോടു വല്ലതും പറയൂ.ഭര്‍ത്താവ്:
കൊള്ളാം, ഞാന്‍ എന്തു പറയണമെന്നാണ് നീ ആവശ്യപ്പെടുന്നത്? ആട്ടേ, നീയോര്‍ക്കുന്നോ, നാം വിവാഹം കഴിച്ചശേഷം, അതിനോടു തൊട്ടടുത്തകാലത്ത് എന്നും രാത്രി കിടക്കുമ്പോള്‍ നീ എന്നെക്കൊണ്ട് ഓരോ കഥ പറയിച്ചിരുന്നത്?ഭാര്യ:
ആ മാസം അവസാനിച്ചതോടുകൂടി നിങ്ങളുടെ കയ്യിലുണ്ടായിരുന്ന കഥയെല്ലാമങ്ങുതീര്ന്നുപോയി.ഭര്‍ത്താവ്:
എങ്കിലും ഒരു മാസത്തേയ്ക്കു നീണ്ടു നിന്നല്ലോ. അതുതന്നെ വലിയ ഒരു കാര്യമാണ്. നിനക്കെത്ര കേട്ടാലും മതിയാവില്ല. മഹാവിഷമമാണു നിന്നെ തൃപ്തിപ്പെടുത്താന്‍. ടോള്‍ സ്റ്റോയിയുടെ `ഒരു സ്ത്രീയുടെ പുനരുത്ഥാനം' എന്ന കഥ ആദിമുതല് അവസാനം വരെ ഒരൊറ്റ രാത്രികൊണ്ട് നീയെന്നെ ശ്വാസം വിടുവാന്‍ സമ്മതിയ്ക്കാതെ പറയിച്ചു. എനിയ്ക്കതില് വല്ലാതെ ക്ഷോഭം തോന്നി. എന്തൊരു വിഡ്ഢിയായിരുന്നു അന്നു ഞാന്‍! നീയാണെങ്കില്‍ കാര്യം പറഞ്ഞാലൊട്ടു സമ്മതിയ്ക്കയുമില്ല-- അതാണൊരൊറ്റ മാസം കൊണ്ട് എന്റെ കയ്യിലുണ്ടായിരുന്ന കഥയെല്ലാം ഒടുങ്ങിപ്പോയത്. ഏതായാലും അവയില്‍ നിന്നെല്ലാം നീ ഒട്ടു വളരെ പഠിയ്ക്കുകയുണ്ടായി.
ഉവ്വ്. നിങ്ങളെന്നെ പലതും പഠിപ്പിച്ചു. അക്കാലങ്ങളില്‍ മുമ്പൊരിയ്ക്കലുമുണ്ടായിട്ടില്ലാത്തവിധം എന്റെ ഹൃദയം വികസിയ്ക്കുകയുണ്ടായി; അതിനുശേഷം അതൊരിയ്ക്കലും സംഭവിച്ചിട്ടില്ല. ആ കാലം കഴിഞ്ഞതില്‍പ്പിന്നെ എന്റെ ഉത്സാഹം നശിച്ചു. ...... എന്തെന്നില്ലാത്ത ഒരു മാന്ദ്യം എന്നെ ബാധിയ്ക്കുകയാണുണ്ടായത്.ഭര്‍ത്താവ്:
എനിയ്ക്കും പിടിപെട്ടു ഒരു വക മാന്ദ്യം. ഞാന്‍ അരസികനായിത്തീര്ന്നു. (അയാള്‍ ചിരിച്ചുകൊണ്ടു വിഷയം മാറ്റുന്നു) വാതിലുകളെല്ലാം ഞാന്‍ അടച്ചെങ്കിലോ? എന്താ അതല്ലേ നന്ന്? രാത്രിയിലെ ഈ കാറ്റ് നിനക്കസഹ്യമായിത്തോന്നുന്നില്ലേ?ഭാര്യ:
ഇല്ല. വാതിലുകള്‍ മലര്ക്കെത്തുറന്നിടൂ. അടച്ചിട്ടാല്‍ ഇവിടെ വല്ലാത്ത ഉഷ്ണമായിരിയ്ക്കും. ശ്വാസം വിടാന്‍ തന്നെ എനിയ്ക്കു സാധിയ്ക്കുകയില്ല. (അവള് വെളിയിലേക്കു നോക്കുന്നു) കാറുമൂടിയിട്ടുണ്ടല്ലേ? ഒരൊറ്റ നക്ഷത്രം പോലും എനിയ്ക്കുകാണാനൊക്കുന്നില്ല.ഭര്‍ത്താവ്:
(വെളിയില്‍ ആകാശത്തേക്കു നോക്കിക്കൊണ്ട്) അതെ, കാറ്റില്ലെങ്കിലും മേഘങ്ങള്‍ ആകാശത്തില്‍ നില്‍ക്കുന്നുണ്ട്. ആഗസ്റ്റ് മാസം എപ്പോഴും കാടത്തം പിടിച്ച കാലാവസ്ഥയാണു കൊണ്ടുവരുന്നത്. ഇതാ ഇപ്പോള്‍ എനിയ്ക്ക് ഒരു നക്ഷത്രം കാണാന്‍ കഴിയും. നിനക്കു കാണാമോ?ഭാര്യ:
കാണാം.ഭര്‍ത്താവ്:
അതാ! അതു വീണ്ടും അപ്രത്യക്ഷമായിക്കഴിഞ്ഞു.ഭാര്യ:
(ധ്യാനാത്മകതയോടെ) ഞാന്‍ നക്ഷത്രങ്ങളോട് അന്ത്യയാത്ര പറഞ്ഞുകഴിഞ്ഞു. ഇല്ല, ഇല്ല. അതു സാദ്ധ്യമല്ല. ഞാന്‍ വെറും നേരമ്പോക്കു പറഞ്ഞതാണ്. വസ്തുക്കള്‍ മുമ്പൊരിയ്ക്കലും ഇത്രത്തോളം സുന്ദരങ്ങളാണെന്ന് എനിയ്ക്കു തോന്നിയിട്ടില്ല. ഞാന്‍ എല്ലാറ്റിനേയും ഇഷ്ടപ്പെടുന്നു. ഈ ലോകം എനിയ്ക്കത്ഭുതകരമായിരുന്നു. എന്റെ ക്ലേശങ്ങള്‍, വിഷമതകള്‍-- അവ പോലും എനിയ്ക്കിപ്പോള്‍ സുന്ദരങ്ങളായിത്തോന്നുന്നു. ഞാന്‍ സുഖപ്പെടാന്‍ പോവുകയാണ് എനിയ്ക്കു നിശ്ചയമുണ്ട്. ഞാന്‍ സുഖപ്പെടാന്‍ പോവുകയാണെന്ന്.ഭര്‍ത്താവ്:
അതാണു സംസാരിയ്ക്കേണ്ട രീതി. അതെ, തീര്‍ച്ചയായും നിനക്കു സുഖപ്പെടും. (അയാള്‍ സംസാരം തുടരുന്നതിനു മുമ്പ് അല്പ നേരത്തേയ്ക്ക് അവരിരുവരും മൗനമവലംബയ്ക്കുന്നു) നിന്റെ ക്ലേശങ്ങളും, നിന്റെ കോപഭാവങ്ങളും ലോകത്തിലെ കഠിന ഹൃദയരും വികാരരഹിതരുമായ ആളുകള്‍ക്കു വെറും ഭോഷത്തമായിത്തോന്നിയേക്കാം; പക്ഷെ, എനിയ്ക്കാകട്ടെ, വല്ലപ്പോഴും എന്നെ അല്പമൊന്ന് അസഹ്യപ്പെടുത്തിയിരിയ്ക്കാമെങ്കിലും അവയെല്ലാം മധുരസ്മരണകളാണ്. (അയാള്‍ പണിപ്പെട്ടു ഒരു ചിരി ചിരിയ്ക്കുന്നു) എന്റെ ജീവിത പദ്ധതി ഞാന്‍ മുഴുമിപ്പിയ്ക്കുന്നതിനു മുമ്പു നീ മരിയ്ക്കാന്‍ നിവൃത്തിയില്ല; നീ മരിയ്ക്കുന്ന പക്ഷം പിന്നെ എന്റെ ശ്രമമെല്ലാം നിഷ്ഫലമാണ്. അതുകൊണ്ട്, കേട്ടോ, നീ എനിയ്ക്കുവേണ്ടി ജീവിയ്ക്കണം. നീ രോഗശയ്യയെ ശരണം പ്രാപിച്ച ഈ രണ്ടു കൊല്ലക്കാലത്തിനിടയില്‍, ഞാന്‍ എന്റെ പ്രവൃത്തിയെല്ലാം ഉപേക്ഷിച്ചു. പക്ഷെ ഞാന്‍ ഒട്ടധികം ചിന്തിച്ചിട്ടുണ്ട്. അതിന്റെ ഫലമായി എന്റെ മുമ്പിലുള്ള ജീവിത സരണി എനിയ്ക്കിപ്പോള്‍ സ്പഷ്ടമായിക്കാണാന്‍ കഴിയുന്നു. അല്പനാള് അലസമായി കഴിച്ചുകൂട്ടിയതുകൊണ്ട് എനിയ്ക്ക് ഒരുതരക്കേടും പറ്റിയിട്ടില്ല. പണ്ടു ഞാന്‍ അതി കഠിനമായി ജോലി ചെയ്യുകയായിരുന്നു -- അതാണെന്നെ സംബന്ധിച്ച പരമാര്‍ത്ഥം. നിനക്കറിയാവുന്നതാണല്ലോ, പറയത്തക്കതായി ഇതുവരെ ഞാനൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. ഇത്തരത്തില്‍ മഹനീയമായ ഒരു മനഃസ്ഥിതി നിനക്കില്ലായിരുന്നെങ്കില് ഇത്രത്തോളം ക്ഷമയോടുകൂടി എന്നോടു പറ്റിച്ചേര്‍ന്നു നില്ക്കുവാന് നിനക്കെങ്ങനെ സാധിയ്ക്കുമായിരുന്നു എന്നു ഞാന്‍ അറിയുന്നില്ല.
പക്ഷെ ഒരധികം കാര്യങ്ങള്‍ നിങ്ങള്‍ ചെയ്തു തീര്ക്കുകയുണ്ടായല്ലോ.ഭര്‍ത്താവ്:
ഞാന്‍ പരീക്ഷിച്ച സകല സംഗതികളും മുഴു പരാജയങ്ങളായിരുന്നു. ഒന്നും ചെയ്യാതിരിയ്ക്കുന്നതിനേക്കാള് കഷ്ടം.ഭാര്യ:
പക്ഷെ നിങ്ങളുടെ വിദ്യാര്‍ത്ഥികള്‍ നിങ്ങളെ അഭിനന്ദിയ്ക്കുകയും കൃതജ്ഞത ഭാവിയ്ക്കുകയും ചെയ്യുന്നുണ്ടല്ലോ.ഭര്‍ത്താവ്:
അതിനൊന്നും ഒരര്‍ത്ഥവുമില്ല. വഴിപിഴച്ച ഒരാടിന് മറ്റുള്ളവയെ നയിക്കുവാന്‍ സാദ്ധ്യമല്ല. മൗനമായിരുന്നു സ്ഥിതിഗതികള്‍ സ്വയം ശ്രദ്ധിച്ചുനോക്കുക -- ഇതാണ് എനിയ്ക്കു ചെയ്യാനുള്ളത്. ഈ സംഗതികള്‍ നിന്നോടു പറയാന്‍ എനിയ്ക്കു ലജ്ജ തോന്നുന്നുണ്ട്. പക്ഷെ എന്തു ചെയ്യട്ടെ? പറയാതിരിയ്ക്കാന്‍ എനിക്കു സാധിയ്ക്കുന്നില്ല. ഞാനത്രഭീരുവാണ്.ഭാര്യ:
നിങ്ങള്‍ അത്തരം സംഗതികള്‍ സംസാരിയ്ക്കരുത്. നിങ്ങള്‍ എന്നെ മരിയ്ക്കാന്‍ ആവശ്യപ്പെടുന്നവളാക്കിത്തീര്ക്കും. പക്ഷേ പ്രിയപ്പെട്ട..............ഭര്‍ത്താവ്:
ഉം? എന്താണ്?ഭാര്യ:
എന്റെ ഡയറി............ഗ്രാനി:(രാത്രികാലങ്ങളില്‍ ധരിയ്ക്കുന്ന നീണ്ട മേലങ്കിയുമിട്ടുകൊണ്ടുള്ള ഗ്രാനിയുടെ പ്രവേശത്താല് അവളുടെ സംസാരം തടയപ്പെടുന്നു)
അങ്ങുന്നേ, എന്റെ വരവു ക്ഷമിക്കണം.ഭര്‍ത്താവ്:
എന്താണു കാര്യം? രാത്രി ഈ അസമയത്ത് നിങ്ങള്‍ എന്താണു ചെയ്തുകൊണ്ടിരിയ്ക്കുന്നത്?ഗ്രാനി:
നിങ്ങള്‍ വീണ്ടും എന്നെ പരിഹസിയ്ക്കുമായിരിക്കാം. പക്ഷെ ഞാന്‍ വിചിത്രമായ ഒരു സ്വപ്നം കാണുകയുണ്ടായി.ഭര്‍ത്താവ്:
വ്യാഖ്യാനിയ്ക്കാന്‍ പിന്നേയും സ്വപ്നങ്ങള്‍, അല്ലേ? കൊള്ളാം.... ആട്ടെ, അതൊന്നും കൂട്ടാക്കേണ്ട. തിരിച്ചുപോയികിടന്നുറങ്ങൂ.ഗ്രാനി:
ഞാന്‍ നിങ്ങളോടു മാപ്പു ചോദിയ്ക്കുന്നു ആട്ടെ, കൊച്ചമ്മയ്ക്കെങ്ങിനെ? ഉറക്കമാണോ?ഭര്‍ത്താവ്:
അല്ല അവള് ഉണര്‍ന്നു കിടക്കുകയാണ്. എന്തിനാ?ഗ്രാനി:
കൊള്ളാം എന്നാല്‍ പിന്നെ............ (ഒരു കുഴഞ്ഞ രീതിയില്‍ എന്തൊക്കേയോ മുറുമുറുത്തുകൊണ്ട് അവള് വെളിയിലേയ്ക്കു പോകുന്നു. മൗനാകലിതങ്ങളായ ഏതാനും നിമിഷങ്ങള്‍)ഭാര്യ:
നിങ്ങള്‍ ഓര്‍ക്കുന്നോ.........നിങ്ങളെക്കാണിയ്ക്കേണ്ട ആവശ്യം എനിയ്ക്കുതോന്നിയില്ല. എന്റെ ഡയറി-- ആ നീലപ്പുറംചട്ടയോടുകൂടിയ പുസ്തകമില്ലേ, അത്.ഭര്‍ത്താവ്:
ശരി.ഭാര്യ:
ഞാനത് അലമാരിയില്‍ ഒളിച്ചുവെച്ചു. അരുത്, അരുത്. ഇനിയും അതു നോക്കാറായിട്ടില്ല. ആ കൈയിങ്ങുതരൂ (അവള് ഒരു കൈകൊണ്ടു തന്റെ ഭര്‍ത്താവിന്റെ കൈപിടിച്ചു മറുകൈകൊണ്ടു വാത്സല്യപൂര്‍വ്വം അതിനെ തടവുന്നു.) ഞാന്‍ മരി.....മരിയ്ക്യാണെങ്കില്........നിങ്ങള്‍ അതുവായിച്ചുകൊള്ളൂ. പക്ഷെ നിശ്ചയമായും ഞാന്‍ സുഖപ്പെടുവാന്‍ പോവുക യാണ്. ഞാന്‍ നിങ്ങളോടു വാക്കുപറയുന്നു ഇനിമേല്‍ നിങ്ങളെ ഞാന്‍ അത്രത്തോളം അലട്ടുകയില്ലെന്ന്. നിങ്ങളുടെ ജോലിയില്‍ എനിയ്ക്കുകഴിവുള്ളടത്തോളം ഞാന്‍ നിങ്ങളെ സഹായിക്കാന്‍ പോവുകയാണ്. നിങ്ങള്‍ക്കു മനസ്സിലാകുന്നോ?ഭര്‍ത്താവ്:
....................................................
ദയവുചെയ്ത് എന്നോടു കോപിയ്ക്കാതിരിയ്ക്കണം.ഭര്‍ത്താവ്:
ഞാന്‍ എന്തിനു കോപിയ്ക്കുന്നു? (ഒരു മൗനം) അതെ തീര്‍ച്ചയായും നീ സുഖപ്പെടുവാന്‍ പോവുകയാണ്. നിന്റെ ജീവിതത്തില്‍ ഓരോനിമിഷവും നീ നിന്നെക്കുറിച്ചു വളരെ കരുതലോടെ പെരുമാറണം. നിനക്കിപ്പോള്‍ ക്ഷീണം തട്ടിയിട്ടില്ലേ എന്നു ഞാന്‍ ഭയപ്പെടുന്നു. ഇനിയും ഞാന്‍ നിന്നോടു സംസാരിയ്ക്കണമെന്നു നീ ആവശ്യപ്പെടുന്നോ? മറ്റെന്തെങ്കിലും എന്നോടു പറഞ്ഞാല്‍ കൊള്ളാമെന്നു നിക്കാഗ്രഹമുണ്ടോ?ഭാര്യ:
ഇല്ല. ഇനി യാതൊന്നുമില്ല.ഭര്‍ത്താവ്:
എന്നാല്‍ പിന്നെ അല്പമൊന്നുറങ്ങാന് നിനക്കുശ്രമിയ്ക്കരുതോ?ഭാര്യ:
ശരി, അങ്ങിനെയാവാം നിങ്ങളും കുറച്ചു കിടന്നുറങ്ങണം.ഭര്‍ത്താവ്:
വേണ്ട. എനിയ്ക്കു കുഴപ്പമൊന്നുമില്ല. പോരെങ്കില്‍, ഞാനിവിടെയിരുന്നു കൊതുകുകളെ വീശിയോടിച്ചില്ലെങ്കില് അവനിന്നെ ഇങ്ങനെ ഉറക്കാതെ കിടത്തും. നീ കിടന്നു സുഖമായുറങ്ങു. എന്നെക്കുറിച്ച് ഒട്ടും തന്നെ ശല്യപ്പെടേണ്ട.ഭാര്യ:
പക്ഷെ നിങ്ങളുറങ്ങാതെ എനിയ്ക്കുറങ്ങാന്‍ കഴിയില്ല.ഭര്‍ത്താവ്:
നീ മഹാ ദുര്വാശിക്കാരിയാണ്. കൊള്ളാം, ആകട്ടെ. അങ്ങിനെതന്നെ ഞാനുറങ്ങാം.ഭാര്യ:
ദയവുണ്ടായി അങ്ങിനെ ചെയ്യു. നിങ്ങള്‍ നിങ്ങളേക്കുറിച്ചു വളരെ കരുതലോടുകൂടിയിരിയ്ക്കുകയും ചെയ്യണം, കേട്ടോ; എന്താ അങ്ങിനെ ചെയ്യില്ലേ? ശരി, ഗുഡ് നൈറ്റ്, ഓമനേ!ഗ്രാനി:(ഭര്‍ത്താവ് അയാളുടെ സ്വന്തം മുറിയിലേയ്ക്കു പോകുന്നു. ഭാര്യയുടെ ശ്വാസത്തിനു........വരുന്നു. വളരെ പണിപ്പാടോടുകൂടി അവള് സ്വയം വിശറികൊണ്ടു വീശുന്നു. ഔഷധം അതിന്റെ ശക്തി പ്രയോഗിയ്ക്കാന്‍ ആരംഭിക്കുന്നു. വിശറിതാനേ അവളുടെ കയ്യില്‍ നിന്നു വീണു പോകുന്നു. അവള് അഗാധമായ ഒരു സുഷ്പ്തിയിലേയ്ക്കൊഴുകുന്നു. അയാള്‍ വിശറിനിലത്തു നിന്നെടുത്ത് ഉറങ്ങുന്ന ഭാര്യയെ വീശുന്നു. ഗ്രാനി ശബ്ദം കേള്‍പ്പിയ്ക്കാതെ മുറിയ്ക്കുള്ളില്‍ പയ്യെപ്പയ്യെ പതുങ്ങിയെത്തുന്നു)
അങ്ങുന്നേ, ആ സ്വപ്നത്തിനുശേഷം എനിയ്ക്കുറങ്ങാന്‍ സാധിയ്ക്കുന്നില്ല. അതത്ര വാസ്തവമായിരുന്നു. ഈശ്വരന് എന്റെ കൊച്ചമ്മയെ വിളിച്ചുകൂട്ടിക്കൊണ്ടുപോയി. അങ്ങുന്നേ, അങ്ങുന്നിന്റെ ഈ മുഖംപോലെ തന്നെയായിരുന്നു ഈശ്വരന്റെ മുഖവും.ഭര്‍ത്താവ്:
അസംബന്ധം! എന്തിനേക്കുറിച്ചാണ് നീയീ സംസാരിയ്ക്കുന്നത്? വേഗം തിരിച്ചുപോയിക്കിടക്കൂ.ഗ്രാനി:
എനിയ്ക്കുമാപ്പു തരണം സാര്‍. അങ്ങുന്നിന്നറിയാമല്ലോ അങ്ങുന്നേ -- ദൈവത്തില്‍ വിശ്വസിയ്ക്കുന്നവരാരോ അവരാണ് അനുഗൃഹീതന്മാര്!ഭര്‍ത്താവ്:
നാളെ നേരം പുലരുന്നവരെ നിങ്ങളുടെ ഈ വേദപ്രസംഗം ഒന്നുപേക്ഷിച്ചാല്ക്കൊള്ളാം. എനിയ്ക്കു മറ്റു കാര്യങ്ങളുണ്ട് മനസ്സിരുത്താന്. ആട്ടെ ഇനി പോയി കിടന്നുറങ്ങൂ.ഗ്രാനി:
(മനമില്ലാ മനസ്സോടെ) കൊള്ളാം. അങ്ങുന്നങ്ങനെയാണു പറയുന്നതെങ്കില്‍ പിന്നെ, എനിയ്ക്കു നിവൃത്തിയില്ലല്ലോ. ഗുഡ് നൈറ്റ് അങ്ങുന്നേ!(അവള് പോകുന്നു. ഭര്‍ത്താവു ഭാര്യയുടെ മുഖത്തു കുനിഞ്ഞു നിന്നു നോക്കുന്നു. രംഗം ക്രമേണ ഇരുളടഞ്ഞുവരുന്നു)
-- (രംഗത്തിന്റെ അന്ധകാരവൃതമായ രൂപാന്തരം) --
രംഗം രണ്ട്
(ഈ രംഗം ഭാര്യയുടെ സ്വപ്നത്തെ പ്രതിനിധീകരിക്കുന്നു......രംഗവിധാനം ഉപക്രമരംഗത്തിലേതുപോലെതന്നെ. ഏതാണ്ടു ഒത്ത നടവിലായി, മങ്ങിക്കത്തുന്ന കൊച്ചുവിളക്കിന്റെ പിന്നില്‍, മുമ്പിലത്തേപ്പോലെതന്നെ മൃതി ആസനസ്ഥനായി കാണപ്പെടുന്നു. ഒരുവശത്ത് ഒരു പുസ്തകവും വായിച്ചുകൊണ്ട് ഭര്‍ത്താവ് ഒരു കസേരയില്‍ ഇരിക്കുകയാണ്. മുറിയുടെ മറുവശത്ത് ഭാര്യയും ഗ്രാനിയും ജൈപ്പാനിക രീതിയില്‍ നിലത്തു ചടഞ്ഞിരിക്കുന്നു. അവര്‍ കുട്ടിക്കുപ്പായങ്ങള്‍ തുന്നിക്കൊണ്ടിരിക്കുകയാണ്.)ഗ്രാനി:
ഭയങ്കരമായ ഉഷ്ണം അല്ലേ, ഇതുപോലുള്ള ചൂടാണ് ഇനിയുമുണ്ടാകുന്നതെങ്കില് എന്തു പ്രയോജനമാണ് ഇവിടെ ഈ ഹൊക്കായ് ഡോവില്‍, ഇങ്ങനെ താമസിച്ചതുകൊണ്ട്? ഈ ചൂട് നിങ്ങളെ കൂടുതല്‍ ക്ലേശിപ്പിക്കുന്നു. അല്ലാ ഇപ്പോഴും ഐസ് ഉരുകിക്കഴിഞ്ഞോ? ആ നേഴ്സിനെന്തുപറ്റി? അവളെപ്പോഴും അയല്വീട്ടില്ത്തന്നെയാണ്, ഓരോ കിന്നാരവും പറഞ്ഞുകൊണ്ട്. നാണക്കേട്! ഞാന്‍ ഐസ് പൊതികള്‍ മാറ്റിവെയ്ക്കട്ടെ മാഡം?ഭാര്യ:
നിങ്ങള്‍ എന്തിനേക്കുറിച്ചാണീ സംസാരിക്കുന്നത്. ഗ്രാനീ? ഐസ് പൊതികള്‍ കൊണ്ട് നിങ്ങള്‍ എന്തു ചെയ്യുവാന്‍ പോകുന്നു.ഗ്രാനി:
ബഹുവിചിത്രമായി സംസാരിക്കുന്ന ഒരാളാണ് നിങ്ങള്‍ മാഡം. ഞാന്‍ നിങ്ങളെക്കൊണ്ടു വിഷമിച്ചു! നിങ്ങള്‍ക്കു സുഖപ്പെടണമെങ്കില്‍ ശരിയായ ശുശ്രൂഷ നിങ്ങള്‍ക്കാവശ്യമുണ്ട്. നിങ്ങള്‍ അനങ്ങാതെ ഒരിടത്തുകിടക്കണം. തണുപ്പുള്ളതെങ്കിലും മാറത്തുവെച്ചുകൊണ്ട്. ഇതാ ഇങ്ങനെ കുത്തിയിരിക്കുന്നതാണ് എല്ലാത്തിലും ചീത്ത. ഞാന്‍ കിടക്ക വിരിച്ചു തയ്യാറാക്കട്ടെയോ.ഭാര്യ:
തീര്‍ച്ചയായും നിങ്ങള്‍ക്കു കിറുക്കാണ്. എനിയ്ക്കിതിനേക്കാള് സുഖം ഒരിക്കലും തോന്നിയിട്ടില്ല. ബഹു നേരമ്പോക്കു തോന്നിക്കുന്ന ഒരു വിചിത്ര സൃഷ്ടിതന്നെ നിങ്ങള്‍.ഗ്രാനി:
പക്ഷേ നിങ്ങള്‍ക്കു നന്നായിട്ടുള്ള ഭ്രാന്താണെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. പനിയുമായി നിങ്ങള്‍ അത്ര പഴകിലയിച്ചുപോയി. അതുകൊണ്ടു നിങ്ങള്‍ക്കതു പ്രത്യേകമായി അനുഭവപ്പെടുന്നില്ലന്നേയുള്ളൂ. നിങ്ങളുടെ ദേഹത്തിലെ ചൂട് എത്രയുണ്ടെന്നറിയാമോ? നൂറ്റൊന്ന്.ഭാര്യ:
എത്ര തവണ ഞാന്‍ പേര്‍ത്തും പേര്‍ത്തും പറയണം. ഗ്രാനി, എനിക്കു യാതൊരു സുഖക്കേടുമില്ലെന്ന്........ ചുരുങ്ങിയത് അഞ്ചുകൊല്ലത്തേയ്ക്കെങ്കിലും ഒരു ദീനക്കാരിയാവാന് ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ക്കറിഞ്ഞുകൂടെ?ഗ്രാനി:
അങ്ങനേയോ? ഓഹോ, അതേ, നിങ്ങള്‍ പറഞ്ഞതു ശരിയാണ്. എനിക്കു പ്രായം കുറെ കടന്നുപോയി. എന്തിനെക്കുറിച്ചാണു ഞാന്‍ സംസാരിക്കുന്നതെന്നുതന്നെ എനിക്കറിഞ്ഞുകൂടാ.(വൃദ്ധ അമിതമായ ഒരു മട്ടില്‍ ചിരിക്കുന്നു; ഭാര്യയും അതില്‍ പങ്കെടുക്കുന്നു. അനന്തരം, പൊടുന്നനെ യാദൃശ്ചികമായ ഒരു സ്തോഭത്തില്നിന്നെന്നപോലെ അവര്‍ ചിരി നിര്‍ത്തുന്നു. ഒരു നിമിഷനേരത്തേയ്ക്ക് ഉല്ക്കണ്ഠാമയമായ മൗനം)
എന്തൊരുഷ്ണം! എന്താണിത്ര വലിയ ഉഷ്ണം?ഗ്രാനി:
നരകം അരികേ കൂടി കടന്നുപോവുകയാണ്.ഭര്‍ത്താവ്:(രണ്ടു സ്ത്രീകളും തുന്നല്‍പ്പണി തുടരുന്നു. ഭര്‍ത്താവു വായന നിര്‍ത്തി അകലേയുള്ള എന്തോ ഒന്നു ശ്രദ്ധിച്ചുകേള്ക്കുവാനെന്നപോലെ തല പൊക്കിപ്പിടിക്കുന്നു.)
എയ്ക്കോ, അതാ നിനക്കു വളരെ പത്ഥ്യമുള്ള ആ കുയില്‍ പാട്ടുപാടുന്നു. നീ അതു കേള്‍ക്കുന്നോ?ഭാര്യ:
അതേയോ? വാസ്തവം? (അവള് ചെവിയോര്‍ക്കുന്നു) ഉവ്വ്, ഞാനതു കേള്‍ക്കുന്നു. (ഒരു നിമിഷത്തിനുശേഷം) അതു മധുരമായിരിക്കുന്നു; ഇല്ലേ?ഭര്‍ത്താവ്:
(ഭര്‍ത്താവ് വീണ്ടും പുസ്തകവായനയില്‍ ഏര്‍പ്പെടുന്നു. ഇടയ്ക്കിടയ്ക്കു കുയിലിന്റെ പാട്ടിനു ചെവികൊടുക്കുവാനായി പണി നിര്‍ത്തിക്കൊണ്ടു ഭാര്യ തുന്നിക്കൊണ്ടിരിക്കുന്നു.) ഓമനേ!
(അപ്പോഴും വായിച്ചുകൊണ്ടുതന്നെ) ങേ ഏ?ഭാര്യ:
(താന്‍ തുന്നിക്കൊണ്ടിരിക്കുന്ന വസ്ത്രത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട്) നിങ്ങള്‍ ഈ നിറം ഇഷ്ടപ്പെടുന്നില്ല, ഉവ്വോ.ഭര്‍ത്താവ്:
ഊ- ഉംഭാര്യ:
നിങ്ങള്‍ ഇഷ്ടപ്പെടുന്നോ?ഭര്‍ത്താവ്:
ഉം-- ഉംഭാര്യ:
എന്താണെന്നൊന്നു തെളിച്ചുപറയൂ. ഇഷ്ടപ്പെടുന്നോ ഇല്ലയോ? (നേരംപോക്കായി) പൊല്ലാപ്പുകാരന്!ഭര്‍ത്താവ്:
ഞാന്‍ എന്തു പറയണമെന്നാണു നീ ആവശ്യപ്പെടുന്നത്?ഭാര്യ:
ഓ, സാരമില്ല. ഞാന്‍ പറയുന്നതില്‍ നിങ്ങള്‍ക്കൊരു താല്പര്യവുമില്ല.ഭര്‍ത്താവ്:
(പാഠപുസ്തകത്തില്‍ നിന്നു തലയുയര്‍ത്തി നോക്കിക്കൊണ്ട്)ഭാര്യ:
എനിക്കു താല്പര്യമുണ്ട്. പക്ഷേ ഞാന്‍ എപ്പോഴെങ്കിലും അല്പം താല്പര്യം കാണിച്ചാല്‍, നീ പിന്നെപ്പിന്നെ വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങും. (അവളെ കളിയാക്കിക്കൊണ്ട്) പൊല്ലാപ്പുകാരി നീയാണ്, ഓമനേ!
അല്ല; ഒരു ശകലമെങ്കിലും നിങ്ങൾ ഗൗനിക്കുന്നില്ല. ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നില്ല.
എന്നാലങ്ങനെയാകട്ടെ (പുസ്തകവായനയില്‍ വീണ്ടും ഏര്‍പ്പെടന്നു)ഭാര്യ:
നിങ്ങളൊന്നും ചെയ്യില്ല -- സദാ വായന തന്നെ വായന. ഞാന്‍ ഇതു നിര്‍മ്മിക്കുന്നതില്‍ നിങ്ങള്‍ക്ക് അശേഷം താല്പര്യമില്ല.ഭര്‍ത്താവ്:
ഹൊ, നീ വല്ലാത്ത ഒരു വായാടിക്കാരിതന്നെ. എന്താണത്? (അയാള്‍ എഴുന്നേറ്റു ഭാര്യയുടെ സമീപം ചെന്ന് അവള് കയ്യില്‍ വച്ചിട്ടുള്ള കുട്ടിക്കുപ്പായം വിചിത്രമായ രീതിയില്‍ നോക്കി) എന്താണത്?ഭാര്യ:
എന്തെങ്കിലുമായിക്കൊള്ളട്ടെ അങ്ങതുഗൗനിക്കേണ്ട.ഭര്‍ത്താവ്:
ഞാന്‍ തീര്‍ച്ചയായും ഗൗനിക്കുന്നു. എന്ത് ഒരു കുട്ടിയുടെ കുപ്പായം! അത് തയ്യാറാക്കേണ്ട ഘട്ടമായിക്കഴിഞ്ഞോ? ഞാനതൊന്നു കാണട്ടെ.ഭാര്യ:
വേണ്ട, നിങ്ങള്‍ ഓടിച്ചെന്നു നിങ്ങളുടെ പുസ്തകമെടുത്തു വായിക്കു.ഭര്‍ത്താവ്:
(ഭാര്യയുടെ സമീപം ഇരുന്നുകൊണ്ട്) നല്ല തെളുതെളുക്കമുണ്ടെങ്കിലും ഇതിന്റെ നിറം അത്ര മോശമല്ല; കുട്ടി ആണെങ്കില്‍ പിന്നെന്തു ചെയ്യും.ഭാര്യ:
(ലജ്ജാവിവര്ണ്ണതയോടെ) വിഡ്ഢിത്തം പറയാതിരിക്കു. എനിക്കൊരാണ്കുഞ്ഞുണ്ടാവുകയില്ലാ-- ആണ്കുഞ്ഞെനിക്കുവേണ്ട. ആണുങ്ങളെ എനിക്കിഷ്ടമില്ല-- അവരെല്ലാം തന്നെ അത്ര പമ്പര വിഡ്ഢികളാണ്.ഭര്‍ത്താവ്:
(വൃദ്ധയോട്) ഗ്രാനി, നിങ്ങള്‍ക്കു വല്ല കുട്ടികളുമുണ്ടോ?ഗ്രാനി:
ഉണ്ട്, എനിക്കു കുട്ടികളുണ്ട്. ഇപ്പോള്‍ അവരെ കുഞ്ഞുങ്ങളെന്നു വിളിക്കുന്നത് ബഹുനേരം പോക്കായിത്തോന്നുന്നു. അവരെല്ലാം മുതിര്‍ന്നുപോയി. എനിക്കു മൂന്നാണ്മക്കളും ഒരു മകളുമുണ്ട്. അവരില്‍ ഏറ്റവും ഇളയതിന്നു മുപ്പതു വയസ്സായ.ിഭര്ത്താവ്:
ഭേഷ്!ഗ്രാനി:
അത്ര ഭേഷൊന്നും ഇക്കാര്യത്തില്‍ പറയുവാനില്ല. അവരെല്ലാവരും മഹാകഷ്ടത്തിലായിരുന്നു. അവരെ നേരാംവണ്ണമൊന്നു വളര്‍ത്തിക്കൊണ്ടുവരാന്‍ ഞാന്‍ പെട്ടപാട് ചില്ലറയൊന്നുമല്ല. (ഭാര്യയോട്) എന്റെ ആണ്മക്കളില് ഒരുത്തന് ജയിലില്‍പോയി. മകളാണെങ്കില്‍ ഞാന്‍ പറയുന്നതൊന്നും ചിട്ടയ്ക്കു കേള്‍ക്കുകയുമില്ല. (സൂചി ഉയര്‍ത്തിപ്പിടിക്കുന്നു.) അതിനു പുറമേ എന്റെ ഭര്‍ത്താവാണെങ്കില്‍ ഒരു മുഴുക്കുടിയനാണ്. ദിവസവും രാവിലെ ഉണര്‍ന്നാല്‍ എന്റെ ആദ്യത്തെ പ്രാര്‍ത്ഥന എന്താണെന്നോ-- പുതിയ ആപത്തൊന്നും വരുത്തിവയ്ക്കല്ലേ എന്റെ ഈശ്വരാ എന്ന്. ആദ്യത്തെ പാപത്തിന്റെ ഫലമായി സകല സ്ത്രീകളും ഒന്നുപോലെ പ്രസവസമയത്തു പ്രാണവേദനയനുഭവിച്ചേ ഒക്കൂ എന്നാണു ചൊല്ല്. പക്ഷേ ഞാനൊന്നു പറയാം. പ്രസവവേദന സാരമില്ല. പ്രസവിച്ചുകഴിഞ്ഞ് അവരെ വളര്‍ത്തി നേരേയാക്കാനുള്ള പാടാണു പാട്. ആ വേദന വിവരിക്കാന്‍ വാക്കില്ല ഒരു ദുരിതം പിടിച്ച ലോകമാണീ ലോകം. ഞാന്‍ ഇതിനെ വെറുക്കുന്നു. ആരേയും വിശ്വസിക്കുവാന്‍ കൊള്ളില്ല. എല്ലാവരും നിങ്ങളുടെ ദൗര്‍ബ്ബല്യം എവിടെയാണന്നാണു നോട്ടം. അതു കണ്ടുപിടിച്ചു കഴിഞ്ഞാല്‍പ്പിന്നെ അതിനെ സൗകര്യമാക്കി നിങ്ങളുടെ മുതലെടുത്തു കളയും. ഈ നശിച്ചലോകം ഉപേക്ഷിച്ചു സ്വര്‍ഗ്ഗത്തേയ്ക്കു പോകുവാന്‍ ഞാന്‍ ഹൃദയപൂര്‍വ്വം ആശിക്കുന്നു.
എന്തിന്? ഗ്രാനീ നിങ്ങള്‍ അങ്ങനെയൊന്നും പറയാതിരിക്കൂ. ലോകത്തില്‍ ദുഷ്ടന്മാരുണ്ട് ശരിതന്നെ. പക്ഷെ നല്ലവരും ഉണ്ട്.ഗ്രാനി:
മാഡം............ഭാര്യ:
(തടഞ്ഞുകൊണ്ട്) നിങ്ങള്‍ ഈശ്വരനില്‍ വിശ്വസിക്കുന്നുണ്ട്, ഇല്ലേ?ഗ്രാനി:
ഉവ്വ്; അതുമാത്രമാണെന്റെ സമാധാനം.ഭാര്യ:
കൊള്ളാം. ദൈവം മനുഷ്യനെ സൃഷ്ടിച്ചു. ദൈവം നല്ല ആളാണ്. അതുകൊണ്ട് മനുഷ്യനിലും എന്തിലും നന്മ ഉണ്ടായിരിക്കണം.ഗ്രാനി:
അതേ. പക്ഷെ, മാഡം, നമ്മുടെ പിതാമഹന്മാര് ആദാമും ഹവ്വായും ഈശ്വരേച്ഛക്കെതിരായി പാപം ചെയ്തതുകൊണ്ട് മനുഷ്യനില്‍ നിന്നെന്തെങ്കിലും നന്മ പ്രതീക്ഷിക്കുന്നതു വെറുതെയാണ്. അവര്‍ എല്ലാം വഞ്ചകന്മാരാണ്-- അതെ, മാഡം, തീര്‍ച്ചയായും നിങ്ങളുടെ ഭര്‍ത്താവൊഴികെ എല്ലാവരും.ഭാര്യ:
നിങ്ങള്‍ അന്യന്മാരേക്കുറിച്ച് ചീത്ത വിചാരിച്ചാല്‍ നിങ്ങള്‍ക്കുതന്നെ ചീത്തത്തം വന്നുചേരും.ഗ്രാനി:
വേദഗ്രന്ഥം പറയുന്നു, ``സര്‍പ്പത്തേപ്പോലെ നീ ബുദ്ധിമാനായിരിക്കും'' എന്ന്. രൂക്ഷമായ ഒരു ദൃഷ്ടി മനുഷ്യരുടെ മീതെ പതിപ്പിച്ചുകൊണ്ടിരുന്നില്ലെങ്കില് അവര്‍ സ്വയം പാപം ചെയ്യുമെന്നുമാത്രമല്ല നിങ്ങളെ പാപം ചെയ്യിക്കുകയും ചെയ്തേക്കും. തീര്‍ച്ചയായും നിങ്ങളുടെ ഭര്ത്താവിനേപ്പോലുള്ള ഒരു മനുഷ്യന്, മതസംഘത്തിലെ ദൈവഭക്തനായ ഒരു അംഗം അതിനൊരു ഒഴിവാണ്.ഭര്‍ത്താവ്:
(ചിന്താമഗ്നനായി അങ്ങോട്ടുമിങ്ങോട്ടും പതുക്കെപ്പതുക്കെ അടിവെച്ചുലാത്തിക്കൊണ്ട്) പിന്നേയ്........ ഏതാണ്ടൊരാഴ്ചയ്ക്കു മുമ്പ് പള്ളിയിലെ എന്റെ സാമാജിക സ്ഥാനം ഞാന്‍ പിന്‍വലിച്ചിരിക്കുന്നു.ഗ്രാനി:
എന്ത്? നേരോ അങ്ങീ പറയുന്നത്?ഭാര്യ:
അതെ; അതു പരമാര്‍ത്ഥമാണ്.ഗ്രാനി:
എന്റെ യജമാന്നേ! ഹൊ എന്തു കടുപ്പമായിപ്പോയി! (ഭാര്യയോട്) ലൗകികമായ ദുരഭിമാനത്തിന് അദ്ദേഹം കീഴടങ്ങിയിരിക്കുന്നു. അതെ, പക്ഷെ കുറച്ചുകാലത്തേയ്ക്കു മാത്രമേ ഈ നില അദ്ദേഹം തുടരൂ..... അത്ര നല്ല സ്വഭാവക്കാരനാണദ്ദേഹം. അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയേ സംബന്ധിച്ച് അദ്ദേഹം കൊണ്ടുവരുന്ന യുക്തിവാദങ്ങള്‍ മനസ്സിലാക്കാന്‍ എന്നെപ്പോലുള്ള ഒരു കിഴവിക്കു കഴിവുണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതല്ല. എങ്ങനെയായാലും വളരെ വിഷമം പിടിച്ചതുതന്നെയപ്പാ, ഈ ജീവിതം.ഭര്‍ത്താവ്:
ഗ്രാനി, ജീവിതം വിഷമം പിടിച്ചതാണെന്നു നിങ്ങള്‍ പറയുന്ന അവസരങ്ങളിലെല്ലാം നിങ്ങള്‍ വളരെ സന്തുഷ്ടയായിട്ടാണു കാണപ്പെടുന്നത്. എനിക്കു തോന്നുന്നു നിങ്ങളുടെ ജീവിത ക്ലേശങ്ങളില്‍ നിന്നുപോലും നിങ്ങള്‍ക്ക് ആനന്ദം ലഭിക്കുന്നുണ്ടെന്ന്. ആങ്, ഇപ്പോഴാണോര്മ്മ വരുന്നത്......നിങ്ങളുടെ ഈ വര്ത്തമാനപ്പെരുപ്പത്തിനിടയില് ഐസ് പൊതികളുടെ കാര്യം നിങ്ങള്‍ മറന്നുപോയി. ഇതിനിടയില്‍ അതു മുഴുവന്‍ ഉരുകിക്കഴിഞ്ഞിരിക്കും.ഗ്രാനി:
അതെ, അതെ. തീര്‍ച്ചയായും (വെമ്പലോടെ എഴുന്നേല്ക്കുന്നു.)
നിങ്ങള്‍ക്കെന്തുവേണം ഐസ് പൊതികള്‍ കൊണ്ട്?ഭര്‍ത്താവ്:
തീര്‍ച്ചയായും അതുകൊണ്ട് എന്താണാവശ്യമെന്ന് നിനക്കറിയാം. നല്ലപോലെ സൂക്ഷിച്ചില്ലെങ്കില്‍ പനി നിനക്കു വീണ്ടും വര്‍ദ്ധിക്കും. ഇതു പറഞ്ഞപ്പോഴാണ് എനിക്കോര്‍മ്മ വന്നത് നിന്റെ ശരീരത്തിലെ ചൂട് അളന്നു നോക്കേണ്ട സമയമായിരിക്കുന്നു.ഭാര്യ:
നിങ്ങള്‍ക്കും ഗ്രാനിക്കും ഇന്നു മുഴുക്കിറുക്കാണ്. ഞാന്‍ ഇതാ ഇപ്പോഴല്ലേ പറഞ്ഞത്. നിങ്ങള്‍ കേട്ടില്ലേ?-- ചുരുങ്ങിയത് അഞ്ചുകൊല്ലക്കാലത്തേങ്കിലും എനിക്ക് സുഖക്കേട് പിടിപെടുകയില്ലെന്ന്.ഭര്‍ത്താവ്:
യഥാര്‍ത്ഥത്തില്‍ നീയിപ്പോള്‍ രോഗിണിയല്ലേ?ഭാര്യ:
അങ്ങേയ്ക്കു കണ്ടുകൂടെ? എനിക്കെന്താണു രോഗം? ഞാന്‍ എത്ര സുഖമായിരിക്കുന്നു. എന്താ അങ്ങനെയല്ലേ തോന്നുന്നെ?ഭര്‍ത്താവ്:
അതെ, അങ്ങിനെതന്നെ. (സന്തോഷഭാവത്തില്‍ അവളുടെ നേര്‍ക്കു നോക്കുന്നു) നീ പറഞ്ഞതു ശരിയാണ്.ഗ്രാനി:(മൂന്നുപേരും ഹൃദയംഗമമായി ഒന്നു പൊട്ടിച്ചിരിക്കുന്നു. അനന്തരം പൊതുവായ ഒരു പ്രചോദനത്താലെന്നപോലെ പൊടുന്നനെ ചിരി നിര്‍ത്തുന്നു.)
നരകം അരികേക്കൂടി കടന്നുപോവുകയാണ്.ഭാര്യ:
ഗ്രാനി, അടുക്കളയില്ച്ചെന് കുറെ വെള്ളം ചൂടാക്കൂ. അത്താഴത്തിനു സമയമായിത്തുടങ്ങുന്നു.ഭര്‍ത്താവ്:(ഗ്രാനി വെളിയിലേയ്ക്കു പോകുന്നു. ഭര്‍ത്താവു പുസ്തകവായ വീണ്ടും തുടരുന്നു. ഭാര്യ അവളുടെ തുന്നല്‍പ്പണി ഒരിടത്തിടുന്നു. `സുഹൃത്ത്' എന്നറിയപ്പെടുന്ന ഒരു പാത്രത്തേയും ആനയിച്ചുകൊണ്ട് അസിതവസ്ത്രധാരികളായ മനുഷ്യരില്‍ ഒരാള്‍ പ്രവേശിക്കുന്നു. ഒരു സംഗതി പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഈ രംഗത്തില്‍ ആരെങ്കിലും പ്രവേശിക്കുമ്പോള്‍, ആ അവസരങ്ങളിലെല്ലാം അയാള്‍ നമ്രശിരസ്കനായി കണ്ണുമടച്ചുപിടിച്ചുകൊണ്ടാണ് അകത്തേയ്ക്കു വരുന്നത്. രംഗത്തിന്റെ മദ്ധ്യത്തിലെത്തുമ്പോള്‍ അയാള്‍ തല ഉയര്‍ത്തിപ്പിടിക്കുകയും കണ്ണു തുറക്കുകയും ചെയ്യുന്നു)
അതാ! കുയില്‍ വീണ്ടും പാടുകയാണ്.സുഹൃത്ത് :
(അയാള്‍ സുഹൃത്തിനെ കാണുന്നു.)
ഓ, നിങ്ങളോ? എപ്പോഴാണു നിങ്ങള്‍ അകത്തുവന്നത്? ഞാന്‍ നിങ്ങളെ കണ്ടില്ല.
ഞാന്‍ നിങ്ങളെ വിളിച്ചു. പക്ഷെ നിങ്ങള്‍ ഒന്നും മിണ്ടിയില്ല. അതുകൊണ്ടു ഞാന്‍ നേരേ ഇങ്ങോട്ടുകടന്നുപോന്നു. നിങ്ങള്‍ക്കെങ്ങിനെ, മാഡം?ഭാര്യ:
നിങ്ങള്‍ക്കു സുഖം തന്നെയോ? ഇന്നുവല്ലാത്ത ഉഷ്ണമുണ്ട്. അല്ലേ?സുഹൃത്ത് :
(ഭര്‍ത്താവിനോട്) ആ പുള്ളിക്കാരന് വീണ്ടും വന്നു -- ഇല്ലേ?ഭര്‍ത്താവ്:
ഉവ്വ്.ഭാര്യ:
അയാള്‍ എന്നെ മുഷിപ്പിക്കുന്നു. ആദ്യത്തെ പ്രാവശ്യം, പക്ഷെ, അയാളിവിടെ വന്നപ്പോള്‍ വാസ്തവത്തില്‍ ബഹുനേരംപോക്കായിരുന്നു.
പിന്നേയ്......അയാള്‍ ഇവിടെ വന്നപ്പോള്‍ ഞാനിവിടെ ഉണ്ടായിരുന്നില്ല. അയാളെക്കണ്ടപ്പോള്‍ എന്റെ ഭാര്യയും, ഗ്രാനിയും വല്ലാതെ ഭയപ്പെട്ടുപോയി. അയാളുടെ ആ വര്ണ്ണച്ചില്ലോടുകൂടിയകണ്ണടയില്ക്കൂടി ഭയങ്കരമായി ഗ്രാനിയുടെ നേര്‍ക്കു തുറിച്ചുനോക്കിക്കൊണ്ടു പറഞ്ഞു:-- `ഞാന്‍ ഉയര്‍ന്ന നിലയിലുള്ളവര്ക്കുവേണ്ടി പണിയെടുക്കുന്നു,' അയാള്‍ എന്താണര്‍ത്ഥമാക്കിയതെന്നു സങ്കല്പിക്കുവാന് അവര്‍ക്കു സാധിച്ചില്ല. പക്ഷെ ഞാന്‍ വീട്ടില്‍ മടങ്ങിയെത്തുന്നതിനിടയില്‍ അവര്‍ ഒരു തീരുമാനത്തിലെത്തിച്ചേര്ന്നിരുന്നു. -- താന്‍ ഹൈസ്കൂളില്‍ ഒരു അദ്ധ്യാപകനായിരുന്നു എന്നാണയാള്‍ അതുകൊണ്ടര്ത്ഥമാക്കിയതെന്ന്.സുഹൃത്ത് :
കൊള്ളാം അയാള്‍ ഉയര്‍ന്ന നിലയിലുള്ള ഒരപസര്പ്പകനായിരുന്നെന്ന്. (ഡിറ്റക്ടീവ്) അവര്‍ എങ്ങനെ അറിയാനാണ്? അവരില്‍നിന്ന് അതു പ്രതീക്ഷിക്കാവുന്നതല്ല. എങ്ങനെയായാലും ഈയിടെ എന്തും ഉയര്‍ന്ന നിലയിലാണു പരിഗണിക്കപ്പെടുന്നത്. ആട്ടെ, അയാള്‍ ഒടുവില്‍ ഇവിടെ വന്നിരുന്നപ്പോള്‍ എന്തു പറഞ്ഞു?ഭര്‍ത്താവ്:
എന്റെ ധാര്മ്മികാവശ്യങ്ങളേക്കുറിച്ചു ചോദ്യം ചെയ്യാന്‍ അയാള്ക്കധികാരമുണ്ടെന്ന്. വളരെ വിനയത്തോടുകൂടിയതായിരുന്നു അയാളുടെ പെരുമാറ്റം. പക്ഷെ അയാള്‍ എന്നെ ഇടവിടാതെ അങ്ങനെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു.സുഹൃത്ത് :
ഉം........... എന്നിട്ട്?ഭാര്യ:
എന്റെ ഭര്‍ത്താവ് അയാളോട് ഏറ്റവും ഭയങ്കരമായ ഓരോ കാര്യങ്ങള്‍ പറഞ്ഞു. ഞാന്‍ ശ്രദ്ധിച്ചുകേള്‍ക്കുകയായിരുന്നു. ഞാന്‍ എങ്ങനെ കിടുകിടുത്തുപോയെന്നോ!ഭര്‍ത്താവ്:
(ഭാര്യയോട്) ആട്ടെ....ചായയുടെ കാര്യം എന്തു പറയുന്നു?ഭാര്യ:(ചായയ്ക്കുവേണ്ട സാധനസാമഗ്രികള്‍ വഹിച്ചുകൊണ്ട് അസിതവസ്ത്രധാരികളില് ഒരാള്‍ പ്രവേശിക്കുന്നു. ഭാര്യ സംശയദൃഷ്ടിയോടെ അയാളുടെ നേര്‍ക്കു നോക്കുന്നു. അയാള്‍ വിനയത്തോടെ നമിച്ചുകൊണ്ട് പിന്‍വാങ്ങുന്നു.)
(അയാളുടെ പുറകേ കണ്ണയച്ചിട്ടു ഭര്‍ത്താവിന്റെ കൈത്തണ്ടില്‍ സ്പര്‍ശിച്ചുകൊണ്ട്) എന്തൊരു വിചിത്രമനുഷ്യനായിരുന്നു അത്?ഭര്‍ത്താവ്:
ഉം? എന്താണ്? അയാള്‍ക്കൊരു വിചിത്രതയുമില്ലല്ലോ! എന്താ നീ അര്‍ത്ഥമാക്കുന്നത്?ഭാര്യ:
നിങ്ങള്‍ കൂലിക്കെടുത്ത പുതിയ വേലക്കാരനാണോ അയാള്‍?ഭര്‍ത്താവ്:
എന്തു വിഡ്ഢിത്തം! എത്ര കാലമായി അയാള്‍ നമ്മോടൊരുമിച്ചു താമസിച്ചു വേലചെയ്തുതുടങ്ങിയിട്ട്?ഭാര്യ:
(ഒരു തെറ്റുപറ്റിയ ജാള്യതയോടുകൂടിയെന്നപോലെ) ഓ അതെ, തീര്‍ച്ചയായും! പക്ഷെ അയാള്‍ ഒരു വല്ലാത്ത മട്ടുകാരനാണ്. ഞാന്‍ അയാളെ ഇഷ്ടപ്പെടുന്നില്ല. ഗ്രാനി എവിടെപ്പോയി.ഭര്‍ത്താവ്:
അവള് അത്താഴം കാലമാക്കുകയാണ്. (സുഹൃത്തിനോട്) ഏതായാലും ഉയര്‍ന്ന നിലയിലുള്ള ഒരപസര്പ്പകന് എന്നെ ഇങ്ങിനെ പിന്തുടരുന്നുണ്ടെന്നുള്ള സ്ഥിതിക്ക് ഈ അദ്ധ്യാപകസ്ഥാനത്തോടു യാത്രപറയാറായിരിക്കുന്നു.
ഓ! ഞാന്‍ അങ്ങിനെ കരുതുന്നില്ല. വിദ്യാലയത്തിനു അതൊരു മഹാനഷ്ടമായിരിക്കും. അക്കാരണത്താല്‍ അനേകം വിദ്യാര്‍ത്ഥികള്‍ നിരാശരായിത്തീരുകയും ചെയ്യും. നിങ്ങള്‍ക്കറിയാവുന്നതാണല്ലോ ഒരു നല്ല പേരു നിങ്ങള്‍ സമ്പാദിച്ചിട്ടുണ്ട്.ഭര്‍ത്താവ്:
പേര്! അല്ല; അദ്ധ്യാപകവൃത്തിയില്‍ അങ്ങനെകഴിഞ്ഞുകൂടേണ്ടവര്ഗ്ഗത്തില്പ്പെട്ട ഒരാളല്ല ഞാന്‍. എനിക്ക് എന്നെക്കുറിച്ചുതന്നെ സുനിശ്ചിതമായ ഒരറിവില്ല. അങ്ങനെയിരിക്കേ മറ്റുള്ളവരെ നയിക്കാന്‍ എന്നെക്കൊണ്ടു കഴിയുമെന്ന് ഞാന്‍ എങ്ങനെ ആശിക്കാം? പക്ഷെ എന്റെ വിദ്യാര്‍ത്ഥികളില്‍ നല്ല ഭാവിയുള്ള മിടു മിടുക്കന്മാരായ ചെറുപ്പക്കാര്‍ ഒട്ടുവളരെ ഉണ്ട്,-- അവരില്‍ ചിലര്‍ വലിയ പ്രതിഭാശാലികളുമാണ്. അവരെ ഉപേക്ഷിച്ചുപോവുക എന്ന ചിന്ത തന്നെ ഞാന്‍ വെറുക്കുന്നു.സുഹൃത്ത് :
നിങ്ങള്‍ പള്ളിയില്‍നിന്നു സാമാജികസ്ഥാനം പിന്‍വലിച്ചുകഴിഞ്ഞു. ഇല്ലേ?ഭര്‍ത്താവ്:
ഉവ്വ് (അല്പനേരത്തെ മൗനത്തിനുശേഷം) കുറച്ചു ചൂടുവെള്ളമിങ്ങുകൊണ്ടുവരൂ!ഭാര്യ:
(അസിത വസ്ത്രധാരിയായ ഒരു മനുഷ്യന് ഒരു കിണ്ടി ചൂടുവെള്ളവുമായി പ്രവേശിക്കുന്നു. അനന്തരം അയാള്‍ ചായ പാകപ്പെടുത്തി പാത്രങ്ങളില്‍ പകര്‍ന്നുകൊടുക്കുന്നു. ഭാര്യ ഭയചകിതയായി അയാളെ കണ്ണിമയയ്ക്കാതെ നോക്കിക്കൊണ്ടിരിക്കുന്നു.)
അതെ, തീര്‍ച്ചയായും ഞാന്‍ എന്തുകൊണ്ടാണ് സ്ഥാനം പിന്‍വലിച്ചതെന്നു നിങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയും. പക്ഷേ എന്റെ ഭാര്യ അതു കേട്ടു നടുങ്ങിപ്പോയി. ഇന്നലെ എന്റെ അച്ഛന്റെ ഒരു കത്ത് എനിക്കു കിട്ടുകയുണ്ടായി. അവള് എന്നെ സംബന്ധിച്ച കാര്യങ്ങള്‍ ഒന്നുംതന്നെ അദ്ദേഹവുമായി ആലോചിക്കുക പതിവില്ലെന്നും പക്ഷെ ഇക്കുറി അവള്‍ക്കു വല്ലാത്ത മനഃശല്യം നേരിട്ടിരിക്കുന്നുവെന്നും ആ കത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. വിഷമാവസ്ഥ എന്തെന്നറിയാന്‍ സ്വാഭാവികമായി അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. (ഭാര്യയോട്) നീ എഴുത്തുകണ്ടില്ലേ, ഉവ്വോ? ഇതാ (അത് അവളുടെ കയ്യില്‍ കൊടുത്തിട്ടു സുഹൃത്തിനോട് സംസാരിക്കന്നു.) ഒന്നാമതായി ഞാന്‍ പള്ളിയില്‍ അംഗമായി ചേര്‍ന്നപ്പോള്‍, എന്റെ സ്വന്തം അച്ഛന് എന്നെ മിക്കവാറും വീട്ടില്‍ നിന്നടിച്ചു പുറത്താക്കുകതന്നെ ചെയ്യുകയുണ്ടായി. അതില്‍നിന്ന് ഏറെക്കുറെ നിങ്ങള്‍ക്കൊന്നു സങ്കല്പിക്കാം. അതില്‍നിന്ന് പിന്മാറുന്ന കാര്യം തീരുമാനിക്കുവാന്‍ എനിക്കെന്തു പ്രയാസം നേരിട്ടിട്ടുണ്ടെന്ന്. പക്ഷെ അവസാനം ഞാന്‍ നിശ്ചയിച്ചുറയ്ക്കുക തന്നെ ചെയ്തു. പിന്നെ എങ്ങനെയായാലും ഏറ്റവും നല്ല ഒരു കാര്യംതന്നെ ചെയ്തത്.
പക്ഷെ നിങ്ങള്‍ ഇപ്പോഴും ദൈവത്തില്‍ വിശ്വസിക്കുന്നു; എന്താ ഇല്ലേ?ഭര്‍ത്താവ്:
കൊള്ളാം -- ആട്ടെ നിന്നോട് ആരെങ്കിലുമിപ്പോള്‍, ചോറിന് എന്തിന്റെ സ്വാദാണെന്ന് ചോദിക്കുന്നുവെന്നു വിചാരിക്കുക-- അവര്‍ക്കു ഖണ്ഡിതമായ ഒരുത്തരം കൊടുക്കുവാന്‍ നിനക്കു സാധിക്കുമോ? നീ ഈശ്വരനില്‍ വിശ്വസിക്കുന്നില്ലെന്നു പറയുന്നത് ഭയങ്കരമായ ഒരു കാര്യമാണ്; എന്നാല്‍ വിശ്വസിക്കുന്നുണ്ടെന്നു പറയുന്നതും അതേ നിലയില്‍ ഭയങ്കരം തന്നെയാണ്.
നിങ്ങളെ ഉത്തരം മുട്ടിക്കാന്‍ ആര്‍ക്കും ഒരിക്കലും സാദ്ധ്യമല്ല. നിങ്ങള്‍ എപ്പോഴും സ്പഷ്ടമല്ലാത്ത പ്രസ്താവനകളെ അഭയം പ്രാപിക്കുന്നു.ഭര്‍ത്താവ്:
നീ അങ്ങനെ കരുതുന്നോ?ഭാര്യ:
നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നതെന്താണെന്നു മനസ്സിലാക്കാന്‍ എനിക്കു സാദ്ധ്യമല്ല.ഭര്‍ത്താവ്:
നീ മനസ്സിലാക്കും. അതിനുള്ള സമയം വരും. പക്ഷെ നീയതിഷ്ടപ്പെടില്ല.സുഹൃത്ത് :
ജനങ്ങളുടെ ഇടയില്‍ ഒരു സംസാരമുണ്ട്. നിങ്ങള്‍ പള്ളിയല്നിന്നു പിന്മാറിയത് ഒരു സ്ത്രീയുമായി ആശാസ്യമല്ലാത്ത രീതിയില്‍ ഇടപെട്ടിട്ടാണെന്ന്.ഭര്‍ത്താവ്:
അങ്ങനെയോ? അതു നന്ന്. ഏതായാലും അനര്‍ഹമായ അഭിനന്ദനത്തേക്കാള്‍ അഭികാമ്യമായിട്ടുള്ളതാണ് അപവാദം.സുഹൃത്ത് :
വാസ്തവം (വിഷയം മാറ്റിക്കൊണ്ട്) നിങ്ങള്‍ വിവാഹം കഴിച്ചിട്ട് ഇപ്പോള്‍ ഏതാണ്ടൊരുകൊല്ലമായിക്കാണും. ദാമ്പത്യം എത്രത്തോളം ആനന്ദപ്രദമാണെന്നുള്ളതിനേ സംബന്ധിച്ച് മറ്റുള്ളവര്‍ക്ക് ഉപദേശങ്ങള്‍ കൊടുക്കുവാന്‍ നിങ്ങള്‍ക്കിപ്പോള്‍ സാധിക്കുമായിരിക്കണം.ഭര്‍ത്താവ്:
എടാ പോക്കിരി! എപ്പോഴും ഇങ്ങിനെയൊരു തൊരടിപിടിച്ചവനാണു താന്‍. എന്റെ ഭാര്യയുടെ മുമ്പില്‍വെച്ച് ഇത്തരം പ്രശ്നങ്ങള്‍ കൊണ്ടുവരുന്നതു ശരിയല്ലെന്നു തനിക്കറിഞ്ഞുകൂടെ? ചിലപ്പോള്‍ ഞാന്‍ സന്തുഷ്ടനാണ്; മറ്റു ചിലപ്പോള്‍ അല്ല. എന്റെ പത്നിക്കും ഇരുണ്ട ദിവസങ്ങളില്‍ അവള്‍ക്കുള്ള പങ്കു കിട്ടിയിട്ടുണ്ട്. പക്ഷെ ഞങ്ങളുടെ വിവാഹത്തിനുശേഷം ഞാന്‍ അവള്‍ക്കാദ്യമായി കൊടുത്തത് അവളുടെ സ്വാതന്ത്ര്യമാണ്. അതുപോലെ അവളില്‍ നിന്നാദ്യമായി ഞാന്‍ അവകാശപ്പെട്ടതും എന്റെ സ്വാതന്ത്ര്യമായിരുന്നു. പിരിഞ്ഞു പോകണമെന്ന് ഇരുകൂട്ടര്‍ക്കും തോന്നുമ്പോള്‍ അങ്ങനെ ചെയ്യാന്‍ കഴിയണം-- ഇതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള നിശ്ചയം.സുഹൃത്ത് :
(ചിരിച്ചുകൊണ്ട്) അതിനാണ് അഭിനവ റൊമാന്ഡിസം എന്നു പറയുന്നത്.ഭര്‍ത്താവ്:
ഏറ്റവും സ്വാഭാവികമായ ഒരു സംവിധാന സമ്പ്രദായമാണത്. ഞാന്‍ ഒട്ടധികം ശ്രദ്ധവെച്ചു ചിന്തിച്ചെടുത്ത ഒരു കാര്യമാണത്. അത് അക്ഷരംപ്രതി അനുഷ്ടിച്ചു ജീവിക്കുവാനും ഞാന്‍ ഉറച്ചിരിക്കുന്നു.സുഹൃത്ത് :
നന്ന്. എങ്ങിനെയെങ്കിലുമാകട്ടെ. ഒന്നുമില്ലെങ്കിലും നിങ്ങളുടെ ഭാവി സൂക്ഷ്മമായി പരിശോധിക്കുന്നതു രസകരമായിരിക്കും. ആ പിന്നെ ഒരു സംഗതി. ഇന്നു രാത്രി നിങ്ങള്‍ സമ്മേളനത്തിനു പോകുന്നുണ്ടല്ലോ. ഇല്ലേ? ഞാന്‍ അത്താഴം കഴിഞ്ഞ് നിങ്ങള്‍ക്കുവേണ്ടി വീട്ടില്‍ കാത്തിരിക്കാം. നമുക്കൊരുമിച്ചു പൊയ്ക്കളയാം. എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ.ഭാര്യ:
(അയാള്‍ പോകുന്നു)
(അയാളുടെ പിന്നാലെ നോക്കിക്കൊണ്ട്) എന്തൊരു വിചിത്ര മനുഷ്യനാണയാള്‍! ഒന്നും മിണ്ടാതെ അയാള്‍ അകത്തേയ്ക്കു വരുന്നു. അതുപോലെതന്നെ മടങ്ങുകയും ചെയ്യുന്നു. (അവള്, ചായ കുടിച്ച കപ്പുകള്‍ മാറ്റിവെയ്ക്കുന്നു) ഇനി എനിക്ക് എന്റെ വീട്ടിലേയ്ക്ക് അച്ഛനമ്മമാരുടെ അടുക്കലേയ്ക്കു പോകണമെന്നുണ്ട്.ഭര്‍ത്താവ്:
നിങ്ങളെന്താണിപ്പറയുന്നത്?
നിങ്ങള്‍ക്കു ഞാന്‍ പോകണമെന്നുണ്ട്, അല്ലേ? നമ്മുടെ വിവാഹത്തില്‍ നിങ്ങള്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നുണ്ട്, ഇല്ലേ?ഭര്‍ത്താവ്:
ചിലപ്പോള്‍ ഞാന്‍ പശ്ചാത്തപിക്കാറുണ്ട്, ശരിയാണ്. പക്ഷെ, എന്നാലും, എനിക്കുതോന്നുന്നു നാം തമ്മില്‍ വിവാഹം ചെയ്തിരുന്നില്ലെങ്കില്പോലും എന്റെ ജീവിതം കൂടുതല്‍ അസുഖകരമായിത്തീരുകയില്ലായിരുന്നോ എന്ന് -- നോക്കൂ! എന്റെ സ്നേഹിതന്മാരെ ഓരോരുത്തരേയായി ഞാന്‍ നഷ്ടപ്പെടുകയാണ്. ഇനി അവരില്‍ ചുരുക്കം ചിലരെ ബാക്കിയുള്ളൂ. എനിക്കു മേലില്‍ ദൈവമോ, ദേവാലമോ ഇല്ല. സ്കൂളുകളില്‍നിന്ന് എന്നെ പുറം തള്ളുകയാണെങ്കില്ത്തന്നെ എന്റെ ഹൃദയം ശരല്‍ക്കാല ശുദ്ധീകരണത്തിനു സജ്ജമാക്കിയ ഒരു ഗൃഹം പോലെയിരിക്കും. നിങ്ങളെല്ലാമാണു അതില്‍ പാര്ക്കാനുള്ളവര്.ഭാര്യ:
ആ ഗൃഹത്തില്‍ അവശേഷിച്ച പൊടി തട്ടിക്കളയാത്ത ഒരു മരസ്സാമാനമായിരിക്കും ഞാന്‍. എനിക്കുപകരം മറ്റവളേയാണു നിങ്ങള്‍ വിവാഹം ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ക്കുള്ളതുപോലെ ഏകാന്തത ഉണ്ടാകുമായിരുന്നില്ല. അവള്‍ക്കും ജീവിതം ദുഃഖമയമാണ്. എന്നും അവര്‍ രോഗിണിയായി കിടപ്പിലാണു താനും. നിങ്ങള്‍ക്കറിയാമല്ലോ, കുട്ടിയായിരുന്ന കാലത്ത് ഞാന്‍ മഹാ ദുര്വാശിക്കാരിയായിരുന്നു. ഞാന്‍ കരഞ്ഞിരുന്നേയില്ല. ഞാന്‍ സ്നേഹിക്കാന്‍ കൊള്ളാത്തവളാണെന്ന് അമ്മ പറഞ്ഞിരുന്നു. ലോകം ത്യക്തവും, മരവിച്ചതും, നിഷ്ഠൂരവുമാണെന്നും, അതിലെ ഓരോരുത്തരും അവര്‍ക്കുവേണ്ടി ഉത്തരവാദപ്പെട്ടവരുമാണെന്നും ചിന്തിച്ചു ഞാന്‍ വളര്‍ന്നു വന്നു. അപ്പോഴാണു ഞാന്‍ നിങ്ങളെ കണ്ടു മുട്ടിയത്. എന്റെ ഹൃദയം ആര്‍ദ്രമായി. അതായിരുന്നു എന്റെ തെറ്റ്. പക്ഷെ, പറയൂ, നിങ്ങള്‍ എന്തുകൊണ്ട് അവളെ വിവാഹം ചെയ്തില്ല?ഭര്‍ത്താവ്:
ഞാന്‍ അവളെ വിവാഹം ചെയ്യാന്‍ ഒരിക്കലും കരുതിയിട്ടില്ല.ഭാര്യ:
പക്ഷെ, നിങ്ങള്‍ നിങ്ങളുടെ അച്ഛനോടു പറഞ്ഞില്ലേ, നിങ്ങള്‍ എന്നെങ്കിലും വിവാഹം ചെയ്യുകയാണെങ്കില്‍ അതവളെ ആയിരിക്കുമെന്ന്?ഭര്‍ത്താവ്:
ഓ, അതു ഞാന്‍ അറിഞ്ഞിട്ടും കൂടിയില്ലാത്ത ഒരുവളെ അച്ഛന് എന്നെക്കൊണ്ടു വിവാഹം ചെയ്യിക്കാന്‍ ഉദ്യമിച്ചപ്പോഴായിരുന്നു. വിവാഹം ചെയ്യാന്‍ എന്നെ നിര്‍ബന്ധിക്കാന്‍ തുടങ്ങുകയായിരുന്നെങ്കില്തന്നെ ഞാന്‍ അറിഞ്ഞിരുന്ന ഒരുവളേയെങ്കിലുമായിരിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. പാവം പെണ്ണ്! ഞാന്‍ അവളെയോര്‍ത്ത് വ്യസനിക്കുന്നു. പക്ഷെ അവളില്‍ ഞാന്‍ തെല്ലും അനുരക്തനല്ലായിരുന്നു.ഭാര്യ:
എന്നിരുന്നാലും അവള് വിവാഹിതയായപ്പോള്‍ നിങ്ങള്‍ ആകെ തകര്‍ന്നുപോയി.
നിങ്ങള്‍ എപ്പോഴും അതില്‍ എന്നെ കുറ്റപ്പെടുത്തുന്നു. അതെന്നെ വിഷമിപ്പിക്കുകയും ചെയ്യുന്നു. എങ്ങിനേയായാലും, നിങ്ങള്‍ ഇഷ്ടപ്പെടാത്തതായി എന്നില്‍ എന്താണുള്ളത്? ശരിയായ പരമാര്‍ത്ഥം എന്നോടു പറയുക. കഴിയുമെങ്കില്‍ ഞാനതു മാറ്റാം, എന്നെ ദണ്ഡിപ്പിക്കാതിരിക്കൂ. അത് എന്നില്‍ സൂചി കുത്തുന്നതുപോലെയാണ്.ഭാര്യ:
ഞാന്‍ അവളേക്കുറിച്ചു പറയുന്ന ഓരോ പ്രവാശ്യവും നിങ്ങള്‍ കോപിക്കുന്നു.ഭര്‍ത്താവ്:
ഞാന്‍ കോപിക്കുന്നില്ല. അതിനു ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. പക്ഷെ അതെന്നെ വിഷമിപ്പിക്കുന്നുവെന്നു മാത്രം.ഭാര്യ:
നിങ്ങളൊരു വഴുവഴുപ്പനാണ്. എന്തിനാണു നിങ്ങള്‍ മതാധികാരത്തില്നിന്നു പിന്മാറിയത്? നിങ്ങള്‍ അതെന്നോട് ആലോചിച്ചതേയില്ല. ഞാന്‍ നിങ്ങള്‍ക്കു തെല്ലും സഹായമാവുകയില്ലെന്നു തോന്നി, ശരിയാണ്. പക്ഷെ നിങ്ങളുടെ പിന്മാറ്റത്തിന് എന്തോ നല്ല കാരണമുണ്ട്. ജനാപവാദവും അതുമായി യാതൊരു ബന്ധവുമില്ല താനും.ഭര്‍ത്താവ്:
അതു വാസ്തവമാണ്. ഇതു മാത്രം പ്രത്യേകമായി ഒരു സമയത്ത് ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടില്ല. പക്ഷെ പലപ്പോഴും നിങ്ങളോടു പറയാറുണ്ടായിരുന്നു. സാത്വികമായ യേശുക്രിസ്തുവിന്റെ ജീവിതത്തെപ്പോലെയുള്ള ഒരു ജീവിതം നയിക്കുവാന്‍ എനിക്കു സാദ്ധ്യമല്ലെന്ന്, സാദ്ധ്യമാകുമെന്ന് സ്വപ്നേപി ഞാന്‍ വിചാരിച്ചിരുന്നുമില്ല. പിന്നെ, എന്നെപ്പോലെയുള്ളവര്‍ അതിലുള്ളത് ക്രിസ്തീയസഭയ്ക്കു നന്നുമല്ല.ഭാര്യ:
അതാണു കാരണമെങ്കില്‍, നിങ്ങള്‍ക്കു ജനാപവാദത്തെ തടയാനും സാദ്ധ്യമല്ല.ഭര്‍ത്താവ്:
അതെനിക്കറിയാം. അതു ഞാന്‍ അര്‍ഹിക്കുന്നുമുണ്ട്.ഭാര്യ:
മരമണ്ടത്തരം! എന്തൊരു പിഴച്ചവനാണു നിങ്ങള്‍!ഭര്‍ത്താവ്:
അങ്ങിനെയൊന്നുമല്ല. നിങ്ങളാണ് എല്ലാറ്റിന്റേയും പിഴച്ചവശം മനസ്സിലാക്കുന്നത്. പക്ഷെ ഒരു സന്ദര്‍ഭം വരും. നിങ്ങളോടെല്ലാം പരിപൂര്‍ണ്ണ സത്യം തുറന്നു സമ്മതിക്കാനായിട്ട്.ഭാര്യ:
ഇങ്ങനെ കൊള്ളിവാക്കു പറയരുതേ. ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞുപോയതിന് എനിക്കു മാപ്പുതരണം.ഭര്‍ത്താവ്:
കൊള്ളിവാക്കുപയോഗിക്കുന്നു എന്നു നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തുന്നു. പക്ഷെ നിങ്ങള്‍ക്കിഷ്ടമുള്ളതു പറഞ്ഞുകൊള്ളൂ. പക്ഷെ, തന്റെ കൃതഘ്നയായ ഭാര്യയുടെ കല്ലറയിന്മേല് മനോഹരമായ ഒരു സ്മരണശാസനം രചിച്ച മൊപ്പസാങ്ങിന്റെ നോവലിലെ നായകനേപ്പോലെ അത്ര മഠയനൊന്നുമല്ല ഞാന്‍.ഭാര്യ:
എന്താണു നിങ്ങള്‍ പറഞ്ഞത്?ഭര്‍ത്താവ്:
(പെട്ടെന്നു ലജ്ജാധീനനാകുന്നു) ഞാനെന്താണീ പറയുന്നത്?ഭാര്യ:
ഞാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം നല്‍കിക്കഴിഞ്ഞു. ഇനി നിങ്ങള്‍ക്കിഷ്ടംപോലെ ചെയ്യാം.ഭര്‍ത്താവ്:
ഞാനും നിങ്ങള്‍ക്കു സ്വാതന്ത്ര്യം നല്കിയല്ലോ. നിങ്ങള്‍ എങ്ങിനെയാണ് അത് ഉപയോഗപ്പെടുത്തിയത്?
ആ. ആകട്ടെ. ഇഷ്ടംപോലെ പറയൂ. നിങ്ങളെത്ര നിഷ്ഠൂരനാണ്. (അവള് കുപ്പായക്കൈകളാല് മുഖം മറയ്ക്കുന്നു) (ഗ്രാനി പ്രവേശിക്കുന്നു)ഗ്രാനി:
അങ്ങുന്നേ, ഹൈക്ലാസ് എന്നു പേരായ ഒരു മനുഷ്യന് അവിടെ വന്നിട്ടുണ്ട് അങ്ങുന്നിനെ കാണാന്‍.ഭര്‍ത്താവ്:
അയാളോടു പിന്നീടു വരാന്‍ പറയൂ. ഇപ്പോള്‍ അത്താഴ സമയമാണ്.ഗ്രാനി:
അതെ അങ്ങുന്നേ, അതു തന്നെയാണു ഞാന്‍ അയാളോടു പഞ്ഞതും. അതു തോന്നാന്‍ തക്ക യുക്തിയുണ്ടായിരുന്നു എനിക്ക്. പക്ഷെ അങ്ങുന്നിനെ ഇപ്പോള്‍ത്തന്നെ കാണണമെന്ന് അയാള്‍ നിര്‍ബന്ധിക്കുന്നു.ഭര്‍ത്താവ്:
ശരി, കൊള്ളാം. എന്നാല്‍ അയാളെ അകത്തേയ്ക്കു കൂട്ടിക്കൊണ്ടുവരൂ.ഭാര്യ:
അതുകൊണ്ടു കുഴപ്പമൊന്നുമില്ലെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ?ഭര്‍ത്താവ്:
കുഴപ്പമോ, കുഴപ്പമില്ലായ്മയോ, എനിക്കല്ലാതെ നിവൃത്തിയില്ല.അപസര്പ്പകന്:(ആ മഹാ അപസര്പ്പകന് പ്രവേശിക്കുന്നു. തന്റെ കറുത്ത കണ്ണടയില്‍ക്കൂടി അയാള്‍ ചുറ്റും നോക്കുന്നു. ക്ഷണിക്കാതെതന്നെ അയാള്‍ ഒരു കസേരയില്‍ ഇരിപ്പുറപ്പിച്ചിട്ട് ഭാര്യയെ സൂക്ഷിച്ചു നോക്കുന്നു. ഒരു നിമിഷത്തിനുശേഷം ഭാര്യ അത്താഴം പാകപ്പെടുത്തുന്നതിന് ഗ്രാനിയുമൊന്നിച്ച് പുറത്തേയ്ക്കു പോകുന്നു. ഭര്‍ത്താവ് തെല്ലൊന്നു കുമ്പിട്ടു വന്ദിച്ചിട്ട്, ഒന്നും മിണ്ടാതെ മുമ്പോട്ടും പിറകോട്ടും നടക്കുന്നു.)
ഇന്ന് രാത്രി നിങ്ങള്‍ സമ്മേളനത്തിനു പോകുന്നുണ്ടോ?ഭര്‍ത്താവ്:
ഉവ്വ്. എനിക്കതുപോലെയാണു തോന്നുന്നതെങ്കില്‍. മി. അപസര്പ്പകന്; അതെന്റെ ജോലിയല്ലായിരിക്കാം. പക്ഷെ എന്തുകൊണ്ടു നിങ്ങളുടെ ജോലി ഉപേക്ഷിക്കുന്നില്ല? നിങ്ങള്‍ക്കിത് അസുഖകരമായി തോന്നുന്നില്ലേ, ഇങ്ങിനെ മനുഷ്യരെ അവരുടെ പാദമുദ്രകള്‍ വഴി പിന്തുടരുന്നത്? ഇതാണു നിങ്ങള്‍ക്കനുയോജ്യമായ ജോലിയെന്ന് എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല.അപസര്പ്പകന്:
നിങ്ങള്‍ക്കു തോന്നുന്നതില്‍ കാര്യമുണ്ടോ എന്നെനിക്കറിയില്ല. എനിക്കു തോന്നുന്നതെന്തോ അതാണു ഗണിക്കപ്പെടുന്നത്.ഭര്‍ത്താവ്:
(അസുഖകരമായ ഒരു നിശ്ശബ്ദത)
ഇന്നു രാത്രിയിലെ സമ്മേളനത്തില്‍ നിങ്ങള്‍ എന്തിനേക്കുറിച്ചാണ് പര്യാലോചിക്കാന്‍ പോകുന്നത്?
അതു ഞാന്‍ അവിടെ എത്തിയതിനു ശേഷം തീര്‍ച്ചപ്പെടുത്തും. അപസര്പ്പന്: പക്ഷെ, അത് എന്തിനേക്കുറിച്ചായിരിക്കുമെന്ന് ഏതാണ്ടൊരൂഹമെങ്കിലും നിങ്ങള്‍ക്കുണ്ടായിരിക്കുമല്ലോ.ഭര്‍ത്താവ്:
എന്നാല്‍ത്തന്നെ ഞാനതു നിങ്ങളോടു പറയണമെന്നില്ലല്ലോ.അപസര്പ്പകന്:
നിങ്ങളോടു ചോദിക്കേണ്ടത് എന്റെ കര്‍ത്തവ്യമാണ്; അങ്ങനെ ചെയ്യാനുള്ള അവകാശവും എനിക്കുണ്ട്.ഭര്‍ത്താവ്:
നേരേ മറിച്ച്, നിങ്ങളോടു പറയാനുള്ള അവകാശമെനിക്കുണ്ട്. പക്ഷെ അങ്ങനെ ചെയ്യാനുള്ള കര്‍ത്തവ്യം എന്റേതല്ല. ഇത്തവണ ആ അവകാശം ഉപോയഗപ്പെടുത്താന്‍ എനിക്കു തോന്നുന്നുമില്ല. പിന്നെ പറയാന്പോകുന്നതെന്താണെന്നറിയാന് നിങ്ങളുടെ കാര്യാലയത്തിനാഗ്രഹമുണ്ടെങ്കില്, മാന്യമായ രീതിയില്‍ എന്നില്‍നിന്നു വിവരം ഗ്രഹിക്കാന്‍ നിയോഗിച്ചിട്ടുള്ള ആരോ ഒരാളുണ്ടുതാനും.(മറ്റൊരു അസുഖകരമായ നിശ്ശബ്ദത)
മിക്കപ്പോഴും പകല്‍ നിങ്ങള്‍ കുപ്രസിദ്ധിയുള്ള വീടുകളിലും, ഭോജനശാലകളിലും പോകുന്നതായി ഞാന്‍ അറിയുന്നുണ്ട്.ഭര്‍ത്താവ്:
ശരിയാണ്, രാത്രി പോകുന്നതിനേക്കാള്‍ പകലാണ് ഇങ്ങനെയുള്ള വീടുകളില്‍ പോകാന്‍ കൂടുതല്‍ സൗകര്യം.അപസര്പ്പകന്:
ഇതുതന്നെയുമല്ല, അതു പ്രസ്താവിക്കുവാനുള്ള സ്വാതന്ത്ര്യം ഞാന്‍ എടുക്കുകയാണെങ്കില്‍ മറ്റൊരാളുടെ ഭാര്യയുമായി നിങ്ങള്‍ക്ക് വേഴ്ചയുമുണ്ടായിരുന്നു.ഭര്‍ത്താവ്:
(മുമ്പോട്ടും പിറകോട്ടും നടക്കുന്നു)അപസര്പ്പകന്:
നിങ്ങളുടെ സ്കൂളിലെ പ്രധാനാദ്ധ്യാപകന്, എനിക്കു തോന്നുന്നു, വളരെ വിട്ടുവീഴ്ചകള്‍ ചെയ്യുന്ന ഒരാളാണ്. പക്ഷെ, സമുദായം അങ്ങിനെയല്ല. ഇങ്ങിനെയുള്ള കാര്യങ്ങളില്‍ നിങ്ങള്‍ വളരെ സൂക്ഷിക്കണം.ഭര്‍ത്താവ്:(സുഹൃത്ത് സംഭാഷണത്തിനിടയില്‍ വീണ്ടും പ്രവേശിക്കുന്നു. അയാള്‍ ശ്രദ്ധിച്ചു കേട്ടുകൊണ്ടു നില്‍ക്കുകയാണ്)
പ്രത്യേകമായി അത് അനുവദനീയമല്ലെങ്കില്തന്നെ, നിങ്ങളുടെ കര്ത്തവ്യത്തിന് കര്‍ശനമായി സ്വയം ഒരതിരിടണമെന്നു ഞാന്‍ ഉപദേശിക്കുന്നു.സുഹൃത്ത് :
(ഇരുവരുടേയും ഇടയ്ക്കുവന്ന് അപസര്പ്പകനോട് സംസാരിക്കുന്നു) ഈ മനുഷ്യന് എന്താണു ചെയ്തിട്ടുള്ളതെന്നു സൂക്ഷ്മമായി അറിയുന്നതുവരെ നിങ്ങള്‍ കുഴപ്പമൊന്നുമുണ്ടാക്കരുത്. എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം അതു ചെയ്തിട്ടുള്ളതെന്നും നിങ്ങള്‍ക്കറിവില്ല. ഇവയെക്കുറിച്ച് ഇതുവരെ യാതൊരു തെളിവും നിങ്ങള്‍ക്കു ലഭിച്ചിട്ടുമില്ല. അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയാണെങ്കില്‍ എന്തു സംഭവിക്കുമെന്നു ഒന്നു ചിന്തിച്ചുനോക്കൂ. അദ്ദേഹത്തിനു തന്റെ സ്ഥാനം നഷ്ടപ്പെടും. അതു പെട്ടെന്നു അദ്ദേഹത്തിന്റെ ജീവിതമാര്‍ഗ്ഗത്തെ ബാധിക്കുകയും ചെയ്യും. പുതിതായി പണികഴിച്ചു സജ്ജമാക്കിയ അദ്ദേഹത്തിന്റെ ഗൃഹം ഛിന്നഭിന്നമാകും. അത് തരളസ്ഥിതിയില് ഗര്‍ഭിണിയായ അദ്ദേഹത്തിന്റെ കൊച്ചു ഭാര്യയ്ക്കു ദുഃഖകാരണമാകാം. ഈ കാര്യങ്ങളെല്ലാം നിങ്ങള്‍ പര്യാലോചിച്ചേ തീരൂ.അപസര്പ്പകന്:
ഞാനെന്റെ കര്‍ത്തവ്യം നിറവേറ്റുന്നു. അത്രമാത്രം. അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ എന്റെ കൈയ്യില്‍ വാറണ്ടുണ്ട് (ഭര്‍ത്താവിനോട്) ഉടന്‍തന്നെ നിങ്ങള്‍ എന്റെകൂടെ പോരുകയായിരുന്നു ഭേദം.സുഹൃത്ത് :
പക്ഷെ ഞാന്‍ പറയുന്നു, നിങ്ങള്‍ അതു ചെയ്യരുത്.അപസര്പ്പകന്:
എന്റെ കാര്യത്തില്‍ പ്രവേശിക്കരുത്. എങ്ങിനെയായാലും നിങ്ങളാല്‍. (സുഹൃത്തിന്റെ നെഞ്ചു വീര്‍ക്കുന്നതായി അയാള്‍ കാണുന്നു) ഏയ്, എന്താണവിടെ? വരൂ. എന്നെ കാണിച്ചുതരൂ. (അയാള്‍ പെട്ടെന്നു സുഹൃത്തിന്റെ മാറില്‍ കൈകടത്തുന്നു) നിങ്ങള്‍ അപകടകരമായ ആയുധങ്ങള്‍ ഒളിച്ചുവെച്ചിരിക്കയായിരിക്കും. എടാ നാശമേ! (അയാള്‍ ഒരു പല്ലുതേയ്ക്കല്‍ ബ്രഷും, നനഞ്ഞ ടവ്വലില്‍ പൊതിഞ്ഞ കുഞ്ഞ് സോപ്പും വലിച്ചെടുക്കുന്നു)
ഞാന്‍ ഒരു പൊതുസ്നാനസ്ഥലത്തു നിന്നും, ഇതാ, ഇപ്പോള്‍ വന്നതേയുള്ളു. ഇതാ ഇവിടെ നോക്കൂ. മി. അപസര്പ്പകന്, ഈ മനുഷ്യനെ നിങ്ങള്‍ അറസ്റ്റു ചെയ്യുകയാണെങ്കില്‍ എന്റെ കാര്യത്തില്‍ പറ്റിയതുപോലെ നിങ്ങള്‍ക്ക് അബദ്ധം പറ്റും.അപസര്പ്പകന്:
മിണ്ടാതിരിയെടാ (ഭര്‍ത്താവിനോട്) വരൂ ഇങ്ങോട്ട്.ഭര്‍ത്താവ്:
വാസ്തവത്തില്‍ നിങ്ങള്‍ എന്നെ അറസ്റ്റുചെയ്യാന്‍ പോകുകയാണോ? എന്നാല്‍ വളരെ നല്ലത്. ഞാന്‍ നിങ്ങളുടെ കൂടെ വരാം. (വിളിക്കുന്നു) എയ്ക്കോ! ഞാന്‍ വേഗം മടങ്ങിവന്നേക്കാം. അതുകൊണ്ട് ഒട്ടും വിഷമിക്കേണ്ട, കേട്ടോ. ഞാന്‍ ചെന്നു പറയുമ്പോഴേയ്ക്കും എല്ലാം ശരിയാകും. (സുഹൃത്തിനോട്) ഇവിടെ വേണ്ടതൊക്കെ നോക്കിക്കൊള്ളുമല്ലോ, ഇല്ലേ?ഭാര്യ:(ഭാര്യയും ഗ്രാനിയും പ്രത്യക്ഷപ്പെടുന്നു)
ഞാനും നിങ്ങളുടെ കൂടെ വരുന്നുണ്ട്. (അപസര്പ്പകനോട്) ദയവുചെയ്ത് എന്നേയും അദ്ദേഹത്തോടൊന്നിച്ചു കൊണ്ടുപോകൂ!സുഹൃത്ത് :(അപസര്പ്പകന് അവളെ ശ്രദ്ധിക്കാതെ ഒരു പുസ്തകവും എഴുത്തുകളുള്ള ഒരു പെട്ടിയും തെളിവിനുവേണ്ടി ഉപയോഗപ്പെടുത്താന്‍ എടുക്കുന്നു. പിന്നീട് അയാള്‍ ഭര്‍ത്താവിനെ പുറത്തേയ്ക്കു നയിക്കുന്നു. ഗ്രാനി ഭയത്താല്‍ അങ്ങുമിങ്ങും ഓടുന്നു. സുഹൃത്ത് പിറുപിറുത്തുകൊണ്ട് മുമ്പോട്ടും പിറകോട്ടും നടക്കുന്നു)
ഇത് മഹാ അനീതി! ഒടുവില്‍ ഇതാ നിങ്ങളുടെ ഭര്‍ത്താവിനു ഞെളിഞ്ഞു നിന്നുത്തരം പറയേണ്ട സന്ദര്‍ഭം വന്നിരിക്കുന്നു-- എന്നുവെച്ചാല്‍ നിങ്ങളുടെ പുതിയതായി ലഭിച്ച ആനന്ദത്തിന് അറുതിവന്നു എന്നര്‍ത്ഥം.ഭാര്യ:
ഞാനതിനു തയാറായിരിക്കുകയാണ് -- എന്റെ ഭര്‍ത്താവു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പക്ഷെ ഞാന്‍ പറയുന്നു ഇത് അനീതിയാണ്. അദ്ദേഹത്തെ സഹായിക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ഞാന്‍ നിസ്സഹായയാണ്.സുഹൃത്ത് :
ആ അപസര്പ്പകമൃഗം! അയാള്‍ ആ ആവശ്യപ്പെടാത്ത പ്രസ്താവങ്ങള്‍ നല്കി! നിങ്ങളുടെ ഭര്‍ത്താവിന്റെ വേശ്യാലയ സന്ദര്‍ശനത്തേക്കുറിച്ചുള്ള സംസാരം! അദ്ദേഹം വേശ്യാലയത്തില്പോയാല് തന്നെ എന്താണ്?ഭാര്യ:
അതിലൊന്നുമില്ല. കഴിഞ്ഞ ദിവസം ഒളിച്ചോടിപ്പോയ തന്റെ ഒരു വിദ്യാര്‍ത്ഥിയെ അന്വേഷിച്ചാണ് അദ്ദേഹം അവിടെ പോയത്. കുറ്റം ചുമത്തിയിരിക്കുന്നത് മറ്റൊരാളുടെ ഭാര്യയുമായി വേഴ്ചയുണ്ടെന്നും-- അതു ഭയങ്കര അപവാദം! അദ്ദേഹത്തിന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ ഞാന്‍ എല്ലാം വിവരിച്ചു സംസാരിക്കുമായിരുന്നു. പക്ഷേ അദ്ദേഹം അതു ചെയ്യില്ല-- അദ്ദേഹം മിണ്ടാതിരിക്കുന്നു അതുകൊണ്ടു തന്നെയാണ്, ഓരോരുത്തരും അദ്ദേഹത്തെ സംശയിക്കുന്നതും.സുഹൃത്ത് :
അവയെല്ലാം മിണ്ടാന്‍തന്നെ കൊള്ളാത്തവയാണ്, അതുതന്നെയാണ് അദ്ദേഹം മൗനം അവലംബിച്ചതും. പക്ഷെ നിങ്ങള്‍ ഹൃദയപൂര്‍വ്വമായി അദ്ദേഹത്തെ വിശ്വസിക്കണം. അദ്ദേഹം അത്ര ശാന്തനാണ്. മറ്റൊരാള്‍ക്ക് ഊഹിക്കാന്‍പോലും കഴിയാത്ത കാര്യങ്ങളേക്കുറിച്ചു ചിന്തിച്ച് എപ്പോഴും അദ്ദേഹം ബുദ്ധിമുട്ടുകയുമാണ്.
അതെ, എനിക്കു തെറ്റു പറ്റിപ്പോയെന്നു ഞാന്‍ അറിയുന്നു. അദ്ദേഹത്തെ ഞാന്‍ ആത്മാര്‍ത്ഥായി മനസ്സിലാക്കുന്നുണ്ട്. വീണ്ടും ഞാന്‍ ഒരു മഠയക്കുട്ടിയേപ്പോലെ സംസാരിക്കുന്നതെന്ത് എനിക്കുതന്നെ അറിയില്ല.സുഹൃത്ത് :
ആ അപസര്പ്പകനെടുത്തുകൊണ്ടുപോയ ആ പെട്ടി-- അതില്‍ നിങ്ങളുടെ ഭര്‍ത്താവിന്റെ ഡയറിയോ, സഭയിലെ മറ്റംഗങ്ങളില്നിന്നുള്ള വല്ല എഴുത്തോ ഉണ്ടായിരുന്നോ?ഭാര്യ:
ഉവ്വ്, ഉണ്ടായിരുന്നു. അതിനു നമുക്കെന്തു ചെയ്യാന്‍ കഴിയും?സുഹൃത്ത് :
വിഷമിക്കേണ്ട ഏതായാലും പക്ഷെ, ആരോ മുന്‍വശത്തെ വരാന്തയിലുണ്ടല്ലോ.ഭാര്യ:
ഉണ്ടെന്ന് എനിക്കു തോന്നുന്നു. (ഗ്രാനിയോട്) അതാരാണെന്നു നീ പോയി നോക്കുകയായിരുന്നു നന്ന്.ഗ്രാനി:
(ശങ്കയോടെ) ഞാനോ? അവര്ക്കെന്താണാവശ്യമെന്ന് എനിക്കു മനസ്സിലാകുമെന്ന് നിങ്ങള്‍ക്കു തോന്നുന്നോ?ഭാര്യ:
വേഗം! അവിടെ ഒരുപാടു പേരുണ്ട്.സുഹൃത്ത് :
ഞാന്‍ പോയി നോക്കാം.ഒന്നാം വിദ്യാര്‍ത്ഥി:(അയാള്‍ പുറത്തേയ്ക്കു പോവുകയും താമസിയാതെ തന്നെ രണ്ടു വിദ്യാര്‍ത്ഥികളുമായി മടങ്ങിവരികയും ചെയ്യന്നു. വിദ്യാര്‍ത്ഥികള്‍ ഭാര്യയെ സാവധാനത്തില്‍ വന്ദിക്കുന്നു.)
പ്രൊഫസര്‍ വീട്ടിലുണ്ടോ?ഭാര്യ:
ഇല്ല, ഇപ്പോള്‍തന്നെ പുറത്തുപോയതേയുള്ളു.ഒന്നാം വിദ്യാര്‍ത്ഥി:
ഓ. അങ്ങിനെയോ? (രണ്ടാമത്തെ വിദ്യാര്‍ത്ഥിയോട്) നാമെന്താണു ചെയ്യുക?രണ്ടാം വിദ്യാര്‍ത്ഥി:
നമുക്കവരോടുതന്നെ പറയാം; അതാണു നന്ന് (ഭാര്യയോട്) അസുഖകരമായ ഒരു വര്‍ത്തമാനം അറിയിക്കുന്നതിന് ഞങ്ങളെ ക്ലാസില്‍നിന്നു നിയോഗിച്ചിരിക്കുകയാണ്. അടുത്തു കഴിഞ്ഞ ഒരു സമ്മേളനത്തില്‍ പ്രൊഫസറുടെ പക്കല്‍നിന്നും ചില സമാധാനങ്ങള്‍ ആവശ്യപ്പെടാന്‍ ക്ലാസുമുഴുവന്‍ വോട്ടുചെയ്തു.ഭാര്യ:
(വര്‍ദ്ധിച്ചുവരുന്ന ഔത്സുക്യാത്തോടെ) എന്തിനേക്കുറിച്ചാണത്?
നിങ്ങള്‍ സംസാരിക്കാന്‍ വരട്ടെ. എനിക്കു തോന്നുന്നു പ്രൊഫസര്‍ മടങ്ങി വരുന്നതുവരെ കാത്തുനില്ക്കുകയായിരിക്കും ഭേദമെന്ന്.രണ്ടാം വിദ്യാര്‍ത്ഥി:
അദ്ദേഹം എവിടെപ്പോയെന്ന് അറിയുമോ?ഭാര്യ:
ഇല്ല, എനിക്കറിവില്ല. (അവളുടെ ശ്വാസഗതി കഠിനമാകുന്നു)രണ്ടാം വിദ്യാര്‍ത്ഥി:
പ്രൊഫസര്‍ ഞങ്ങളെ പഠിപ്പിക്കുന്നതും അദ്ദേഹം പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു പൊരുത്തവും ഞങ്ങള്‍ക്കു കാണാന്‍ കഴിയുന്നില്ല. അതുകൊണ്ടാണു ഞങ്ങള്‍ സമാധാനം ആവശ്യപ്പെട്ടതും.സുഹൃത്ത് :
എനിക്കിതില്‍ യാതൊരു കാര്യവുമില്ലായിരിക്കാം; പക്ഷെ എനിക്കു തോന്നുന്നു ഈ സംഗതിയില്‍ അദ്ദേഹത്തിന്റെ ഭാര്യയുമായി സംവാദം നടത്തുന്നതു തെറ്റാണെന്ന്. ഞാന്‍ നിങ്ങളുടെ അദ്ധ്യാപകന്റെ ഏറ്റവും അടുത്ത ഒരു സ്നേഹിതനാണ്. നിങ്ങള്‍ക്കു പറയാനുള്ളത് ഞാന്‍ കേട്ടുകൊള്ളാം. അദ്ദേഹത്തിന്റെ അദ്ധ്യയനരീതിയും പ്രവൃത്തിയും തമ്മില്‍ പൊരുത്തമില്ലെന്നു പറഞ്ഞതിന്റെ സാരമെന്താണ്?ഒന്നാം വിദ്യാര്‍ത്ഥി:
നമുക്കിപ്പോള്‍ പോകാം; പിന്നീടു പ്രൊഫസറുള്ളപ്പോള് മടങ്ങിവരാം.രണ്ടാം വിദ്യാര്‍ത്ഥി:
വേണ്ട, അദ്ദേഹത്തെ കാത്ത് ഇവിടെ നില്ക്കുന്നതാണു ഭേദം. (സുഹൃത്തിനോട്) നിങ്ങളുടെ ചോദ്യത്തിനു ഞാന്‍ തുറന്നു സംസാരിക്കാം. അദ്ദേഹത്തിന് ഒരു സ്ത്രീയുമായി വേഴ്ചയുണ്ടായിരുന്നു. അതദ്ദേഹത്തിന്റെ സിദ്ധാന്തത്തിനു നേരേ വിപരീതമാണ്.സുഹൃത്ത് :
ഈ പ്രസ്താവനയ്ക്കു താങ്ങായി നിങ്ങള്‍ക്കു തെളിവു വല്ലതുമുണ്ടെങ്കില്‍ അദ്ദേഹത്തിനുവേണ്ടി കാത്തുനില്‍ക്കാതെതന്നെ എല്ലാം ഇപ്പോള്‍ തീര്ച്ചപ്പെടുത്താമല്ലോ. നിങ്ങള്‍ക്കു തോന്നുന്ന ഏതു പ്രമേയവും പാസാക്കുകയും ചെയ്യാം.ഒന്നാം വിദ്യാര്‍ത്ഥി:
കൊള്ളാം. ഞങ്ങള്‍ക്കു ശരിയായ തെളിവില്ല. അതുകൊണ്ടാണ് അദ്ദേഹത്തോടുതന്നെ ചോദിക്കാന്‍ ഞങ്ങളിവിടെ വന്നത്.സുഹൃത്ത് :
അപ്പോള്‍, എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ ഈ ആരോപണം അദ്ദേഹത്തില്‍ ചുമത്തിയിരിക്കുന്നത്?ഒന്നാം വിദ്യാര്‍ത്ഥി:
ഇന്നലെ രാത്രിയിലെ വര്‍ത്തമാനക്കടലാസ് ഇനിയും നിങ്ങള്‍ വായിച്ചില്ലേ?സുഹൃത്ത് :
ഉവ്വ്. ഞാനതു കണ്ടു. അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ അദ്ധ്യാപകനേക്കാള്‍ കൂടുതല്‍ വര്ത്തമാനക്കടലാസിനേയാണു വിശ്വസിക്കുന്നത്. അല്ലേ? ഇതിനു മുമ്പ് ഞാന്‍ നിങ്ങളെ ഇവിടെ കണ്ടിട്ടുണ്ടെന്നു തോന്നുന്നു. നിങ്ങളെ ഇരുവരേയും. നിങ്ങളായിരുന്നു അദ്ദേഹത്തെ അദ്ധ്യാപകനെന്നു വിളിക്കാന്‍ തിടുക്കം കൂട്ടിയവര്‍. ഇപ്പോള്‍ ഇതാ, ഒരു വര്ത്തമാനക്കടലാസിന്റെ സ്വാധീനശക്തി മൂലവും, വൃഥാപവാദത്താലും നിങ്ങള്‍ പെട്ടെന്നദ്ദേഹത്തിനെതിരായി മാറുന്നു.
പക്ഷേ ഞങ്ങള്‍ക്കദ്ദേഹത്തിന്റെ മറുപടി സ്വന്തം നാവില്‍നിന്ന് കേള്‍ക്കണം.സുഹൃത്ത് :
അതു വ്യക്തമാണല്ലോ. ആ എങ്ങിനെയായാലും ഏതു വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് നിങ്ങള്‍? വാസ്തവത്തില്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ കീഴില്‍ അദ്ധ്യയനം ചെയ്യുന്നവരായിരുന്നെങ്കില്‍, അല്പംകൂടി മാന്യമായ നിലയില്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വരുമായിരുന്നു. നിങ്ങള്ക്കദ്ദേഹത്തോടു യഥാര്‍ത്ഥ സ്നേഹവുമില്ല; നിങ്ങളദ്ദേഹത്തെ ശരിയായി മനസ്സിലാക്കിയിട്ടുമില്ല.രണ്ടാം വിദ്യാര്‍ത്ഥി:
സ്നേഹംകൊണ്ടും, അദ്ദേഹത്തെക്കുറിച്ചുള്ള ധാരണകൊണ്ടും ഞങ്ങള്‍ക്ക് ആവേശം നല്‍കാത്തത് അദ്ദേഹത്തിന്റെ കുറ്റമാണ്.സുഹൃത്ത് :
അപ്പോള്‍, നിങ്ങളില്‍ അദ്ദേഹത്തിനു യാതൊരു സ്വാധീനശക്തിയുമില്ലെങ്കില് പിന്നെ അദ്ദേഹത്തെക്കുറിച്ചു നിങ്ങള്‍ ഇത്ര ക്ലേശിക്കുന്നതെന്തിനാണ്? ഈ ബീഭത്സമായ കപടനാട്യം വിട്ടുകളയുകയായിരുന്നു നിങ്ങള്‍ക്കു നന്ന്.മൂന്നാം വിദ്യാര്‍ത്ഥി :(മറ്റൊരു വിദ്യാര്‍ത്ഥി പ്രവേശിക്കുന്നു)
എന്താ, എന്താ സംഗതി? പ്രൊഫസര്‍ ഇവിടെ ഇല്ല, ഉണ്ടോ?ഒന്നാമത്തെയും
രണ്ടാമത്തെയും
വിദ്യാര്‍ത്ഥികള്‍ :
ഇല്ല; അദ്ദേഹമിവിടെയില്ല.മൂന്നാം വിദ്യാര്‍ത്ഥി :
തീര്‍ച്ചയായും ഉണ്ടായിരിക്കുകയില്ല; അദ്ദേഹത്തെ അറസ്റ്റു ചെയ്തു കഴിഞ്ഞു.രണ്ടാം വിദ്യാര്‍ത്ഥി:(ഒന്നാമത്തേയും രണ്ടാമത്തേയും വിദ്യാര്‍ത്ഥികള്‍ അതിശയം പ്രദര്‍ശിപ്പിക്കുന്നു)
അപ്പോള്‍ അതാണു കാരണം ഏ? കൊള്ളാം. അതങ്ങിനെയാണെങ്കില്‍ അദ്ദേഹത്തിനുവേണ്ടി നമുക്കൊന്നും ചെയ്യാന്‍ സാധിക്കുകയില്ല. ഈ സംഗതിയേക്കുറിച്ചൊരു റിപ്പോര്ട്ടുണ്ടാക്കിക്കളയാം.മൂന്നു വിദ്യാര്‍ത്ഥികളും :
നിങ്ങളെ ശല്യപ്പെടുത്തിയതില്‍ വ്യസനിക്കുന്നു.സുഹൃത്ത് :(അവര്‍ പോകുന്നു. ഭാര്യയുടെ ശ്വാസഗതി കഠിനമായി വര്‍ദ്ധിക്കുന്നു)
നിങ്ങളുടെ വിഷമത്തിന് സംഗതിയെന്തെങ്കിലുമുണ്ടോ, മാഡം?ഭാര്യ:
ഉവ്വ്, ഇവിടെ വലിയ ഉഷ്ണം! പരമാര്‍ത്ഥത്തില്‍ എനിക്കു ശ്വാസം മുട്ടുന്നു.സുഹൃത്ത് :
ശ്ശെ, ശ്ശെ, ശ്ശെ മഹാവഷള്. പക്ഷെ, നിങ്ങള്‍ അദ്ദേഹത്തെക്കുറിച്ചു വിഷമിക്കേണ്ട. അതെല്ലാം വെറും അപവാദങ്ങള്‍. നിങ്ങള്‍ നിങ്ങളുടെ സ്വന്തം ആരോഗ്യം പരിരക്ഷിക്കണം. ശാന്തമായിരിക്കൂ. ഞാന്‍ ഡോക്ടറെകൊണ്ടുവരാന് പോകുന്നതാണു നന്നെന്നു എനിക്കു തോന്നുന്നു. (ഗ്രാനിയോട്) എന്തിനാ നിങ്ങളവിടെ ഒരു മരത്തടിപോലെ കുത്തിനില്ക്കുന്നത്? അവര്‍ക്കു കിടക്കവിരിച്ചുകൊടുക്കാത്തതെന്ത്? ശരി, ഞാന്‍ എളുപ്പം മടങ്ങിവന്നേക്കാം. (അയാള്‍ പുറത്തേയ്ക്കു കടക്കുന്നു, അപ്പോള്‍ത്തന്നെ പിന്മടങ്ങുന്നു)ഗ്രാനി:
ഗ്രാനി, ഞാന്‍ പൊയ്ക്കഴിഞ്ഞാല് പിന്നെ ആരേയും അകത്തു കടത്തരുത്, കേട്ടോ.
(അയാള്‍ പോകുന്നു. ഭാര്യ ഗ്രാനിയുടെ ചുമലില്‍ തലചായ്ചു തേങ്ങിക്കരയുന്നു)
കൊച്ചമ്മേ, ഇങ്ങനെ കരയല്ലേ. അതെന്നെ സങ്കടപ്പെടുത്തുന്നു. ധൈര്യമായിരിക്കൂ! ഇതുപോലെയാണു ജീവിതം. (അവള് പ്രാര്‍ത്ഥിക്കുന്നു) കര്‍ത്താവേ, അവിടുത്തോടു പാപം ചെയ്തവനു മാപ്പുനല്കണേ. ആമ്മേന്‍!
എന്റെ ഭര്‍ത്താവ് യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്കു നിശ്ചയമുണ്ട്. നിങ്ങള്‍ക്കും അങ്ങിനെ തോന്നുന്നില്ലേ?ഗ്രാനി:
ഇല്ലെന്നാണു, കൊച്ചമ്മേ, എനിക്കു തോന്നുന്നത്.ഭാര്യ:
നിങ്ങള്‍ക്കു നിശ്ചയമില്ലേ?ഗ്രാനി:
തീര്‍ച്ചയായും അദ്ദേഹം നല്ല മനുഷ്യനാണ്. പക്ഷെ, അദ്ദേഹം ദൈവത്തെ അവിശ്വസിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ.........ഭാര്യ:
നിങ്ങള്‍ അദ്ദേഹത്തെ സംശയിക്കുന്നോ? നിങ്ങളും? അങ്ങിനെയാണെങ്കില്‍ ഉടന്‍ ഈ വീടുവിട്ടു പുറത്തുപോവൂ. എനിക്കു നിങ്ങളേക്കൊണ്ട് ഒരു ചുക്കും ചെയ്യാനില്ല! ഈ നിമിഷം ഞാന്‍ പോലീസ് സ്റ്റേഷനിലേയ്ക്കു പോവുകയാണ്.ഗ്രാനി:
അരുത്, അരുത്, അങ്ങിനെ ചെയ്യരുത്. നിങ്ങളുടെ ഈ സ്ഥിതിയില്‍ അതു നിങ്ങളെ കൊന്നുകളയും.ഭാര്യ:
ഞാന്‍ മരിക്കന്‍ പോകുന്നില്ല!ഭാര്യ:
(അവള് രംഗത്തിനു പിന്‍വശത്തിരിക്കുന്ന മൃതിയെ വെറുപ്പോടെ നോക്കുന്നു)
ഞാന്‍ മരിക്കാന്‍ പോകുന്നില്ല! എന്റെ ഭര്‍ത്താവു നിര്‍ദ്ദോഷിയാണെന്നു തെളിയിക്കുന്നതുവരെ ഞാന്‍ മരിക്കുകയില്ല!
(വീണ്ടും അവള് മൃതിയെ നോക്കുന്നു; പക്ഷെ ഇത്തവണ ഭയത്തോടെയാണ്)
എനിക്കൊരു വിളക്കു തരൂ!
(അസിത വസ്ത്രധാരികളില്‍ ഒരാള്‍ ഒരു വിളക്കുമായി പ്രവേശിക്കുന്നു. ഗ്രാനി അതു ഭാര്യയ്ക്കു കൊടുപ്പിക്കാതെ അയാളില്‍ നിന്നു വാങ്ങുന്നു.)
വേഗം! വേഗം! അതിങ്ങോട്ടുതരൂ, ഞാനാണു പറയുന്നത്!ഗ്രാനി:
ഞാനിതു നിങ്ങള്‍ക്കു തന്നാല്‍ നിങ്ങള്‍ പുറത്തേയ്ക്കുപോകും. എനിക്കിതു നിങ്ങള്‍ക്കു തരാന്‍ പാടില്ല!ഭാര്യ:(ഭാര്യ ഗ്രാനിയെ പിന്തുടര്ന്നോടുന്നു. അവളുടെ ശ്വാസഗതി ദുസ്സഹവും, ശീഘ്റവുമായിത്തീരുന്നു. സ്റ്റേജ് ക്രമേണ ഇരുണ്ടുപോകുന്നു)
(അന്ധകാരത്തില്‍നിന്നു വിളിച്ചു പറയുന്നു.)
അതെനിക്കു തരൂ; വേഗം, ഞാനാണു പറയുന്നത്! അയ്യോ, അയ്യോ! (അവള് വേദനയാല്‍ നിലവിളിക്കുന്നു) എനിക്കു ശ്വാസം വിടാന്‍ വയ്യേ! എനിക്കൊരു വിളക്കു തരണേ!.........-- (യവനിക മന്ദം വീഴുന്നു) --
രംഗം മൂന്ന്
(രംഗവിധാനം ഒന്നാം രംഗത്തിലേതുപോലെ തന്നെ. വസന്തകാലത്തിലെ ഒരു പുലര്‍വേള. ഭാര്യ ഉണര്‍ന്ന് അത്ഭുതത്തോടെ ആകപ്പാടെ ഒന്നു നോക്കുന്നു. അവളുടെ ശ്വാസഗതി വളരെ കഠിനമാണ്. ഭര്‍ത്താവ് അവളുടെ കിടക്കയ്ക്കകരികില് നില്ക്കുന്നു.)ഭര്‍ത്താവ്:
വിളക്കുകള്‍ക്ക് യാതൊരു തകരാറുമില്ല. (മേല്ക്കുടില്നിന്നും തൂങ്ങികിടക്കുന്ന വിളക്കുകള്‍ അദ്ദേഹം ചൂണ്ടികാണിക്കുന്നു.) അവ അണഞ്ഞു കഴിഞ്ഞിരിക്കുന്നു; പക്ഷേ, ഇതാ നേരം പ്രഭാതമായിത്തുടങ്ങി. അതുകൊണ്ട് സാരമില്ല.ഭാര്യ:
എപ്പോഴാണ് നിങ്ങള്‍ മടങ്ങിവന്നത്?ഭര്‍ത്താവ്:
ഞാന്‍ എങ്ങും പോയില്ലല്ലോ. നിങ്ങള്‍ സ്വപ്നം കാണുകയായിരുന്നിരിക്കണം. ഉറക്കത്തില്‍ നിങ്ങള്‍ വിളക്കുകളേയും, വെളിച്ചത്തേയും കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നു.ഭാര്യ:
ഓ. ഞാനൊരു ഭയങ്കര സ്വപ്നം കാണുകയുണ്ടായി! നേരം നല്ലപോലെ പുലര്ന്നോ?ഭര്‍ത്താവ്:
ഉവ്വ്, ഭയാനകമായ രാത്രി മിക്കവാറും അവസാനിക്കാറായിരിക്കുന്നു. പക്ഷേ നിങ്ങള്‍ ഒരുവിധം നല്ലപോലെ ഉറങ്ങി; രാത്രി അതിവേഗം കടന്നുപോയതായി നിങ്ങള്‍ക്ക് തോന്നിയിരിക്കണം. നിങ്ങള്‍ ഉറങ്ങാന്‍ പോയതിനുശേഷം ഞാന്‍ നഴ്സിനെക്കൊണ്ടു രണ്ടു പ്രാവശ്യം ഐസുപൊതികള് മാറ്റിവയ്പിച്ചു. അതേപ്പറ്റി ഒന്നും നിങ്ങള്‍ അറിഞ്ഞില്ല. ഇത്ര നല്ല ഒരു ഉറക്കത്തിനുശേഷം നിങ്ങള്‍ക്കു സുഖം തോന്നുന്നില്ലേ?ഭാര്യ:
ഞാന്‍ സ്വപ്നം കാണാതെയാണ് ഉറങ്ങിയതെങ്കില്‍ എനിക്കു നല്ലൊരു വിശ്രമമാകുമായിരുന്നു-- അയ്യോ. എനിക്കു വല്ലാത്ത ക്ഷീണം തോന്നുന്നു-- നിങ്ങള്‍ എന്നില്‍നിന്ന് അകന്നു നില്‍ക്കുകയായിരുന്നു നന്ന്. എന്റെ ശ്വാസോച്ഛാസം അത്ര കഠിനമാണ്. എനിക്ക് ശ്വാസം മുട്ടുന്നു!ഭര്‍ത്താവ്:
(ഭര്‍ത്താവ് ഭാര്യയില്‍നിന്ന് അല്പം അകന്നു മാറുന്നു. ഭാര്യയുടെ ശ്വാസഗതി ഉഗ്രമായി വരുന്നു; അവള് വേദനകൊണ്ടു പുളയുന്നു)
ഐസ് പൊതികള്‍ എടുത്തു മാറ്റൂ!-- എന്റെ നെഞ്ച്-- എന്റെ നെഞ്ചില്‍നിന്ന്! (ഭര്‍ത്താവ് അവളുടെ അരികിലേക്ക് ചെല്ലുന്നു. പക്ഷേ അവള് അദ്ദേഹത്തെ ആംഗ്യം കാണിച്ച് അകറ്റി നിര്‍ത്തുന്നു.)
വേണ്ട, വേണ്ട-- എനിക്കു ശ്വാസംമുട്ടുന്നു! ഓക്സിജന്‍! എനിക്കു ഓക്സിജന്‍ തരൂ.
തീര്‍ച്ചയായും! തീര്‍ച്ചയായും! ഞാനതു മറക്കുകയായിരുന്നു.നഴ്സ്:
(നഴ്സിന്റെ മുറിയിലേക്ക് ചെന്ന് അവരെ വിളിക്കുന്നു)
നഴ്സ്! ഏയ് നഴ്സ്! (സ്വയം) ശ്ശ്! ശ്ശ്! ശ്ശ്!
(വീണ്ടും വിളിക്കുന്നു) നഴ്സ്!
(അകത്തുനിന്ന്, പരിഭ്രമപൂര്ണ്ണവും അസാധാരണവുമായ വലിയശബ്ദത്തില്‍)
ഇതാ, സര്? എന്താ ഐസ് വേണോ?
അവരുടെ ശ്വാസഗതി വല്ലാതായിരിക്കുന്നു. അവര്‍ക്ക് ഓക്സിജന്‍ കൊടുക്കൂ.നഴ്സ്:
ശരി, സര് (അവള് ഉച്ചത്തില്‍ സംസാരിക്കുന്നുണ്ട്. പക്ഷേ അര്ദ്ധനിദ്രയിലായതുകൊണ്ട് പെട്ടെന്ന് എഴുന്നേല്ക്കുന്നില്ല.)ഭര്‍ത്താവ്:
ഇങ്ങോട്ടു വേഗം വരൂ. (അദ്ദേഹം അടുക്കളയ്ക്കു നേരേ ചെന്നു വിളിക്കുന്നു) ഗ്രാനി! ഗ്രാനി! വെളുപ്പാന്‍ കാലമായി.ഗ്രാനി:
(അകത്തുനിന്ന്) ശരി, സര്. ഞാന്‍ ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഞാന്‍ ഇതാ, ഇപ്പോള്‍ എഴുന്നേറ്റേക്കാം.ഭാര്യ:(ഭര്‍ത്താവ് മുറി ശരിയാക്കുവാന്‍ തുടങ്ങുന്നു. അദ്ദേഹം വിളക്കുകള്‍ എല്ലാം എടുക്കുന്നു. നഴ്സ് അവളുടെ നിശാവസ്ത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. അവള് അടുക്കളയില്‍ചെന്ന് ഓക്സിജന്‍ ടാങ്കുമായി മടങ്ങിവരുന്നു)
സൂക്ഷിക്കണേ!-- സൂക്ഷിക്കണേ!-- അയ്യോ, എന്തൊരുഷ്ണം!-- ഒരു വിശറി!--ഗ്രാനി:(ഭര്‍ത്താവ് അവളെ വീശുന്നു. അപ്പോള്‍ ഭാര്യ ഭര്‍ത്താവിന്റെ കൈയില്‍നിന്നു വിശറിവാങ്ങി തന്നത്താന്‍ വീശുന്നു. നഴ്സ് ഓക്സിജന്‍ കൊടുക്കുന്നു. അതേസമയത്ത് ഭര്‍ത്താവ് പുറത്തെ വാതിലുകളെല്ലാം തുറന്നിടുന്നു. പിന്നീട് അദ്ദേഹം മൂന്നു കമ്പിസന്ദേശങ്ങള്‍ വളരെ ധൃതിയിലെഴുതുന്നു. സാവധാനത്തില്‍ അദ്ദേഹം ഗ്രാനിയെ ഒരു വശത്തേയ്ക്കു വിളിക്കുന്നു.)
അവര്‍ക്ക് കൂടുതലാകുന്നതുപോലെ തോന്നുന്നല്ലോ.ഭര്‍ത്താവ്:
അതെ. അതുതന്നെ ഞാനും ഭയപ്പെടുകയാണ്. എന്നുതന്നെ...........(മണി അഞ്ചടിക്കുന്നു) മണി അഞ്ചായോ? (അദ്ദേഹം തന്റെ വാച്ചെടുത്ത് സമയം പരിശോധിക്കുന്നു.) ആ ക്ലോക്ക് ഏഴുമിനിട്ടു ഫാസ്റ്റാണ്. അഞ്ചുമണിയടിക്കാന് ഇനിയും കൃത്യം ഏഴുമിനിട്ടുണ്ട്. കമ്പി ആഫീസ് ആറുമണിവരെ തുറക്കുകയുമില്ല. പക്ഷേ അതു തുറക്കുമ്പോള്‍ ഉടന്‍പോയി ഈ കമ്പി സന്ദേശങ്ങള്‍ അയയ്ക്കണം. പിന്നീട് ധാരാളം ചൂടുവെള്ളം തയ്യാറാക്കണം. ( അദ്ദേഹം മെത്തയ്ക്കരികില്ചെന്ന് നഴ്സിനോട് സംസാരിക്കുന്നു)നഴ്സ്:
ഇപ്പോള്‍ അവര്‍ക്കെങ്ങനെ? എന്തെങ്കിലും സുഖം തോന്നുന്നുണ്ടോ?
ഉവ്വ്, അവരുടെ ശ്വാസഗതിയുടെ കാഠിന്യംകുറഞ്ഞിരിക്കുന്നു. (ഭാര്യയോട്) ഇനി ഇതു ഞാന്‍ നിര്‍ത്തട്ടെ? (ഭാര്യ സമ്മതഭാവത്തില്‍ തലയാട്ടുന്നു.) അല്പം കഴിഞ്ഞു നിങ്ങള്‍ക്കു കുറച്ചുകൂടി തന്നുകൊള്ളാം. ഓക്സിജന്റെ ഒഴുക്ക് അവര്‍ നിര്‍ത്തുന്നു)ഭാര്യ:
(ഭര്‍ത്താവിനോട്) നഴ്സ്........അവര്‍ ഇവിടെ...........നില്ക്കട്ടെ........... നിങ്ങള്‍ അല്പം............. വിശ്രമിക്കൂ. നഴ്സ്.................അരുത്........... എന്റെ വളരെ അടുത്തു വരരുത്............അയ്യോ................എന്തൊരുഷ്ണം എനിക്ക്................വല്ലാത്ത ഉഷ്ണം!ഭര്‍ത്താവ്:
ശരി ഞാന്‍ പോയി കുറച്ചുറങ്ങുകയായിരിക്കും നന്ന്. ശാന്തമായിക്കിടന്നൊന്നുറങ്ങൂ.ഭാര്യ:(ഭര്‍ത്താവ് തന്റെ മുറിയിലേയ്ക്കു പോകുന്നു. ചില നിമിഷങ്ങള്‍ക്കുശേഷം നഴ്സും ഉറക്കം തൂങ്ങാന്‍ തുടങ്ങുന്നു. ഭാര്യ ഇരുവശങ്ങളിലേയ്ക്കും തിരിഞ്ഞുകൊണ്ട് നഴ്സിനെ വിളിക്കുന്നു)
നഴ്സ്!നഴ്സ്:
(പെട്ടെന്നുണര്‍ന്നു കണ്ണുമിഴിച്ച്) എന്താ മാഡം?
അവിടെ എന്റെ.......എന്റെ കുട്ടികളുടെ.......ചിത്രമുണ്ട്......എന്റെ കുട്ടികളുടെ ചിത്രമുണ്ട്......അതുകൊണ്ടുവരൂ.......ഇവിടെ എന്റെ അടുക്കല്‍........അതെനിക്കൊന്നു കാണണം.നഴ്സ്:(നഴ്സ് എഴുന്നേറ്റു മുറിയില്‍കൂടി വിലങ്ങനെ നടന്ന് ചിത്രത്തിന്റെ സമീപത്തേയ്ക്കു ചെല്ലുന്നു. അവള് അതെടുത്ത്, ഒന്നു നോക്കി ഭാര്യയുടെ സമീപത്തുകൊണ്ടുവന്ന് മെത്തമേല്‍ അവളുടെ അരികിലിടുന്നു.)
അവര്‍ നല്ല കൗതുകമുള്ളവരല്ലേ? അവരെല്ലാം മൂന്നാണ് കുട്ടികള്‍. നിങ്ങള്‍ വേഗം സുഖപ്പെട്ടെഴുന്നേല്ക്കാന് അവര്‍ ആശിക്കുകയും ചെയ്യുന്നു.ഭാര്യ:(നഴ്സ് വീണ്ടും ഉറക്കം തൂങ്ങാന്‍ തുടങ്ങുന്നു. അടുക്കളയില്‍നിന്നു ഗ്രാനി താഴ്ന്ന സ്വരത്തില്‍ കീര്‍ത്തനം പാടുന്നതു കേള്‍ക്കാം. നഴ്സ് ഉറക്കത്തിന്റെ ശക്തികൊണ്ടു തറയിലേക്കു ചരിഞ്ഞുവീഴുന്നു. ഭാര്യ ചിത്രത്തിലേക്കു നോക്കി തേങ്ങിക്കരയുന്നു.)
(ഭര്‍ത്താവിനെ വിളിക്കുന്നു) പ്രിയതമാ!ഭര്‍ത്താവ്:
(ക്ഷണത്തില്‍) ഉം, എന്താണിത്? (അദ്ദേഹം തന്റെ മുറിയില്‍ നിന്നും പുറത്തുവരുന്നു.)ഭാര്യ:
ആകപ്പാടെ........നിങ്ങള്‍........ഇവിടെ.........എന്നോടൊന്നിച്ചു...... നില്‍ക്കുകയായിരുന്നു........നില്‍ക്കുകയായിരുന്നു....... നില്‍ക്കുകയായിരുന്നു നല്ലത്. നഴ്സ്........പൊയ്ക്കൊള്ളട്ടെ.ഭര്‍ത്താവ്:
നഴ്സ്! ഇവിടെ നോക്കൂ! നിങ്ങളുടെ മുറിയിലേയ്ക്കുതന്നെ പോകൂ. (നഴ്സ് എഴുന്നേറ്റു നില്ക്കുന്നു) പിന്നെ, അതിനിടയ്ക്ക്, ഞാന്‍ പറഞ്ഞതുപോലെ ഇന്നലെ രാത്രി ആപ്പിളുകള്ക്കുവേണ്ടി ഫോണ്‍ ചെയ്തോ?നഴ്സ്:
ഇല്ല, സര്. വളരെ വൈകിപ്പോയി. രാവിലെ ഓര്ഡര്കൊടുക്കാമെന്നാണു ഞാന്‍ കരുതിയത്.ഭര്‍ത്താവ്:
എന്നാല്‍ അതു വേണ്ടതുപോലെ ചെയ്യണം, കേട്ടോ.നഴ്സ്:
ശരി, സര് (ക്ലോക്കില്‍ നോക്കി) ഞാന്‍ അവര്‍ക്ക് മരുന്നുകൊടുക്കട്ടെ ഇപ്പോള്‍.ഭാര്യ:
വേണ്ട; എനിക്കതുവേണ്ട.ഭര്‍ത്താവ്:
എങ്കിലും നിങ്ങളതു കഴിക്കണമെന്നാണ് എനിക്കു തോന്നുന്നത്. നമുക്കു കഴിവുള്ളേടത്തോളം നാം സൂക്ഷ്മുതയുള്ളവരായിരിക്കണം.ഭാര്യ:
എന്നാല്‍, ശരി. ഞാനത് കഴിച്ചേക്കാം. (നഴ്സ് അവള്‍ക്കു മരുന്നുകൊടുക്കുന്നു.)നഴ്സ്:
ഇനി, എന്നാല്‍ നിങ്ങളുടെ ശീതോഷ്ണക്കണക്ക്............ഭര്‍ത്താവ്:
സാരമില്ല. അതു ഞാന്‍ ചെയ്തുകൊള്ളാം. നിങ്ങള്‍പോയി ഫോണ്‍ ചെയ്യുക. (നഴ്സിന്റെ പുറത്തേയ്ക്കുള്ള പോക്കില്‍ തന്നെ അകത്തേക്കുവരുന്ന ഗ്രാനിയെ കാണുന്നു.) ഇന്നു രാവിലെ ഞാന്‍ തന്നെ നിങ്ങളുടെ ശീതോഷ്ണക്കണക്കെടുക്കാം. നിങ്ങള്‍ക്ക് വളരെ ഉഷ്ണം തോന്നുന്നുണ്ടോ?ഭാര്യ:
ഉവ്വ്.ഭര്‍ത്താവ്:
ഞാന്‍ നോക്കട്ടെ. (തെര്‍മോമീറ്റര്‍ അവരുടെ വായില്‍ വെയ്ക്കുന്നു.)നഴ്സ്:
(തൊട്ടടുത്ത മുറിയില്‍നിന്ന്) ഗ്രാനി, നിങ്ങള്‍ അടുത്ത വീട്ടില്‍ പോയി കുറേ ആപ്പിളുകള്‍ കൊണ്ടുവരാന്‍ പറഞ്ഞേല്പിക്കൂ.
കാര്യം? ഞാന്‍ തീര്‍ച്ചയായും ചെയ്യുകയില്ല. നിങ്ങളാണതു ചെയ്യേണ്ടത്. (പെരുവിരല്‍കൊണ്ടു ഭര്‍ത്താവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട്) ഇന്നെന്താ ഇദ്ദേഹത്തിന് വല്ല പന്തിയല്ലായ്മയുമുണ്ടോ?നഴ്സ്:
അതെ. എനിക്കാണെങ്കില്‍ അനങ്ങാന്‍ വയ്യാതായി. ഇവിടെത്തെ ഈ ഭക്ഷണം കഴിച്ചെനിക്കു മുഷിഞ്ഞു.ഗ്രാനി:
(ഭാര്യയുടെ നേരേ ചൂണ്ടിക്കൊണ്ട്) ഇവര്‍ ഇത്ര പേക്കോലമായി തീര്‍ന്നില്ലായിരുന്നെങ്കില്‍ ഇദ്ദേഹം ഇത്ര ചെറ്റയാവുകയില്ലായിരന്നു. അവര്‍ക്ക് സുഖമില്ലാതിരിക്കുമ്പോള്‍ അദ്ദേഹത്തിന് എല്ലാവരോടും ശുണ്ഠിയാണ്. നിങ്ങള്‍ക്ക് അവരേക്കുറിച്ചെന്തു തോന്നുന്നു?നഴ്സ്:
യാതൊരു രക്ഷയുമില്ല. അതും ഒരു കഷ്ടമാണ്.ഗ്രാനി:
അവര്‍ക്ക് യാതൊരു രക്ഷയുമില്ല! അയ്യോ, എനിക്കു വല്ലാത്ത സങ്കടം തോന്നുന്നു.നഴ്സ്:
കൊള്ളാം. ഞാന്‍ തന്നെ അടുത്ത വീട്ടിലേക്ക് പോകുന്നതാണ് ഭേദം.ഭാര്യ:(നഴ്സ് പോകുന്നു. ഗ്രാനി മുറി അല്പംമാത്രം വെടിപ്പാക്കുന്നു. അവള്- നഴ്സിന്റെ വകയായ കൊച്ചുപെട്ടിയിലും, പിന്നീട് ചില പോസ്റ്റ് കാര്ഡുകളിന്മേലും നോക്കുന്നു. താമസിയാതെ അവള് പുറത്തേക്കു പോകുന്നു.)
നിങ്ങള്‍.........കുട്ടികളെ..........ദന്തവൈദ്യന്റെടുത്ത്............കൊണ്ടുപോയോ?ഭര്‍ത്താവ്:
ഉവ്വ്. ഇന്നലെ രാവിലെ ഏറ്റവും മൂത്തകുട്ടിയെ ഞാന്‍ കൊണ്ടുപോയി. വേദനകൊണ്ട് അവന് കരഞ്ഞു ലഹളകൂട്ടുമെന്നാണു ഞാന്‍ കരുതിയത്. എന്നാല്‍ അവന് അങ്ങിനെയൊന്നും ചെയ്തില്ല. വളരെ ധൈര്യത്തോടെത്തന്നെ ഇരുന്നു. ആ ഇപ്പോള്‍ സമയമായി. (അദ്ദേഹം തെര്‍മോ മീറ്റര്‍ വായില്‍ നിന്നെടുക്കുന്നു.) ഞാന്‍ നോക്കട്ടെ-- തൊണ്ണൂറ്റെട്ട്. എന്ത്, നിങ്ങള്‍ക്ക് പനിയൊട്ടുമില്ലല്ലോ. (ഒരു വിരാമം) ദന്തവൈദ്യന്‍ ഒരു വൈദ്യുതോപകരണമാണ്-- അവനില്‍ ഉപയോഗിച്ചത്. അതവനെ അത്ഭുതപ്പെടുത്തി. അതുപോലെ യാതൊന്നും അവന് അതിനുമുമ്പൊരിക്കലും കണ്ടിട്ടില്ല. അവന് പറഞ്ഞു. ``ദേ, തന്നത്താന്‍ നടക്കുന്ന ഒരു യന്ത്രം എന്റെ വായിലേക്കു പോകുന്നു.'' ദന്തവൈദ്യനും മറ്റെല്ലാവരും ചിരിച്ചുപോയി. (മറ്റൊരു വിരാമം) നിങ്ങളുടെ ശ്വാസഗതിക്ക് ഇപ്പോള്‍ കാഠിന്യമില്ല, അല്ലേ?........... ഭേഷ്. നിങ്ങള്‍ വിയര്‍ക്കുന്നുണ്ടല്ലോ. ഞാനതു തുടച്ചുകളയാം (ഒരു നിമിഷനേരത്തേക്കുകൂടി നിശ്ശബ്ദത. അദ്ദേഹം പുറത്ത് ഉദ്യാനത്തിലേക്ക് നോക്കുന്നു.) ഹായ് എത്ര മനോഹര പുഷ്പങ്ങളാണ് വികസിച്ചു വരുന്നത്! (അദ്ദേഹം ഉദ്യാനത്തില്‍ ചെന്ന് രണ്ടു പാത്രങ്ങള്‍ നിറച്ച് പടര്പ്പുഷ്പങ്ങളുമായി ഭാര്യയുടെ മെത്തയ്ക്കരികിലേക്കു വരുന്നു.) അവ ഭംഗിയുള്ളവയല്ലേ? (മറ്റൊരു നിമിഷത്തേക്കുകൂടി നിശ്ശബ്ദത) `ചപലവും പഴയതും ആയ ഒരു സ്വപ്നസ്മൃതിപോലെ പെട്ടെന്നു വാടിപ്പോകുന്നു-- അല്ലയോ പടര്പ്പുഷ്പമേ!... നിങ്ങളങ്ങനെയൊരു കവിതയെഴുതി, നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടോ?ഭാര്യ:
(ഒരു വിരാമത്തിനുശേഷം) ഉവ്വ്........ഒരു സ്വപ്നംപോലെ.ഭര്‍ത്താവ്:
(അവള് ഉദ്ദേശിച്ച അര്‍ത്ഥം ഗ്രഹിച്ചുവെങ്കിലും, ഇല്ലെന്നുനടിച്ച് പുഷ്പത്തെ നോക്കുന്നു) അതെ, തീര്‍ച്ചയായും!ഭാര്യ:
പ്രിയാ..........ഭര്‍ത്താവ്:
ഓ, എന്താ?ഭാര്യ:
എനിക്കു നിങ്ങളോട് ഒരു കാര്യം ചോദിക്കാനുണ്ട്-- ഒരേ ഒരു കാര്യം.ഭര്‍ത്താവ്:
എന്താണത്?ഭാര്യ:
ഞാന്‍.......ഞാന്‍...........എന്റെ പരിപൂര്‍ണ്ണ വിശ്വാസം നിങ്ങളില്‍ അര്‍പ്പിക്കുന്നത്, ശരിയായിരുന്നു അല്ലേ.
(ഉറപ്പോടുകൂടി) പിന്നല്ലാതെ? തീര്‍ച്ചയായും ലവലേശം ശങ്കകൂടാതെ എനിക്കങ്ങനെതന്നെ പറയുവാന്‍ കഴിയും. എന്റെ പ്രകൃതിയുടെ ബലഹീനമായ വശവുമായി ഒരു രഹസ്യസമരംതന്നെ ഞാന്‍ നടത്തിയെന്നത് വാസ്തവമാണ്. അവസാനം എനിക്കു തന്നെ വിജയം ലഭിച്ചു; എനിക്കതില്‍ അഭിമാനമുണ്ട്. ഭയമന്യേ നിങ്ങള്‍ക്ക് എന്നില്‍ വിശ്വാസമര്‍പ്പിക്കാം. പിന്നെ, എന്നെക്കുറിച്ചാണെങ്കില്‍, നിങ്ങളെ അഗാധമായി സ്നേഹിക്കാമല്ലോ എന്നതില്‍ ഞാന്‍ കൃതജ്ഞനുമാണ്. നമുക്കിരുവര്‍ക്കും ആനന്ദമായിരുന്നു ഒന്നിച്ചുള്ള ജീവിതം.ഭാര്യ:
ഞാന്‍ വളരെ സന്തോഷിക്കുന്നു. ഇനി എനിക്കെപ്പോള്‍ വേണമെങ്കിലും മരിക്കാം.ഭര്‍ത്താവ്:
നിങ്ങള്‍ എന്റെ ഹൃദയത്തില്‍ എന്നത്തേക്കാളും ഉപരിയായി ജീവിച്ചരിക്കുന്നു. എങ്ങനെയോ ഞാന്‍ നിങ്ങളുടെ ഹൃദയം അപഹരിച്ചതുപോലെ എനിക്കു തോന്നുന്നു. ശങ്കകളെല്ലാമകന്ന് ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ സാക്ഷാല്‍ ഭര്ത്താവായിരിക്കേ. എനിക്ക് നിങ്ങള്‍ നഷ്ടപ്പെട്ടാല്‍ അതെനിക്കു സഹിക്കാന്‍ കഴിയുകയില്ല. നിങ്ങള്‍ സുഖം പ്രാപിച്ചേ തീരൂ. മനസ്സിലായോ? (ഭാര്യ തലയാട്ടുന്നു) പാപത്തിന്റെ ഒരു ശക്തി എന്റെ രക്തത്തിലുണ്ട്. നമ്മുടെ വിവാഹത്തിനു ശേഷം ഞാന്‍ വളരെ സ്ത്രീകളില്‍ ആവേശിതനായിട്ടുണ്ട്; ചിലപ്പോള്‍ വിധി അവരിലേതെങ്കിലുമൊരുവളുമായി എന്നെ ബന്ധിപ്പിച്ചേക്കുമെന്നും ഞാന്‍ കരുതിയിട്ടുണ്ട്. പക്ഷേ ഞാന്‍ നിങ്ങളോടൊന്നുംതന്നെ പറയാതെ, സ്വയം അതിനോടു സമരം ചെയ്യുകയും, ഓരോ സമരത്തിലും ഞാനെന്റെ ഹൃദയരക്തം ചിന്തിയെങ്കിലും ഒന്നിനു പിറകെ മറ്റൊന്നായി വിജയിക്കുകയാണ് ചെയ്തത്. ഞാന്‍ വിജയിച്ചിരുന്ന ഓരോ പ്രാവശ്യവും, നിങ്ങള്‍ക്കെന്നോടുള്ള പ്രേമവും എനിക്കു നിങ്ങളോടുള്ള പ്രേമവും ഞാന്‍ ഗ്രഹിച്ചിരുന്നു. അതെനിയ്ക്കു പുതിയ ധൈര്യം പ്രദാനംചെയ്തു. എയ്ക്കൊ, നാമിരുവരുമൊന്നിച്ച് ഏകാന്ത മാര്‍ഗ്ഗത്തില്‍ ചരിച്ചതില്‍ എനിക്കു പശ്ചാത്താപമില്ല. നിങ്ങള്‍ക്കു ഞാന്‍ പറയുന്നത് മനസ്സിലാകുന്നുണ്ടോ? നമ്മുടെ ജീവിതം പാഴിലായിത്തീര്ന്നിട്ടില്ല. പ്രേമത്തിന്റേയും ഒരുമയുടേയും ശക്തി നാം അറിഞ്ഞിരിയ്ക്കുന്നു. എനിക്കു വലിയ അഭിമാനമുണ്ട്-- അഭിമാനം; എന്റെ ഹൃദയം വിനീതമാണെങ്കിലും.ഭാര്യ:
ഇനി എനിയ്ക്കു നല്കാന് ദൈവം ഒന്നും കരുതിവെച്ചിട്ടില്ല. എന്തൊരു സുഖമാണെനിയ്ക്ക്, ഞാന്‍ കരയുന്നെങ്കിലും. ഞാന്‍ മരിച്ചാലും, ഞാന്‍ നിങ്ങളില്‍ ജീവിയ്ക്കുന്നു.ഭര്‍ത്താവ്:
നിങ്ങളാണ് മരിച്ചാലും ജീവിക്കുന്ന ആള്. പക്ഷേ അങ്ങനെയാണെങ്കിലും നിങ്ങളുടെ ശരീരം ഇപ്പോള്‍ മരിച്ചുകൂടാ.ഭാര്യ:
എനിയ്ക്കാവുന്നിടത്തോളം.......... എനിക്കു സാധിക്കുന്നേടത്തോളം കാലം ഞാന്‍ ജീവിയ്ക്കും. ഞാന്‍ ധൈര്യമായിരിക്കും. ഇതില്‍ കൂടുതലായി എനിയ്ക്കു പറയാവുന്നതൊന്നുമില്ല. (ഒരു നിമിഷ നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം) എന്റെ പാദങ്ങള്‍ വല്ലാതെ തണുത്തു തുടങ്ങിയിരിക്കുന്നു. ചൂടുവെള്ളം നിറച്ച സഞ്ചി അവയ്ക്കുമീതെ വെയ്ക്കൂ........ ഡോക്ടറെ കൊണ്ടുവരൂ. (അവള് കണ്ണുകളടയ്ക്കുകയും ശീഘ്രഗതിയില്‍ ശ്വാസോച്ഛ്വാസം ചെയ്യുകയും ചെയ്യുന്നു.)ഭര്‍ത്താവ്:
നഴ്സ്! നഴ്സ്! (ഗ്രാനി അടുക്കളയില്‍ നിന്ന് ഓടി വരുന്നു)ഗ്രാനി:
അടുത്ത വീട്ടില്‍ പോയിരിക്കുകയാണ്. ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. ഉറുമ്പിഴയുന്നതും പോലെയാണവള്‍...........
(തടഞ്ഞുകൊണ്ട്) ഓ, അതുസാരമില്ല. അവളെങ്ങിനേയുമാകട്ടെ. നിങ്ങള്‍ ആ ചൂടുവെള്ളം നിറയ്ക്കുന്ന സഞ്ചി നിറയ്ക്കൂ; എന്നിട്ട്, നഴ്സിനോട് പറയൂ-- ഓ, നഴ്സിവിടെ ഇല്ലല്ലോ, ഏ? ആശുപത്രിയില്‍ പറഞ്ഞയയ്ക്കാന് എനിയ്ക്കവരെ ആവശ്യമുണ്ടായിരുന്നു. ഓടിച്ചെന്ന് അവരെക്കൊണ്ടുവരൂ. ചൂടുവെള്ളം നിറച്ച സഞ്ചി ഞാന്‍ തന്നെ വെച്ചുകൊള്ളാം.ഗ്രാനി:
ഞാന്‍ വെള്ളം ചൂടാക്കുന്നതുവരെ, ഒരേ ഒരു മിനിറ്റു നില്ക്കണേഭര്ത്താവ്:
ദുഷ്ടക്കിളവി! നിങ്ങളോടു വെള്ളം ചൂടാക്കിയിട്ടിരിക്കണമെന്നു ഞാന്‍ പറഞ്ഞിരുന്നതല്ലേ? (അദ്ദേഹം ഭാര്യയുടെ പാദങ്ങള്‍ സ്പര്‍ശിക്കുന്നു.) തണുപ്പ്! ഉഷ്ണിക്കുന്നുവെന്നായിരുന്നു എപ്പോഴും അവളുടെ പരാതി. ഇതാ, ഇപ്പോള്‍ അവളുടെ പാദങ്ങള്‍ മഞ്ഞുകട്ടിപോലെ മരവിച്ചിരിക്കുന്നു. ചായപ്പാത്രത്തിലും ഒട്ടും ചൂടുവെള്ളമില്ലേ ഗ്രാനി?ഗ്രാനി:
ചായപ്പാത്രത്തില് അല്പം കാണുമെന്നു തോന്നുന്നു. (അവള് അടുക്കളയില്‍ ചെന്ന് ചായപ്പാത്രവും, ചൂടുവെള്ളം നിറക്കുന്ന സഞ്ചിയുമായി മടങ്ങിവരുന്നു) ഇതില്‍ കുറച്ചുണ്ട്. (ചായപ്പാത്രത്തില് നിന്ന് ആ വെള്ളം ചൂടുവെള്ളം നിറയ്ക്കുന്ന സഞ്ചിയിലേയ്ക്കു ഒഴിച്ചു തുടങ്ങുന്നു.)ഭര്‍ത്താവ്:
ഇത്ര കുറച്ചുവെള്ളം ഇത്ര വലിയ സഞ്ചിയില്‍ ഒഴിക്കുന്നതുകൊണ്ടെന്തു പ്രയോജനമാണുള്ളത്? അതിങ്ങോട്ടുതരൂ. നിങ്ങള്‍ അടുത്ത വീട്ടിലേയ്ക്ക് ചെല്ലു.ഗ്രാനി:
ഞാനവരോടെന്തു പറയണം?ഭര്‍ത്താവ്:
ശ്ശ്! ശ്ശ്! ശ്ശ്! നഴ്സിനെ വിളിക്ക്, നാശമേ!ഗ്രാനി:
ഓ, ശരി, തീര്‍ച്ചയായും, ശരി, ശരി, ഞാന്‍ പോകുന്നു.ഭര്‍ത്താവ്:(അവള് പോകുന്നു. ഭര്‍ത്താവ് ഒരു മരുന്നു കുപ്പിയെടുത്ത്, അതിലെ മരുന്നു തോട്ടത്തിലേയ്ക്കൊഴിച്ചു കളഞ്ഞ്, ചായപ്പാത്രത്തിലെ ജലം അതില്നിറച്ച്, തന്റെ കൈലേസുകൊണ്ട് അതുപൊതിഞ്ഞ്, ഭാര്യയുടെ പാദങ്ങളില്‍ പിടിക്കുന്നു. അദ്ദേഹം ചിന്താകുലനായി അവളുടെ മുഖത്തു തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുന്നു.)
എന്തായിരിക്കണം സംഗതി? അവരെന്തുകൊണ്ടു മടങ്ങിവരുന്നില്ല! എയ്ക്കൊ, തണുക്കുന്നുണ്ടോ?ഭാര്യ:
(കണ്ണുതുറന്ന് ആകപ്പാടെ ചുറ്റും ഒന്നു നോക്കിയിട്ട്, അദ്ദേഹത്തോട് പോകുവാനായി മന്ദം ആംഗ്യം കാണിക്കുന്നു.)ഭര്‍ത്താവ്:
അയ്യോ....... വല്ലാത്തപാട്............ശ്വാസം കഴിക്കാന്വയ്യ.............ദൂരെ നില്ക്കൂ............കുറച്ചുകൂടി എല്ലാം അകലെ എടുത്തുകൊണ്ടുപോകൂ..........എല്ലാം എല്ലാം നീക്കൂ...........ദൂരെ..........
ഇതോ?ഭാര്യ:
എല്ലാം........എല്ലാം.............(ഭര്‍ത്താവ് പടര്പ്പുഷ്പങ്ങളുള്ള പാത്രമെടുത്ത് അവയെ തോട്ടത്തിലേയ്ക്കെറിയുന്നു. മെത്തയ്ക്കു ചുറ്റുമുള്ള ഓരോ സാധനങ്ങളും അടുക്കളയിലേക്ക് മാറ്റുന്നു.......നഴ്സും ഗ്രാനിയും ഒന്നിച്ചു മടങ്ങി വരുന്നു.)
വേഗം ആശുപത്രിയില്‍പോയി അവരോട് ഉടന്‍തന്നെ ആരെയെങ്കിലും ഇങ്ങോട്ടയയ്ക്കാന്‍ പറയൂ.നഴ്സ്:
അവര്ക്കിപ്പോഴെങ്ങിനെയിരിക്കുന്നു.ഭര്‍ത്താവ്:
(നാഡിചലനം അറിയാന്‍ ശ്രമിക്കുന്നു.)
നിങ്ങള്‍ക്കു പറയാന്‍ സാധിക്കുന്നതിനേക്കാള്‍ കൂടുതലായി ഡോക്ടര്‍ക്കു പറയാന്‍ കഴിയും; വേഗം പോകൂ.നഴ്സ്:
അവരോട് ആരെ അയയ്ക്കാന്‍ പറയണം ഞാന്‍?ഭര്‍ത്താവ്:
ഓ. നശിച്ചതേ...........ആരെയെങ്കിലും! ആരെയെങ്കിലും! ഗ്രാനി ചൂടുവെള്ളത്തിന്റെ കാര്യമെന്തായി.ഗ്രാനി:
ആവാം, സര്. ആവാം, സര്. ഇപ്പോള്‍ ശരിയാക്കാം.ഭാര്യ:(നഴ്സും ഗ്രാനിയും പുറത്തേയ്ക്കു പോകുന്നു.)
(വീണ്ടും കണ്ണുതുറന്ന്) എല്ലാം........ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന അലങ്കാര സാധനങ്ങള്‍കൂടി............എല്ലാം മുറിയില്‍നിന്നു പുറത്തുകൊണ്ടുപോകൂ.ഭര്‍ത്താവ്:
ശരി. എനിക്കു മനസ്സിലാകുന്നു.ഭാര്യ:(അദ്ദേഹം എല്ലാം അടുക്കളയിലേക്ക് മാറ്റുന്നു. കുട്ടികളുടെ ചിത്രമെടുക്കാറയപ്പോഴേക്കും ഭാര്യ മേല്പോട്ടു നോക്കുന്നു)
വേണ്ട! അതല്ല! (ഭയത്തോടെ അവള് ഭര്‍ത്താവിനെ നോക്കുന്നു.) പിന്നീട്......... നിങ്ങളും അല്ല! നിങ്ങള്‍മാത്രം..........നില്ക്കൂ........ ഇവിടെ നില്ക്കൂ.........ഓ. എന്തൊരു തണുപ്പ്!ഭര്‍ത്താവ്:
അവള് ചൂടുവെള്ളം നിറച്ച പാത്രം വേഗം കൊണ്ടുവരും. താമസിയാതെതന്നെ നിങ്ങളുടെ അച്ഛനും അമ്മയും ഇവിടെ വരികയും ചെയ്യും. നിങ്ങള്‍ ശാന്തമായി, മനഃകരുത്തോടെയിരിക്കണം. മനസ്സിലായോ?ഭാര്യ:
(തലകുലുക്കിക്കൊണ്ട്) ഓമനേ...........ഭര്‍ത്താവ്:
ഞാന്‍ ഇവിടെത്തന്നെ നിങ്ങളോടൊന്നിച്ചിരിക്കാം. പ്രിയേ, വിഷമിക്കേണ്ട.(ഡോക്ടര്‍ പ്രവേശിക്കുന്നു. അദ്ദേഹം അവരെ വന്ദിച്ചുകൊണ്ട്, നില്‍ക്കാതെ, പെട്ടെന്ന് ഭാര്യയെ കുത്തിവെയ്ക്കാന്‍ പോകുന്നു.)
ഡോക്ടര്‍:(ഭര്‍ത്താവിനോട്) കമ്പിയടിച്ചോ, നിങ്ങള്‍?ഭര്‍ത്താവ്:ഉവ്വ്, അവര്‍ ഇപ്പോള്‍ വരികയായിരിക്കും. ഡോക്ടര്‍:രണ്ടുമണിക്കൂറില്‍ കൂടുതല്‍ അവര്‍ ജീവിച്ചിരിക്കുമോ എന്ന് ഞാന്‍ സംശയിക്കുന്നു.ഭര്‍ത്താവ്:അവരുടെ മാതാപിതാക്കള്‍ വരുന്നതുവരെയെങ്കിലും നിങ്ങള്‍ അവളെ ജീവനോടെയിരുത്തണം...........ഡോക്ടര്‍:ഈ ഇന്ജെക്ഷന് അത് നടത്തിക്കൊള്ളാം. എങ്ങിനെയാ യാലും........... (അദ്ദേഹം ഭാര്യയുടെ നാഡിപിടിച്ചു നോക്കുന്നു) ഇതുവരെ ക്രമംതെറ്റിയിട്ടാണ്. (അദ്ദേഹം അവളുടെ കൈനഖങ്ങള്‍ പരിശോധിക്കുന്നു.)ഭാര്യ:(കണ്ണുതുറന്ന്) നിങ്ങള്‍ക്കുമാത്രം........ഇവിടെ നില്ക്കൂ....... നിങ്ങള്‍..........മാത്രം.ഡോക്ടര്‍:ഞാന്‍ അടുത്ത മുറിയിലേക്കു പോകാം.
ശരി, എന്നാല്‍........ആ ചൂടുവെള്ളത്തിന്റെ കാര്യമൊന്നു നോക്കുമോ? ഡോക്ടര്‍:ഓ, നോക്കാം.ഗ്രാനി:(അദ്ദേഹം മറ്റൊരു മുറിയിലേയ്ക്കു പോകുന്നു. ഭാര്യ വീണ്ടും കണ്ണുതുറന്ന് ആകപ്പാടെ വാത്സല്യപൂര്‍വ്വം നോക്കുന്നു. ഗ്രാനി ചൂടുവെള്ളം നിറച്ച സഞ്ചിയുമായി കടന്നുവരുന്നു. സമയം അത്ര പന്തിയല്ലെന്നു കരുതി, കാര്യം മനസ്സിലായ ഭാവത്തില്‍ തലയാട്ടിക്കൊണ്ട്, അവള് പെട്ടെന്നു മടങ്ങിപ്പോകുന്നു. ഡോക്ടര്‍ നഴ്സിന്റെ പക്കല്‍ നിന്നുകിട്ടുന്ന അക്ഷരംപ്രതിയുള്ള റിപ്പോര്‍ട്ട് അതേപടി എഴുതിയെടുക്കുകയാണ്. ഗ്രാനി വീണ്ടും പ്രവേശിച്ച് ഡോക്ടറുടെ അടുത്തേക്കു പോകുന്നു.)
ഡോക്ടര്‍, എന്റെ കൊച്ചമ്മ, ഇതാ ഇപ്പോള്‍ മുറി മുഴുവനും വല്ലാതെ നോക്കുന്നതു കണ്ടു. അങ്ങിനെയാണ് എല്ലാവരും മരിക്കാന്‍ പോകുമ്പോള്‍ ചെയ്യാറുള്ളത്.......എനിക്ക് വല്ലാത്ത സങ്കടം തോന്നുന്നു.........എന്താണ് പറയേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ........അവര്‍ അത്ര ദയയുള്ള ഒരു സ്ത്രീയായിരുന്നു.(ഭര്‍ത്താവ് ഭാര്യയെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കേ, ഗ്രാനിയുടെ വാക്കുകള്‍ കേള്‍ക്കുന്നു. അദ്ദേഹം തന്റെ നയനങ്ങളില്‍നിന്നും അശ്രുക്കള്‍ തുടച്ചുകളയുന്നു. സ്റ്റേജ് ഇരുണ്ടു പോകുന്നു.)
-- രംഗം അന്തകാരാവൃതമായി രൂപാന്തരപ്പെടുന്നു --
രംഗം നാല്
(ഈ രംഗം പ്രതിനിധീകരിക്കുന്നത് ഭാര്യയുടെ ഒരു സ്വപ്നത്തേയാണ്. സ്റ്റേജ് ഉപക്രമരംഗത്തിലേയും രണ്ടാം രംഗത്തിലേയുംപോലെ തന്നെയാണ് ഒരുക്കിയരിക്കുന്നത്. സാവധാനത്തില്‍ അത് ദൃശ്യമാകുന്നു. സ്റ്റേജിന്റെ ഒത്ത നടുവില്‍ കത്തിക്കൊണ്ടിരിക്കുന്ന കൊച്ചുവിളക്കിന്റെ പുരോഗതിയില്‍ വിളക്കു ക്രമേണ മങ്ങികെട്ടുപോകുന്നു. രണ്ടു കുട്ടികള്‍, ഒന്നിന് ഏതാണ്ടൊരഞ്ചുവയസ്സും, മറ്റേതിന് ഏതാണ്ട് മൂന്നു വയസ്സും തറയില്‍ കളിച്ചുകൊണ്ടിരിക്കുന്നു. ഉറങ്ങുന്ന ഒരു പൈതലുണ്ട്. ഭാര്യ വളരെ ധൃതിയോടെ ജോലി ചെയ്യുന്നതായി കാണപ്പെടുന്നു.)ഭാര്യ:
ഞാന്‍ ജോലിയിലാണേ. ഇപ്പോള്‍ ഇവിടെ ഒന്നെന്റെ അടുത്തേയ്ക്കു വരൂ. നിങ്ങള്‍ നല്ല കുട്ടികളാണ്. ഒരുമിച്ചു കളിക്കുകയാണ് അല്ലേ? വരൂ ഉം! (അവള് കുട്ടികളെ ഓരോരുത്തരേയായി എടുത്തു ചുംബിക്കുന്നു.) ഹാ! എത്ര മധുരങ്ങളാണ് നിങ്ങളുടെ ചുംബനങ്ങള്‍! നിങ്ങള്‍ കല്‍ക്കണ്ടം തിന്നുകയായിരുന്നു; അതെല്ലാം നിങ്ങളുടെ ചുണ്ടുകള്‍ക്കു ചുറ്റുമുണ്ട്. (അവള് കുട്ടിയുടെ ചുണ്ട് ഒരു ടവ്വല്കൊണ്ട് തുടയ്ക്കുന്നു.) ആ, ഇനി കൊച്ചുകുട്ടിക്കു പാലുകൊടുക്കേണ്ട സമയമായി. അതുകൊണ്ട് നീയിവിടെ കുറച്ചുനേരം നില്ക്കൂ. മൂത്തക്കുട്ടി: അമ്മേ, അച്ഛനിതുവരെ വന്നില്ലേ?ഭാര്യ:
ഇല്ല; പക്ഷേ അദ്ദേഹം എളുപ്പംവരും. നീ ഗ്രാനിയൊന്നിച്ചു കളിയ്ക്കൂ; അദ്ദേഹം വരുന്നതുവരെ പുറത്തുപോയി കളിച്ചാല്‍ നിങ്ങള്‍ക്കു വല്ലാതെ തണുക്കുമോ എന്നെനിക്കു ഭയമുണ്ട്. (വിളിക്കുന്നു)ഗ്രാനി:
ഗ്രാനീ
(അസിത വസ്ത്രധാരികളില്‍ ഒരാള്‍ ഗ്രാനിയുമായി പ്രവേശിക്കുന്നു.)
അത്ര വലിയ തണുപ്പില്ലെങ്കില്‍, ഞാനാഗ്രഹിക്കുന്നു നിങ്ങളിവരെ തോട്ടത്തിലേക്കു കളിക്കാന്‍ കൂട്ടിക്കൊണ്ടു പോകണമെന്ന്.
വളരെ നല്ലത് കൊച്ചമ്മേ. വരൂ, കുട്ടികളേ.ഭാര്യ:(പ്രായമേറിയ രണ്ടു കുട്ടികളും അവരുടെ കൂടെ പുറത്തേയ്ക്കു പോകുന്നു.)
(കുഞ്ഞിനു പാലുകൊടുക്കുന്നു) അങ്ങനെ ഇതു നല്ലതല്ലേ? എന്തു കണ്ണുകള്‍! ദേ, ഒന്നു ചിരിയ്ക്കൂ.രണ്ടാം വിദ്യാര്‍ത്ഥി:(രണ്ടാമത്തെ വിദ്യാര്‍ത്ഥി പ്രവേശിക്കന്നു)
ഞാനവിടെ പോയി മാഡം; അവര്‍ എന്നോടു പറഞ്ഞു നിങ്ങളോട് നന്ദി പറയാന്‍.ഭാര്യ:
അങ്ങിനെയോ? മി. ഷിമോട്ടയ്ക്കങ്ങിനെ? സുഖം തന്നെയോ.രണ്ടാം വിദ്യാര്‍ത്ഥി:
നല്ല സുഖമില്ല. അദ്ദേഹത്തിന്റെ അമ്മയ്ക്ക് അദ്ദേഹത്തെ ശുശ്രൂഷിച്ചു മുഷിഞ്ഞു.ഭാര്യ:
ഞാന്‍ വ്യസനിക്കുന്നു...........രണ്ടാം വിദ്യാര്‍ത്ഥി:
ഈ തട്ടും തുണികളും ഞാനെവിടെയാണ് വെയ്ക്കേണ്ടത്?ഭാര്യ:
ഓ അതവിടെ ആ ഷെല്ഫിന്മേല് വെച്ചേയ്ക്കൂ.രണ്ടാം വിദ്യാര്‍ത്ഥി:
(ഷെല്‍ഫിന്റെ സമീപത്തേയ്ക്കു ചെല്ലുന്നു.) അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിട്ടു എത്ര വര്‍ഷമായി?
ഒരു വര്‍ഷം.......അല്ല, അതില്‍ കൂടുതലായി. ഏതാണ്ട് രണ്ടു വര്‍ഷം.രണ്ടാം വിദ്യാര്‍ത്ഥി:
അദ്ദേഹത്തിനു ഭാര്യയില്‍ നിന്നു ക്ഷയരോഗം ബാധിച്ചു, അല്ലേ? പക്ഷേ പുലര്‍ച്ചേ രണ്ടു മണിവരെ അദ്ദേഹം വായിക്കുകയും, പിറ്റേദിവസം രക്തമൊഴിച്ചില് മൂലം വിഷമിക്കുകയും ചെയ്യും. പകല്‍ സ്കൂളിലായിരിക്കുമ്പോള്‍, ക്ലാസ് സമയങ്ങള്ക്കിടക്ക് അദ്ദേഹത്തിനു വിശ്രമമുറിയില്‍ കിടക്കേണ്ടിവരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളെല്ലാംതന്നെ അത്ഭുതതരമാംവണ്ണം മഹനീയങ്ങളാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍, അദ്ദേഹം സംസാരിക്കുമ്പോള്‍, തുപ്പല് തുള്ളികള്‍ പറന്ന് അദ്ദേഹത്തിന്റെ ഡെസ്കിലും മുന്‍വശത്തെ വരിയിലുള്ള വിദ്യാര്ത്ഥികളുടെമേലും വീഴുന്നു. ആരോഗ്യശാസ്ത്രപ്രകാരം അത് മഹാ ചീത്തയാണ്.ഭാര്യ:
അതെ, അദ്ദേഹം എന്റെ കുട്ടികളെയാണ് പഠിപ്പിച്ചിരുന്നതെങ്കില്‍ ഞാനതേക്കുറിച്ചു വിഷമിക്കണം. പക്ഷെ, തീര്‍ച്ചയായും അദ്ദേഹത്തിന്റെ നിലയില്‍ നിന്നു നാം നോക്കുകയാണെങ്കില്‍, നാം, അദ്ദേഹത്തില്‍ അനുകമ്പയുള്ളവരായിരിക്കണം. അദ്ദേഹത്തിന്റെ അമ്മയ്ക്കു വയസ്സായി, അദ്ദേഹത്തിന്റെ പത്നി രണ്ടു കുഞ്ഞുങ്ങളേയും പിന്നില്‍ വിട്ടു പരലോകപ്രാപ്തയായി. അദ്ദേഹത്തിന്റെ ശമ്പളം വെട്ടിക്കളഞ്ഞാല്‍ അതായിരിക്കും അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തോടു ചോദിച്ചാല്‍, ഒരു ഡോക്ടര്‍ പരിശോധിച്ചിട്ടു രോഗകാരണങ്ങളൊന്നും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ലെന്നും മറ്റൊരാള്‍ പരിശോധിച്ചിട്ടു പിര്ക്വറ്റിന്റെ വിപരീത ശക്തിയാണെന്നും (Pirpuets reaction) കണ്ടുപിടിച്ചെന്നും മറ്റുമാണ് പറയുന്നത്. പക്ഷേ അതുകൊണ്ടൊന്നും യാതൊരുഫലവും കാണുന്നില്ല. എപ്പോഴും അദ്ദേഹം ശഠിക്കുന്നതു അദ്ദേഹത്തിന്റെ രോഗം പകരുന്ന ഒന്നല്ലെന്നാണ്. പക്ഷേ അതു സ്വന്തം മനസ്സിനെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ്. ഞാന്‍ അദ്ദേഹത്തെക്കുറിച്ചു വ്യസനിക്കുന്നു അത്ര സമര്‍ത്ഥനും ഹൈസ്കൂളിലേക്കു യോജിച്ച ഒരദ്ധ്യാപകനുമാണദ്ദേഹം.രണ്ടാം വിദ്യാര്‍ത്ഥി:
അതൊരുകഷ്ടമാണ്. ജീവിതത്തില്‍ ധാരാളം അന്യായമായ കാര്യങ്ങളുണ്ട്. അതേപറ്റിയെല്ലാം ചിന്തിക്കുമ്പോള്‍ താരതമ്യേന നിങ്ങളുടെ ഭര്‍ത്താവും വളരെ ഭാഗ്യവാനാണെന്നു തോന്നിപ്പോകുന്നു.ഭാര്യ:
നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ഞങ്ങള്‍ക്കതില്‍ കൃതജ്ഞതയുണ്ട്. എന്റെ ഭര്‍ത്താവ് എപ്പോഴും ഇതുതന്നെയാണ് പറയുക.രണ്ടാം വിദ്യാര്‍ത്ഥി:
എന്നാല്‍ ഞാന്‍....... ഇപ്പോള്‍ അഞ്ചുവര്‍ഷം കഴിഞ്ഞിട്ടുണ്ട്. ഞാന്‍ നിങ്ങളുടെ ഭര്‍ത്താവിനെ കുറ്റം പറഞ്ഞിട്ട്. ഞങ്ങള്‍ അദ്ദേഹത്തെ സ്കൂളില്‍ നിന്ന് ഓടിയ്ക്കാന്‍ ശ്രമിച്ചു. ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍ എന്റെ ഉള്ള് മരവിച്ചു പോകുന്നു. ഇതെല്ലാമായാലും, അദ്ദേഹം എന്നെ നിങ്ങളുടെ വീട്ടില്‍, താമസിക്കുവാന്‍ അനുവദിക്കുന്നു. എനിയ്ക്കെപ്പോഴും ലജ്ജ തോന്നാറുണ്ട്. എന്തെന്നാല്‍ അദ്ദേഹം അതേപ്പറ്റി വളരെ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് എനിക്കു തോന്നുന്നു.ഭാര്യ:
ഇല്ല. അതദ്ദേഹം അത്ര കാര്യമായി ഗണിച്ചില്ല. ഞാനാണ് വിഷമിച്ചിരുന്നത്. അതെന്റെ ഒരു മണ്ടത്തരമായിരുന്നു......... ഞാനതു കാര്യമായി ഗണിച്ചുപോയി.രണ്ടാം വിദ്യാര്‍ത്ഥി:
ഞാന്‍ എത്ര വ്യസനിക്കുന്നുവെന്നു രേഖപ്പെടുത്താന്‍ വാക്കുകള്‍ കാണുന്നില്ല!ഭാര്യ:
അല്ലല്ല. എനിക്കതൊരു നല്ല പാഠമായിരുന്നു. ഞാനതിനു നിങ്ങളോടു നന്ദി പറയണം. അതു വാസ്തവത്തില്‍ ശരിയാണ്. നിങ്ങളുടെ പാഠം നിങ്ങള്‍ക്കു പഠിക്കാന്‍ സാധിച്ചു, ഇല്ലേ?രണ്ടാം വിദ്യാര്‍ത്ഥി:
തീര്‍ച്ചയായും സാധിച്ചു. അതിലെല്ലാം അദ്ദേഹം എങ്ങനെ പ്രവര്‍ത്തിച്ചുവെന്നത് എനിക്ക് മറക്കാനാവില്ല.ഭാര്യ:
എന്താണ് നിങ്ങള്‍ പറഞ്ഞത്?രണ്ടാം വിദ്യാര്‍ത്ഥി:
കൊള്ളാം. ഞങ്ങള്‍ മറ്റു വിദ്യാര്‍ത്ഥികളുടെ അടുക്കല്‍ചെന്ന് നിങ്ങളുടെ ഭര്‍ത്താവിന്റെ അറസ്റ്റിനെപ്പറ്റി പറഞ്ഞപ്പോള്‍ ഒരു തീര്‍പ്പിലെത്തി. അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യസിദ്ധാന്തവും മറ്റും വ്യഭിചാരത്തെ അംഗീകരിക്കാനാണെന്നും, അദ്ദേഹം തന്നെ അത് പതിവായി ചെയ്യാറുണ്ടെന്നും. ഇത് സമുദായത്തിനു ദൂഷ്യമാണെന്നും, ജപ്പാന് ഗവണ്മെന്റിന്റെ ആദര്‍ശങ്ങള്‍ക്കു വിരുദ്ധമാണെന്നും ഞങ്ങള്‍ തീരുമാനിച്ചു. അതുകൊണ്ട് അദ്ദേഹത്തെ ആക്ഷേപിച്ച് ഞങ്ങള്‍ ഒരു പ്രമേയം പാസാക്കി. അതിനുശേഷം അധികം താമസിയാതെ അദ്ദേഹം തന്റെ സ്ഥാനം രാജിവെച്ചു. പൊടുന്നനെ പല വിദ്യാര്‍ത്ഥികള്‍ക്കും അദ്ദേഹത്തിലുണ്ടായിരുന്ന വിശ്വാസം നശിച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളിലുമുള്ള കരുത്ത് അദ്ദേഹത്തില്‍ കമ്മിയാണെന്നും തന്റെ സ്ഥാനം വീണ്ടെടുക്കാന്‍ അദ്ദേഹം പ്രതിഷേധം പ്രകടിപ്പിച്ചു സമരം ചെയ്യേണ്ടതാണെന്നും അവര്‍ കരുതി. മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്ഷിക്കാന്വേണ്ടിമാത്രം സിദ്ധാന്തങ്ങള്‍ പുറപ്പെടുവിക്കുന്ന ഒരാളാണെന്നാണ് അവര്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിയത്. പക്ഷേ ആര്‍ക്കും വിഗണിക്കപ്പെടാന് വയ്യാത്ത ഒരു സംഗതിയുണ്ടായിരുന്നു; അതായത്, അവസാനത്തെ എതിര് വിസ്താരത്തിനുശേഷം അദ്ദേഹത്തെ തെളിവില്ലാതെ വിട്ടുവെന്നത്. തല്‍ഫലമായി ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന ആക്ഷേപങ്ങളുടെയെല്ലാം അടി തകര്‍ന്നുപോയി. പക്ഷേ, ഇപ്പോഴും എനിക്കു മനസ്സിലാക്കാന്‍ കഴിയാത്തത് എന്തുകൊണ്ട് അദ്ദേഹം തന്റെ രക്ഷയ്ക്കുള്ള മാര്‍ഗ്ഗം നോക്കിയില്ല എന്നതാണ്-- എന്താ, നിങ്ങള്‍ക്കു തണുക്കുന്നുണ്ടോ?ഭാര്യ:
അതെ, എനിക്കു തണുത്തു തുടങ്ങിയിരിക്കുന്നു, പുറത്തു കുഞ്ഞുങ്ങള്‍ക്കെല്ലാം സുഖം തന്നെയോ, ആവോ?രണ്ടാം വിദ്യാര്‍ത്ഥി:
എനിക്കു നിശ്ചയമാണ് ഉവ്വെന്ന്. എല്ലാ കുഞ്ഞുങ്ങളും കാറ്റിന്റെ കുഞ്ഞുങ്ങളാണ്. പുറത്ത് അവര്‍ക്ക് യാതൊരു തകരാറും വരികയില്ല. (അയാള്‍ തന്റെ കഥയിലേയ്ക്കുതന്നെ മടങ്ങുന്നു) പിന്നെ എന്റെ മനഃസാക്ഷി എന്നെ വിഷമിപ്പിക്കാന്‍ തുടങ്ങി. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ ഇങ്ങോട്ടുവന്നത്.ഭാര്യ:
അപ്പോള്‍ അതങ്ങിനെയായിരുന്നു, ഏ? ആ കാലത്ത് ഞാന്‍ ആദ്യത്തെ കുഞ്ഞിനെ പ്രസവിക്കാറായിരിക്കയായിരുന്നു. അത്രേയുള്ളു.രണ്ടാം വിദ്യാര്‍ത്ഥി:
അതെ, ഞാനോര്‍ക്കുന്നു. അതങ്ങിനെ തന്നെയായിരുന്നു.ഭര്‍ത്താവ്:
(പെട്ടെന്നു പുറത്തൊരു ശബ്ദം. ഭര്‍ത്താവ് കുട്ടികളുമായി കളിച്ചുകൊണ്ടു പ്രവേശിക്കുന്നു.)
ഭാര്യയും രണ്ടാമത്തെ വിദ്യാര്‍ത്ഥിയും-- ഇതാ നിങ്ങള്‍ എത്തിക്കഴിഞ്ഞല്ലോ!
ഉവ്വ്, ഞാനിതാ, പുറത്തു മഞ്ഞുപെയ്യുന്നു. ഈ രണ്ടു കുഞ്ഞുങ്ങളും പട്ടികുഞ്ഞുങ്ങളെപ്പോലെ മഞ്ഞില്കിടന്നു കളിക്കുകയാണ്.
ഗ്രാനിയെവിടെയാണ്? അവര്‍ക്കെന്തുപറ്റി?ഭര്‍ത്താവ്:
അവള് ഭൃത്യന്മാരുടെ മുറിയിലുണ്ട്. തണുപ്പുകൊണ്ട് ചുരുണ്ടുകൂടിയിരിക്കുന്നു.ഭാര്യ:
പക്ഷേ കുട്ടികളെ നോക്കിക്കൊള്ളണമെന്നു ഞാന്‍ പറഞ്ഞിരുന്നല്ലോ.ഭര്‍ത്താവ്:
(താന്‍ ചുമന്നുകൊണ്ടുവന്ന ഒരു ചാക്കു പച്ചക്കറി സാമാനങ്ങള്‍ താഴെവെച്ചിട്ട്) ഈ ഉരുളക്കിഴങ്ങും ഉള്ളിയും നമുക്ക് കുറേ നാളത്തേയ്ക്കുണ്ടാവും. അവ പറിച്ചെടുക്കാന്‍ എനിക്കു വളരെസമയം വേണ്ടിവന്നു. മഞ്ഞ് വളരെ അധികം അടിവരെ ഉണ്ട്. (രണ്ടാമത്തെ വിദ്യാര്‍ത്ഥിയോട്) ഞാന്‍ തോട്ടത്തിലെല്ലാം വളമിടുകയായിരുന്നു.രണ്ടാം വിദ്യാര്‍ത്ഥി:
അതു കുറെ കാലേയായപ്പോയിയെന്നു തോന്നുന്നില്ലേ?ഭര്‍ത്താവ്:
അതുകൊണ്ടു വലിയ ഗുണമുണ്ടാകുമോ എന്നു ഞാന്‍ ശങ്കിക്കുന്നു. വരൂ, കുട്ടികളെ!ഭാര്യ:(അദ്ദേഹം തന്റെ കരങ്ങള്‍ നീട്ടിക്കാണിക്കുന്നു; കുട്ടികള്‍ അദ്ദേഹത്തിന്റെ സമീപത്തേയ്ക്കോടുന്നു. അദ്ദേഹം ദേഹത്തില്‍ നിന്നു മഞ്ഞു തുടച്ചുകളഞ്ഞ് അവരെ എടുക്കുന്നു)
(ഭര്‍ത്താവിനോട്) നിങ്ങളുടെ മേലാസകലം മഞ്ഞാണല്ലോ, (അവള് അദ്ദേഹത്തിന്റെ ചുമലില്‍ നിന്നും മഞ്ഞു തുടച്ചു കളയുന്നു.)ഭര്‍ത്താവ്:
കൊച്ചുകുഞ്ഞെവിടെ? ഉറങ്ങുകയാണോ? (മറ്റ് കുട്ടികളോട്) ദേ. പിന്നെ, മതി, ഗ്രാനിയുടെ അടുക്കലേയ്ക്ക് ഓടിച്ചെന്ന് ഈ ഉരുളക്കിഴങ്ങില്‍ നിന്നു കുറെയെടുത്തു വേവിയ്ക്കാന്‍ പറയൂ. അവ വളരെ നല്ലതാണ്.രണ്ടാം വിദ്യാര്‍ത്ഥി:(കുട്ടികള്‍ ഉരുളക്കിഴങ്ങുമെടുത്ത്, `ഗ്രാനി' `ഗ്രാനി' എന്നു വിളിച്ചുകൊണ്ടു പുറത്തേയ്ക്കോടുന്നു.)
(ഭാര്യയോട്) ഇനി അദ്ദേഹം ഇവിടെയുള്ളതുകൊണ്ട് ഇപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നതിനെപ്പറ്റി ചോദിയ്ക്കാമല്ലോ.ഭര്‍ത്താവ്:
എന്തിനെപ്പറ്റി?രണ്ടാം വിദ്യാര്‍ത്ഥി:
നിങ്ങളുടെ സത്യം പറയലിനെപ്പറ്റി.ഭര്‍ത്താവ്:
(വിളറിക്കൊണ്ട്) ഒരിക്കല്‍ പറഞ്ഞതു മതി. ആ പഴയ വ്രണം വീണ്ടും തുറക്കേണ്ട. ഏയ്ക്കോ, ഷിമോട്ടയുടെ അമ്മയെ ഞാന്‍ വഴിക്കുവെച്ചു കണ്ടു. അവര്‍ കുഞ്ഞിനെയും ചുമലില്‍ വെച്ചുകൊണ്ട് മഞ്ഞില്‍ക്കൂടി അങ്ങനെ വേച്ചുവേച്ചു നടന്നുപോകുകയായിരുന്നു. ആശുപത്രിയിലേക്കു മരുന്നുവാങ്ങാന്‍ പോകും വഴിയാണെന്നു പറഞ്ഞു. നിങ്ങള്‍ ആ സാധനങ്ങള്‍ കൊടുത്തയച്ചതിന് അവര്‍ക്കു വളരെ നന്ദിയുണ്ട്. ഞാന്‍ അവര്‍ക്കു കുറച്ച് ഉരുളക്കിഴങ്ങു കൊടുത്തയയ്ക്കാമെന്നും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഗ്രാനി
അതു പരമാര്‍ത്ഥമല്ല.ഭര്‍ത്താവ്:
നിങ്ങള്‍ക്ക് അത്രത്തോളം പരിയചക്കുറവ് ഇപ്പോഴില്ല. എന്തിന് ആ കഥ നമ്മുടെ കുടുംബകഥകളില്‍ ഒന്നായിത്തീര്‍ന്നിട്ടുണ്ട്. ശരി, എങ്ങിനെയായാലും നാമിരുവരുമൊന്നിച്ച് ചില വിഷമസന്ധികള്‍ കടന്നു പോയിരിക്കുന്നു. ഇല്ലേ?ഭാര്യ:
(രണ്ടാമത്തെ വിദ്യാര്‍ത്ഥി വീണ്ടും പ്രവേശിക്കുന്നു. അയാള്‍ ഒരു കത്ത് ഭര്‍ത്താവിനു നല്കുന്നു.)
ഒരു മനുഷ്യനെക്കുറിച്ചു സംസാരിക്കുക; അയാളുടെ നിഴല്‍ ഉടന്‍ പ്രത്യക്ഷപ്പെടുന്നു. ഇതു നിങ്ങളുടെ അച്ഛന്റെയാണ്. (എഴുത്തു തുറന്നു നോക്കുന്നു.) എത്ര തവണയാണു നമ്മുടെ വീട് തകര്‍ത്തുകളയാന്‍ എനിക്കു തോന്നിയിട്ടുള്ളതെന്നോ! എനിക്കറിയാം നിങ്ങള്‍ക്കും ഇരുണ്ട ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന്.
ഇല്ല, എനിക്കുണ്ടായിട്ടേയില്ല.ഭര്‍ത്താവ്:
അതു നിഷേധിക്കരുത്. നിങ്ങളുടെ ഹൃദയത്തിന്റെ ഏറ്റവും അടിയിലുണ്ട്. എല്ലാ സ്ത്രീകള്ക്കുമുള്ളതുപോലെ, ചില സമയങ്ങളില്‍ എന്നോടുള്ള പ്രേമത്തെ ഒളിപ്പിച്ചിരുന്ന, ധാരാളിത്തത്തിനുള്ള ഒരാഗ്രഹം, സ്ത്രീകളിലെല്ലാം, ഏറ്റവും അടക്കവുമുള്ള ഒരു ബാലികയില്പോലും, കാലംതോറും പുനര്ജ്ജീവിച്ചുകൊണ്ടിരിക്കുന്ന, പുരുഷനോടുള്ള ഒരു വിദ്വേഷമുണ്ട്. `ഈവി'ന്റെ പക്കല്‍നിന്നും പിന്തുടര്ച്ചാവകാശപ്രകാരം ലഭിച്ച വിദ്വേഷം. എനിക്കറിയാം ഇതിനെ കീഴടക്കാന്‍ നിങ്ങള്‍ കഠിനയത്നം ചെയ്തിട്ടുണ്ടെന്ന്. എന്തെന്നാല്‍ നിങ്ങള്‍ക്കു കരുത്തേറിയ ഒരു ചിത്തമുണ്ട്. (എഴുത്തിലെ ഉള്ളടക്കത്തിലേക്കു മടങ്ങിക്കൊണ്ട്) ഇപ്പോള്‍ ടോക്കിയോവില്‍ വളരെ തണുപ്പാണെന്ന് അദ്ദേഹം പറയുന്നു. നമ്മുടെ ബന്ധുക്കള്‍ക്കെല്ലാം സുഖമാണ്. നിങ്ങളുടെ അമ്മ അവരുടെ ഇഴപ്പട്ടുതൊപ്പി താമസിയാതെ ധരിക്കുന്നതായിരിക്കും (വായിച്ചുകൊണ്ട്) പുഷ്പങ്ങള്‍ അവയുടെ `ഇതളുകള്‍ കൊഴിച്ചു കായ്കളായിക്കഴിഞ്ഞിരിക്കുന്നു. ഞങ്ങളോ, ഞങ്ങളും വളര്‍ച്ചയെത്തി സാവധാനം വാര്‍ദ്ധക്യത്തിലേയ്ക്കു കടക്കുകയാണ്'' അച്ഛന് നമ്മോടു വളരെ ലോഗ്യമായിരിക്കുന്നു. (എഴുത്തു ഭാര്യക്കുകൊടുക്കുന്നു) ഈ മാസത്തില്‍ പതിവായി അയയ്ക്കാറുള്ള പണം അയച്ചോ?ഭാര്യ:
ഉവ്വ്, ഞാനയച്ചു (എഴുത്തു വായിക്കുന്നു) അദ്ദേഹം അത്ര നല്ല ഒരു പഴയ മനുഷ്യനാണ്! എപ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തിന്റെ മന്ദസ്മിത പൂര്‍ണ്ണമായ മുഖം ഓര്‍മ്മിക്കുന്നുവോ അപ്പോഴെല്ലാം ജീവിതം പൂര്‍വ്വാധികം പ്രകാശ പൂര്‍ണ്ണമാകുന്നു.ഭര്‍ത്താവ്:
ഉള്ളുകൊണ്ട് നോക്കുകയാണെങ്കില്‍ അദ്ദേഹം കലീനനാണ്. ഞാനും അദ്ദേഹവും തമ്മില്‍ യാതൊരു കാര്യമില്ലാതെ വഴക്കു പറയാറുണ്ട്. പക്ഷേ ഇപ്പോള്‍ വീണ്ടും അദ്ദേഹത്തെ ഒന്നു കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത്രമാത്രം ദുര്‍വാശിക്കാരനായിരുന്നു അദ്ദേഹം. ഈയിടെയെങ്കിലും എന്റെ ന്യായവാദങ്ങളില്‍ അല്പം വിശ്വാസം വന്നിട്ടുണ്ട്. പ്രകൃത്യാ അതെന്നെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. ഞാനദ്ദേഹത്തിന് ദീര്‍ഘായുസ്സു നേരുന്നു. നിവൃത്തിയില്ലാഞ്ഞിട്ടെങ്കിലും അദ്ദേഹത്തിനു വരുത്തിക്കൂടിയ മനഃക്ലേശങ്ങളില്‍ ഞാന്‍ വ്യസനിക്കുകയും ചെയ്യുന്നു.ഭാര്യ:
എന്തൊരു വിചിത്രമായ അനുലേഖനം!ഭര്‍ത്താവ്:
ഞാനതു വായിച്ചില്ല. അതിലെന്തു പറയുന്നു?ഭാര്യ:
(വായിക്കുന്നു) `എനിക്കു വായസ്സായതുകൊണ്ട് എന്റെ `വില്‍' എഴുതി നിന്റെ അമ്മയുടെ കൈവശം കൊടുത്തിട്ടുണ്ട്. ഞാന്‍ മരിക്കുമ്പോള്‍, നിനക്കും അവള്‍ക്കും അതു തുറന്നുവായിക്കാം.' അതു വിചിത്രമല്ലേ?ഭര്‍ത്താവ്:
അദ്ദേഹം അതെഴുതിയോ?ഭാര്യ:
ഉവ്വ് (ഒരു നിമിഷനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം) ഞാനും എന്റെ `വില്‍' എഴുതി വെച്ചിട്ടുണ്ട്.ഭര്‍ത്താവ്:
എന്ത്? എന്തൊരു മണ്ടത്തരം!ഭാര്യ:
ഒരു മനുഷ്യന് എപ്പോള്‍ മരിക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയുകയില്ല.ഭര്‍ത്താവ്:
ഞാനിതുവരെ ഈ കൊള്ളരുതായ്കയെല്ലാം കേട്ടു. ഇനിയെങ്കിലും നിങ്ങള്‍ ഇങ്ങിനെ അര്‍ത്ഥശൂന്യമായി സംസാരിക്കരുത്.ഭാര്യ:
ശരി ഇതാ ഇവിടെ ഒരു കസേരയില്‍ ഇരുന്നു ഞാന്‍ പറയുന്നതു ശാന്തമായി കേള്‍ക്കുക. ഞാനതു നിങ്ങള്‍ക്കുവേണ്ടി വായിക്കാം.
(തുടര്‍ന്നുണ്ടാകാന്‍ പോകുന്ന വായനസമയത്ത് അസിത വസ്ത്രധാരികളില്‍ ഒരാള്‍ പ്രത്യക്ഷപ്പെട്ട് മുറിയില്‍നിന്ന് മരസ്സാമാനങ്ങള്‍ ഓരോന്നായി എടുത്തു മാറ്റുന്നു)
നിങ്ങള്‍ക്കൊരു കത്തെഴുതണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ഞാനതെഴുതുകയാണെങ്കില് നിങ്ങള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും സന്താപകരമായ ചിന്തകളും അനുഭവങ്ങളും അതില്‍ രേഖപ്പെടുത്തേണ്ടി വരുമെന്നെനിക്കറിയാം. എനിക്കു നിങ്ങളെ പൂര്‍വ്വാധികം സങ്കടപ്പെടുത്തേണ്ട ആവശ്യമില്ല. കുറെക്കാലം ഞാന്‍ ഇതേപ്പറ്റി ക്ലേശിച്ചു. എല്ലാം ഞാന്‍ എന്നില്‍ത്തന്നെ സൂക്ഷിച്ചാല്‍ ഞാന്‍ ഭയങ്കരമായ ഏകാന്തതയിലാകുന്നു; നിങ്ങള്‍ക്കൊരു കത്തെഴുതിയാല്‍ ഞാന്‍ നിങ്ങളെ അസുഖപ്പെടുത്തുന്നു. അക്കാരണത്താല്‍ ഞാന്‍ ഈ പുസ്തകത്തില്‍ എഴുതുകയാണ്. അതു നിങ്ങള്‍ക്ക് എന്റെ.......(ഭയത്തോടെ അവള് മൃതിയെ നോക്കുന്നു)..........എന്റെ മരണശേഷം വായിക്കാം. പക്ഷേ എന്നെക്കുറിച്ചു നിങ്ങള്‍ വ്യസനിക്കരുത്. ആ കണ്ണുനീരും, വ്യഥയും എനിക്കു പിന്നിലുള്ള കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി കരുതിവെയ്ക്കുക.
(അവള് അവളുടെ നോട്ടം വീണ്ടും മൃതിയുടെ നേര്‍ക്ക് തിരിക്കുന്നു)
മൃതി എന്റെ നേരെ ഇഴഞ്ഞെത്തുകയാണ്. നിങ്ങള്‍ക്ക് കേള്‍ക്കാന്‍ വയ്യായിരിക്കും. പക്ഷെ, എനിക്കതിന്റെ കാലൊച്ച കേള്‍ക്കാം. എന്നിട്ടും എനിക്കെന്നെക്കുറിച്ചു വ്യസനമില്ല. നിങ്ങള്‍ എപ്പോഴും എന്നോടു പറയാറുണ്ട് എനിക്ക് ജീവിക്കാന്‍ ധൈര്യമില്ലെന്ന്. പക്ഷേ അങ്ങിനെയല്ല. മൃതി ഓരോരുരുത്തന്റേയും സമീപത്തുവരുന്നു; പെട്ടെന്നല്ലെങ്കില് കുറെ താമസിച്ച്. ഇതാ, അതിപ്പോള്‍ത്തന്നെ എന്നെ സമീപിക്കുകയാണ്. നിങ്ങളെ എല്ലാവരേയും കുറിച്ച് ഞാന്‍ വ്യവസിക്കുന്നു. (അവള് വീണ്ടും മൃതിയെ നോക്കുന്നു) ഒന്നുമില്ലെങ്കിലും, ഞാന്‍ മൃതിയെ ഭയപ്പെടുകയെങ്കിലും ചെയ്യുന്നില്ല. ഇതെഴുതുമ്പോള്‍ ഞാന്‍ കരയുന്നില്ല. അതെ, തീര്‍ച്ചയായും ഞാന്‍ പശ്ചാത്തപിക്കുന്നു; ജീവിതത്തില്‍ എന്തെങ്കിലും നല്ലതായി ഞാന്‍ ഒരിക്കലും അനുഷ്ടിച്ചിട്ടില്ല. പക്ഷെ, മരണത്തെ കണ്ടുമുട്ടല്‍ എന്നെ ഭയപ്പെടുത്തുകയോ, സങ്കടപ്പെടുത്തുകയോ ചെയ്യുന്നില്ല. ഞാന്‍ തീരെക്കിടപ്പിലായിരിക്കുന്നു. നാമമാത്രമായി ഞാന്‍ ജീവിച്ചിരിക്കുന്നു എന്നു പറയാം. അത്രമാത്രം. ഇത്ര നിസ്സഹായ സ്ഥിതിയില്‍ ജീവിച്ചിരിക്കുന്നതിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നതു മരിക്കുവാനാണ്. എനിക്കെന്നെങ്കിലും സുഖപ്പെട്ടാല്‍. അപ്പോള്‍..........പക്ഷേ, ആ ആശ ഇനി വൃഥാവിലാണ്. പത്തുദിവസമായി ഞാന്‍ മൃതിയെക്കുറിച്ചു ചിന്തിക്കുകയായിരുന്നു. ഇതാ, ഇപ്പോള്‍ എനിക്കതില്‍നിന്നു സുഖം ലഭിക്കുന്നു. ഒരു കാമുകനെക്കുറിച്ചെന്നപോലെ ഞാന്‍ മൃതിയെപ്പറ്റി ചിന്തിക്കുന്നു. നിങ്ങള്‍ വിജയം വരിക്കുന്നതു കാണാതെ മരിക്കുന്നതില്‍ എനിക്കു സങ്കടമുണ്ട്. പക്ഷേ, എന്തായാലും നിങ്ങളതു കരസ്ഥമാക്കുമെന്നു ഞാന്‍ കരുതുകയും വിശ്വസിക്കുകയും ചെയ്യുന്നു. ഞാന്‍ നിങ്ങളോടെല്ലാവരോടും ആവശ്യപ്പെടുന്നു എന്റെ മൂന്നു കുട്ടികളേയും നിങ്ങള്‍ സംരക്ഷിച്ചുകൊള്ളണമെന്ന്. എന്റെ രോഗംമൂലം അവര്‍ അശക്തരായിത്തീരുമെന്നു നിങ്ങള്‍ കരുതരുത്. ഞാനെപ്പോഴും പറഞ്ഞിരുന്നതുപോലെ, ചിന്തയുടെ ശക്തി വളരെ വലുതാണ്. അതുകൊണ്ട് നിങ്ങള്‍ കരുതണം. അവരുടെ പിതാവിനെപ്പോലെ അവര്‍ ബലവാന്മാരായിത്തീരുമെന്നുള്ളത്. എന്നാലും, അവര്‍ക്കു രോഗമുണ്ടായാല്‍ നിങ്ങള്‍ അവരുടെ പേരില്‍ ഉപേക്ഷ കാണിക്കരുത്. എന്റെ സ്വര്‍ഗ്ഗ പ്രാപ്തിക്കുശേഷമുള്ള പ്രാര്‍ത്ഥന എന്റെ കുഞ്ഞുങ്ങള്‍ ബലവാന്മാരായിത്തീരണേ എന്നായിരിക്കും. അങ്ങനെ ഞാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യും. ആരും ഞാന്‍ മരിക്കുന്നതു കാണേണ്ട ആവശ്യം എനിക്കില്ല. എനിക്കു തനിച്ച്, ശാന്തമായി മരിക്കണം. മറ്റുള്ളവര്‍ നോക്കി നില്ക്കുകയാണെങ്കില്, അത് എന്റെ ബുദ്ധിമുട്ടുകളെ അത്രമാത്രം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. ഒരു മനുഷ്യന് മരിക്കുമ്പോള്‍ ബന്ധുക്കളില്‍ ആരെങ്കിലും ഒരാള്‍ മരണക്കിടയ്ക്ക് അരുകില്‍ വേണമെന്നതു സാധാരണ നിശ്ചയമാണെന്നെനിക്കറിയാം. പക്ഷേ, ഞാന്‍ അങ്ങനെയല്ല. എന്റെ മരണത്തെക്കുറിച്ചു കുട്ടികള്‍ അറിയുകയേ അരുത്. ശ്മശാന ക്രിയകള്‍ക്കായി അവര്‍ വരാന്‍ നിങ്ങള്‍ അനുവദിക്കരുത്. അസുഖകരമായ യാതൊരനുഭവവും അവരുടെ പരിശുദ്ധമായ പിഞ്ചുഹൃദയങ്ങളില്‍ കടന്നുകൂടരുത്. ശവാര്പ്പണസമയത്ത് അവരെ എങ്ങോട്ടെങ്കിലും കൊണ്ടുപോയേയ്ക്കുക. എനിക്കു സുഖക്കേടാണെന്നുതന്നെ പറഞ്ഞുകൊണ്ടിരിക്കുക; മരണമെന്താണെന്നറിയാന് മാത്രം അവര്‍ക്കു പ്രായം ചെന്നിട്ടുണ്ട്. ഇതാ, ഇനി എന്റെ ഹൃദയത്തിന്റെ ഏറ്റവും അടിത്തട്ടുമുതല്‍ ഞാന്‍; എന്നെ പഠിപ്പിച്ചിട്ടുള്ള എനിക്കുമാര്ഗ്ഗ ദര്ശകനായിട്ടുള്ള ഞാന്‍ കൊള്ളരുതാത്തവളും അനര്ഹയുമായിരുന്നപ്പോഴും എന്നെ സ്നേഹിച്ച, നിങ്ങളോടു കൃതജ്ഞയാണ്. നിങ്ങളെ എന്റെ ഭര്‍ത്തവായി ലഭിച്ചതാണ് എന്റെ ജീവിതത്തിലെ ഒരൊറ്റ അഭിമാനം. ആ അഭിമാനമാണ് ഏകാന്തതയില്‍ മരിക്കുവാന്‍ എന്നെ സമ്മതിപ്പിക്കുന്നത്. ഈ രീതിയില്‍ മരിക്കണമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയും കരഞ്ഞുപോകുന്നു.
(അവള് പൊട്ടിക്കരയുന്നു. നോട്ടുപുസ്തകം ദൂരെ എറിയുന്നു. ഭര്‍ത്താവിന്റെ സമീപത്തേക്കു നീങ്ങുന്നു)
ഒടുവില്‍, ഇതാ, എന്റെ ഹൃദയം പരിശുദ്ധമായി. ഇനി എനിക്കു സ്വര്‍ഗ്ഗത്തിലേക്കു നോക്കാം.
നിങ്ങള്‍ക്കെന്തുപറ്റി? ആ സംഗതികളെല്ലാം നിങ്ങള്‍ കാര്യമായിട്ടാണോ എഴുതിയത്?ഭാര്യ:
ഇതു വിധിയാണ്. എന്നന്നേക്കുമായി നമുക്ക് പിരിയേണ്ട സമയം വന്നിരിക്കുന്നു. നിങ്ങളുടേയും, എന്റേയും മന്ദഹാസങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു.ഭര്‍ത്താവ്:
ഞാന്‍ തുലഞ്ഞു. എന്താണ് പറയേണ്ടതെന്നെനിക്കറിഞ്ഞു കൂടാ.ഭാര്യ:
നമ്മുടെ പുഞ്ചിരികള്‍ മാത്രമല്ല, നമ്മുടെ ചെറുചൂടുള്ള ഗൃഹവും, കുട്ടികളും, ഗ്രാനിയും, വിദ്യാര്‍ത്ഥികളും, സുഹൃത്തുക്കളും-- അവരെല്ലാം പൊയ്ക്കഴിഞ്ഞിരിക്കുന്നു. എനിയ്ക്കവരെഇനി മേലില്‍ കാണാന്‍ കഴിയുകയില്ല. നോക്കൂ! വിസ്തൃതമായ ശൂന്യത!ഭര്‍ത്താവ്:
എന്തൊരു നിര്ജ്ജനമായതാണത്!ഭാര്യ:
അവിടെ യാതൊന്നും കണ്ടുകൂടാ, അല്ലേ?ഭര്‍ത്താവ്:
ശൂന്യം!ഭാര്യ:
മരവിച്ച, മരവിച്ച മഞ്ഞുമാത്രം പൊഴിയുന്നു! (അസിത വസ്ത്രധാരികളില്‍ ഒരാള്‍ കൃത്രിമ മഞ്ഞു കൂമ്പാരം കൂട്ടിയ ഒരു കുട്ടയുമായി പ്രവേശിച്ച്, ആ മഞ്ഞു മുഴുവന്‍ സ്റ്റേജില്‍ വിതറുന്നു. അയാള്‍ പുറത്തേക്കു പോകുന്നു. കൂടുതല്‍ കടലാസുമഞ്ഞ് മുകളില്‍ നിന്നു വീഴുന്നു. ഭര്‍ത്താവും ഭാര്യയും ആലിംഗനം ചെയ്യുന്നു.) നിങ്ങളുടെ ചൂടുള്ളമാറിടത്തില് ഞാന്‍ കിടന്നുറങ്ങികൊള്ളാം. ഓ: ഞാനെന്റെ കുട്ടികളെ കാണട്ടെ? (അസിതവസ്ത്രധാരിയായ ഒരാള്‍ മൂന്നു കുട്ടികളേയും കൊണ്ടു പ്രവേശിക്കുന്നു). ഇതിനെന്തൊരു തണുപ്പാണ്! ഇതാ, എന്റെ അടുക്കലേക്കു വരൂ. നീയും, നീയും, നീയും! (അവരെ മൂന്നുപേരേയും അവള് വലിച്ചടിപ്പിക്കുന്നു.) ഞാന്‍ നിങ്ങള്‍ക്കു തണുക്കാതെ സൂക്ഷിക്കാം. പക്ഷെ ഞാന്‍ തീരെ നിസ്സഹായയാണ്; ഞാന്‍ തന്നെ വിഷമിക്കുകയാണ്. നിങ്ങള്‍ക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയുമെന്നുതന്നെ എനിയ്ക്കറിവില്ല-- പാവം, കൊച്ചുകിട്ടികള്! (അവള് ചുറ്റും നോക്കി മൃതിയുടെ മുമ്പില്‍ കത്തുന്ന ചെറുദീപം കാണുന്നു) ഹയ്! അതാ എന്റെ വിളക്കുകത്തുന്നു. ആ വിളക്കു കത്തിക്കൊണ്ടിരിക്കുന്നതുവരെ നിങ്ങളേയും നിങ്ങളുടെ അച്ഛനേയും ഞാന്‍ ചൂടുപിടിപ്പിച്ചുകൊണ്ടിരിയ്ക്കാം. അവിടെ ഇരിക്കുന്ന ആ ഭയങ്കര മനുഷ്യനെ കണ്ടോ? അയാളുടെ നേരേ നോക്കണ്ട. അയാള്‍ നിങ്ങളെ ഒന്നും ഉപദ്രവിക്കുകയില്ല. (ഭര്‍ത്താവിനോടു സംസാരിക്കുന്നു) നിങ്ങളും അയാളുടെ നേരെ നോക്കരുത്, പൊന്നേ. (കുട്ടികളെ സൂക്ഷിച്ചുകൊണ്ട് അവള് വിളക്കിനരികെപോയി അതിനു മീതെ കൈമറച്ചു പിടിക്കുന്നു)ഭര്‍ത്താവ്:
ദീപനാളം മിക്കവാറും കെട്ടു, അല്ലേ?ഭാര്യ:
അതു കെടുമ്പോള്‍, അപ്പോള്‍ ഞാന്‍ മരിക്കും.ഭര്‍ത്താവ്:
ഏയ്, അവിടെ ആരാണ്? (അദ്ദേഹം മൃതിയുടെ നേരെ ചൂണ്ടിക്കാണിക്കുന്നു)ഭാര്യ:
വളരെ നേരമായി ഞാന്‍ അയാളെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് എനിക്കയാളെ ഭയമില്ല. പക്ഷെ, നിങ്ങള്‍ അയാളെ നോക്കരുത്. ഹയ്, അതാ, ആ ദീപം കെടുകയാണ്. മരവിച്ച, മരവിച്ച അന്ധകാരം വരുന്നു! നിങ്ങള്‍ കുട്ടികളേയും കൊണ്ട് ഇവിടെ നിന്നും ഓടണേ!ഭര്‍ത്താവ്:
നിങ്ങളും വരൂ. എനിക്കു നിങ്ങളെ കൂടാതെ പോകാന്വയ്യ.ഭാര്യ:
എനിക്കു വരണമെന്നാഗ്രഹമുണ്ട്. പക്ഷേ ഇപ്പോള്‍ എനിക്കു നിവൃത്തിയില്ല (അവള് കരയുന്നു) വേഗമാകട്ടെ! പോകൂ!മൃതി :
(അസിതവസ്ത്രധാരി പ്രത്യക്ഷപ്പെട്ട് ഭര്‍ത്താവിനെയും കുട്ടികളെയും വിളക്കിനരികില്‍ നിന്നും ഓടിക്കുന്നു. പുറത്തേക്കുപോകുമ്പോള്‍, ഭര്‍ത്താവ് അസിത വസ്ത്രധാരിയുമായി പിടിയും വലിയുമാകുന്നു. ഏറെ നേരം ഭാര്യ അവരുടെ പിന്നാലെ നോക്കുന്നു.)
(ഒരു ചുംബനം എറിഞ്ഞുകൊണ്ട്) അവര്‍ പൊയ്ക്കഴിഞ്ഞു!
(കരയുന്നു)
(മണി ഏഴടിക്കുന്നു. അസിതവസ്ത്രധാരികള് ഭാര്യക്കു ചുറ്റും പ്രത്യക്ഷപ്പെടുന്നു.)
(ഒരു നാഴികച്ചിരട്ട അയാളുടെ ഇടത്തേ കൈയില്‍ പൊക്കിപ്പിടിച്ചുകൊണ്ട്) അല്പം മണ്ണുകൂടി ബാക്കിയുണ്ട്! ക്ഷമിച്ചിരിയ്ക്കു! (ഭാര്യ ശബ്ദംകേട്ട് ഭയപ്പെട്ടു ദീപനാളത്തിന്മേല് മറിഞ്ഞു വീഴുന്നു. രംഗം അന്ധകാരത്തിലാഴ്ത്തുന്നു.)-- (യവനിക മന്ദം വീഴുന്നു) --
രംഗം അഞ്ച്
(രംഗസംവിധാനങ്ങളെല്ലാം ഒന്നാം രംഗത്തിലേയും മൂന്നാം രംഗത്തിലേയുംപോലെതന്നെ. രാവിലെ ഏഴിന് ഏഴുമിനിട്ടു മുമ്പാണ്. ഭാര്യ അവളുടെ മെത്തയില്‍ അനങ്ങാതെ കിടക്കുന്നു. ഭര്‍ത്താവ് അവളുടെ നാഡീചലനം പരിശോധിക്കുന്നു. അദ്ദേഹം അവളുടെ മുഖത്തേയ്ക്കുതന്നെ ഉല്‍ക്കണ്ഠയോടെ നോക്കുന്നു. അടുത്ത ഒരു മുറിയില്‍ ഡോക്ടറും നഴ്സും മാസികകള്‍ വായിച്ചുകൊണ്ടു സുഖമായിരിക്കുന്നു.)ഭര്‍ത്താവ്:
(താഴ്ന്ന സ്വരത്തില്‍) എയ്ക്കൊ! നിങ്ങളെന്തിമേലാണിങ്ങനെ തുറിച്ചുനോക്കുന്നത്?ഡോക്ടര്‍ :
(പെട്ടെന്നദ്ദേഹം ഭയപ്പെടുന്നു. ഡോക്ടറെ വിളിക്കുന്നു. പക്ഷെ മനസ്സുറപ്പിച്ചുകൊണ്ട് സ്വയം ശാന്തനായി ഭാര്യയുടെ കണ്മുമ്പില് തന്റെ കൈയ് മുമ്പോട്ടും പിന്നോട്ടും ആട്ടുന്നു. അവളുടെ കണ്പോളകള് അടയുന്നില്ല. അയാള്‍ ഞെട്ടുന്നു.)
എയ്ക്കൊ! എയ്ക്കൊ!
(ഡോക്ടറും നഴ്സും അവരുടെ മാസിക അടച്ച് എഴുന്നേല്ക്കുന്നു)
ഡോക്ടര്‍!
(ഡോക്ടറും നഴ്സും രോഗിണി കിടക്കുന്ന മുറിയില്‍ പ്രവേശിക്കുന്നു)
അവളുടെ കണ്പോളകള് അനങ്ങുന്നില്ല. നിങ്ങളൊന്ന് അവരുടെ നാഡി പരിശോധിക്കുകയായിരിക്കും നന്ന്. (ഡോക്ടര്‍ അങ്ങനെ ചെയ്യുന്നു.) ഇതാ, അവരുടെ കണ്പോളകള് അടയുന്നു! അവളുടെ നാഡിമിടിപ്പ് ഇപ്പോഴുമുണ്ടോ?
ഇനിയില്ല. നഴ്സ്, വെള്ളം തയ്യാറാക്കിക്കൊള്ളു.നഴ്സ്:(നഴ്സ് അടുക്കളയില്‍ ചെന്ന് ഒരു കപ്പ് വെള്ളവും രണ്ട് തീന് കമ്പുകളുമായി പ്രവേശിക്കുന്നു. തീന് കമ്പുകള്‍ക്കിടയില്‍ അവര്‍ ഒരു കഷണം പഞ്ഞിവെയ്ക്കുന്നു.)
ഇതുകൊണ്ടവര്ക്കു വെള്ളം കൊടുക്കുക. (ഭര്‍ത്താവ്, കപ്പും തീന് കമ്പുകളുമെടുത്ത് വെള്ളത്തില്‍ മുക്കിയ പഞ്ഞികൊണ്ട് ഭാര്യയുടെ ചുണ്ട് നനയ്ക്കുന്നു.)ഭര്‍ത്താവ്:(ഗ്രാനി കരഞ്ഞുകൊണ്ട് പ്രവേശിക്കുന്നു.)
കരയുന്നതുകൊണ് യാതൊരു ഫലവുമില്ല. അടങ്ങിയിരിക്കൂ.....നിങ്ങളും അവള്‍ക്കു വെള്ളം കൊടുക്കൂ.ഗ്രാനി:
അങ്ങിനെതന്നെ അങ്ങുന്നേ. പക്ഷെ, എനിക്ക് കരയാതിരിക്കാന്‍ സാധിക്കുന്നില്ല. (ഉറക്കെക്കരയുന്നു)ഭര്‍ത്താവ്:
ശ്ശ്, മിണ്ടരുതെന്ന്! മിണ്ടരുത്. അഃ, അവള് ഇപ്പോള്‍ അല്പമൊന്നനങ്ങി. ദൈവമേ, അവളെ രക്ഷിക്കണേ!ഡോക്ടര്‍ :
ഞാന്‍ വളരെ വ്യസനിക്കുന്നു. പക്ഷെ, അവര്‍ പൊയ്ക്കഴിഞ്ഞു.ഭര്‍ത്താവ്:
(അദ്ദേഹം അവളുടെ മാറില്‍ കുഴല്‍വെച്ചു നോക്കി. പിന്നീട് ഭര്‍ത്താവിന്റെ നേര്‍ക്ക് തിരിഞ്ഞു മൃദുവായി സംസാരിക്കുന്നു)
ഞാന്‍ വളരെ വ്യസനിക്കുന്നു.
(തലയാട്ടുന്നു).........ഡോക്ടര്‍ :
(വാച്ചുനോക്കി) ഏഴുമണിയായി.നഴ്സ്:
(വാച്ചുനോക്കി) അതെ; കൃത്യം.(ഡോക്ടറും നഴ്സും മുറയ്ക്കു ഭാര്യയുടെ ചുണ്ടു നനയ്ക്കുന്നു)
മാഡം, ഒടുവില്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തിലേയ്ക്കു പൊയ്ക്കഴിഞ്ഞു. ഞാന്‍ താമസിക്കാതെതന്നെ നിങ്ങളുടെ പിന്നാലെ വന്ന് നിങ്ങളെ അവിടെ കണ്ടുമുട്ടും. (ഭാര്യയുടെ ചുണ്ടു നനയ്ക്കുന്നു) ആമ്മേന്‍!ഡോക്ടര്‍ :(ഒരു നിമിഷനേരത്തേയ്ക്ക് അവിടം നിശ്ശബ്ദമാകുന്നു)
(നഴ്സിനോട്) അദ്ദേഹത്തെ സഹായിക്കുന്നതിന് വേണ്ടതൊക്കെ നിങ്ങള്‍ ചെയ്തുകൊടുക്കൂ. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ആശുപത്രിയിലേക്കു വന്നേക്കൂ. ഞാന്‍ അവിടെ എത്തിയയുടന്‍ ഒരു റിക്ഷാക്കാരനെ ഇങ്ങോട്ടയച്ചേക്കാം. (ഭര്‍ത്താവിനോട്) നിങ്ങള്‍ക്കെന്തു വിഷമമുണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നുണ്ട്. പക്ഷെ ഇത് നമുക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു സംഗതിയാണ്. ഞാന്‍ ഇപ്പോള്‍ത്തന്നെ പോകുന്നതില്‍ എനിക്കു മാപ്പുതരുമല്ലോ.ഭര്‍ത്താവ്:
നിങ്ങളെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്തുതന്നതിനു ഞാന്‍ നന്ദി പറയുന്നു. ഡോക്ടര്‍, പിന്നീട് ഞാന്‍ നിങ്ങളെ കണ്ടുകൊള്ളാം.ഡോക്ടര്‍ :
(വാതില്ക്കല് ചെന്ന്) പോകുന്ന വഴിക്ക് നിങ്ങള്‍ക്കുവേണ്ടി ഞാനെന്തെങ്കിലും ചെയ്യാനുണ്ടോ?ഭര്‍ത്താവ്:
എനിക്കുവേണ്ടി ഏതാനും കമ്പി സന്ദേശങ്ങള്‍ അയയ്ക്കുമെന്നു ഞാന്‍ ആഗ്രഹിക്കുന്നു......എന്റെയും എന്റെ ഭാര്യയുടെയും മാതാപിതാക്കള്‍ക്ക്.ഡോക്ടര്‍ :
വളരെ ശരി, ഞാന്‍ ചെയ്യാം. സാധാരണപോലെതന്നെ എഴുതിയേക്കട്ടെ!ഭര്‍ത്താവ്:
അതെ, അങ്ങിനെതന്നെ. `എയ്ക്കൊ ഇന്ന് രാവിലെ സമാധാനമായി മരിച്ചു.'ഡോക്ടര്‍ :
ശരി (അദ്ദേഹം പുറത്തേയ്ക്ക് പോകുന്നു)ഭര്‍ത്താവ്:(നഴ്സും ഗ്രാനിയും അനുശോചന സൂചകമായ ചില വാക്കുകള്‍ ഉച്ചരിക്കുന്നു)
നിങ്ങളുടെ ഹൃദയപൂര്‍വ്വമായ സഹായങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. ചിലപ്പോഴെല്ലാം അവര്‍ നിങ്ങളെ ശകാരിക്കുകയും, നിങ്ങളോട് പരുഷമായി പെരുമാറുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഞാന്‍ കരുതുന്നു. അതിലെല്ലാം നിങ്ങള്‍ അവള്‍ക്കു മാപ്പു നല്‍കുമെന്ന്. ആ മാപ്പു നല്‍കലിനു അവള്‍ക്കുവേണ്ടി ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു.നഴ്സ്:
ഏയ്, അതൊന്നും ആവശ്യമില്ല.ഗ്രാനി:
അതൊന്നും വേണ്ട. അങ്ങുന്നേ!ഭര്‍ത്താവ്:
(നഴ്സിനോട്) ഇനി അടുത്തതായി എന്താണു ചെയ്യാനുള്ളത്?നഴ്സ്:
നമുക്ക് ശവശരീരം കുളിപ്പിക്കേണ്ടതായിട്ടുണ്ട്.ഭര്‍ത്താവ്:
എന്നാല്‍ അത് ഞാന്‍ നിങ്ങള്‍ക്കു രണ്ടുപേര്‍ക്കുമായി വിട്ടുതന്നേക്കാം.
(രണ്ട് സ്ത്രീകളും മുറിവിട്ട് പുറത്തേയ്ക്കു പോകുന്നു. ഭര്‍ത്താവ്, ഭാര്യയുടെ നെറ്റിയില്‍ മൃദുവായി ചുംബിക്കുന്നു. സ്ത്രീകള്‍ ശവശരീരം കുളിപ്പിക്കുന്നതിന് തയ്യാറായി അകത്തേയ്ക്കു മടങ്ങി വരുന്നു. ഭര്‍ത്താവ് മുഖംതുടച്ച്, പിന്നെ എഴുന്നേറ്റ് ഷെല്‍ഫിനടുത്ത് ചെന്നു നീല നോട്ടുപുസ്തകമെടുക്കുന്നു. അദ്ദേഹം പുറത്ത് വരാന്തയില്‍ ചെന്നുനിന്നു ശോകമൂകനായി ആകാശത്തേക്കും തോട്ടത്തിലേക്കും നോക്കിനിന്നിട്ട് വരാന്തയുടെ അറ്റത്തിരുന്നു പുസ്തകം തുറന്നു വായന തുടങ്ങുന്നു. ഉടനെ അദ്ദേഹം തിരിഞ്ഞുനോക്കി. സ്ത്രീകള്‍ ഭാര്യയുടെ മുടി ചീകുകയാണെന്നു തോന്നുന്നു.
ഗ്രാനീ ദയവുചെയ്ത് അവളുടെ കുറച്ചുമുടി വെട്ടിയെടുത്ത് എനിക്കുവേണ്ടി സൂക്ഷിച്ചുവെയ്ക്കണം.
അങ്ങിനെതന്നെ, സര്, അവര്‍ക്ക് നല്ല മുടിയുണ്ടായിരുന്നു.ഭര്‍ത്താവ്:
(മുടിവെട്ടുന്ന കത്രികയുടെ ശബ്ദം ഭര്‍ത്താവിന്റെ ചെവിയിലെത്തുന്നു. അദ്ദേഹത്തിന്റെ സ്വന്തം മാംസമാണോ മുറിക്കപ്പെടുന്നത് എന്നു തോന്നുംപോലെ അദ്ദേഹം ചൂളുന്നു. ഗ്രാനി വെട്ടിയെടുത്ത മുടി ഒരു കഷണം വെള്ളക്കടലാസില്‍ വെച്ച് ഭര്‍ത്താവിന്റെ അരികില്‍ കൊണ്ടുചെല്ലുന്നു.)
ഞാനിത് എവിടെയാണ് വെയ്ക്കേണ്ടത്, അങ്ങുന്നേ?
അതിവിടെത്തന്നെ വെച്ചേക്കൂ.ഗ്രാനി:
ഇവിടെ ഈ വരാന്തയിലോ?ഭര്‍ത്താവ്:
അതെ. (അല്പനേരത്തേയ്ക്കു നിശ്ശബ്ദത. പിന്നീട് പഴക്കച്ചവടക്കാരന്റെ ഉന്മേഷപൂര്ണ്ണമായ ശബ്ദം അടുക്കളയില്‍ നിന്ന് ഉയരുന്നു. ഗ്രാനി പുറത്തേയ്ക്കു പോയി ഒരു നിമിഷത്തിനകം ഒരു കുട്ടനിറയെ ആപ്പിള്പ്പഴങ്ങളുമായി മടങ്ങിവരുന്നു.)ഗ്രാനി:
അങ്ങുന്നേ, ഇന്നു രാവിലെ നമ്മള് ആവശ്യപ്പെട്ട ആപ്പിളുകള്‍ വന്നുചേര്‍ന്നിരിക്കുന്നു.ഭര്‍ത്താവ്:
ഓ, അത് എന്റെ ഭാര്യയുടെ കിടക്കയുടെ തലക്കല്‍ വച്ചേക്കൂ.(നഴ്സും ഗ്രാനിയും മൃതശരീരത്തില്‍ വേണ്ട ജോലി ചെയ്യുന്നു. ഭര്‍ത്താവ് നോട്ട്പുസ്തക വായന തുടരുന്നു. പെട്ടെന്നു അദ്ദേഹം കരഞ്ഞുപോകുന്നു. പിന്നീട് അദ്ദേഹം കടലാസില്‍ നിന്നു മുടിക്കെട്ടെടുത്ത്, നിശ്ശബ്ദമായ പ്രാര്‍ത്ഥന നടത്തുന്നതുപോലെ അത് അദ്ദേഹത്തിന്റെ നെറ്റിയോട് ചേര്‍ക്കുന്നു.) <.p>
-- (യവനിക മന്ദം വീഴുന്നു) --
ഉപസംഹാരം
(രംഗസംവിധാനങ്ങെളല്ലാം, മദ്ധ്യത്തിലുണ്ടായിരുന്ന വിളക്കണഞ്ഞുവെന്നതൊഴികെ, ഉപക്രമ രംഗത്തിലേതുപോലെതന്നെ. സ്റ്റേജ് ആദ്യം ഇരുണ്ടു. പിന്നീട് ക്രമേണ പ്രകാശമാനമായും തീരുന്നു. മൃതിക്ക് ചുറ്റും അസിത വസ്ത്രധാരികള്‍ ധാരാളമായി കൂടി നില്‍ക്കുന്നുണ്ട്. അവര്‍ തല കുനിച്ചിരിക്കുന്നു. സ്റ്റേജ് വീണ്ടും സാവധാനത്തില്‍ അന്ധകാരാവസ്ഥയിലാകുന്നു. ഇരുട്ടില്‍ നിന്ന് മൃതി സംസാരിക്കുന്നു.മൃതി :
കരുണയെന്യേ ആ ചെറുദീപം തല്ലിക്കെടുത്തിയിരിക്കുന്നു. ഒരിക്കലും; ഒരിക്കലും തുറക്കാത്ത പൂട്ട് ബന്ധിച്ചു കഴിഞ്ഞോ?
(കരച്ചിലിന്റെ ശബ്ദം കേള്‍ക്കുന്നു. രംഗത്തിലെ ബാക്കി സമയത്തും ഇതു തിടര്ന്നുകൊണ്ടിരിക്കുന്നു.)
മനുഷ്യവര്‍ഗ്ഗം എന്നെന്നും അങ്ങനെ ശീഘ്രമായി, അലക്ഷ്യമായി, അശ്രദ്ധമായി നീങ്ങിക്കൊണ്ടിരിക്കും (നിശ്ശബ്ദത) മറ്റുള്ളവരെക്കാള്‍ ഏറെക്കാലം ഭര്‍ത്താവ് വ്യസനിക്കണമെന്നതു ശരിതന്നെ. അങ്ങനെ അയാള്‍ വിഷമിക്കട്ടെ. താമസിയാതെ അയാളുടെ പിതാവു മരിക്കുന്നതു അയാള്‍ക്കു കാണാറാകും. പൂട്ടു ശരിയായോ? താക്കോല്‍ ഉറപ്പിച്ചോ? അവയ്ക്കു തുരുമ്പുപിടിച്ചിട്ടില്ലല്ലോ? (നിശ്ശബ്ദത) അതിനു തയ്യാറായിക്കൊള്ളൂ!
(ഭയങ്കരമായ ഒരു നിശ്ശബ്ദതയ്ക്കുശേഷം)
എല്ലാം ഒരുപോലെയാണ്. ഇന്നും, എന്നും.-- (യവനിക മന്ദം വീഴുന്നു) --